India Kerala

ആലുവയില്‍ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം ആലുവയില്‍ പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ ബാബുവാണ് ആത്മഹത്യ ചെയ്തത്. ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

India Kerala

പത്തനാപുരത്ത് സി.പി.എം-സി.പി ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

കൊല്ലം പത്തനാപുരത്ത് സി.പി.എം-സി.പി ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. മത്സ്യം ഇറക്കുന്നതിനെ ചൊല്ലി ട്രേഡ് യൂണിയൻ പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കാരണം. സംഘർഷത്തിൽ ആറുപേർക്ക് പരുക്കേറ്റു. പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും പ്രവർത്തകർ അടിച്ചു തകർത്തു. സി.ഐ.ടി.യു പ്രവർത്തകരായ നിരവധി പേർ അടുത്തിടെ സിപിഐ തൊഴിലാളി സംഘടനയായ എഐടിയുസിയിൽ ചേർന്നിരുന്നു. ഓരോ ദിവസവും ഓരോ തൊഴിലാളി സംഘടനയാണ് പത്തനാപുരത്ത് മത്സ്യലോഡ് ഇറക്കുന്നത്. ചൊവ്വാഴ്ച മത്സ്യമി‌റക്കുന്നത് സിഐടിയുവിന്റെ ടേൺ ആയിരിക്കെ എഐടിയുസിയിൽ ചേർന്നവർ ലോഡിറക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് വഴിവെച്ചത്.സി.ഐ.ടി.യു […]

India Kerala

കവളപ്പാറയിൽ ജിയോളജി സംഘം ഇന്ന് പരിശോധന നടത്തും

ദുരന്തമുണ്ടായ നിലമ്പൂർ കവളപ്പാറയിൽ ജിയോളജി സംഘം ഇന്ന് പരിശോധന നടത്തും. അതേസമയം മണ്ണിടിച്ചലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ഇതുവരെ ദുരന്തത്തിൽ മരിച്ച 48 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കവളപ്പാറയിലുണ്ടായ മണ്ണിടിച്ചലിന്റെ കാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ജിയോളജി സംഘത്തിന്റെ പരിശോധന. 3 ടീമുകളാണ് ഇന്ന് നിലമ്പൂർ താലുക്കിലെത്തുന്നത്. ദുരന്തമുണ്ടായ സ്ഥലത്തും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും സംഘം പരിശോധന നടത്തും. അതേസമയം ഇനി കണ്ടെത്താനുള്ള 11 പേർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും […]

India Kerala

കനത്ത മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് മഴക്ക് സാധ്യത. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകള്‍ക്കാണ് നാളെ ജാഗ്രതാ […]

India Kerala

യു.എന്‍.എ സാമ്പത്തിക ക്രമക്കേട്; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി

യു.എന്‍.എ സാമ്പത്തിക ക്രമക്കേട് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി. നിശ്ചിത സമയത്തിനുള്ളിൽ കേസിൽ അന്വേഷണം പൂർത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നൽകിയ ഹരജിയിൽ ആണ് കോടതിയുടെ ഇടപെടൽ. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ യു.എൻ.എ ദേശീയ പ്രസിഡന്റ് എം. ജാസ്‌മിൻ ഷാ, ഷോബി ജോസഫ്, നിതിൻ മോഹൻ, പി.ഡി ജിത്തു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഘടനയുടെ ശക്തി തകർക്കാൻ കരുതിക്കൂട്ടി […]

India Kerala

പൊലീസുകാരന്‍റെ മരണം: മുൻ ഡെപ്യൂട്ടി കമാന്‍ഡന്‍റ് അറസ്റ്റില്‍

പാലക്കാട് എ.ആര്‍ ക്യാംപിലെ പൊലീസുകാരന്‍ കുമാറിന്റെ മരണത്തില്‍ കല്ലേക്കാട് എ.ആര്‍ ക്യാംപ് മുൻ ഡെപ്യൂട്ടി കമാന്‍ഡന്‍റ് എല്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് അറസ്റ്റ്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് കുമാര്‍ ആത്മഹത്യ ചെയ്തെന്ന് നേരത്തെ കുടുംബം പരാതിപ്പെട്ടിരുന്നു.

