മദ്യപിച്ച് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് സസ്പെന്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ സര്‍വേ വകുപ്പ് ഡയറക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്ത് വന്നിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ രക്ത പരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. പൊലീസിന്റെ വീഴ്ച […]
India
സി.പി.ഐ മാർച്ചിലെ സംഘർഷം; ഒരു സി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ
സി.പി.ഐ മാർച്ചിലെ സംഘർഷത്തില്‍ ഒരു സി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി അൻസാർ അലിയാണ് അറസ്റ്റിലായത്. എ.സി.പി ലാൽജിയെ മർദ്ദിച്ചയാളാണ് പിടിയിലായത്. എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറിയാണ് അറസ്റ്റിലായ അൻസാർ അലി. ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, എൽദോ ഏബ്രഹാം എം.എൽ.എ എന്നിവരും കേസിൽ പ്രതികളാണ്.
പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതികള്‍ കുടുതല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി
പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതികള്‍ കുടുതല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. അഞ്ചാം പ്രതി ബി സഫീര്‍ പൊലീസ് റാങ്ക് ലിസ്റ്റിന് പുറമെ അഗ്നിശമനസേനാ ലിസ്റ്റിലും ഉള്‍പ്പെട്ടു. ലിസ്റ്റിലെ 630ആം റാങ്കുകാരനാണ് സഫീര്‍. ശിവരഞ്ജിത് പ്രണവ്, എന്നിവര്‍ക്ക് മൊബൈല്‍ വഴി ഉത്തരം അയച്ചുകൊടുത്തത് സഫീറാണ്. ഇയാള്‍ ഒളിവിലാണ്.
ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; മരണം 80 കടന്നു
ഉത്തരേന്ത്യയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 80 കടന്നു. ഉത്തരാഖണ്ഡിൽ 48 ഉം ഹിമാചൽ പ്രദേശിൽ 28 ഉം പഞ്ചാബിൽ 4 ഉം മരണമാണ് റിപ്പോർട്ട് ചെയ്തത്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യമുനാ നദി നിറഞ്ഞതിനാൽ ഡൽഹിയിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിലാണ് സങ്കീർണമായ സാഹചര്യമുള്ളത്. ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തിൽ 17 പേർ മരിച്ചു. മണ്ണിടിച്ചിൽ ഉണ്ടായ മോറി തെഹ്സിലിൽ നിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു. 22 […]
കശ്മീരില്‍ സ്കൂളുകള്‍ തുറന്നു; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്
നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി എടുത്തുമാറ്റുന്നതിന്റെ ഭാഗമായി കശ്മീരില്‍ സ്കൂളുകള്‍ തുറന്നു. 190 സ്കൂളുകളില്‍ 95 എണ്ണം മാത്രമേ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളു. കശ്മീരില്‍ യുവാക്കളെ സൈന്യം പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയാണെന്ന ജമ്മുകശ്മീര്‍ പീപ്പീള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്‍ല റാഷിദിന്റെ ആരോപണം സൈന്യം തള്ളി. ശ്രീനഗറില്‍ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും തുറന്നിട്ടുണ്ട് സ്കൂളുകളില്‍ ചിലത് തുറന്നിട്ടുണ്ടെങ്കിലും പലയിടത്തും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവാണ്. നിലവിലെ സാഹചര്യത്തില്‍ കുട്ടികളെ സ്കൂളിലയക്കാന്‍ രക്ഷിതാക്കള്‍ക്ക് മടിക്കുന്നതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരില്‍ 190 സ്കൂളുകളില്‍ 90 […]
സാലറി ചാലഞ്ചിലൂടെ കെ.എസ്.ഇ.ബി സമാഹരിച്ച തുക നല്‍കിയില്ല; ഒരുമിച്ച് കൈമാറാന്‍ തീരുമാനിച്ചതാണ് വൈകുന്നതെന്ന് ചെയര്‍മാന്‍
