കൊച്ചി മെട്രോ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയിൽ സർവീസ് ആരംഭിച്ചു. പുതിയ സർവീസ് യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് യാത്രക്കാർ. ഇന്നലെ ഉദ്ഘാടനം നടന്നുവെങ്കിലും യാത്രക്കാര്‍ക്കായുള്ള സര്‍വീസ് ഇന്നാണ് ആംരഭിച്ചത്. കൊച്ചിയിലെ തിരക്കേറിയ സ്ഥലങ്ങളിലൂടെയാണ് പുതിയ പാത കടന്നു പോകുന്നത്. ഗതാഗത കുരുക്കിൽ അകപ്പെടാതെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ. ആലുവ മുതൽ തൈക്കുടം വരെ 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്ന് മുതല്‍ പതിനാല് ദിവസത്തേയ്ക്ക് ടിക്കറ്റില്‍ അന്‍പത് ശതമാനം ഇളവ് വരുത്തിയിട്ടുണ്ട്. […]
India
തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ.തെരഞ്ഞെടുപ്പ് നടന്ന 27 വാർഡിൽ 15 ഇടത്ത് യു.ഡി.എഫ് വിജയിച്ചു. എൽ.ഡി.എഫിൽ നിന്ന് 4 വാർഡുകളും യു.ഡി.എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിലാണ് എൽ.ഡി.എഫിന് കനത്ത തിരിച്ചടിയേറ്റത്. ഉപതെരഞ്ഞെടുപ്പ് നടന്ന 8 വാർഡുകളിൽ 5 ഇടത്തും യുഡിഎഫ് വിജയിച്ചു. ഇതിൽ തന്നെ 2 വാർഡുകൾ എൽ.ഡി.എഫിൽ നിന്ന് പിടിച്ചടുത്തതാണ്. എൽ.ഡി.എഫിന്റെ ഒരു വാർഡ് ബി.ജെ.പിയും പിടിച്ചെടുത്തു. അതേസമയം തിരുവനന്തപുരം ജില്ല പഞ്ചായത്തിലെ മണമ്പൂർ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി എസ്. […]
സ്വര്‍ണവില സര്‍വ്വകാല റെക്കോഡില്‍; 29,000 കടന്നു
ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വർധിച്ച് ഗ്രാമിന് 3,640 രൂപയായി. ആഗസ്ത് മാസം മുതൽ സ്വർണ വില കുതിക്കുകയായിരുന്നു. ആഗസ്റ്റ് അവസാനത്തോടെയാണ് സ്വർണം ആദ്യമായി 28,000 രൂപ കടന്നത്. പിന്നീട് സ്വർണ വില താഴേക്ക് പോയില്ല. ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 26,120 രൂപയായിരുന്നു. നവംബര്‍ മാസം വരെ സ്വര്‍ണത്തിന് വില കുറയില്ലെന്ന് സാന്പത്തിക വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ […]
ഡി.കെ ശിവകുമാറിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം
കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം. കർണാടകയ്ക്ക് പുറമെ ഡൽഹിയിലും കേരളത്തിലും കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇന്ന് കർണാടകയിൽ കോൺഗ്രസ് പ്രതിഷേധ ദിനമായി ആചരിക്കും. ഡല്‍ഹിയില്‍ ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തന്നെ അറസ്റ്റ് ചെയ്യണമെന്നത് ബി.ജെ.പിയുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ഇത് സാധിപ്പിച്ചെടുത്തതിന് തന്റെ ബി.ജെ.പി സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്ന് ശിവകുമാർ ട്വീറ്റ് ചെയ്തു. കർണാടകയിലും ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തിയത്. ബെംഗളൂരു മൈസൂരു പാത പ്രവർത്തകർ ഉപരോധിച്ചു. […]
കർതാർപൂർ ഇടനാഴി; ഇന്ത്യ-പാക് ചർച്ച ഇന്ന്
കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട ഇന്ത്യ -പാകിസ്ഥാൻ മൂന്നാംഘട്ട ചർച്ച ഇന്ന്. വാഗാ അതിർത്തിയിലെ അട്ടാരിയിലാണ് യോഗം. നവംബറിൽ പദ്ധതി പൂർത്തിയാക്കാനാണ് നീക്കം. ജമ്മുകശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നുള്ള അസ്വാരസ്യങ്ങൾക്കിടെയാണ് കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട ഇന്ത്യാ-പാക് ചർച്ച നടക്കുന്നത്. ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതി കരാറിൽ അന്തിമ തീരുമാനമെടുക്കാനാണ് യോഗം. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സാങ്കേതിക വിദഗ്ധർ വെള്ളിയാഴ്ച ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായതായി ഇരുവിഭാഗവും വ്യക്തമാക്കുകയും ചെയ്തു. നവംബർ ആദ്യവാരമാണ് ഗുരുനാനാക്കിന്റെ 550 […]
ചന്ദ്രയാന്‍ 2 ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു
ചന്ദ്രയാന്‍ രണ്ട് ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു. വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. പുലര്‍ച്ചെ 3.45നാണ് 9 സെക്കന്റ് നേരം കൊണ്ട് ഭ്രമണപഥം താഴ്ത്തിയത്. നിലവില്‍ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റര്‍ അകലെ മാത്രമാണ് വിക്രം ലാന്‍ഡര്‍ നിലനില്‍ക്കുന്നത്. നാളെ മുതൽ സോഫ്റ്റ് ലാൻഡിങ്ങിനുള്ള നടപടികളിലേക്ക് കടക്കും. ശനിയാഴ്ച പുലർച്ചെ 1.30 നും 2.30 നും ഇടയിലുള്ള സമയത്താണ് ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുക.
