മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊന്ന സംഭവത്തില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍. മാധ്യമങ്ങള്‍ സംഭവം പെരുപ്പിച്ചുകാണിച്ചെന്നും വലതു കൈ മുട്ടിന് പരിക്കുണ്ടെന്നും ശ്രീറാം ജാമ്യാപേക്ഷയില്‍ പറഞ്ഞു. ശ്രീറാമിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. അതെ സമയം കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസില്‍ വിശ്വാസമില്ലെന്ന് മരണപ്പെട്ട കെ.എം ബഷീറിന്റെ ബന്ധുക്കള്‍ പറഞ്ഞു. കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നും കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെ.എം ബഷീറിന്റെ […]
India
മാധ്യമ പ്രവര്‍ത്തകന്‍റെ മരണം; കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസില്‍ വിശ്വാസമില്ലെന്ന് ബന്ധുക്കള്‍
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസില്‍ വിശ്വാസമില്ലെന്ന് ബന്ധുക്കള്‍. കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നും കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെ.എം ബഷീറിന്റെ സഹോദന്‍ അബ്ദുറഹ്മാന്‍ മീഡിയ വണിനോട് പറഞ്ഞു..
ബഷീറിന്റെ മരണം; കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സി.പി.എമ്മിന് കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ്
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സി.പി.എമ്മിന് കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ്. ശക്തമായ നടപടി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും പ്രതി ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം തുടരുന്ന സാഹചര്യത്തിലാണ് കാന്തപുരം വിഭാഗത്തിന്റെ ഇടപെടല്‍. മക്കയിലുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേസ് അട്ടിമറിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു. കാന്തപുരം വിഭാഗത്തിന്റെ മുഖപ്പത്രമായ സിറാജിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവിയാണ് മരിച്ച കെ.എം ബഷീര്‍. അതുകൊണ്ടു […]
കശ്മീര്‍ വിഷയം; ഡല്‍ഹിയിലും തിരക്കിട്ട നീക്കങ്ങള്‍, പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നു
ജമ്മു-കശ്മീർ സംബന്ധിച്ചുള്ള സുപ്രധാന നീക്കങ്ങൾക്ക് ഇന്ന് സാധ്യത. അടിയന്തര കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്നു. അതിന് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയിരുന്നു. സർക്കാർ നീക്കങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകും. പാര്‍ലമെന്റ് പരിസരത്ത് പി.ഡി.പി എം.പിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. എം.പിമാരായ നാസര്‍ അഹമ്മദ് നാവെയും മിര്‍ മുഹമ്മദ് ഫയാസുമാണ് പ്രതിഷേധിക്കുന്നത്. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് രാജ്യസഭയില്‍ സി.പി.എം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭരണഘടനയിലെ 370 ആം വകുപ്പ് പിൻവലിക്കാൻ സർക്കാർ ഉപദേശം […]
വെല്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ പോളിംഗ് തുടങ്ങി
തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ പോളിംഗ് തുടങ്ങി. രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്. ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നും പണം പിടിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്.
മുംബൈയില്‍ കനത്ത മഴ തുടരുന്നു; 12 ട്രെയിനുകള്‍ റദ്ദാക്കി
മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. മഴയിലുണ്ടായ അപകടങ്ങളില്‍ നാല് പേര്‍ മരിച്ചതായാണ് അനൌദ്യോഗിക വിവരം. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതിനാല്‍ 12 ട്രെയിനുകള്‍ റദ്ദാക്കി. ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസും റദ്ദ് ചെയ്തിട്ടുണ്ട്. മുംബൈയില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 മുതല്‍ 250 മില്ലീമീറ്റര്‍ വരെ മഴയാണ് പെയ്തത്. മുംബൈ, പുനെ, പല്‍ഗാര്‍ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ നാല് പേര്‍ മരണപ്പെട്ടു. ഒരാളെ കാണാതായിട്ടുണ്ട്. വെള്ളത്താല്‍ ഒറ്റപ്പെട്ടുപോയ […]
മൻമോഹൻ സിംഗ് ഇടക്കാല അധ്യക്ഷനായേക്കും
കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പരിഗണിക്കുന്നതായി വിവരം. നിലവിലെ സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ വർക്കിംഗ് പ്രസിഡന്റ് ആക്കാനും സാധ്യതയുണ്ട്. ശനിയാഴ്ച യോഗം ചേരാനിരിക്കെ പേരുകളിൽ ധാരണയിൽ എത്താനുള്ള ചർച്ചകളിലാണ് നേതാക്കൾ. നിരവധി പേരുകളാണ് അധ്യക്ഷ പദവിയിലേക്ക് നേതാക്കൾ ഉന്നയിച്ചത്. പരിചയ സമ്പന്നരും യുവാക്കളുമായി നിരവധി പേരുകൾ വന്നതിൽ നിന്നും അഭിപ്രായ ഭിന്നതയെ തുടർന്ന് ഒറ്റ പേരിലേക്ക് എത്താനായില്ല. തുടർന്നാണ് സമവായ നീക്കമെന്നോണം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിലേക്ക് എത്തിയതെന്നാണ് വിവരം. […]
ഉന്നാവ് കേസ് ഇന്ന് ഡൽഹി കോടതിയിൽ; കുൽദീപ് സെൻഗർ ഹാജരാകും
ഉന്നാവ് പീഡനക്കേസ് ഇന്ന് ഡൽഹി തീസ് ഹസാരി കോടതി പരിഗണിക്കും. മുഖ്യപ്രതിയും എം.എൽ.എയുമായ കുൽദീപ് സെന്‍ഗറിനെയും കൂട്ടാളി ശശി സിങ്ങിനെയും കോടതിയിൽ ഹാജരാക്കും. അതേസമയം പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട കേസുകൾ ഉത്തർ പ്രദേശിൽ നിന്നും ഡൽഹിയിലേക്ക് അടിയന്തരമായി മാറ്റാനും നാൽപ്പത്തിയഞ്ച് ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കനും ഈ മാസം ഒന്നിന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്നാണ് കേസുകൾ ഡൽഹിയിലെ തീസ് ഹസാരി കോടതിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം കേസ് രേഖ ലഭിച്ചതോടെ, […]
മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം; പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ നടപടികളും സി.ഐ അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ നടപടികളും സി.ഐ അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വൈദ്യ പരിശോധന നടത്താതിരുന്നതും എഫ്.ഐ.ആര്‍ വൈകിയതും മ്യൂസിയം സി. ഐയുടെ അറിവോടെയായിരുന്നു. അപകടം നടന്നതിന് തൊട്ട് പിന്നാലെ മ്യൂസിയം എസ്.ഐ , സി.ഐയെ വിളിച്ച് വിവരങ്ങള്‍ അറിയിച്ചിരുന്നു. വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ ആയിരുന്നുവെന്ന് എസ്.ഐ അറിയിച്ചതായും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
സംസ്ഥാനത്ത് വീണ്ടും കനത്ത മഴ; മലപ്പുറത്ത് വീടിന് മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു
സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. പല സ്ഥലങ്ങളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ തുടരുകയാണ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ ശക്തമായ മഴ. മലപ്പുറം വാഴയൂരില്‍ വീടിന് മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു. ചെലാട്ട് മൂലകോയ പുറത്ത് ജാനകിയാണ് മരിച്ചത്. മാക്കൂട്ടം ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായി. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി-വിരാജ്പേട്ട റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.











