India National

അസാധാരണ സൈനിക നീക്കം; കശ്മീരിൽ പരിഭ്രാന്തി

അമർനാഥ് യാത്രികരോടും വിനോദസഞ്ചാരികളോടും അടിയന്തരമായി മടങ്ങാൻ ആവശ്യപ്പെട്ടതും വൻതോതിലുള്ള സൈനിക നീക്കവും ജമ്മു കശ്മീരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. അമർനാഥ് യാത്രികർക്കു നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് അസാധാരണമായ നടപടികൾ. അതേസമയം, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പ് എടുത്തുമാറ്റാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമത്തിന്റെ ഭാഗമാണിവയെന്ന് രാഷ്ട്രീയകക്ഷികൾ ആരോപിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ സംയുക്തമായി ഗവർണർ സത്യപാൽ മാലിക്കിനെ കണ്ടു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ […]

India Kerala

ശ്രീറാം വെങ്കിട്ടരാമനെതിരെ കേസെടുത്തു; അറസ്റ്റ് ഉടന്‍

മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ കേസെടുത്തു. മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച് അപകടം വരുത്തിയ ശ്രീറാമിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. ശ്രീറാമിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ അപകട സമയത്ത് ഓടിച്ചിരുന്നത് ആരെന്ന് വ്യക്തതയില്ലാത്തതിനാല്‍ ആദ്യ ഘട്ടത്തില്‍ എഫ്.ഐ.ആറില്‍ പ്രതിയുടെ പേര് ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് തന്നെയാണെന്ന് പിന്നീട് പൊലീസും സ്ഥിരീകരിച്ചു. ശ്രീറാമിനൊപ്പമുണ്ടായിരുന്ന വാഹനത്തിന്റെ ഉടമ കൂടിയായ യുവതി വഫ ഫിറോസ് […]

India Kerala

മാധ്യമപ്രവര്‍ത്തകന്റെ മരണം; പൊലീസിന്റെ നിലപാടുകള്‍ സംശയാസ്പദം, പത്രപ്രവര്‍ത്തക യൂണിയന്‍

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോചീഫ് കെ.മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ പൊലീസിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പൊലീസ് ഇപ്പോള്‍ കാര്യങ്ങള്‍ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണെന്നും അത് അനുവദിക്കരുതെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെടുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തുവോ എന്ന കാര്യത്തില്‍ പോലും അധികൃതര്‍ ഉറപ്പുപറയുന്നില്ലെന്നും ഇപ്പോഴത്തെ പൊലീസിന്റെ നിലപാടുകള്‍ സംശയാസ്പദമാണെന്നും പത്രപ്രവര്‍ത്തക സമിതി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. പത്രപ്രവര്‍ത്തക സമിതിയുടെ കുറിപ്പ്; ബഹുമാനപ്പെട്ട മുഖ്യമന്ത്രി… ഒരു പാവം മനുഷ്യൻ ഒറ്റനിമിഷത്തിൽ ഇല്ലാതായിപ്പോയ കാര്യമാണ്. അപകടം യാദൃച്ഛികം എന്നു […]

India Kerala

ശ്രീറാമിന്റെ കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍

ശ്രീറാം സഞ്ചരിച്ച കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്. സാഹചര്യത്തെളിവുകള്‍ ഇത് വ്യക്തമാക്കുന്നതായും സ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

India Kerala

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊലീസിനെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി ശശീന്ദ്രന്‍

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണത്തില്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊലീസിനെതിരെയും നടപടിയുണ്ടാകും. വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എം ബഷീറിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവർത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധേയനായിരുന്നു ബഷീറെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

India National

ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസ്; ബി.ജെ.പി എം.എല്‍.എയെ ഇന്ന് ചോദ്യം ചെയ്യും

ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസിൽ മുഖ്യപ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗാറി‌നെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് സി.ബി.ഐ പ്രത്യേക കോടതി അനുമതി നല്‍കി. അന്വേഷണം ത്വരിതപ്പെടുത്താന്‍ പ്രത്യേക ഇരുപതംഗ സംഘത്തെയും സി.ബി.ഐ നിയോഗിച്ചിട്ടുണ്ട്. ഉന്നാവ് പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട സംഭവത്തിന്റെ ഗൂഢാലോചനക്കേസില്‍ മുഖ്യപ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങിനെ ചോദ്യം ചെയ്യാന്‍ ഇന്നലെയാണ് ലക്നൌ സി.ബി.ഐ കോടതി അനുമതി നല്‍കിയത്. നിലവില്‍ സീതാംപൂര്‍ ജയിലിലാണ് […]

