India Kerala

മരട് ഫ്ലാറ്റ് പൊളിക്കാന്‍ സുപ്രിം കോടതി നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി നാളെ അവസാനിക്കും

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി നാളെ അവസാനിക്കും. സര്‍വകക്ഷി യോഗത്തില്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മാത്രം നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് മരട് നഗരസഭ. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഇരുപതാം തിയതിക്കകം പൊളിച്ച് നീക്കി 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നായിരുന്നു സുപ്രിം കോടതിയുടെ അന്ത്യശാസനം. നിയമപരമായി സ്വന്തമാക്കിയ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്ന് ഫ്ലാറ്റുടമകള്‍ നിലപാടെടുക്കുകയും […]

India Kerala

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഇന്ന് മുതല്‍ വീണ്ടും പരിശോധന; പിഴ വാങ്ങില്ല

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഇന്ന് മുതല്‍ വീണ്ടും പരിശോധന.പിഴ ഈടാക്കുന്നത് മരവിപ്പിച്ചതോടെ നിയമലംഘനങ്ങള്‍ വര്‍ധിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്. പിഴ ഉദ്യോഗസ്ഥര്‍ വാങ്ങാതെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. കേന്ദ്ര നിയമപ്രകാരമുള്ള ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വാഹന പരിശോധന ഓണക്കാലത്ത് നിര്‍ത്തിവച്ചത്. എന്നാല്‍ പരിശോധന കുറച്ചതോടെ നിയമലംഘനങ്ങളുടെ എണ്ണവും കാര്യമായി വര്‍ധിച്ചു.ഹെല്‍മെറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടി.ഇതോടെയാണ് ഇന്ന് മുതല്‍ പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ഗതാഗത […]

India National

രാജ്യം ഏത് ദിശയില്‍ പോകണമെന്ന് രാഹുല്‍ പറയണം: അമിത് ഷാ

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏത് ദിശയിൽ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളോട് വ്യക്തമാക്കണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ രാഹുല്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് മോദി സ്ഥാപിച്ചിരിക്കുകയാണ്. പാകിസ്താന് അവരുടെ സ്ഥാനം എവിടെയാണെന്ന് കാണിച്ചുകൊടുത്തെന്നും ഷാ അവകാശപ്പെട്ടു. മിന്നൽ ആക്രമണം നടത്തിയപ്പോൾ രാഹുൽ ഗാന്ധി അതിനെ എതിർത്തു. വ്യോമാക്രമണം നടത്തിയപ്പോൾ തെളിവ് […]

India National

രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു

രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു. ഇതു സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരമാണ് നിരോധനമെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചെന്ന് വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മല സീതാരാമന്‍ അറിയിച്ചത്. ഇ സിഗരറ്റുകളുടെ പരസ്യങ്ങളും നിരോധിച്ചു. ഇ സിഗരറ്റിന്‍റെ 400ല്‍ അധികം ബ്രാന്‍രുകളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിര്‍മാണം ഇല്ല. 150ല്‍ അധികം ഫ്ലേവറുകളിലാണ് ഇ സിഗരറ്റ് വിപണിയില്‍ എത്തുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിരോധനമെന്ന് മന്ത്രി അറിയിച്ചു. ഇ സിഗരറ്റ് ഉപയോഗം പകര്‍ച്ചവ്യാധി […]

India National

സാമ്പത്തിക പ്രതിസന്ധി: വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഇന്ത്യ വിടുന്നു

ഇന്ത്യയിലെ സാമ്പത്തികരംഗം ഗുരുതര അവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾ ശരിവെച്ച് വിദേശനിക്ഷേപകർ. നരേന്ദ്രമോദിക്കു കീഴിൽ സാമ്പത്തികരംഗം അഭിവൃദ്ധിപ്പെടുന്ന പ്രതീക്ഷയിൽ കഴിഞ്ഞ ആറു വർഷത്തിനിടെ 45 ബില്യൺ ഡോളറിനുള്ള (3.2 ലക്ഷം കോടി രൂപ) ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ ഇപ്പോൾ അവ വിറ്റഴിക്കുന്ന തിരക്കിലാണ്. ഈ വർഷം ജൂൺ മുതൽ 4.5 ബില്യൺ ഡോളറിന്റെ ഇന്ത്യൻ ഓഹരികൾ വിദേശ അന്താരാഷ്ട്ര ധനകാര്യ മാനേജർമാർ വിറ്റഴിച്ചതായും ഇത് 1999-നു ശേഷമുള്ള ഏറ്റവും വലിയ കൊഴിഞ്ഞുപോക്കാണെന്നും ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്യുന്നു. […]

India National

“ഞാന്‍ ആത്മഹത്യ ചെയ്താല്‍ എങ്കിലും ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യുമോ?” യു.പി സര്‍ക്കാരിനോട് വിദ്യാര്‍ഥിനി

ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാനോ ബലാത്സംഗ കുറ്റം ചുമത്താനോ പ്രത്യേക അന്വേഷണ സംഘം തയ്യാറാവാത്തത് എന്തുകൊണ്ടെന്ന് പരാതിക്കാരി. സി.ആര്‍.പി.സി 164 വകുപ്പ് പ്രകാരം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടും അറസ്റ്റുണ്ടായില്ല. 15 ദിവസമായി അന്വേഷണം നടന്നുവരികയാണ്. എസ്.ഐ.ടി ചിന്മയാനന്ദിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും നിയമ വിദ്യാര്‍ഥിനി പറഞ്ഞു. “ചിലപ്പോള്‍ സര്‍ക്കാര്‍ കാത്തിരിക്കുന്നത് ഞങ്ങള്‍ ജീവനൊടുക്കാന്‍ വേണ്ടിയാവാം. ഞാന്‍ ആത്മഹ്യ ചെയ്താലെങ്കിലും ഭരണകൂടം എന്നെ വിശ്വസിക്കുമോ?” യു.പി സര്‍ക്കാരിനോടാണ് യുവതിയുടെ ചോദ്യം. ചിന്മയാനന്ദിനെതിരെ തെളിവുകള്‍ നല്‍കിയിട്ടും ഒരു […]

India Kerala

മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കല്‍ നടപടികള്‍ നഗരസഭ നിര്‍ത്തിവെച്ചു; സര്‍ക്കാര്‍ നിലപാടിന് കാത്തിരിക്കും

മരടിലെ ഫ്ലാറ്റുടമകളെ തല്‍ക്കാലം ഒഴിപ്പിക്കില്ലെന്ന് നഗരസഭ. സുപ്രീം കോടതി വിധിയനുസരിച്ചുള്ള പ്രാഥമിക നടപടികൾ നഗരസഭ സ്വീകരിച്ചുവെന്നും തുടർ നടപടികളിലേക്ക് സർക്കാരിന്റെ നിര്‍ദേശമില്ലാതെ നീങ്ങേണ്ട എന്നാണ് തീരുമാനമെന്നും ചെയര്‍പേഴ്സണ്‍ ടി.എച്ച് നദീറ അറിയിച്ചു. നഗരസഭക്ക് സ്വന്തം നിലയിൽ ഒന്നും ചെയ്യാനില്ലെന്നും അധ്യക്ഷ ടി.എച്ച് നദീറ പറഞ്ഞു. അതെ സമയം മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഫ്ലാറ്റ് പൊളിച്ചുമാറ്റിയാൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്. നിയന്ത്രിത സ്ഫോടനങ്ങളാണ് നല്ലതെന്നും റിപ്പോർട്ടിൽ പറയുന്നു. […]

India National

ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാനാകില്ല; അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് രജനീകാന്ത്

ഒരു ഭാഷയും അടിച്ചേൽപ്പിക്കാനാവില്ലെന്ന് സൂപ്പർ താരം രജനീകാന്ത്. ഒരു പൊതു ഭാഷ എന്ന ആശയം രാജ്യത്ത് നിർഭാഗ്യവശാൽ സാധ്യമല്ലാത്തതിനാൽ ഒരു ഭാഷയും അടിച്ചേൽപ്പിക്കാനാവില്ലെന്നാണ് രജനീകാന്തിന്റെ പക്ഷം. ഹിന്ദി വാദത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിപ്രായത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയാണ് രജനീകാന്ത് രംഗത്തുവന്നിരിക്കുന്നത്. “ഒരു പൊതു ഭാഷ ഇന്ത്യക്ക് മാത്രമല്ല, ഏതൊരു രാജ്യത്തിനും അതിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ്. നിർഭാഗ്യവശാൽ, നമ്മുടെ രാജ്യത്ത് ഒരു പൊതു ഭാഷ കൊണ്ടുവരാൻ ആർക്കും കഴിയില്ല. അതിനാൽ നിങ്ങൾക്ക് ഒരു ഭാഷയും ആരുടെ മേലും […]

India National

അയോധ്യകേസ്: ഒക്ടോബറോടെ വാദം കേൾക്കൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി

അയോധ്യകേസില്‍ ഒക്ടോബർ പതിനെട്ടോടെ വാദം കേൾക്കൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി. വാദം കേൾക്കലിന് ഒരു മണിക്കൂർ അധികം നൽകാനും ശനിയാഴ്ചകളില്‍ വാദം കേൾക്കാനും തയ്യാറാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാദം കേൾക്കലിന് സമാന്തരമായി മധ്യസ്ഥ ചർച്ച നടത്താമെന്നും കോടതി പറഞ്ഞു. അയോധ്യകേസില്‍ മധ്യസ്ഥ ചര്‍ച്ചകളിലൂടെ സമവായം കണ്ടെത്താമെന്ന് കേസിലെ കക്ഷികളായ സുന്നി വഖഫ് ബോർഡും നിർവാണി അഖാഡയും വിരമിച്ച ജഡ്ജി ഖലിഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിയെ അറിയിച്ചിരുന്നു. മധ്യസ്ഥസമിതി വിവരം സുപ്രീംകോടതിയെ അറിയിച്ചു. ഇതിന് മറുപടിയാണ് സുപ്രീംകോടതി […]

India Kerala

പി.എസ്‌.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം ഗുരുതരമെന്ന് കോടതി

അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ നൽകിയ ഹരജിയിലാണ് കോടതി നിർദേശം. സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ കേസ് തെളിയില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്.എഫ്‌.ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്കു നടന്ന പരീക്ഷയിലാണ് സി.ബി.ഐ അന്വേഷണാവശ്യം ഉയർന്നിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ച ഗൗരവതരമാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാനാണ് ഹൈക്കോടതി സി.ബി.ഐയ്ക്കും നോട്ടീസ് അയച്ചത്. ചോദ്യപേപ്പർ ചോർച്ച കേസ്‌ അന്വേഷണം […]