India Kerala

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് വീണ്ടും ഉയർത്തും

വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് വീണ്ടും ഉയർത്തും. രാവിലെ 9 മണിക്കാണ് ഷട്ടര്‍ 10 സെന്റിമീറ്റർ കൂടി ഉയര്‍ത്തുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടർ തുറക്കുന്നത്. കരമാൻ തോട്ടിലും പനമരം പുഴയിലും 10 സെന്റിമീറ്റർ മുതൽ 15 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടു.

India Kerala

പത്തനംതിട്ട ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു

പത്തനംതിട്ട ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. മഴയ്ക്ക് ശേഷമാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിര്‍ദേശം നല്‍കി. മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് മഞ്ഞപിത്തം പകരുന്നത്. ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ചർദ്ദി എന്നിവയാണ് അസുഖത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതും രോഗ ലക്ഷണമാണ്. മനുഷ്യ വിസർജ്യങ്ങളിൽ നിന്ന് രോഗാണുക്കൾ ഈച്ചകൾ ഉൾപ്പടെയുള്ളവ വഴി ആഹാരം സാധനങ്ങളിൽ എത്താനും സാധ്യതയുണ്ട്.

India Kerala

പാലാ: പ്രചാരണ രംഗത്ത് എൽ.ഡി.എഫ് മുന്നില്‍

പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗത്ത് ഒരു പടി കൂടി കടന്നിരിക്കുകയാണ് എൽ.ഡി.എഫ്. പാലായിൽ നടന്ന നിയോജക മണ്ഡലം കൺവെൻഷനിൽ സംസ്ഥാനത്തെ എൽ.ഡി.എഫ് നേതാക്കൾ പങ്കെടുത്തു. പാലായിൽ ചരിത്രം തിരുത്തിക്കുറിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പഞ്ചായത്ത് കൺവെൻഷനുകൾ പൂർത്തിയാക്കിയാണ് എല്‍.ഡി.എഫ് നിയോജക മണ്ഡലം കൺവൻഷനിലേക്ക് എത്തിയത്. ഇത്തവണ വിജയ സാധ്യതയുള്ളതിനാൽ ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണ് എല്‍.ഡി.എഫ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ പാലായിൽ നടന്ന കൺവൻഷനിൽ നാല് മന്ത്രിമാർ ഉൾപ്പെടെ എല്‍.ഡി.എഫ് നേതാക്കൾ ഒന്നടങ്കം പങ്കെടുത്തു. മാളയിലും […]

India Kerala

മില്‍മ പാല്‍ ഇനി ഓണ്‍ലൈന്‍ വഴി വീട്ടിലെത്തും

മില്‍മ പാലും മറ്റ് പാല്‍ ഉല്‍പന്നങ്ങളും കൊച്ചിയില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാവും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കെ. രാജു ഇന്ന് നിര്‍വ്വഹിക്കും. മില്‍മ പാലും പാല്‍ ഉല്‍പന്നങ്ങളും മൈബൈല്‍ അപ്ലിക്കേഷന്‍ വഴി ആവശ്യാനുസരണം ഓര്‍ഡര്‍ ചെയ്യാനുള്ള സൌകര്യം ഇന്ന് മുതല്‍ കൊച്ചിയില്‍ ലഭ്യമാവും. എ.എം നീഡ്സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ പണമടച്ച് മില്‍മ ഉല്‍പന്നങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ബുക്ക് ചെയ്യുന്ന ഉല്‍പന്നങ്ങള്‍ രാവിലെ […]

India National

കര്‍ണാടക ബന്ദില്‍ സംഘര്‍ഷം; ബസുകള്‍ക്ക് തീയിട്ടു

ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ അക്രമം. കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകള്‍ തീവച്ചു നശിപ്പിച്ചു. കനകപുരയിലും രാമനഗരത്തുമാണ് രാവിലെ അക്രമികള്‍ ബസിനു തീയിട്ടത്. ഇതോടെ ബസ് സര്‍വീസുകള്‍ നിര്‍ത്തവയ്ക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. മുന്‍കരുതലെന്ന നിലയില്‍ സ്‌കൂളുകളും കോളജുകളും അടച്ചു. ഡല്‍ഹിയില്‍ ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കള്ളപ്പണക്കേസിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. […]

India National

ഡി.കെ ശിവകുമാറിനെ കായികമായും മാനസികമായും പീഡിപ്പിക്കുന്നു: കെ.സി വേണുഗോപാല്‍

ഇന്നലെ അറസ്റ്റിലായ ഡി.കെ ശിവകുമാറിന് മാനുഷിക പരിഗണന പോലും നൽകുന്നില്ലെന്ന് കെ.സി വേണുഗോപാല്‍. കായികമായും മാനസികമായും പീഡിപ്പിച്ച് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. എട്ട് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലാണ് ഡി.കെ ശിവകുമാറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. നാല് ദിവസം ചോദ്യം ചെയ്ത ശേഷമാണ് ശിവകുമാറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന് ഭാഗമാണെന്നാണ് കോൺഗ്രസിൻറെ ആരോപണം […]

