India National

ചെന്നൈ തീരത്ത് നീല പ്രകാശമുള്ള തിരമാല; കാണാന്‍ കൊള്ളാമെങ്കിലും ആശങ്കയുണ്ടെന്ന് വിദഗ്ധര്‍

തമിഴ്നാട്ടിലെ തിരുവാൺമിയൂർ, പലവക്കം, ഇഞ്ചമ്പക്കം തുടങ്ങിയ പ്രദേശത്തെ കടൽതീരങ്ങളെ പ്രകാശപൂരിതമാക്കി ബയോ ലൂമിനസെൻസ് അഥവാ ജൈവ ദീപ്തി പ്രതിഭാസം. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിനു സമീപമുള്ള കടല്‍ത്തീരങ്ങളിലാണ് കഴിഞ്ഞദിവസം രാത്രി തിരമാലകള്‍ നീല പ്രകാശത്തില്‍ തിളങ്ങിയത്. നീല പ്രകാശത്തില്‍ തിളക്കമുള്ള തിരമാലകള്‍ ഉയരുന്ന കാഴ്ച കാണാന്‍ നൂറുകണക്കിനാളുകളാണ് രാത്രി തീരങ്ങളിലേക്ക് ഒഴുകിയെത്തിയത്. രണ്ടു മണിക്കൂറോളമാണ് ജൈവ ദീപ്തി ദൃശ്യമായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നവമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ ചില ജീവികള്‍ സ്വന്തം ശരീരത്തിന്റെ […]

India National

354 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍പുരി അറസ്റ്റില്‍

മോസര്‍ ബെയര്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന രതുല്‍ പുരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 354 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിലാണ് അറസ്റ്റ്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ അനന്തിരവനാണ് അറസ്റ്റിലായ രതുല്‍പുരി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 354.51 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് കമല്‍നാഥിന്‍റെ അനന്തരവന്‍ രതുല്‍പുരി, നിതാ പുരി, ദീപക്ക് പുരി എന്നിവര്‍ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. ആഗസ്റ്റ് 16നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ സി.ബി.ഐക്ക് ബാങ്കിനെ കബളിപ്പിച്ചതായി […]

India National

രാജീവ് ഗാന്ധിയുടെ 75-ആം ജന്മദിനം ഇന്ന്

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ആം ജന്മദിനം ഇന്ന്. വീർ ഭൂമിയിലെ പുഷ്പാർച്ചനക്ക് പുറമേ ദേശീയതലത്തിലും സംസ്ഥാന തലത്തിലുമായി വിപുലമായ ആഘോഷങ്ങളാണ് കോണ്‍ഗ്രസ് നിശ്ചയിച്ചിട്ടുള്ളത്. ഐടി, ടെലകോം രംഗങ്ങളില്‍ രാജീവ് ഗാന്ധി തുടക്കമിട്ട മാറ്റങ്ങളെ ഉയര്‍ത്തി കാട്ടി ബി.ജെ.പിയെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനം കൊണ്ടാടുമ്പേള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നതും ഈ വിശേഷണം തന്നെ. വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാർത്താവിനിമയ രംഗങ്ങളിലും ഇന്ത്യയിൽ ഇന്നു കാണുന്ന പുരോഗതി […]

India National

ജനാധിപത്യമില്ലാതെ ജമ്മുകശ്മീരില്‍ ഒരു പ്രമേയവും നടപ്പാക്കാനാകില്ലെന്ന് അമര്‍ത്യാ സെന്‍

ജമ്മുകശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് സാമ്പത്തിക വിദ്ഗ്ധനും നോബേല്‍ പുരസ്കാര ജേതാവുമായ അമര്‍ത്യാ സെന്‍. ജനാധിപത്യമില്ലാതെ ജമ്മുകശ്മീരില്‍ ഒരു പ്രമേയവും നടപ്പാക്കാനാകില്ലെന്ന് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമര്‍ത്യസെന്‍ വിമര്‍ശിച്ചു. ജനാധിപത്യത്തില്‍ പാശ്ചാത്യേതര രാജ്യങ്ങളില്‍ ഏറ്റവും മികച്ചത് ഇന്ത്യയായിരുന്നു. എന്നാല്‍ ചില നടപടികളിലൂടെ അത് നഷ്ടമായെന്നും അമര്‍ത്യസെന്‍ വ്യക്തമാക്കി. കരുതല്‍ തടങ്കലിനെതിരെ ജമ്മുകശ്മീര്‍ പീപ്പള്‍സ് മൂവ്മെന്‍റ് നേതാവ് ഷാ ഫൈസല്‍ കോടതിയെ സമീപിച്ചു. ജമ്മുകശ്മീരില്‍ നേതാക്കളെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച അമര്‍ത്യസെന്‍ ജനങ്ങളെ നയിക്കുന്നവരുടെ ശബ്ദം കേള്‍ക്കാതെ […]

India National

ചരിത്രം രചിക്കാന്‍ ചന്ദ്രയാന്‍ 2; ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്

