India Kerala

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഒരു കുടംബത്തിലെ മൂന്ന് പേരടക്കം 4 പേര്‍ മരിച്ചു

കോഴിക്കോട് വിലങ്ങാട് ആലിമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടംബത്തിലെ മൂന്ന് പേരടക്കം നാല് പേര്‍ മരിച്ചു. കുറ്റിക്കാട്ടില്‍ ബെന്നി,ഭാര്യ മേരിക്കുട്ടി, മകന്‍ അതുല്‍, മമ്പലയ്ക്കല്‍ ദാസന്റെ ഭാര്യ ലിസി എന്നിവരാണ് മരിച്ചത്. അര്‍ദ്ധരാത്രിയോടെയായിരുന്നു ഉരുള്‍പൊട്ടല്‍. ബൈന്നിയുടേയും ദാസന്റെയുമടക്കം മൂന്ന് വീടുകള്‍ മണ്ണിനടിയിലായി. ദാസനെ നാട്ടുകാര്‍ മണ്ണിനടിയില്‍ നിന്നും പരിക്കുകളോടെ രക്ഷപ്പെടുത്തി. പക്ഷേ രക്ഷാ പ്രവര്‍ത്തനം സാധ്യമാകാത്ത നിലയിലുള്ള ദുഷ്കരമായ കാലാവസ്ഥ തിരിച്ചടിയായി. ഫയര്‍ഫോഴ്സിന് ആദ്യം സ്ഥലത്തേക്ക് എത്താന്‍ പോലുമായില്ല. പിന്നീട് രാവിലെ ആറ് മണിയോടെയാണ് രക്ഷാ പ്രവര്‍ത്തനം പുനരാംരംഭിച്ചത്. […]

India Kerala

കോഴിക്കോട്ടേക്കുള്ള 13 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഗുണ്ടല്‍പേട്ടില്‍ കുടുങ്ങിക്കിടക്കുന്നു

മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള 13 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഗുണ്ടല്‍പേട്ടില്‍ കുടുങ്ങിക്കിടക്കുന്നു. മുത്തങ്ങക്കടുത്ത് പൊന്‍കുഴി ക്ഷേത്രം പരിസരത്ത് വെള്ളം കയറിയതിനാലാണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്.

India Kerala

ഇന്ന് വൈകി ഓടുന്ന ട്രെയിനുകള്‍, റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്..

മരം വീണ് വൈദ്യുതി ലൈനിൽ തകരാർ സംഭവിച്ചതിനാൽ എറണാകുളം – ആലപ്പുഴ സെക്ഷനിൽ ട്രെയിൻ ഗതാഗതം വൈകുന്നു. മരം മുറിച്ചു മാറ്റിയിട്ടുണ്ട്. വൈദ്യുത ലൈനിന്റെ തകരാർ പരിഹരിക്കുന്ന ജോലി പുരോഗമിക്കുന്നു. ഗുരുവായൂർ (16127), മാവേലി (16603), ധൻബാദ് (13351) രാജധാനി (12432) ട്രെയിനുകള്‍ വൈകി ഓടുന്നു. ഷൊര്‍ണൂര്‍ വഴിയുള്ള ട്രെയിനുകള്‍ മൂന്ന് മണിക്കൂറിലധികം വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി (16841), ബാംഗ്ലൂർ – കൊച്ചുവേളി (16315) എന്നിവ എറണാകുളം-കോട്ടയം വഴി തിരിച്ചുവിടും. ഏറനാട് എക്സ്പ്രസ് […]

India Kerala

മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; നാല് മരണം

മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് മരണം. ഇന്ന് രാവിലെ മുതല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സൈന്യത്തിന്റെ നേതൃത്വത്തിലാണ് മേഖലയിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കൂടുതല്‍ പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

India National

അയല്‍ സംസ്ഥാനങ്ങളിലും മഴ; വന്‍ നാശനഷ്ടം

തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളിലും മഹാരാഷ്ട്ര, ഒ‍ഡീഷ എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നു. മഹാരാഷ്ട്രയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞ് ഏഴു പേരും കോയമ്പത്തൂരില്‍ കെട്ടിടം തകര്‍ന്ന് രണ്ടു പേരും മരിച്ചു. തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും കാര്‍ഷിക മേഖലയ്ക്കാണ് കൂടുതല്‍ നാശനഷ്ടം നേരിടുന്നത്. റോഡ്, തീവണ്ടി ഗതാഗതം താറുമാറായി. മഹാരാഷ്ട്രയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞാണ് ഇന്ന് 9 പേര്‍ മരിച്ചത്. മുപ്പത് പേരുമായി പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. പതിനാറ് പേരെ രക്ഷപ്പെടുത്താനായതായും ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടക്കുന്നതായ‌ും ജില്ലാ ഭരണകൂടം […]

