India Kerala

പാലക്കാട് ആനമൂളിയില്‍ ഉരുള്‍പൊട്ടലിന് സാധ്യത

പാലക്കാട് ആനമൂളിയില്‍ ഭൂമി വിണ്ടുകീറിയ പ്രദേശത്ത് ശക്തമായ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ്.വനത്തിനകത്താണ് ഭൂമി വിണ്ട് കീറിയ നിലയില്‍ കണ്ടെത്തിയത്.ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ ആദിവാസികളാണ് ഭൂമി വിണ്ട് കീറിയ നിലയില്‍ കണ്ടത്. ജിയോളജി വകുപ്പിലെ വിദഗ്ദ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തി. മഴ തുടര്‍ച്ചയായി പൊയ്താല്‍ ശക്തമായ ഉരുള്‍പൊട്ടലുണ്ടാവുമെന്നാണ് ജിയോളജി വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായാല്‍ നിരവധി വീടുകള്‍ പൂര്‍ണമായി തകരുകയും അട്ടപ്പാടി ചുരം റോഡ് ഒലിച്ച് പോവുകയും ചെയ്യും. മഴ […]

India Kerala

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇന്നലെയാണ് 26 എല്‍.ഡി.എഫ് കൌണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് കലക്ടര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ദിവസം മേയര്‍ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാഗേഷിന്‍റെ പിന്തുണയോടെ വിജയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. എല്‍.ഡി.എഫ് പിന്തുണയോടെയായിരുന്നു കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തെത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം മേയര്‍ ഇ.പി ലതക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ […]

India Kerala

ഗാഡ്ഗില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടത്താപ്പെന്ന് ജോയ്സ് ജോര്‍ജ്ജ്

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ ‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടത്താപ്പെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കി മുന്‍ എം.പി ജോയ്സ് ജോര്‍ജും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ച ചെയ്യപ്പെടണം എന്നത് സ്ഥാപിത താല്‍പര്യമാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അല്ലാതെയും മാര്‍ഗങ്ങളുണ്ടെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കം ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയാകാമെന്ന അഭിപ്രായവുമായി രംഗത്തെത്തിയതോടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി നിലപാട് വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയത്. […]

India Kerala

ഇടമലയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍ വര്‍ധിക്കുന്നു

ഇടമലയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍ വര്‍ധിക്കുന്നു. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഡാമിന് സമീപം മാത്രം ഇത്തവണ മൂന്നിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. എറണാകുളം ജില്ലയില്‍ ഇടമലയാര്‍ ഫോറസ്റ്റ് ഡിവിഷനിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലാണ് ഇടമലയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡാമിനോട് 2 കിലോമീറ്റര്‍ ചുറ്റളവിലായി 3 ഇടങ്ങളില്‍ ഉരുള്‍പൊട്ടിയ ദൃശ്യങ്ങളിലാണിത്. രണ്ട് ഉരുളുകള്‍ ഡാമിന് മുകള്‍ വശത്തും ഒന്ന് ഡാമിന് താഴ്ഭാഗത്തുമാണ് സംഭവിച്ചത്. ഇത്തവണ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ തവണയുണ്ടായ മഴ ലഭിക്കാതിരുന്നിട്ടും ഉരുള്‍പൊട്ടല്‍ തുടര്‍സംഭവമായി. 1985ൽ […]

India Kerala

ക്വാറി ഖനനം; ഊരകം മലയുടെ താഴ്‌വാരത്തെ ജനങ്ങൾ ഭീതിയില്‍

മലപ്പുറത്തെ ഊരകം മലയുടെ താഴ്‌വാരത്ത് ജനങ്ങൾ കഴിയുന്നത് ഭീതിയോടെയാണ്. ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം വലിയ ദുരന്തം വരുത്തിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഊരകം കണ്ണമംഗലം വേങ്ങര മൊറയൂർ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ഊരകം മലയില്‍ നൂറുകണക്കിന് ചെറുതും വലുതുമായ ക്വാറികളാണ് പ്രവർത്തിക്കുന്നത്. അയ്യായിരത്തിനടുത്ത കുടുംബങ്ങളാണ് മലയുടെ താഴ്‍വാരങ്ങളിൽ ഭീതിയോടെ കഴിയുന്നത്. തിങ്ങിപ്പാർക്കുന്നത്. മഴ ശക്തമായി പെയ്താൽ, മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ഭീഷണി നിലനിൽക്കുന്ന പ്രദേശമാണിത്. ഇവിടെയാണ് മലയുടെ മുക്കിലും മൂലയിലും കൂണുപോലെ ക്വാറികൾ ജന ജീവിതത്തിന് ഭീഷണിയാകുന്നത്. മഴ […]

India Kerala

കവളപ്പാറയിലും പുത്തുമലയിലും ഇന്നും തിരച്ചില്‍ തുടരും

നിലമ്പൂർ കവളപ്പാറയിൽ മണ്ണിടിച്ചിലിൽ കാണാതയവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. 13 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇന്നലെ നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. മണ്ണിനടിയിൽ പെട്ടവർക്കായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ 46 പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്താനായി. ആകെ 59 പേരിൽ ഇനി 13 പേർക്കായാണ് ഊർജ്ജിതമായ തെരച്ചിൽ തുടരുന്നത്. ഇന്നലെ അനുകൂലമായ കാലാവസ്ഥയായിരുന്നുവെങ്കിലും ആരെയും കണ്ടെത്താനായില്ല. എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ. തുടരുന്നത്. കാലാവസ്ഥ അനുകൂലമാവുകയാണെങ്കിൽ ഇതുവരെ മണ്ണ് മാന്തിയന്ത്രങ്ങൾ ഇറക്കാൻ […]

India National

‘’ബാബരി ഭൂമിയുടെ യഥാര്‍ഥ അവകാശി ഞാനാണ്; ആ ഭൂമി എനിക്ക് കൈമാറണം’’ – മുഗള്‍ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദിന്‍

അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സ്വർണ്ണ ഇഷ്ടിക സംഭാവന ചെയ്യാന്‍ തയ്യാറാണെന്ന് അവസാന മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ സഫറിന്റെ പിൻ‌ഗാമിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദിൻ ടൂസി. പക്ഷേ, ഹബീബുദ്ദിന് ഒരു വ്യവസ്ഥയുണ്ട്. ആ ഭൂമിയുടെ യഥാര്‍ഥ ഉടമ താനാണെന്നും അതുകൊണ്ട് തന്നെ ആ സ്ഥലം തനിക്ക് വിട്ടുതരണമെന്നുമാണ് ഹബീബുദ്ദിന്റെ ആവശ്യം. ആദ്യത്തെ മുഗൾ ചക്രവർത്തിയായ ബാബറിന്റെ പിൻഗാമിയെന്ന നിലയിൽ താനാണ് ഭൂമിയുടെ ശരിയായ ഉടമയെന്നും അതുകൊണ്ട് തന്നെ ആ ഭൂമി തനിക്ക് വിട്ടുതരണമെന്നും ഹബീബുദ്ദിന്‍ ആവശ്യപ്പെടുന്നു. സുപ്രീംകോടതി തനിക്ക് […]

India National

അരുണ്‍ ജെയ്റ്റ്‍ലിയുടെ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്ന് സുബ്രഹ്മണ്യം സ്വാമി

അരുണ്‍ ജെയ്റ്റ്‍ലി ധനമന്ത്രിയായിരിക്കെ സ്വീകരിച്ച നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി.തെറ്റായ നയങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും സ്വാമി കുറ്റപ്പെടുത്തി. കമ്പനികള്‍ പൂട്ടുകയും വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടാകുകയും ചെയ്തിട്ടും സര്‍ക്കാര്‍ പ്രതികരിക്കാത്തത് അപകടകരമാണെന്ന് പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി സ്വീകരിച്ച തെറ്റായ നയങ്ങളാണ് സമ്പദ് രംഗം പ്രതിസന്ധിയിലാകാന്‍ കാരണമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. തെറ്റായ ഇതേ നയങ്ങളാണ് ഇപ്പോഴും തുടരുന്നത്. നികുതി നിരക്ക് ഉയര്‍ന്നിരിക്കുന്നതും പ്രതിസന്ധിക്ക് കാരണമാണ്. […]

India Kerala

കേരളാ കോണ്‍ഗ്രസില്‍ 21 പേരെ സസ്പെന്റ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

കേരളാകോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ ജോസഫ് ഗ്രൂപ്പിന് തിരിച്ചടി. 21 പേരെ സസ്പെന്റ് ചെയ്ത നടപടി കോട്ടയം മുന്‍സിഫ് കോടതി ഇന്ന് സ്റ്റേ ചെയ്തു. ജോസഫ് ഗ്രൂപ്പ് നാളെ വിളിക്കാനിരുന്ന ഉന്നതധികാര സമിതി യോഗത്തിനും സ്റ്റേ കോടതി നല്‍കി. ജോസ് കെ മാണി വിഭാഗം അടിയന്തര സ്റ്റിയറിങ് കമ്മിറ്റി അടിയന്തര യോഗം അല്‍പസമയത്തിനകം ചേരും.

India Kerala

വയനാട് പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നു

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. പുത്തുമലയില്‍ ഇനി കാണാതായ അഞ്ച് പേരെക്കൂടി കണ്ടെത്താനുണ്ട്. പുത്തുമലയില്‍ ഉരുള്‍പ്പൊട്ടിയ മേഖലയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ നിന്നാണ് ഇന്നലെ ഒരു മൃതദേഹം ലഭിച്ചത്. അതുകൊണ്ടുതന്നെ, സൂചിപ്പാറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ തുടരുന്നത്. ഇതിനായി ദേശീയദുരന്ത നിവാരണ സേന, അഗ്നിശമന വിഭാഗം, വനംവകുപ്പ് എന്നിവയില്‍ നിന്നുള്ള 12 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ഇന്നലെ മൃതദേഹം ആദ്യം കണ്ടെത്തിയ […]