ഇന്ത്യയുടെ ചാന്ദ്ര ഗവേഷണ ദൌത്യമായ ചന്ദ്രയാന്‍ രണ്ടിനെ ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും. ദൌത്യത്തിലെ ഏറെ നിര്‍ണായകമായ ഈ ഘട്ടത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. സെപ്തംബര്‍ 7നാണ് പേടകത്തെ ചന്ദ്രോപരിതലത്തിലിറക്കുക. ഈ മാസം 14നാണ് ചന്ദ്രയാന്‍ 2 ,ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്ര തുടങ്ങിയത്. ഇന്ന് രാവിലെ 8.30 നും 9.30 നും ഇടയിലുള്ള സമയത്ത് പേടകത്തിലെ ദ്രവീകൃത ഇന്ധനം നിറച്ച എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ മാറ്റും. ചന്ദ്രന്റെ 118 കിലോമീറ്റര്‍ […]

India National

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മതി ഈ രാജ്യങ്ങളില്‍ വണ്ടി ഓടിക്കാന്‍

ഇന്ത്യക്കാര്‍ക്ക് ഇവിടത്തെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ചില രാജ്യങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയും. നിശ്ചിത കാലത്തേക്ക് ഈ ലൈസന്‍സ് ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍ വണ്ടി ഓടിക്കാം. മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പോകുന്നവര്‍ക്കും കുറച്ചുകാലം താമസിക്കുന്നവര്‍ക്കുമാണ് ഈ സൌകര്യം പ്രയോജനപ്പെടുക. അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സിംഗപ്പൂര്‍, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യന്‍ ലൈസന്‍സ് അംഗീകരിച്ച ലോക രാജ്യങ്ങള്‍. ജര്‍മനിയില്‍ വലത് വശത്ത് കൂടിയാണ് ഡ്രൈവിങ്. ഇവിടെ കാര്‍, ഇരുചക്ര വാഹനങ്ങള്‍ […]

India Kerala

പാലക്കാട് ആനമൂളിയില്‍ ഉരുള്‍പൊട്ടലിന് സാധ്യത

പാലക്കാട് ആനമൂളിയില്‍ ഭൂമി വിണ്ടുകീറിയ പ്രദേശത്ത് ശക്തമായ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ്.വനത്തിനകത്താണ് ഭൂമി വിണ്ട് കീറിയ നിലയില്‍ കണ്ടെത്തിയത്.ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ ആദിവാസികളാണ് ഭൂമി വിണ്ട് കീറിയ നിലയില്‍ കണ്ടത്. ജിയോളജി വകുപ്പിലെ വിദഗ്ദ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തി. മഴ തുടര്‍ച്ചയായി പൊയ്താല്‍ ശക്തമായ ഉരുള്‍പൊട്ടലുണ്ടാവുമെന്നാണ് ജിയോളജി വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായാല്‍ നിരവധി വീടുകള്‍ പൂര്‍ണമായി തകരുകയും അട്ടപ്പാടി ചുരം റോഡ് ഒലിച്ച് പോവുകയും ചെയ്യും. മഴ […]

India Kerala

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇന്നലെയാണ് 26 എല്‍.ഡി.എഫ് കൌണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് കലക്ടര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ദിവസം മേയര്‍ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാഗേഷിന്‍റെ പിന്തുണയോടെ വിജയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. എല്‍.ഡി.എഫ് പിന്തുണയോടെയായിരുന്നു കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തെത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം മേയര്‍ ഇ.പി ലതക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ […]

India Kerala

ഗാഡ്ഗില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടത്താപ്പെന്ന് ജോയ്സ് ജോര്‍ജ്ജ്

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ ‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടത്താപ്പെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കി മുന്‍ എം.പി ജോയ്സ് ജോര്‍ജും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ച ചെയ്യപ്പെടണം എന്നത് സ്ഥാപിത താല്‍പര്യമാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അല്ലാതെയും മാര്‍ഗങ്ങളുണ്ടെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കം ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയാകാമെന്ന അഭിപ്രായവുമായി രംഗത്തെത്തിയതോടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി നിലപാട് വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയത്. […]

India Kerala

ഇടമലയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍ വര്‍ധിക്കുന്നു

ഇടമലയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍ വര്‍ധിക്കുന്നു. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഡാമിന് സമീപം മാത്രം ഇത്തവണ മൂന്നിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. എറണാകുളം ജില്ലയില്‍ ഇടമലയാര്‍ ഫോറസ്റ്റ് ഡിവിഷനിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലാണ് ഇടമലയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡാമിനോട് 2 കിലോമീറ്റര്‍ ചുറ്റളവിലായി 3 ഇടങ്ങളില്‍ ഉരുള്‍പൊട്ടിയ ദൃശ്യങ്ങളിലാണിത്. രണ്ട് ഉരുളുകള്‍ ഡാമിന് മുകള്‍ വശത്തും ഒന്ന് ഡാമിന് താഴ്ഭാഗത്തുമാണ് സംഭവിച്ചത്. ഇത്തവണ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ തവണയുണ്ടായ മഴ ലഭിക്കാതിരുന്നിട്ടും ഉരുള്‍പൊട്ടല്‍ തുടര്‍സംഭവമായി. 1985ൽ […]