പ്രളയ ദുരിതാശ്വാസത്തിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പിരിച്ച സാലറി ചലഞ്ച് തുക സര്‍ക്കാരിന് കൈമാറാതെ കെ.എസ്.ഇ.ബി. ജീവനക്കാരില്‍ നിന്ന് പിരിച്ച 132 കോടി രൂപയാണ് ഇതുവരെ കൈമാറാത്തത്. ഒറ്റത്തുകയായി നല്‍കാന്‍ ഉദ്ദേശിച്ചതിനാലാണ് തുക കൈമാറാത്തതെന്നും ഉടന്‍ തന്നെ തുക മുഖ്യമന്ത്രിക്ക് കൈമാറുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തെതുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചിന്‍റെ ഭാഗമായാണ് കെ.എസ്.ഇ.ബിയിലും ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയാറായത്. ഇടത് യൂനിയനിലെ ജീവനക്കാര്‍ ഭൂരിഭാഗവും […]
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പൊലീസിനെതിരെ കെ.ജി.എം.ഒ.എ
മാധ്യമപ്രവര്‍ത്തകനെ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന. രക്ത പരിശോധന നടത്താന്‍ എസ്.ഐ, ആവശ്യപ്പെട്ടില്ലെന്ന് കെ.ജി.എം.ഒ.എ സെക്രട്ടറി പറഞ്ഞു. ശ്രീറാമിന്‍റെയും വഫയുടെയും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. അപകടത്തിന് ശേഷം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശ്രീറാമിനെ രക്തപരിശോധന നടത്താന്‍ എസ്.ഐ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതിനെതിരെയാണ് ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നിരിക്കുന്നത്. ശ്രീറാമിന്‍റെ മെഡിക്കല്‍ പരിശോധന മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് കെ.ജി.എം.ഒ.എ […]
സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി
ബിഷപ്പ് ഫ്രാങ്കോക്കെതിരെ നിലപാടെടുത്തതിന്‍റെ പേരില്‍ സഭയുടെ നടപടി നേരിടുന്ന സിസ്റ്റർ ലൂസി കളപ്പുരയെ വയനാട് കാരക്കാമല മഠത്തിൽ പൂട്ടിയിട്ടു. പൊലീസ് എത്തി വാതില്‍ തുറന്നാണ് സിസ്റ്റര്‍ ലൂസിയെ പുറത്തിറക്കിയത്. സിസ്റ്റർ ലൂസി, വെള്ളമുണ്ട പോലീസിൽ പരാതി നൽകി. കാലത്ത് ആറരയോടെയാണ് സിസ്റ്റർ ലൂസി കളപ്പുരയെ കാരക്കാമലയിലെ മഠത്തിൽ പൂട്ടിയിട്ടത്. തൊട്ടടുത്ത പള്ളിയിൽ കുർബാനയ്ക്ക് പോകാൻ അനുവദിച്ചില്ലെന്ന് സിസ്റ്റർ ലൂസി പരാതിപ്പെട്ടു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെള്ളമുണ്ട പൊലീസാണ് എട്ടുമണിയോടെ പൂട്ടു തുറന്ന് മോചിപ്പിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി […]
പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് എ.കെ ആന്റണി
പരിസ്ഥിതിയെ പരിഗണിക്കുന്ന രീതിയില്‍ കേരളത്തിന്‍റെ വികസന നയം പുനപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മാത്രം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല, രാഷ്ട്രീയക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടെ ജനകീയ ചര്‍ച്ച ഇക്കാര്യത്തില്‍ ഉയര്‍ന്നു വരണമെന്നും ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസില്‍ നിന്നുതന്നെ ആവശ്യം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് എ.കെ ആന്‍റണി നിലപാട് വ്യക്തമാക്കുന്നത്. ക്വാറി പ്രവര്‍ത്തനവും കുന്നിടിക്കലും എല്ലാം ചര്‍ച്ചയിലേക്ക് വരണം. എല്ലാ വിഭാഗവും […]
ദുരിത മുഖത്ത് സജീവമായി കേരള ഫയർഫോഴ്സ്
59 മനുഷ്യരെ നിമിഷങ്ങൾ കൊണ്ട് മണ്ണിനടിയിൽ മറച്ച കവളപ്പാറ. 50 ഏക്കറോളം പരന്നു കിടക്കുന്ന ചളിക്കൂമ്പരത്തിൽ നിന്ന് 10 പേരെ പോലും കണ്ടെടുക്കാനാകുമോയെന്ന് ആശങ്കിച്ച മണിക്കൂറുകൾ . 11 നാൾ പിന്നിടുമ്പോൾ 46 പേരെ കണ്ടെത്തി. പൊലീസിനും സന്നദ്ധ പ്രവർത്തകർക്കുമൊപ്പം ഈ ദൗത്യത്തിൽ നിർണ്ണായകമായ പങ്കാണ് കേരള ഫയർഫോഴ്സിന്റേത്. മണ്ണിൽ നിന്ന് കണ്ടെത്തുന്ന ഒരോ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം നടത്തി ബസുക്കൾക്ക് കൈമാറുന്നത് വരെ ഫയർഫോഴ്സ് ഒപ്പമുണ്ട്. തിരുവനന്തപുരം മുതൽ ഏഴ് ജില്ലകളിൽ നിന്നുള്ള ജീവനക്കാരാണ് ഇവിടെയുളത്. മിക്കവരും […]












