India Kerala

ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്തേക്കും; തുടര്‍ നടപടി നിയമോപദേശത്തിന് ശേഷം

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ഇന്നലെ വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ കുരുക്കിലാക്കിയത്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്ന് ടി.ഒ സൂരജ് പറഞ്ഞിരുന്നു. […]

India National

മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന തര്‍ക്കം രൂക്ഷം; 144 സീറ്റ് ലഭിച്ചില്ലെങ്കില്‍ സഖ്യത്തിനില്ലെന്ന് ശിവസേന

തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന തര്‍ക്കം രൂക്ഷമാകുന്നു. 144 സീറ്റ് ലഭിച്ചില്ലെങ്കില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാകില്ലെന്ന് ശിവസേന വ്യക്തമാക്കി. അമിത്ഷായുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെയും മുമ്പില്‍ വെച്ചാണ് സീറ്റ് സംബന്ധിച്ച തീരുമാമെടുത്തെതെന്നും ശിവസേന എം.പി സഞ്ജയ് രാവത്ത് പറഞ്ഞു. തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി ഇന്ന് നാസിക്കില്‍ മുഖ്യമന്ത്രിയുടെ മഹാജനദേശ് യാത്രയുടെ സമാപന യോഗത്തെ അഭിസംബോധന ചെയ്യും. മഹാരാഷ്ട്രയിലെ ആകെ ഉള്ള 288 സീറ്റില്‍ 144 വീതം സീറ്റുകളില്‍ ശിവസേനയും ബി.ജെ.പിയും മത്സരിക്കാമെന്നായിരുന്നു ഇരു പാര്‍ട്ടികളും തമ്മില്‍ ഉള്ള […]

India Kerala

ചാവക്കാട് നൗഷാദ് വധക്കേസ്: അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി

കോൺഗ്രസ് പ്രവർത്തകനായ ചാവക്കാട് നൗഷാദ് വധക്കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. കേസില്‍ എസ്.ഡി.പി.ഐ നേതാവ് അടക്കം 8 പേർ അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തിയില്ലെന്നായിരുന്നു പരാതി. തുടര്‍ന്നാണ് കേസ് പ്രത്യേക സംഘത്തിന് കൈമാറിയത്.

India Kerala

കോഴിക്കോട്ട് വന്‍ ഫ്ലാറ്റ് തട്ടിപ്പെന്ന് പരാതി

കോഴിക്കോട്ട് വന്‍ ഫ്ലാറ്റ് തട്ടിപ്പ്. മുന്‍കൂര്‍ പണം വാങ്ങിയിട്ടും ഫ്ലാറ്റ് കൈമാറാതെ നിര്‍മാതാക്കള്‍ കബളിപ്പിക്കുന്നുവെന്നാണ് പരാതി. ഫ്ലാറ്റ് ബുക്ക് ചെയ്തവര്‍ അറിയാതെ സ്ഥലം ഈടുവച്ച് നിര്‍മാതാവ് വായ്പയും തരപ്പെടുത്തി. തദ്ദേശ ഭരണ വകുപ്പിനും പൊലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. കോഴിക്കോട് പെന്‍റഗണ്‍ ബില്‍ഡേഴ്സ് ബീച്ചിന് സമീപത്തായി കെട്ടിപ്പൊക്കിയ ഫ്ലാറ്റ്- 32 ലക്ഷം രൂപ വില വരുന്ന ഫ്ലാറ്റിന് ആലുവ സ്വദേശിയായ ഡോക്ടര്‍ അബ്ദുല്‍ സലാം 2010ല്‍ 12 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. ബാക്കി 20 […]

India Kerala

ടി.ഒ സൂരജ് പ്രശ്നക്കാരനാണെന്ന് ജി. സുധാകരന്‍

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് പ്രശ്നക്കാരനാണെന്ന് മന്ത്രി ജി സുധാകരന്‍. ടി.ഒ സൂരജിന്‍റെ 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയിട്ടുണ്ട്. മരാമത്ത് പണികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് തെറ്റാണ്. വിജിലന്‍സ് അവരുടെ അന്വേഷണം തുടരട്ടെയെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ടി.ഒ സൂരജ് പാലാരിവട്ടം അഴിമതി കേസില്‍ റിമാന്റിലാണ്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് ടി.ഒ സൂരജ് പറഞ്ഞു. മൂവാറ്റുപുഴ വിജിലൻസ് […]

