കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണി വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 9 മണി വരെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. റാമ്പ് ഏരിയയിൽ വെളളം കയറിയതിനെ തുടർന്നാണ് നടപടി. വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളം എമർജൻസി നമ്പർ– 0484 3053500.
India
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരള തീരത്ത് പടിഞ്ഞാറ് / തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശമുള്ളത്. കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗതാ നിര്‍ദേശം നല്‍കിയത്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കുള്ള സാധ്യതയും ഉണ്ട്. കേരള തീരത്ത് 09/08/2019 രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ 3.0 മുതല്‍ 3.5 […]
പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍, മദ്‌റസകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
അല്‍ഐനിലേക്ക് പുറപ്പെട്ട വിമാനം കോയമ്പത്തൂരില്‍ ഇറക്കി
കോഴിക്കോട് – അല്‍ഐന്‍ വിമാനം കോയമ്പത്തൂരില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് കോയമ്പത്തൂരില്‍ ഇറക്കിയത്. ഇന്ധനമില്ലാത്തതിനാലാണ് ഇറക്കിയതെന്നാണ് വിശദീകരണം. മണിക്കൂറുകളായി വിമാനത്തിലിരിക്കുന്ന യാത്രക്കാര്‍ ദുരിതത്തിലാണ്.
ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ, അപകടം നടന്നത് ഓര്‍മ്മയില്ല; ഹൈ കെയർ വാർഡിലേക്ക് മാറ്റി
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാര്‍. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് ശ്രീറാമിന്റെ രോഗാവസ്ഥയെക്കുറിച്ച് വിശദീകരിച്ചത്. . ശ്രീറാമിന് ഛർദിയും ഓർമ്മക്കുറവുണ്ടെന്നും(റെട്രൊഗ്രേഡ് അംനേഷ്യ) കഴുത്തിലെ നാഡികൾക്ക് പ്രശ്നമുണ്ടെന്നും പക്ഷെ ശസത്രക്രിയയുടെ ആവശ്യമില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഏതെങ്കിലും വലിയ ആഘാതത്തിന് ശേഷം അതുമായി ബന്ധപ്പെട്ടോ അല്ലാത്തതോ ആയ ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് […]
കോയമ്പത്തൂരില്‍ കെട്ടിടം തകർന്ന് രണ്ട് മരണം
കോയമ്പത്തൂരിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പാഴ്സല്‍ സർവീസിന്റെ കെട്ടിടമാണ് തകർന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. മരിച്ചവര്‍ മേട്ടുപ്പാളയത്തില്‍ നിന്നുമുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ ബുധനാഴ്ച രാത്രി മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്.
കശ്മീരിന്റേത് റദ്ദാക്കിയത് അഭിനന്ദനീയം; നാഗാലാന്റിന്റെ പ്രത്യേക അധികാരം 371(A) റദ്ദാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് നാഗാ ബി.ജെ.പി
കശ്മീരിന് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന ഭരണഘടനയിലെ 370ആം വകുപ്പ്, 35 എ വകുപ്പ് എന്നിവ എടുത്തുമാറ്റിയ നടപടി സ്വാഗതാര്‍ഹമാണെങ്കിലും നാഗാലാന്റിന്റെ പ്രത്യേക അധികാരത്തെ റദ്ദാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് നാഗാലാന്റ് ബി.ജെ.പി. നാഗാലാന്റിന് പ്രത്യേക അധികാരം നല്‍കുന്ന 371(A) റദ്ദാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡണ്ട് തെംജന്‍ ഇംന വ്യക്തമാക്കി. അത്തരത്തില്‍ ഒരു ശ്രമം സര്‍ക്കാരില്‍ നിന്നുണ്ടായാല്‍ നാഗാ വിഭാഗക്കാരുടെ ഏക ചരിത്രത്തോട് കൂടെ നില്‍ക്കുമെന്ന് തെംജന്‍ ഇംന പറഞ്ഞു. ഞങ്ങളുടെ സംശയങ്ങളും ആശങ്കകളും […]
നെടുങ്കണ്ടം കസ്റ്റഡി മരണം; ഹൈക്കോടതി മജിസ്‌ട്രേറ്റിന്റെ അടിയന്തര റിപ്പോർട്ട് തേടി
നെടുങ്കണ്ടം കസ്റ്റഡിക്കൊല കേസിൽ മജിസ്‌ട്രേറ്റിന്റെ അടിയന്തര റിപ്പോർട്ട് ഹൈക്കോടതി തേടി. രാജ്‌കുമാർ പൊലീസ് മർദനത്തെ കുറിച്ച് പരാതി പെട്ടിരുന്നോ എന്ന് വ്യക്തമാക്കണം. അതിന്റെ വിശദാംശങ്ങളും തുടർന്ന് സ്വീകരിച്ച നടപടികളും അറിയിക്കണം. മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളുടെ വിശദാംശങ്ങൾ അടക്കം നാളെ രാവിലേക്കകം അറിയിക്കണമെന്നാണ് നിര്‍ദേശം.എസ്.ഐ കെ.എ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. കേസ് നാളെ വീണ്ടും പരിഗണിക്കും.
ശ്രീറാം വെങ്കിട്ടരാമനെ ഐ.സി.യുവിൽ നിന്ന് മാറ്റും
ശ്രീറാം വെങ്കിട്ടരാമനെ ഐ.സി.യുവിൽ നിന്ന് മാറ്റും. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡിന്റേതാണ് തീരുമാനം. മദ്യലഹരിയില്‍ ശ്രീറാം വെങ്കട്ടരാമന്‍ മാധ്യമപ്രവര്‍ത്തനായ കെ.എം ബഷീറിനെ കാറിടിപ്പിച്ച കൊന്ന കേസില്‍ തെളിവ് നശിപ്പിച്ചതിന് മ്യസിയം എസ്.ഐയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനുണ്ടായ വീഴ്ചകള്‍ അടക്കം പരിശോധിക്കാന്‍ വേണ്ടിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.തെളിവെടുക്കുന്നതില്‍ ഗുരുതരവീഴ്ച വരുത്തിയതിന് സസ്പെന്‍ഷനില്‍ കഴിയുന്ന എസ്.ഐയെ പ്രത്യേക അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യും.കേസില്‍ നിര്‍ണ്ണായകായ പ്രധാന തെളിവുകള്‍ നഷ്ടപ്പെടുത്തിയത് എസ്.ഐ ആണെന്നാണ് […]
വയനാട്ടില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്
വയനാട്ടിൽ മഴ കനത്തതോടെ ഇന്നും നാളെയും ജില്ലാ കലക്ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 35 ക്യാമ്പുകളിലായി ആയിരത്തോളം പേരെ മാറ്റി താമസിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. സുൽത്താൻബത്തേരി താലൂക്കിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന്നടിയിലായതിനാൽ 100-ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഇവിടെ മാത്രം നിലവിൽ 6 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കല്ലൂർ സ്കൂൾ, മീനങ്ങാടി എൽ.പി സ്കൂൾ, മുക്കുത്തിക്കുന്ന് ക്ലബ്ബ്, കല്ലിങ്കര സ്കൂൾ, ചെറുമാട് സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് ആരംഭിച്ചത്. ജില്ലയിലുടനീളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കബനി […]