India National

ലെെവ് റിപ്പോര്‍ട്ടിങ്ങിനിടെ കശ്മീരില്‍ നാടകീയ രംഗങ്ങള്‍

കശ്മീരിൽ ലെെവ് റിപ്പോർട്ടിങിനിടെ ജനങ്ങളില്‍ നിന്നും അപ്രതീക്ഷിത പ്രതികരണമാണ് സീ ന്യൂസ് മാധ്യമ പ്രവർത്തകന് ലഭിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന് പിറകെ ജനങ്ങളുടെ പ്രതികരണമറിയാൻ ചെന്നപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കാരവൻ മാഗസിൻ ഫോട്ടോ എ‍ഡിറ്റർ ഷാഹിദ് തന്ത്രയ് ആണ് സംഭവം ട്വിറ്ററിലൂടെ ഷെയർ ചെയ്തത്. കശ്മീർ വിഭജന ബില്ലും, പുനസംഘടനാ ബില്ലും പാസാക്കിയ കേന്ദ്ര സർക്കാർ, കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടന അനുച്ഛേദം 370ഉം എടുത്ത് മാറ്റിയിരുന്നു. ഇന്ത്യക്കും കശ്മീരിനും ഇടയിൽ […]

India Kerala

പാലക്കാട് ഉരുള്‍പൊട്ടല്‍; ഓരാടം പാലത്ത് ചെറുപുഴ ഗതിമാറി ഒഴുകുന്നു

പാലക്കാട് പാലക്കയം അച്ചിലടിയിൽ ഉരുൾപൊട്ടൽ .3 കുടുംബങ്ങൾ ഒറ്റപ്പെട്ടു. പാലക്കാട്‌ -കോഴിക്കോട് ദേശീയ പാതയിൽ ഓരാടം പാലത്ത് ചെറുപുഴ ഗതിമാറി ഒഴുകുകയാണ്. ഗതാഗതം പൂർണ്ണമായും നിലച്ചു. രണ്ട് വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. തിരൂർക്കാട് പടിഞ്ഞാറെപാടം പ്രദേശത്തു 11 വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

India Kerala

മരുതിലാവില്‍ ഉരുള്‍പൊട്ടല്‍; തഹസില്‍ദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്

ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുള്‍പൊട്ടലില്‍ നിന്ന് തഹസില്‍ദാറും സംഘവും ഫയര്‍ ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് 6.15 ഓടെയായിരുന്നു സംഭവം. മഴ കനത്തതോടെ മരുതിലാവ് ഭാഗത്തുള്ള 5 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനായി എത്തിയതായിരുന്നു താമരശേരി തഹസില്‍ദാര്‍ സി.മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം. ഒപ്പം വെള്ളിമാടുകുന്നില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പൂനൂര്‍ ഹെല്‍ത്ത് കെയറിലെ സന്നദ്ധ പ്രവര്‍ത്തകരുമുണ്ടായിരുന്നു. ഇവിടെയുള്ള കുടുംബങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. ചളിയും കല്ലുകളും മരങ്ങളും ഇരച്ചെത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനെത്തിയ സംഘം ഓടിമാറിയതു കൊണ്ടാണ് […]

India Kerala

കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു

കോഴിക്കോട് കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. ആര്‍പ്പുങ്കര വയല്‍ മുറിച്ചുകടക്കുമ്പോഴുണ്ടായ ഒഴുക്കില്‍പ്പെട്ടാണ് അപകടം. കുറ്റ്യാടി സിറാജുല്‍ഹുദ മാനേജര്‍ മാക്കൂര്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.

India Kerala

ഞങ്ങളെ രക്ഷിക്കൂ; സഹായ അഭ്യര്‍ത്ഥനയുമായി കുറ്റ്യാടി എം.എല്‍.എ

കനത്ത മഴയെ തുടര്‍ന്ന് കുറ്റ്യാടി വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ സഹായ അഭ്യര്‍ത്ഥനയുമായി കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എല്‍.എ സഹായം അഭ്യര്‍ത്ഥിച്ചത്. ”ഞങ്ങളെ രക്ഷിക്കൂ , ആവശ്യത്തിന് രക്ഷാ പ്രവർത്തക സംവിധാനങ്ങൾ ഇതുവരെ കുറ്റ്യാടിയിൽ എത്തിയിട്ടില്ല. പേരാമ്പ്രയ്ക്ക് അപ്പുറം ഫയർ ഫോഴ്സ് സംവിധാനത്തിന് എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയാണ്. രണ്ട് മരണങ്ങൾ സംഭവിച്ചു കഴിഞ്ഞു. നാട്ടുകാരാണ് നിലവിൽ രക്ഷാ പ്രവർത്തനം നടത്തുന്നത്. സൈന്യത്തെ കൊണ്ടു വന്ന് രക്ഷാ പ്രവർത്തനം നടത്തേണ്ട സ്ഥിതിയിലാണ് കുറ്റ്യാടി, ഇതൊരു […]