India National

നിരോധനാജ്ഞ, നിയന്ത്രണം; കശ്മീരില്‍ നിന്നുള്ള പടുകൂറ്റന്‍ പ്രതിഷേധ റാലിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ‘ദ വയര്‍’

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റി സംസ്ഥാനത്തെ വിഭജിച്ച കേന്ദ്ര നടപടിക്ക് ശേഷം താഴ്‍വരയില്‍ നിന്നുള്ള പടൂകൂറ്റന്‍ പ്രതിഷേധ റാലിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദ വയര്‍. കശ്മീര്‍ ശാന്തമാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്ന കേന്ദ്ര ഭാഷ്യത്തെ പൊളിക്കുന്നതാണ് പുറത്തുവിടുന്ന ഈ ദൃശ്യങ്ങള്‍ എന്നും ദ വയര്‍ പറയുന്നു. ശ്രീനഗറിലെ സൌറ ജില്ലയില്‍ സര്‍ക്കാര്‍ നടപടിക്കെതിരായ വലിയ പ്രതിഷേധം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തെങ്കിലും അത് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നിരുന്നു. എന്നാല്‍ റോയിട്ടേഴ്സ് ഈ വാര്‍ത്തയില്‍ ഉറച്ചുനിന്നു കൊണ്ട് ട്വീറ്റ് ചെയ്യുകയും […]

India Kerala

അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 22ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ടുള്ളത്.

India Kerala

കവളപ്പാറയിലും പുത്തുമലയിലും തെരച്ചിൽ തുടരുന്നു; രണ്ട് മൃതദേഹം കണ്ടെത്തി

നിലമ്പൂർ കവളപ്പാറയിലും വയനാട് പുത്തുമലയിലും തെരച്ചിൽ തുടരുന്നു. രണ്ട് സ്ഥലങ്ങളിലും ഇന്ന് ഒരു മൃതദേഹം വീതം കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 47 ആയി. പുത്തുമലയില്‍ 13 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മുഴുവൻ ആളുകളെയും കണ്ടെത്തും വരെ കവളപ്പാറയിലെ തെരച്ചിൽ തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കവളപ്പാറയിലെ മണ്ണിടിച്ചിലിൽ ഇനി കണ്ടെത്താനുള്ളവർക്കായി പ്രത്യേക മാപ്പ് തയ്യാറാക്കിയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ആ മേഖല കേന്ദ്രീകരിച്ചാണ് പന്ത്രണ്ടാം ദിവസത്തെ തെരച്ചിൽ. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണം […]

India Kerala

അവധി കഴിഞ്ഞു പോകുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികളുടെ പകല്‍ക്കൊള്ള

അവധി കഴിഞ്ഞ് തിരിച്ചുപോവാനൊരുങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികളുടെ പകല്‍ക്കൊള്ള. കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്കിലാണ് കമ്പനികള്‍ വന്‍ വര്‍ധന വരുത്തിയത്. നിരക്ക് കുറക്കാന്‍ നടപടി എടുക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് നല്‍കിയ ഉറപ്പ് പാലിക്കാതെയാണ് പുതിയ വര്‍ധന. ആഗസ്ത് അവസാനത്തോടെ അവധി കഴിഞ്ഞ് തിരിച്ച് പോവാനൊരുങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് കമ്പനികള്‍ വിമാന നിരക്കില്‍‌ വര്‍ധന വരുത്തിയത്. ശരാശരി 5000 രൂപ മുതല്‍‌ 12000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് നാലിരട്ടി വരെ ഈടാക്കുന്നത്. ഇതോടെ കുവൈത്ത് ദമാം എന്നിവിടങ്ങളിലേക്ക് […]