India National

‘രാഷ്ട്രീയം മാറ്റിവെച്ച് മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കൂ; ബി.ജെ.പിയോട് ശിവസേന

നിലവിലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മോശം അവസ്ഥയെക്കുറിച്ച് മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കണമെന്ന് ബി.ജെ.പിയോട് ശിവസേന. മൻമോഹന്‍ സിങ് പറയുന്നത് കേൾക്കണമെന്നും ഇതിനിടയില്‍ വെറുതെ രാഷ്ട്രീയം വലിച്ചിഴക്കണ്ട എന്നുമാണ് ശിവസേന പാർട്ടി മുഖപത്രമായ സാമ്നയിലൂടെ വ്യക്തമാക്കുന്നത്. “മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം കേള്‍ക്കണമെന്നതാണ് ദേശ താത്പര്യം. സാമ്പത്തികരംഗത്തെ മെല്ലെപ്പോക്കില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. കശ്മീരും സാമ്പത്തിക രംഗവും രണ്ട് വിഷയങ്ങളാണ്. സാമ്പദ് ഘടന ഇപ്പോള്‍ താളം തെറ്റിയ അവസ്ഥയിലാണ്”, സാമ്നയിലൂടെ ശിവസേന പറയുന്നു. മോദി സര്‍ക്കാരിന്റെ സര്‍വ്വമേഖലയിലേയും […]

India Kerala

ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല, ആത്മഹത്യയെന്ന് സി.ബി.ഐ

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സി..ബി.ഐ. ശ്രീജീവ് ആത്മഹത്യ ചെയ്തതാണെന്നാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.ഐ പറയുന്നത്. എന്നാൽ ശ്രീജീവിന്റെത് കസ്റ്റഡി മർദനം മൂലമുണ്ടായ മരണം തന്നെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സഹോദരൻ ശ്രീജിത്ത്. പാറശാല പൊലീസ് 2014 മേയ് 19 നാണ് ശ്രീജിവിനെ കസ്റ്റഡിയില്‍ എടുത്തത്. മേയ് 21ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് ശ്രീജിവ് മരിച്ചു. കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ അതിക്രൂര മർദ്ദനത്തിന് ശ്രീജീവ് ഇരയായെന്നും ഇതാണ് മരണകാരണമെന്നുമാണ് ബന്ധുക്കളുടെ ആക്ഷേപം. […]

India Kerala

ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ സമവായ ശ്രമവുമായി കോണ്‍ഗ്രസ്

ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ സമവായ ശ്രമവുമായി കോണ്‍ഗ്രസ് . സമവായ സാധ്യത അവസാന മണിക്കൂറിലും നിലനില്‍ക്കുന്നുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചിഹ്നം അനുവദിക്കേണ്ട ഫോം ബി മൂന്നു മണിക്കകം സമർപ്പിക്കണം എന്ന് വരണാധികാരി അറിയിച്ചു. രണ്ടില ചിഹ്നം നൽകണം നൽകണം എങ്കിൽ പാർട്ടി ചയർമാൻ ഒപ്പിട്ടു നൽകേണ്ട ഫോം ബി ഇന്ന് മൂന്നിന് മുമ്പേ റെറ്റ്നിങ് ഓഫീസർ മുമ്പാകെ സമർപ്പിക്കണം. സ്വാതന്ത്ര സ്ഥാനാർഥി ആയും കേരള കോൺഗ്രസ്‌ പാർട്ടി സ്ഥാനാർഥി എന്ന നിലയിലും രണ്ടു […]

India National

ചന്ദ്രയാന്‍ രണ്ട് ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു

ചന്ദ്രയാന്‍ രണ്ട് ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു. വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്നത് സെപ്തംബര്‍ ഏഴിനാണ്. പുലര്‍ച്ചെ 3.45നായിരുന്നു ഭ്രമണപഥം താഴ്ത്തിയത്. പേടകത്തിലെ പ്രോപ്പൽഷൻ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. ശ്രമം വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ലാന്‍ഡറും ഓര്‍ബിറ്ററും സുരക്ഷിതമാണ്. ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. നാളെ മുതൽ സോഫ്റ്റ് ലാൻഡിങ്ങിനുള്ള നടപടികളിലേക്ക് കടക്കും. ശനിയാഴ്ച പുലർച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്താണ് […]