ജോസ് ടോം കേരള കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കും
ജോസ് ടോമിനെ കേരള കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിപ്പിക്കും. രണ്ടില ചിഹ്നം അനുവദിക്കാനാവില്ലെന്ന് ഉറച്ച നിലപാടിലാണ് പി.ജെ ജോസഫ്. നാല് സെറ്റ് പത്രികയാണ് ജോസ് ടോം സമര്‍പ്പിക്കുക. ഒരു പത്രിക കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയിലായിരിക്കും സമര്‍പ്പിക്കുക. ഒരു പത്രിക കേരള കോണ്‍ഗ്രസ് സ്വതന്ത്രനായും സമര്‍പ്പിക്കും.
രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റോഷി അഗസ്റ്റിന്‍
രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ചർച്ചകള്‍ തുടരുകയാണെന്നും യു.ഡി.എഫ് കണ്‍വീനറും രണ്ടില ചിഹ്നമില്ലെന്ന് അറിയിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ മീഡിയവണിനോട് പറഞ്ഞു.
ഗവര്‍ണ്ണര്‍ എന്നത് റബ്ബര്‍ സ്റ്റാമ്പ് പദവിയല്ലെന്ന് തെളിയിച്ച പി. സദാശിവം പടിയിറങ്ങുന്നു
ഗവര്‍ണ്ണര്‍ എന്നത് റബ്ബര്‍ സ്റ്റാമ്പ് പദവിയല്ലെന്ന് തെളിയിച്ചാണ് ജസ്റ്റിസ് പി. സദാശിവം പടിയിറങ്ങുന്നത്. അഞ്ച് വര്‍ഷത്തെ ഔദ്യോഗിക കാലാവധി ഇന്ന് അവസാനിപ്പിക്കുമ്പോള്‍ ഗവര്‍ണ്ണര്‍ എന്ന പദവി കൊണ്ടും ചിലത് ചെയ്യാനാകുമെന്ന് പി.സദാശിവം തെളിയിച്ച് കഴിഞ്ഞു. പലകോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടും ആര്‍ക്കും അടിപ്പെടാതിരുന്ന ഗവര്‍ണ്ണര്‍ അവസാനകാലയളവില്‍ സര്‍ക്കാരുമായും സി.പി.എമ്മുമായും കുറച്ച് അകല്‍ച്ചയിലുമായിരുന്നു. രാജ്യത്തെ പരമോന്നത നീതി പീഠത്തിന്‍റെ തലപ്പത്ത് നിന്ന് വിരമിച്ച ശേഷം ജസ്റ്റിസ് പി.സദാശിവം നേരെ വരുന്നത് കേരളത്തിലെ പ്രഥമ പൌരനായിട്ടായിരിന്നു. 2014 സെപ്റ്റംബറില്‍ തുടങ്ങിയ ഔദ്യോഗിക […]
കെ.എസ്.ആർ.ടി.സിക്ക് ഇത് വറുതിയുടെ ഓണക്കാലം
കെ.എസ്.ആർ.ടി.സിക്ക് ഇത് വറുതിയുടെ ഓണക്കാലം. ജീവനക്കാർക്ക് ശമ്പളവും ബോണസും നൽകാൻ പണമില്ലാത്ത അവസ്ഥയാണ്. അതിനിടെ പൊലീസിൽ നിന്ന് ഡപ്യൂട്ടേഷനിൽ എത്തിയ വിജിലൻസ് എസ്.പിക്ക് രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്ന് മുഴുവൻ ശമ്പളവും നൽകിയതായി ആക്ഷേപമുണ്ട്. 33,000 വരുന്ന ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടത് 80 കോടി രൂപയാണ്. ഓണം ബോണസ് നൽകണമെങ്കിൽ അധികമായി 30 കോടി രൂപ വേണ്ടി വരും . സർക്കാരിനോട് ആവശ്യപ്പെട്ടത് 42 കോടി. കെ.എസ്.ആർ.ടി.സി എം.ഡിയുടെ കത്ത് കിട്ടിയ ഉടൻ ധനവകുപ്പ് അത് തളളി. എന്നാൽ […]