India National

ഡല്‍ഹിയില്‍ ഏകദിന വാഹന പണിമുടക്ക് പുരോഗമിക്കുന്നു

ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ വര്‍ധനക്കും ദോഷകരമായ നയങ്ങള്‍ക്കും എതിരെ ഡല്‍ഹിയില്‍ ഏക ദിന വാഹന പണിമുടക്ക്പുരോഗമിക്കുന്നു. 41 സംഘടനകളിലെ അംഗങ്ങളാണ് പണിമുടക്കുന്നത്. പിഴത്തുക കുറച്ചില്ലെങ്കിൽ അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പണിമുടക്ക് പ്രമാണിച്ച് ഡൽഹിയിൽ ഇന്ന് വിദ്യാലയങ്ങൾക്ക് അവധിയാണ് ട്രക്ക്, ടാക്സി, ഓട്ടോ, ഓൺലൈൻ ടാക്സി, സ്വകാര്യ ബസുകൾ അടക്കമുള്ളവയാണ് പണിമുടക്കുന്നത്. വന്‍ തോതില്‍ ഉയര്‍ത്തിയ പിഴ തുക പിന്‍വലിക്കണമെന്നാണ് ആവശ്യം. പിഴത്തുക വര്‍ധനവ് അഴിമതി വര്‍ധിപ്പിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലഭിക്കുന്ന വരുമാനത്തേക്കാൾ വലുതാണ് […]

India National

എയര്‍ ഇന്ത്യയെ ‘വിദേശ വിമാനക്കമ്പനി’ക്ക് വില്‍ക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

കടക്കെണിയിലായ ദേശീയ വിമാനക്കമ്പനി എയർ ഇന്ത്യയുടെ ഭാഗിക ഓഹരികള്‍ വിദേശ വിമാനക്കമ്പനികൾക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. എയർ ഇന്ത്യയുടെ കടത്തിന്റെ 30,000 കോടി രൂപ (4.21 ബില്യൺ ഡോളർ) ഒരു പ്രത്യേക ഹോൾഡിംഗ് കമ്പനിയിലേക്ക് നീക്കി ശേഷം ഓഹരി വില്‍പ്പന നടത്താനാണ് പദ്ധതിയെന്ന് ദ വീക്ക് റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബർ 10 നകം സർക്കാർ പ്രാഥമിക ബിഡ്ഡുകൾ ക്ഷണിക്കുമെന്നാണ് സൂചന. ജൂലൈയിൽ എയർ ഇന്ത്യയിലെ ജീവനക്കാരുടെ 13 യൂണിയനുകൾ വിമാനക്കമ്പനിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ […]

India Kerala

മരട് ഫ്ലാറ്റ് വിവാദം; നഗരസഭ നോട്ടീസിനെതിരെ ഹൈക്കോടതിയില്‍ ഹരജി

മരടിലെ ഫ്ലാറ്റ് വിഷയത്തിൽ നഗരസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. സർക്കാർ നിർദ്ദേശപ്രകാരം മാത്രം തുടർ നടപടികൾ സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണ് നഗരസഭ. അതേസമയം ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാൻ സുപ്രിം കോടതി നൽകിയ അന്ത്യശാസനത്തിന്റെ കാലാവധി നാളെ അവസാനിക്കും. ഫ്ലാറ്റുകളിൽ നിന്ന് താമസക്കാർ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നൽകിയ നോട്ടീസിനെതിരെയാണ് ഫ്ലാറ്റുടമ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. ഹോളി ഫെയ്ത്തിലെ താമസക്കാരനായ കെ.കെ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. കൃത്യമായി നികുതി നൽകുന്നതിനാൽ […]

India National

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കും. ഇബ്രാഹിംകുഞ്ഞിനെ ഇന്ന് തന്നെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. അന്വേഷണ സംഘത്തിന്റെ യോഗം രണ്ട് മണിക്ക് വിജിലന്‍സ് ഡയറക്ടര്‍ വിളിച്ചുചേര്‍ത്തു. പാലം നിർമാണത്തിന് ആർ.ഡി.എക്സ് പ്രൊജക്ട്സ് കമ്പനിക്ക് പലിശയില്ലാതെ മുൻകൂറായി പണം നൽകിയതിൽ ഇബ്രാഹിം കുഞ്ഞിനടക്കം പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. 4 കോടിയോളം രൂപയുടെ അഴിമതി പണം ആദ്യഘട്ടത്തിൽ തന്നെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമായി കൈമാറി. നിർമാണ കമ്പനിയുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയ […]

India Kerala

പാലാരിവട്ടം പാലം അഴിമതി; എല്ലാം ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് ടി.ഒ സൂരജ്

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് ടി.ഒ സൂരജ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കാന്‍ കൊണ്ടുവരവെയാണ് സൂരജിന്റെ പ്രതികരണം. അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ നടന്നേക്കും. ടി.ഒ സൂരജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പാലം നിര്‍മാണം നടന്ന […]