India Kerala

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാ റിപ്പോര്‍ട്ട് പുറത്ത്; മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് ദുര്‍ബലമാകുന്നു. പ്രതിയുടെ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. തിരുവനന്തപുരം കെമിക്കല്‍ ലാബിലാണ് പരിശോധന നടത്തിയത്. കെമിക്കല്‍ എക്സാമിനര്‍ നാളെ റിപ്പോര്‍ട്ട് കൈമാറും. അപകടം നടന്ന് 10 മണിക്കൂറുകള്‍ക്ക് ശേഷമാണ് ശ്രീറാമിന്റെ രക്തസാമ്പിള്‍ പൊലീസ് തിരുവനന്തപുരത്ത് കെമിക്കല്‍ ലാബിലെത്തിച്ചത്. സമയം വൈകിയതിനാല്‍ ഫലം പോസിറ്റീവ് ആയിരിക്കില്ലെന്ന് എക്സാമിനര്‍ പൊലീസിനെ അറിയിച്ചിരുന്നു. പരിശോധനയില്‍ മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് കണ്ടെത്താനായില്ല. ഇതോടെ കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഇല്ലാതായത്. 304 പ്രകാരം […]

India National

കശ്മീരിലും പഞ്ചാബിലും കനത്ത ജാഗ്രത

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാതലത്തില്‍ ജമ്മുകശ്മീരിലും പഞ്ചാബിലും കനത്ത ജാഗ്രത. അമർനാഥ് തീർത്ഥാടന പാതയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെ തുടര്‍ന്ന് കശ്മീരിലുള്ള തീർഥാടകരെയും വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ചു തുടങ്ങി. എന്നാൽ ജമ്മു കശ്മീരിൽ നടക്കുന്നത് അത്യന്തം രാഷ്ട്രീയ നീക്കമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഗവര്‍ണറെ കാണും. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണ് കശ്മീരില്‍ നിന്നും അമര്‍നാഥ് തീര്‍ത്ഥാടകര്‍, സഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ഒഴിപ്പിക്കാന്‍ ആരംഭിച്ചത്. ഗുൽമർഗിൽ നിന്നും ബസുകളിൽ ഹോസ്റ്റലുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. ശ്രീനഗര്‍ എന്‍.ഐ.ടിയിലെ […]

India Kerala

ശ്രീറാമിന്റെ അറസ്റ്റ് അഞ്ചുമണിക്കുള്ളിൽ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിന് കാരണമായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്ക് കേസെടുക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ടെന്നും വൈകീട്ട് അഞ്ചുമണിക്കു മുമ്പ് അറസ്റ്റ് ചെയ്യുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീറാമിനെ അവിടെ വെച്ചായിരിക്കും അറസ്റ്റ് ചെയ്യുക. ചികിത്സ തുടരാൻ അനുവദിച്ച ശേഷം ആശുപത്രി വിടുമ്പോൾ ജയിലിലേക്ക് മാറേണ്ടി വരും. അപകടം നടന്നയുടൻ, മദ്യപിച്ചോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള രക്തപരിശോധന നടത്താതെയാണ് പൊലീസ് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് […]

India Kerala

മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണ്: എം.എം മണി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ കേസെടുത്തു. മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച് അപകടം വരുത്തിയ ശ്രീറാമിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. ശ്രീറാമിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണ് എന്ന് മന്ത്രി എം.എം മണി ഫേസ്‍ബുക്കില്‍ കുറിച്ചു. മദ്യപിച്ച് വാഹനമോടിക്കരുതെന്ന ചിത്രം സഹിതമാണ് മന്ത്രി എം.എം മണിയുടെ പോസ്റ്റ്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ അപകട സമയത്ത് ഓടിച്ചിരുന്നത് ആരെന്ന് […]

India Kerala

ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ഞായറാഴ്ച മുതൽ ചെയിൻ സർവീസ് പാറ്റേണുകളിലേക്ക് മാറുന്നു

കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ചെയിൻ സർവീസുകൾക്ക് പിന്നാലെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ഞായറാഴ്ച മുതൽ ചെയിൻ സർവീസ് പാറ്റേണുകളിലേക്ക് മാറുന്നു. രണ്ട് ജില്ലകളിലേക്ക് മാത്രം സർവീസ് ഒതുങ്ങുന്നത് സ്ഥിരം യാത്രക്കാരെ ദുരിതത്തിലാക്കും. ദീർഘദൂര യാത്രക്കുള്ള സൂപ്പർഫാസ്റ്റ് ബസുകളുടെ എണ്ണവും കൂട്ടിയിട്ടില്ല. 1300 ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. ചെയിൻ സർവീസ് എന്ന പേരിൽ ഞായറാഴ്ച മുതൽ പുതിയ സർവീസുകൾ ആരംഭിക്കും. എന്നാൽ രണ്ട് ജില്ലകളിലേക്ക് മാത്രമായി സർവീസ് ചുരുക്കി. ഉദാഹരണത്തിന് തിരുവനന്തപുരം മുതൽ എറണാകുളം വരെ പോയിരുന്ന ഫാസ്റ്റ് […]

India National

അസാധാരണ സൈനിക നീക്കം; കശ്മീരിൽ പരിഭ്രാന്തി

അമർനാഥ് യാത്രികരോടും വിനോദസഞ്ചാരികളോടും അടിയന്തരമായി മടങ്ങാൻ ആവശ്യപ്പെട്ടതും വൻതോതിലുള്ള സൈനിക നീക്കവും ജമ്മു കശ്മീരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. അമർനാഥ് യാത്രികർക്കു നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് അസാധാരണമായ നടപടികൾ. അതേസമയം, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പ് എടുത്തുമാറ്റാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമത്തിന്റെ ഭാഗമാണിവയെന്ന് രാഷ്ട്രീയകക്ഷികൾ ആരോപിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ സംയുക്തമായി ഗവർണർ സത്യപാൽ മാലിക്കിനെ കണ്ടു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ […]

India Kerala

ശ്രീറാം വെങ്കിട്ടരാമനെതിരെ കേസെടുത്തു; അറസ്റ്റ് ഉടന്‍

മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ കേസെടുത്തു. മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച് അപകടം വരുത്തിയ ശ്രീറാമിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. ശ്രീറാമിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ അപകട സമയത്ത് ഓടിച്ചിരുന്നത് ആരെന്ന് വ്യക്തതയില്ലാത്തതിനാല്‍ ആദ്യ ഘട്ടത്തില്‍ എഫ്.ഐ.ആറില്‍ പ്രതിയുടെ പേര് ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് തന്നെയാണെന്ന് പിന്നീട് പൊലീസും സ്ഥിരീകരിച്ചു. ശ്രീറാമിനൊപ്പമുണ്ടായിരുന്ന വാഹനത്തിന്റെ ഉടമ കൂടിയായ യുവതി വഫ ഫിറോസ് […]

India Kerala

മാധ്യമപ്രവര്‍ത്തകന്റെ മരണം; പൊലീസിന്റെ നിലപാടുകള്‍ സംശയാസ്പദം, പത്രപ്രവര്‍ത്തക യൂണിയന്‍

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോചീഫ് കെ.മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ പൊലീസിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പൊലീസ് ഇപ്പോള്‍ കാര്യങ്ങള്‍ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണെന്നും അത് അനുവദിക്കരുതെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെടുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തുവോ എന്ന കാര്യത്തില്‍ പോലും അധികൃതര്‍ ഉറപ്പുപറയുന്നില്ലെന്നും ഇപ്പോഴത്തെ പൊലീസിന്റെ നിലപാടുകള്‍ സംശയാസ്പദമാണെന്നും പത്രപ്രവര്‍ത്തക സമിതി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. പത്രപ്രവര്‍ത്തക സമിതിയുടെ കുറിപ്പ്; ബഹുമാനപ്പെട്ട മുഖ്യമന്ത്രി… ഒരു പാവം മനുഷ്യൻ ഒറ്റനിമിഷത്തിൽ ഇല്ലാതായിപ്പോയ കാര്യമാണ്. അപകടം യാദൃച്ഛികം എന്നു […]

India Kerala

ശ്രീറാമിന്റെ കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍

ശ്രീറാം സഞ്ചരിച്ച കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്. സാഹചര്യത്തെളിവുകള്‍ ഇത് വ്യക്തമാക്കുന്നതായും സ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

India Kerala

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊലീസിനെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി ശശീന്ദ്രന്‍

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണത്തില്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊലീസിനെതിരെയും നടപടിയുണ്ടാകും. വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എം ബഷീറിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവർത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധേയനായിരുന്നു ബഷീറെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.