India National

ചന്ദ്രയാന്റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തി

ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തി. ഇത് നാലാം തവണയാണ് ഭ്രമണപഥം വിജയകരമായി ഉയര്‍ത്തുന്നത്. സെപ്റ്റംബര്‍ 7നാണ് പര്യവേഷണ വാഹനം ചന്ദ്രനിലെത്തുക. ഇന്ത്യന്‍ സമയം 3.27നാണ് ചന്ദ്രയാന്‍റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തിയത്. ഗതി നിയന്ത്രിക്കുന്നതിനായി ചന്ദ്രയാനില്‍ സ്ഥാപിച്ചിട്ടുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനം 646 സെക്കന്റ് പ്രവര്‍ത്തിപ്പിച്ച് ദൌത്യം പൂര്‍ത്തിയാക്കി. ഭൂമിയില്‍ നിന്ന് 277 X 89472 കി.മീ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ചന്ദ്രയാനെ എത്തിച്ചത്. ഭൂമിക്ക് ചുറ്റുമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥമുയര്‍ത്തല്‍ ഈ മാസം 6ന് നടത്തും. ആഗസ്റ്റ് 14നാണ് […]

India Kerala

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; രക്തപരിശോധന നടത്താതെ പൊലീസ്, കാറോടിച്ചത് ശ്രീറാം തന്നെ

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച. വെങ്കിട്ടരാമന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി ഷീറ്റിലെഴുതിയിട്ടും പൊലീസ് രക്തപരിശോധന നടത്തിയില്ല. ജനറല്‍ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ റഫര്‍ ചെയ്തത് മെഡിക്കല്‍ കോളജിലേക്കാണെങ്കിലും ശ്രീറാം സ്വന്തം നിലക്ക് സ്വകാര്യ ആശുപത്രിയിലേക്ക് പോയി. താനല്ല വാഹനമോടിച്ചതെന്ന് ശ്രീറാം പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി സിറാജ് മാനേജ്മെന്റ് . ശ്രീറാമല്ല വാഹനമോടിച്ചതെന്ന് വരുത്താനാണ് ശ്രമമെന്നും മാനേജ്മെന്റ് ആരോപിച്ചു. അതേസമയം കാറോടിച്ചത് ശ്രീറാം […]

India Kerala

മുന്‍ എം.പി എ. സമ്പത്തിന്‍റെ നിയമനം: നിരീക്ഷിക്കാനൊരുങ്ങി കോണ്‍ഗ്രസ്

മുന്‍ എം.പി എ. സമ്പത്തിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹയില്‍ നിയമിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ ഡല്‍ഹി ഇടപെടലുകളെ നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ്. കേന്ദ്ര സഹായങ്ങള്‍ നേടിയെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനി കോണ്‍ഗ്രസ് വിമര്‍ശമുന്നയിക്കും. കേന്ദ്ര സഹായം നേടിയെടുക്കുന്നതുള്‍പ്പെടെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടനാണ് പ്രത്യേക പ്രതിനിധിയായി മുന്‍ എം.പി എ. സമ്പത്തിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. നിയമനം ധൂര്‍ത്താണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നിയമനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കാബിനറ്റ് റാങ്കോടെ പ്രത്യേക പ്രതിനിധിയെ ഡല്‍ഹിയില്‍ നിയമിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന്‍റെ കേന്ദ്ര […]

India Kerala

സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീര്‍(35) ആണ് മരിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ റിപ്പോര്‍ട്ടുണ്ട്. കാറിലുണ്ടായിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരപ്പാലം സ്വദേശി വഫാ ഫിറോസിനെയാണ് കസ്റ്റഡിയിലെടുത്തത്. വാഹനമോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃക്സാക്ഷികളായ ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിൽ വെച്ചാണ് അപകടം. റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് […]