കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മണിക്ക് കോർപ്പറേഷൻ ഹാളിലാണ് തെരഞ്ഞെടുപ്പ്. കോൺഗ്രസിലെ സുമ ബാലകൃഷ്ണനാണ് യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി. മുൻ മേയർ ഇ.പി ലതയെയാണ് എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥിയായി തീരുമാനിച്ചിട്ടുള്ളത്. കോൺഗ്രസ് വിമതൻ പി.കെ രാഗേഷിന്റെ പിന്തുണയോടെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ എൽ.ഡി.എഫിലെ ഇ.പി ലതക്ക് മേയർ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയ മേയർ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.അൻപത്തിയഞ്ച് അംഗ കൗൺസിലിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗ സംഖ്യ. ഒരു […]
India
എല്‍.ഡി.എഫ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക്; മുഖ്യമന്ത്രി ഇന്ന് പാലായില്‍
ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങള്‍ക്ക് വേഗം നല്‍കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലയില്‍ എത്തും. മണ്ഡല കണ്‍വെന്‍ഷനു പിന്നാലെ ബൂത്ത് തല കമ്മറ്റികള്‍ക്കും എല്‍.ഡി.എഫ് രൂപം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് തലകണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പങ്കെടുക്കുന്ന മണ്ഡലം കണ്‍വന്‍ഷനോടെ രണ്ടാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് എല്‍.ഡി.എഫ് കടക്കും. പ്രചാരണത്തിനായി ബൂത്ത് തല കമ്മറ്റികള്‍ക്കും രൂപം നല്‍കി. ബൂത്ത് തലത്തിലും കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ […]
പിന്തുണ തേടി ജോസ് ടോം എന്‍.എസ്.എസ് ആസ്ഥാനത്തെത്തി
പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പിന്തുണ തേടി എന്‍.എസ്.എസ് ആസ്ഥാനത്തെത്തി. മാണി സാറിന്റെ പിന്തുടർച്ചക്കാരനായ തനിക്ക് എല്ലാ പിന്തുണയും സുകുമാരൻ നായർ നല്‍കിയെന്ന് ജോസ് ടോം പറഞ്ഞു. മറ്റ് സ്ഥാനാർത്ഥികൾ എത്തുന്നതിനു മുമ്പ് തന്നെ പെരുന്നയിൽ എത്തുക എന്ന ലക്ഷ്യമായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ തിരക്കേറിയ പ്രചാരണത്തിന് ഇടയിൽ നിന്നും പെരുന്നയിൽ എത്താൻ ജോസ് ടോം സമയം കണ്ടെത്തി. മൂന്നുമണിയോടെ എന്‍.എസ്.എസ് എത്തിയ ജോസ് ടോം രണ്ട് മണിക്കൂറോളം സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. […]
മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും
പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്തുളള മഴ മൂലം മലമ്പുഴ ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത്. രാവിലെ 11 ന് ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മുക്കൈ പുഴ, കല്പാത്തി പുഴ, ഭാരതപ്പുഴ എന്നിവരുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ വർഷം മലമ്പുഴ ഡാം തുറന്നതിനെ തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു.
വാഹന പരിശോധന; ബൈക്ക് യാത്രക്കാരന് കിട്ടിയത് 23,000 രൂപ പിഴ, എന്തിനാണെന്നോ ?
