India Kerala

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോർ തുറന്ന് കുട്ടി ഉള്‍പ്പടെ രണ്ട് പേർ പുറത്തേക്ക് വീണു

കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ച് വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തിരുവനന്തപുരം കോവളം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. കോവളം സ്വദേശികളായ അര്‍ഷാദ്, ഷംനാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷംനാദിന്റെ കാലിന് പൊട്ടലേറ്റിട്ടുണ്ട്. അര്‍ഷാദിന് നിസാര പരിക്കാണ്. സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചിക്തിസക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

India National

രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പിലാക്കും: അമിത്ഷാ

രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. കൃത്യമായ പൗരത്വ രേഖകൾ ഉള്ളവരെ മാത്രമേ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കു. മറ്റേതെങ്കിലും രാജ്യത്ത് അനധികൃതമായി താമസിക്കാൻ ആകുമോ എന്നും അമിത് ഷാ ചോദിച്ചു. റാഞ്ചിയിൽ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം സംഘടിപ്പിച്ച പൂർവോദയ 2019 പരിപാടിയിലാണ് അമിത് ഷായുടെ പ്രതികരണം. രാജ്യത്താകമാനം NRC നടപ്പിലാക്കും. രാജ്യത്തെ പൗരന്മാരെ ഉൾക്കൊള്ളിച്ച് ദേശീയ രജിസ്റ്റർ ഉണ്ടാക്കും. ഒരു ഇന്ത്യക്കാരനെ യുഎസ്, യുകെ, റഷ്യ എന്നിവിടങ്ങളിൽ പോയി നിയമവിരുദ്ധമായി താമസിക്കാൻ കഴിയില്ല. അപ്പോൾ നിയമപരമായ […]

India National

ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും

ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും. സി.ബി.ഐ കോടതിയിൽ ചിദംബരത്തെ ഹാജരാക്കും. കഴിഞ്ഞ 2 ആഴ്ചയായി ചിദംബരം തിഹാർ ജയിലിലാണ്. ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിനെ ചിദംബരം എതിർത്തേക്കും. കേസിൽ ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ സി.ബി.ഐ പൂർത്തിയാക്കിയിരുന്നു. എന്നാൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ജാമ്യത്തിനായി ചിദംബരം ഹൈക്കോടതിയെ സമീപിച്ചതിനാൽ തത്കാലം ഇഡി കസ്റ്റഡി ആവശ്യപ്പെട്ടേക്കില്ല. തിങ്കളാഴ്ചയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക.

India National

നിര്‍മ്മല സീതാരാമന്‍ ഇന്ന് പൊതുമേഖല ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തും

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പൊതുമേഖല മേധാവികളുമായി കൂടിക്കാഴ്ച നടത്തും. ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സമയപരിധിക്കുള്ളില്‍ ലയനം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയില്‍ പ്രധാനപ്പെട്ട ചര്‍ച്ചയാകും. നാളെ ഗോവയില്‍ ജിഎസ്ടി കൌണ്‍സിലും ചേരും. നിഷ്ക്രിയ ആസ്തി, വാതില്‍പ്പടി ബാങ്കിങ്, ബാങ്കുകളുടെ ലയനം തുടങ്ങിയ വിഷയങ്ങളാണ് പൊതുമേഖല ബാങ്കുകളുടെ മേധാവികളുമായി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. യോഗത്തില്‍ ബാങ്കിങ് സെക്രട്ടറി രാജീവ് കുമാറും പങ്കെടുക്കുന്നുണ്ട്. നിഷ്ക്രിയ ആസ്തി ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ നടത്തുന്നത് സംബന്ധിച്ച നയങ്ങള്‍ ധനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന […]

India National

ഡൽഹിയിൽ ഇന്ന് വാഹന പണിമുടക്ക്

മോട്ടോർ വാഹന നിയമഭേദഗതിയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ന് വാഹന പണിമുടക്ക്. 41 സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ട്രക്ക്, ടാക്സി, ഓട്ടോ, ഓൺലൈൻ ടാക്സി, സ്വകാര്യ ബസുകൾ അടക്കമുള്ളവ പണിമുടക്കും. ഇന്ന് സൂചന സമരമാണെന്നും പിഴത്തുക കുറച്ചില്ലെങ്കിൽ അനിശ്ചിത കാല സമരം തുടങ്ങുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.പണിമുടക്ക് പ്രമാണിച്ച് ഡൽഹിയിൽ ഇന്ന് വിദ്യാലയങ്ങൾക്ക് അവധിയാണ്.

