വയനാട് ജില്ലയിലെ പലഭാഗങ്ങളിലും ഭാഗങ്ങളിലും മഴ തുടരുന്നു. തുടർച്ചയായ മഴ കാരണം തലപ്പുഴ, പേര്യ പ്രദേശങ്ങളിൽ ജലനിരപ്പുയർന്നു. മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന 6 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. റാണി മലയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി.ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.
India
എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യമില്ല
ഐ.എൻ.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് കേസിൽ പി. ചിദംബരത്തിന് മുൻകൂർജാമ്യമില്ല. ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ചിദംബരത്തെ കസ്റ്റഡിയിൽ ലഭിക്കാൻ ഇ.ഡിക്ക് വിചാരണാക്കോടതിയെ സമീപിക്കാം. സാമ്പത്തിക കുറ്റകൃത്യം ഉൾപ്പെട്ട കേസിൽ മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിന്റെ ആരംഭ ഘട്ടത്തിൽ മുൻകൂർ ജാമ്യം നൽകിയാൽ അത് തിരിച്ചടിയാകും. കള്ളപ്പണ ഇടപാടിന്റെ ഉത്തമ ഉദാഹരണമാണ് ഐ.എൻ.എക്സ് മീഡിയ കേസെന്ന് തുടങ്ങി എൻഫോഴ്‌സ്‌മെന്റ് ഉന്നയിച്ച എതിർപ്പും കോടതി പരിഗണിച്ചു. സി.ബി.ഐ കസ്റ്റഡി […]
അഭ്യാസങ്ങള്‍ തന്നോട് വേണ്ടെന്ന് ജോസഫ്; കത്തെഴുതിയത് യു.ഡി.എഫ് നിര്‍ദേശപ്രകാരമെന്ന് ജോസ് കെ. മാണി
രണ്ടില ചിഹ്നം ആവശ്യപ്പെട്ട് ജോസ് കെ. മാണി പി.ജെ ജോസഫിന് നല്‍കിയ കത്തിനെ ചൊല്ലിയും കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. യു.ഡി.എഫിനെ തെറ്റിദ്ധരിപ്പിക്കാനുള്ള അഭ്യാസം നടക്കില്ലെന്ന് പി.ജെ ജോസഫ് തുറന്നടിച്ചു. എന്നാല്‍ യു.ഡി.എഫ് നിർദേശ പ്രകാരമാണ് കത്തയച്ചതെന്നായിരുന്നു ജോസ് കെ. മാണിയുടെ നിലപാട്. രണ്ടില ചിഹ്നം ജോസ് ടോമിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്ക് മുന്‍കൈയെടുത്ത പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരോട് പി.ജെ ജോസഫ് ആവശ്യപ്പെട്ടത് ഒന്ന് മാത്രം. ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിങ് ചെയര്‍മാന്‍ എന്ന് തന്നെ അഭിസംബോധന […]
പാലാരിവട്ടം പാലം അഴിമതി; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് വിജിലന്‍സ്
പാലാരിവട്ടം പാലം അഴിമതിയില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. ഗുരുതരമായ ക്രമക്കേടാണ് നടന്നത് ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കിറ്റ്കോ മുന്‍ എം.ഡി സിറിയക് ഡേവിഡും സീനിയര്‍ കണ്‍സള്‍ട്ടന്റ് ഷാലിമാറും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിജിലന്‍സിന്റെ വിശദീകരണം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തി
നിയുക്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പുതിയ ഗവർണർ ഗാർഡർ ഓഫ് സ്വീകരിച്ചു. തുടർന്ന് ആരിഫ് ഖാനെ മന്ത്രിമാർ, ചീഫ് സെക്രട്ടറി ,സംസ്ഥാന പൊലീസ് മേധാവി എന്നിവർ ചേർന്ന് സ്വീകരിച്ചു. നാളെ രാവിലെ രാജ്ഭവനിലാണ് പുതിയ ഗവർണറുടെ സത്യപ്രതിജ്ഞ.
ഇത് നമ്മൾ തിരിച്ചു പിടിച്ച ഓണം: ആവശ്യസാധനങ്ങളുടെ സപ്ലൈകോ വില ഇങ്ങനെ
പ്രളയത്തെ ഒരിക്കല്‍ കൂടി തോല്‍പിച്ച് വീണ്ടും ഓണമുണ്ണാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. കുന്നോളമുണ്ടായ നഷ്ടങ്ങളെയും ഒരിക്കലുമുണങ്ങാത്ത മുറിവുകളെയും കുറച്ചു സമയത്തേക്കെങ്കിലും നമുക്ക് മറക്കാം. പുതിയ പ്രതീക്ഷകളേ വരവേറ്റു കൊണ്ട് ഓണം ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ഇത്തവണയും സപ്ലൈകോ വഴി വിതരണം ചെയ്യുന്നുണ്ട്. അരി മുതല്‍ ചെറുപയര്‍ വരെയുള്ള സാധനങ്ങള്‍ വന്‍വിലക്കുറവാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണം വിറ്റും ഓണം ഉണ്ണണം, മലയാളിയുടെ ഓണസങ്കല്‍പ്പം ഇങ്ങനെയാണ്. ഓണാഘോഷങ്ങള്‍ വിഭവസമൃദ്ധമാക്കാനുള്ള ഉത്സാഹത്തിലാണ് ലോകമെങ്ങുമുള്ള […]
പിഴ ഉയര്‍ന്നു, കേസ് കൂടി; മോട്ടോര്‍വാഹന കേസുകള്‍ക്ക് പ്രത്യേക കോടതി വേണമെന്ന് ശുപാര്‍ശ
തിരുവനന്തപുരം: മോട്ടോര്‍വാഹന നിയമപ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേക കോടതികള്‍ രൂപവത്കരിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ്. പിഴ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് കൂടുതല്‍ കേസുകളില്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരും. നിശ്ചിതദിവസത്തിനുള്ളില്‍ പിഴയടയ്ക്കാത്ത കേസുകള്‍ പ്രത്യേക കോടതിക്ക് കൈമാറാന്‍ കഴിയും. നിലവിലെ കോടതികളില്‍ മറ്റു കേസുകളുടെ ബാഹുല്യമുണ്ട്. അതിനാല്‍ മോട്ടോര്‍വാഹന നിയമപ്രകാരമുള്ള കേസുകള്‍കൂടി അവിടേക്ക് കൈമാറുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കേസുകളില്‍ തീര്‍പ്പുണ്ടാകാന്‍ ഏറെ വൈകും. പോലീസിനും മോട്ടോര്‍വാഹന വകുപ്പിനുമാണ് കേന്ദ്ര മോട്ടോര്‍വാഹനനിയമപ്രകാരം കേസുകളെടുക്കാന്‍ കഴിയുക. സേഫ് കേരള സ്‌ക്വാഡുകള്‍കൂടി പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ കൂടുതല്‍ കേസുകളുണ്ടാകും. ജില്ലകളില്‍ 100 […]
ചന്ദ്രനില്‍ ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ
ചന്ദ്രനില്‍ ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ. ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാന്‍ ഇനി ഒരു ദിനം മാത്രം. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൌത്യമായ ചാന്ദ്രയാന്‍ 2 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്താണ് ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ ഇറങ്ങുക. നിലവില്‍ ‘ഓര്‍ബിറ്ററി’ലെയും ‘ലാന്‍ഡറി’ലെയും എല്ലാ ഘടകങ്ങളുടെയും പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ചന്ദ്രനിലിറങ്ങുന്നതിനുമുമ്പ് ചന്ദ്രോപരിതലത്തിന്റെ ചിത്രം ‘ലാന്‍ഡറി’ലെ ക്യാമറ […]
പി.ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം
അഴിമതിക്കേസുകളില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം. ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കും. എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ ചിദംബരവും മകന്‍ കാര്‍ത്തിയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി റോസ് അവന്യൂ കോടതിയും ഉത്തരവിറക്കും. ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐയുടെ കസ്റ്റഡി റിമാന്‍ഡിനെതിരെ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും. ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി കഴിഞ്ഞ രണ്ടാഴ്ചയായി സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന […]
ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിക്കും
സ്വതന്ത്രനായി പത്രിക നല്‍കിയ ജോസഫ് ഗ്രൂപ്പ് നേതാവ് ജോസഫ് കണ്ടത്തില്‍ നോമിനേഷന്‍ പിന്‍വലിക്കും. സൂക്ഷ്മ പരിശോധനയില്‍ രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കുന്നതിനെ എതിര്‍ക്കും. അത് പി.ജെ ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനായ പാര്‍ട്ടിയുടേതാണെന്ന വാദമാണ് ഉന്നയിക്കുക. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് 10 മണിക്ക് ആരംഭിക്കും.