മോട്ടോർ വാഹന ഭേദഗതി ബിൽ 2019 പ്രകാരം രാജ്യത്ത് പൊലീസ്, വാഹന പരിശോധന തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. ഇതിനോടകം ആയിരക്കണക്കിന് വാഹന ഉടമകളാണ് വിവിധ നിയമ ലംഘനങ്ങള്‍ക്ക് വര്‍ധിച്ച പിഴയൊടുക്കേണ്ടി വന്നത്. നിസാരമെന്ന് തോന്നുന്ന നിയമ ലംഘനങ്ങള്‍ പോലും നിങ്ങളുടെ പോക്കറ്റ് കാലിയാക്കുമെന്നാണ് ഗുരുഗ്രാമില്‍ നിന്നുള്ള ദിനേശ് മദന്റെ അനുഭവം തെളിയിക്കുന്നത്. വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ദിനേശിന് ട്രാഫിക് പൊലീസ് ചുമത്തിയത് ഒന്നും രണ്ടും രൂപയല്ല, 23,000 രൂപയാണ്. വാഹന പരിശോധനാ സമയത്ത് […]
പി ചിദംബരത്തിന്റെ കസ്റ്റഡി വ്യാഴാഴ്ച വരെ തുടരും
ഐഎൻഎക്സ് മീഡിയ ഇടപാടിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ അഞ്ച് വരെ തത്‍സ്ഥിതി തുടരാൻ തീരുമാനം. കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ച വരെ പി ചിദംബരത്തിൻറ സി.ബി.ഐ കസ്റ്റഡി തുടരും. അതുവരെ വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കില്ലെന്ന് പി ചിദംബരത്തിൻറ അഭിഭാഷകൻ കപിൽ സിബൽ കോടതിക്ക് ഉറപ്പ് നൽകി. പി. ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി കഴിഞ്ഞ ദിവസം സുപ്രിം കോടതി പരിഗണിച്ചെങ്കിലും സി.ബി.ഐ നിലപാട് അറിയിക്കാത്തതിനാല്‍ ഹരജി ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം […]
ജമ്മു കശ്മീരിലെ ആശയ വിനിമയ സൗകര്യങ്ങൾ 15 ദിവസത്തിനകം പുനസ്ഥാപിക്കും: അമിത് ഷാ
ജമ്മു കശ്മീരിലെ ആശയ വിനിമയ സൗകര്യങ്ങൾ 15 ദിവസത്തിനകം പൂര്‍ണമായി പുനസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഗ്രാമമുഖ്യന്മാർക്ക് 2 ലക്ഷത്തിന്റെ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ആഗസ്ത് 5 മുതലാണ് ആശയവിനിമയ സംവിധാനങ്ങള്‍ വിലക്കിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാരിന്‍റെ അവകാശവാദം. തീവ്രവാദികള്‍ തമ്മിലുള്ള ആശയവിനിമയം തടയാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരാള്‍ […]
ശ്രീറാം കേസില്‍ പൊലീസ് വാദം കള്ളമെന്ന് വിവരാവകാശ രേഖ
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസ് വാദങ്ങള്‍ കള്ളമെന്ന് വിവരാവകാശ രേഖ. അപകട സമയത്ത് സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു എന്ന് വിവിരാവകാശ രേഖയില്‍ പറയുന്നു. കെ.എം ബഷീര്‍ അപകടത്തില്‍ പെട്ട സമയത്ത് സി.സി.ടി.വി പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു പൊലീസ് വാദം
സംസ്ഥാന സര്‍ക്കാരിനെതിരെ രാപ്പകല്‍ സമരത്തിന് തുടക്കമിട്ട് യു.ഡി.എഫ്
സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന രാപ്പകല്‍ സമരം തുടങ്ങി. ഇന്ന് രാവിലെ തുടങ്ങിയ സമരം നാളെ രാവിലെ 10 വരെ തുടരും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച സമരം കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രളയാനന്തര പുനര്‍നിര്‍മാണത്തിലെ വീഴ്ചകള്‍, പി.എസ്.സി ക്രമക്കേട്, സര്‍ക്കാര്‍ ധൂര്‍ത്ത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം. തലസ്ഥാനത്ത് സെക്രട്ടേറിയേറ്റ് നടയിലും മറ്റ് ജില്ലകളിൽ കളക്ട്രേറ്റുകൾക്ക് മുന്നിലുമാണ് സമരം നടത്തുന്നത്. ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് […]
വ്യോമാക്രമണങ്ങൾക്ക് ശക്തിപകരാൻ യു.എസ് നിർമ്മിത അപ്പാഷെ ഗാർഡിയൻ അറ്റാക്ക് ഹെലികോപ്റ്ററുകൾ ഇന്ത്യയെത്തിച്ചു
വ്യോമാക്രമണങ്ങൾക്ക് ശക്തിപകരാൻ യു.എസ് നിർമ്മിത അപ്പാഷെ ഗാർഡിയൻ അറ്റാക്ക് ഹെലികോപ്റ്ററുകൾ രാജ്യത്തെത്തിച്ചു. ബോയിങ് നിർമ്മിച്ച 8 ഹെലികോപ്ടറുകളാണ് പത്താൻ കോട്ട് വ്യോമസേന വിമാനതാവളത്തിൽ എത്തിച്ചത്. ഹെലികോപ്ടറുകൾ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ബി.എസ് ധനോവയുടെ നേത്യത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യ-പാക് അതിർത്തിയിൽ സുരക്ഷക്കിനി അപ്പാഷെ എ.എച്ച് -64 ഇ ഹെലികോപ്ടറ്റുകളുമുണ്ടാകും. യു.എസ് കമ്പനിയായ ബോയിങ് നിർമ്മിച്ച എട്ട് ഹെലികോപ്ടറുകളാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. പത്താൻ കോട്ട് വ്യോമസേന വിമാനത്താവളത്തിൽ ഹെലികോപ്ടറുകൾ വ്യോമസേന മേധാവി […]