India Kerala

പരീക്ഷാ ഹാളുകളില്‍ പുതിയ ഡ്രസ് കോഡ് നടപ്പാക്കാനൊരുങ്ങി പി.എസ്.സി

പരീക്ഷാതട്ടിപ്പ് റിപ്പോര്‍ട്ട് ചെയത് സാഹചര്യത്തില്‍ പരീക്ഷാ ഹാളുകളില്‍ പുതിയ ഡ്രസ് കോഡ് നടപ്പാക്കാന്‍ പി.എസ്. സി ഒരുങ്ങുന്നു. നീറ്റ് പരീക്ഷകളുടെ മാതൃകയില്‍ കര്‍ശന ഡ്രസ് കോഡ് കൊണ്ടുവരും. പരീക്ഷാഹാളില്‍ ആഭരണങ്ങള്‍, മെറ്റല്‍ വസ്തുക്കള്‍ ഉള്‍പ്പെടെ വിലക്കും. ഷൂ, കയ്യില്‍ കെട്ടുന്ന ചരടുകള്‍ എന്നിവയും വിലക്കാന്‍ ആലോചന. വിശദമായ മാര്‍ഗരേഖ തയ്യാറാക്കാന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തി. ഇനി തിയതി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ മുതല്‍ നടപ്പാക്കാന്‍ ആലോചന.

India Kerala

പാലായില്‍ രാഷ്ട്രീയം പറയാതെ മുഖ്യമന്ത്രി

രാഷ്ട്രീയ വിഷയങ്ങള്‍ പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ആദ്യദിനം വോട്ട് ചോദിച്ചത്. മന്ത്രിമാരടക്കമുള്ളവര്‍ പി.ജെ ജോസഫ്-ജോസ് കെ. മാണി തര്‍ക്കങ്ങള്‍ സജീവ പ്രചരണായുധമാക്കുന്നുണ്ട് .സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന പ്രസംഗങ്ങളാണ് മൂന്ന് വേദികളിലും പിണറായി വിജയന്‍ നടത്തിയത്. കേരളാ കോണ്‍ഗ്രസ് എമ്മിനുളളിലെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്തെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുമ്പോഴും അതിലൂന്നിയായിരുന്നു ഇത് വരെയുള്ള എല്‍.ഡി.എഫിന്റെ പ്രചരണം. പാലായുടെ ചുമതലയുള്ള മന്ത്രി എം.എം മണിയെപ്പോലുള്ള നേതാക്കള്‍ പ്രസംഗിക്കുന്നതിന്റെ ഏറിയ പങ്കും ചെലവഴിക്കുന്നത് […]

India Kerala

മിൽമ പാലിന് ഇന്ന് മുതൽ വില കൂടും

മിൽമ പാലിന് ഇന്ന് മുതൽ വില വർദ്ധിക്കും. ലിറ്ററിന് 4 രൂപയാണ് വർദ്ധിക്കുന്നത്. ഇളം നീല കവര്‍ പാല്‍ ലിറ്ററിന് 40 രൂപ ഉള്ളത് 44 ഉം,കടും നീല കവര്‍ പാല്‍ ലിറ്ററിന് 41 രൂപ ഉള്ളത് 45 ഉം ആകും കാലിത്തീറ്റയുടെയും മറ്റ് ഉൽപാദനോപാധികളുടേയും വില ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് പാലിന്റെ വിലയും വർദ്ധിപ്പിക്കാന്‍ മിൽമ തീരുമാനിച്ചത്. മഞ്ഞ നിറമുള്ള കവറിനും ഇളം നീലനിറമുള്ള കവറിനും ലിറ്ററിന് 44 രൂപയാകും.കടും നീല കവറിന് 46 രൂപയും,കാവി […]

India Kerala

കാബിനറ്റ് യോഗം മാറ്റിവെച്ച് പിണറായി പാലായില്‍ തങ്ങിയിട്ട് കാര്യമില്ലെന്ന് എ.കെ ആന്റണി

പാലായില്‍ യു.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ആവേശത്തിലാക്കി എ.കെ ആന്റണി. കാബിനറ്റ് യോഗം മാറ്റിവെച്ച് പാലായില്‍ പിണറായി വിജയന്‍ തങ്ങിയിട്ട് കാര്യമില്ലെന്ന് എ.കെ ആന്റണി പരിഹസിച്ചു. ശബരിമലയില്‍ തെറ്റ് പറ്റിയെന്ന് പാലായിലെ ജനങ്ങളോട് പിണറായി വിജയന്‍ തുറന്ന് പറയണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. പി.ജെ ജോസഫും പ്രചാരണ യോഗത്തിന് എത്തിയത് നേതാക്കള്‍ക്ക് ആശ്വാസമായി. പാലാ നഗരത്തെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് ശേഷമായിരുന്നു യു.ഡി.എഫിന്റെ മഹാസംഗമം. പാലായില്‍ മൂന്ന് ദിവസം പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടായിരുന്നു […]

India Kerala

പാലാരിവട്ടം പാലം അഴിമതി; കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ നടന്നേക്കും. ടി.ഒ സൂരജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പാലം നിര്‍മാണം നടന്ന സമയത്ത് റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലും കിറ്റ്കോയിലും ചുമതലകളുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം ഉടന്‍ പിടിയിലായേക്കും. ഗൂഢാലോചനയില്‍ പങ്കെടുത്തവരടക്കം ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന […]