സുപ്രിം കോടതിയില്‍ വീണ്ടും നിയമന വിവാദം. സീനിയോറിറ്റി മറികടന്ന് രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിനെ സുപ്രിം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാർശക്കെതിരെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളാണ് രംഗത്തെത്തിയത്. അതൃപ്തി പ്രകടിപ്പിച്ച് സഞ്ജയ് കിഷൻ കൗൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് കത്തയച്ചു. സീനിയോറിറ്റി മറികടന്നുള്ള നിയമനങ്ങളിൽ കൗൾ നേരത്തെയും എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. സുപ്രിം കോടതി ജഡ്ജി സഞ്ജയ് കിഷൻ കൗളിന്റെ ആക്ഷേപങ്ങൾ ഇങ്ങനെ: സീനിയോറിറ്റി പ്രകാരം ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് […]
India
പി.എസ്.സി പരീക്ഷ ക്രമക്കേട്; ഉദ്യോഗസ്ഥരുടെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കും
പി.എസ്.സി പരീക്ഷ ക്രമക്കേടിൽ ഉദ്യോഗസ്ഥരുടെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കും.ഉദ്യോഗസ്ഥരുടെയും ഇൻവിജിലേറ്റർമാരുടെയും വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. അതേസമയം കേസിലെ അഞ്ചാം പ്രതി ഗോകുലിനെ മൂന്നു ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമ കേസിലെ പ്രതികൾ ഉൾപ്പെട്ട പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നേരത്തേ ഇന്‍വിജിലേറ്റര്‍മാരുടെ മൊഴി എടുത്തിരുന്നു. മൊഴി എടുക്കാനുള്ള ഉദ്യോഗസ്ഥരുടെ പട്ടിക ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി […]
പാലായില്‍ കേരള കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് ജോസഫ്
പാലായില്‍ കേരള കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് പിന്തുണക്കുന്ന സ്ഥാനാര്‍ഥി മാത്രമാണ് ജോസ് ടോം. ജോസ് കെ മാണിയാണ് പാര്‍ട്ടി ചെയര്‍മാനെന്ന് പറയുന്ന ജോസ് ടോമിന് താനെന്തിന് ചിഹ്നം അനുവദിക്കണമെന്നും ജോസഫ് ചോദിച്ചു.സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കില്ലെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം ചിഹ്നം ലഭിക്കാന്‍ ധാരണയുണ്ടാക്കിയെന്ന ജോസ് വിഭാഗത്തിന്റെ പ്രസ്താവന ജോസഫ് ഗ്രൂപ്പ് തള്ളി. പാര്‍ട്ടി ഭരണഘടന പ്രകാരം ചിഹ്നം അനുവദിക്കേണ്ടത് താനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പി.ജെ ജോസഫ് കത്തയച്ചു.രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് […]
കൊച്ചി മെട്രോയുടെ പുതിയ പാത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കൊച്ചി മെട്രോയുടെ പുതിയ പാത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മഹാരാജാസ് മുതല്‍ തൈക്കുടം വരെയാണ് പുതിയ പാത. നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. മഹാരാജാസ് മുതല്‍ തൈക്കൂടം വരെ അഞ്ചര കിലോമീറ്ററാണ് പുതിയ പാതയുടെ ദൈര്‍ഘ്യം. അഞ്ചു സ്റ്റേഷനുകളും. രാവിലെ 11ന് മഹാരാജാസ് സ്റ്റേഷനില്‍ എത്തിയ മുഖ്യമന്ത്രി ഔദ്യോഗിക ചടങ്ങുകള്‍ക്ക് നാട മുറിച്ച് തുടക്കമിട്ടു. പിന്നീട് മെട്രോയില്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ ഉദ്ഘാടന വേദിയിലെത്തി. മെട്രോ കൊച്ചിയിലെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയെന്നും […]
രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകളില്‍ ഗുരുതര മാന്ദ്യം; കണക്കുകള്‍ പുറത്ത്
ജി.ഡി.പിയിലെ ഇടിവ് വ്യക്തമായതിന് പിന്നാലെ രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകളില്‍ ഗുരുതര മാന്ദ്യമെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. ഇന്ത്യയിലെ എട്ട് പ്രധാന വ്യവസായ മേഖലകളില്‍ വളര്‍ച്ച 7.3 ശതമാനത്തില്‍ നിന്ന് 2.1 ലേക്ക് ഇടിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കല്‍ക്കരി , ക്രൂഡ് ഓയില്‍ അടക്കമുള്ള പ്രധാന വ്യവസായങ്ങളിലാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാകുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസം മുതലാണ് രാജ്യത്തെ എട്ട് പ്രധാന വ്യവസായിക മേഖലകളിലെയും വളര്‍ച്ചക്ക് തിരിച്ചടിയേല്‍ക്കാന്‍ ആരംഭിച്ചത്. ഏപ്രിലില്‍ 5.8 ല്‍ നിന്ന് […]
ചാന്ദ്രയാന്‍ 2; ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് നടക്കും
ചാന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് നടക്കും. 8.45നും 9.45നും ഇടയിലുള്ള സമയത്താണ് ലാന്‍ഡറിന്റെ ഭ്രമണപഥം മാറ്റുക. നാളെയും സഞ്ചാരപഥം മാറ്റും. തുടര്‍ന്നാണ് സോഫ്റ്റ്ലാന്‍ഡിങ്ങ് നടപടികള്‍ തുടങ്ങുക. സെപ്റ്റംബര്‍ 7നാണ് ലാന്‍ഡര്‍ ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുക. ഇന്നലെ ഉച്ചക്ക് 1.15നാണ് ചന്ദ്രയാന്‍ ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടത്. ചന്ദ്രന്റെ ഉപരിലത്തില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്തും 127 കി.മീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു വേര്‍പെടല്‍.
ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ പി.ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇക്കാര്യത്തില്‍ സി.ബി.ഐ ഇന്ന് കോടതിയില്‍ നിലപാടറിയിക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ഇടക്കാല ജാമ്യാപേക്ഷ സംബന്ധിച്ച ഹരജി ഡല്‍ഹി റോസ് അവന്യുവിലെ സി.ബി.ഐ വിചാരണക്കോടതിയും ഇന്ന് പരിഗണിക്കും. ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ പി. ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി കഴിഞ്ഞ ദിവസം സുപ്രിം കോടതി പരിഗണിച്ചെങ്കിലും സി.ബി.ഐ നിലപാട് അറിയിക്കാത്തതിനാല്‍ ഹരജി ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് സി.ബി.ഐ […]
ചിഹ്നം അനുവദിക്കേണ്ടത് താനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പി.ജെ ജോസഫിന്റെ കത്ത്
പാര്‍ട്ടി ഭരണഘടന പ്രകാരം ചിഹ്നം അനുവദിക്കേണ്ടത് താനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പി.ജെ ജോസഫിന്റെ കത്ത്. രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ജോസഫ് വിശദീകരണം നല്‍കിയത്. അതേസമയം ജോസ് ടോം നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസർ മുമ്പാകെയാണ് പത്രിക സമർപ്പിക്കുക. യു.ഡി. എഫിന്റെ പഞ്ചായത്ത്തല കൺവൻഷനുകൾ ഇന്നും നാളെയും നടക്കും. ഇടത് സ്ഥാനാർഥി മാണി […]
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ഇല്ലാതാക്കുകയായിരുന്നു ജമ്മു കശ്മീരിനുള്ള പ്രത്യേകാധികാരം എടുത്തുകളഞ്ഞതിലൂടെ ആര്‍. എസ്.എസ് ലക്ഷ്യമിട്ടതെന്ന് കാരാട്ട്
രാജ്യത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ഇല്ലാതാക്കുകയായിരുന്നു ജമ്മു കശ്മീരിനുള്ള പ്രത്യേകാധികാരം എടുത്തുകളഞ്ഞതിലൂടെ ആര്‍. എസ്.എസ് ലക്ഷ്യമിട്ടതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കശ്മീര്‍ പ്രശ്നവും ആര്‍. എസ്.എസ് അജണ്ടയും എന്ന വിഷയത്തില്‍ കോഴിക്കോട് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംസ്ഥാനത്തെ മുഴുവന്‍ ജനതയെയും തടങ്കലിലാക്കിയ സ്ഥിതിയാണ് കശ്മീരിലുള്ളത്. ഗസയിലെ ജനതയോട് ഇസ്രായേല്‍ സ്വീകരിക്കുന്ന നയമാണ് കാശ്മിരില്‍ കേന്ദ്രസക്കാരിനുള്ളതെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു. […]
ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനും അഗ്നി പരീക്ഷ
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എത്തിയ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിനും എല്‍.ഡി.എഫിനും കടുത്ത അഗ്നിപരീക്ഷയാണ്. അതുകൊണ്ട് തന്നെ മാണിയില്ലാത്ത പാലയെ സ്വന്തമാക്കാന്‍ സർവ അടവും എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ഗോദയില്‍ പയറ്റും. ചരിത്രത്തിലില്ലാത്ത തോല്‍വി .അതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ്. അതിനാല്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനായാല്‍ എല്‍.ഡി.എഫിനും സംസ്ഥാന സര്‍ക്കാരിനും രാഷ്ട്രീയമായ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാക്കി അതിനെ മാറ്റാന്‍ കഴിയും. അതുകൊണ്ട് തന്നെ കരുതലോടെയാണ് അണിയറയില്‍ എല്‍.ഡി.എഫ് തന്ത്രം മെനയുന്നത്. ലോക്സഭയിലെ തോല്‍വി ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുതായിരുന്നുവെന്നും അത് ഉപതെരഞ്ഞെടുപ്പില്‍ […]












