കേന്ദ്ര മന്ത്രി ബാബുൽ സുപ്രീയോയെ ജാദവ്പൂർ സർവകലാശാലയിൽ 5 മണിക്കൂർ തടഞ്ഞുവച്ചു. എസ്എഫ്ഐ, ഐസ പ്രവർത്തകരാണ് മന്ത്രിയെ തടഞ്ഞുവച്ചത്. എബിവിപി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനാണ് മന്ത്രി ക്യാംപസിൽ എത്തിയത്. ഉച്ചയോടെയാണ് സര്‍വകലാശാലയില്‍ എത്തിയ ബാബുൽ സുപ്രിയോ ക്യാമ്പസിൽ പ്രവേശിച്ചതോടെ തടഞ്ഞ എസ്എഫ്ഐ, ഐസ പ്രവർത്തകർ തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. ജമ്മുകശ്മീർ, എൻആർസി വിഷയങ്ങൾ ഉന്നയിച്ചായിരുന്നു നീക്കം. തിരിച്ചു പോകില്ലെന്ന് അറിയിച്ചതോടെ വിദ്യാർത്ഥികൾ മന്ത്രിയെ തടഞ്ഞു വെക്കുകയായിരുന്നു. സംഘർഷത്തിൽ മന്ത്രിയുടെ ഷർട്ട് കീറി. ക്യാമ്പസിലേക്ക് എത്തിയ പൊലീസിനെയും വിദ്യാർത്ഥികൾ […]
India
‘മോദിക്ക് പരവതാനി വിരിക്കുന്നവര്‍ മറക്കരുത് ഇക്കാര്യങ്ങള്‍…’
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർ.എസ്.എസിനുമെതിരെ കടുത്ത വിമർശനവുമായി യു.എസ് മാധ്യമപ്രവർത്തകൻ പീറ്റർ ഫ്രെഡറിക്. ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രത്തിനായി പ്രവർത്തിക്കുന്ന ആർ.എസ്.എസും, അതിന്റെ ഉത്പന്നമായ മോദിയും ലോകത്തെ വലതുപക്ഷ തീവ്രവാദത്തിന് പ്രചോദനമേകുകയുണ്ടായി എന്നാണ് പീറ്റർ ഫ്രഡറിക് പറഞ്ഞത്. യു.എസിലെ ഹൂസ്റ്റൺ സിറ്റി കൗൺസലിൽ സംസാരിക്കുകയായിരുന്നു ഫ്രെഡറിക്. ലോകത്തെ ഞെട്ടിച്ച 2011ലെ നോർവെ കൂട്ടക്കുരുതി, തുടർന്നിങ്ങോട്ട് നിരവധി വലതുപക്ഷ ഭീകരവാദത്തിന് വഴിമരുന്നിടുകയുണ്ടായി. അമേരിക്കയിലെ ടെസ്കസിലും, ന്യൂസിലാന്റിലെ ക്രെെസ്റ്റ് ചർച്ചിലും ആക്രമണങ്ങള്‍ നടന്നത് നോർവേ കൂട്ടക്കുരുതിയുടെ ആവേശമുൾക്കൊണ്ടാണ്. 77 പേരെ കൊന്ന […]
പാലാരിവട്ടം പാലം; സര്‍ക്കാര്‍ നയമനുസരിച്ചാണ് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതെന്ന് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ്
സര്‍ക്കാര്‍ നയമനുസരിച്ചാണ് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ്. ടി.ഒ സൂരജിന് മറുപടിയില്ലെന്നും ഇബ്രാഹിംകുഞ്ഞ് കൊച്ചിയില്‍ പറഞ്ഞു. അതെ സമയം, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ഇന്നലെ വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ കുരുക്കിലാക്കിയത്. പാലാരിവട്ടം […]
ആലപ്പുഴ നഗരസഭാ ചെയർമാൻ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം
ആലപ്പുഴ നഗരസഭാ ചെയർമാൻ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായതോടെ വിഷയത്തിൽ കെ പി സിസി നേതൃത്വത്തിന്റെ ഇടപ്പെടൽ. പാർട്ടി തീരുമാനത്തിനെതിരായി രാജി ഭീഷണി മുഴക്കിയ കൗൺസിലർമാരെ കെ സി വേണുഗോപാലടക്കമുള്ള നേതാക്കൾ ശാസിച്ചതായാണ് സൂചന. തോമസ് ജോസഫിനെ രാജിവെപ്പിച്ച പാർട്ടി തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് പത്ത് കൗൺസിലർമാർ കഴിഞ്ഞ ദിവസം പാർട്ടി അംഗത്വം രാജിവെച്ചിരുന്നു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി നീങ്ങിയ കൗൺസിലർമാരോട് കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടതില്ല എന്ന് തന്നെയാണ് കെ പി സിസി നേതൃത്വത്തിന്റെ തീരുമാനം, […]
പരീക്ഷയെഴുതി വലഞ്ഞ് എൽ.എൽ.ബി വിദ്യാർഥികൾ; കൈമലര്‍ത്തി സര്‍വകലാശാല
കേരള സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിൽ വട്ടംകറങ്ങി ത്രിവൽസര എൽഎൽബി വിദ്യാർഥികൾ. മതിയായ ക്ലാസുകൾക്ക് അവസരം നൽകാതെ ഇടവേളകളില്ലാത്ത തരത്തിലാണ് പരീക്ഷ നടത്തിപ്പ്. ആറു ദിവസത്തിന്റെ വ്യത്യാസത്തിൽ രണ്ട് സെമസ്റ്ററുകളടെ പരീക്ഷകളാണ് സർവകലാശാല ഇപ്പോൾ നടത്തുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർഥികൾ. 2018ലെ ആദ്യ സെമസ്റ്റർ പരീക്ഷ കഴിഞ്ഞുള്ള പരീക്ഷകൾ നീണ്ടുപോയപ്പോൾ പരാതിയുമായി വിദ്യാർഥികൾ കോടതിയിൽ പോയി. ഇതോടെ സർവകലാശാല നിയമവിദ്യാർഥികൾക്ക് വിചിത്രമായൊരു പരീക്ഷ കലണ്ടർ പ്രഖ്യാപിച്ചു. ജൂണില്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷ, ജൂലൈയില്‍ ഇംപ്രൂവ്മെന്‍റ് , ഈമാസം […]
ആലപ്പുഴയില്‍ 33 പേരെ കടിച്ച തെരുവ് നായക്ക് പേവിഷ ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു
ആലപ്പുഴയിൽ കഴിഞ്ഞ ദിവസം 33 പേരെ കടിച്ച തെരുവ് നായക്ക് പേവിഷ ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. പട്ടിയുടെ കടിയേറ്റവർ ഉടൻ തന്നെ പേവിഷ ബാധക്കുള്ള പ്രതിരോധ ചികിത്സ തേടണമെന്ന് ജില്ലാ കലക്ടർ നിര്‍ദേശിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവർക്ക് പേ വിഷ ബാധ പ്രതിരോധ കുത്തിവെയ്പ്പ് നൽകിയിരുന്നു. എന്നാൽ കൂടുതൽ പ്രതിരോധത്തിനായി കടിയേറ്റവർ ഇമ്മ്യുണോ ഗ്ലോബിൻ കുത്തിവെയ്പ്പ് കൂടി എടുക്കണം എന്ന് ജില്ലാ കലക്ടർ അറിയിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് ആളുകൾ പോകേണ്ടത്. വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടോ […]
കക്കംപാറയില്‍ ഭൂമി വിണ്ടുകീറുന്നത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു
പയ്യന്നൂര്‍ കക്കംപാറയില്‍ ഭൂമി വിണ്ടുകീറുന്നത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഏഴ് കുടുംബങ്ങളോട് പ്രദേശത്ത് നിന്ന് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അനിയന്ത്രിത മണ്ണെടുപ്പാണ് ഭൂമിയുടെ പിളര്‍പ്പിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ പ്രളയകാലത്താണ് കക്കംപാറ ഓലക്കാല്‍മഖാമിന് സമീപം ഭൂമിയില്‍ വിളളല്‍ കണ്ട് തുടങ്ങിയത്. മഴയുടെ ശക്തി കുറഞ്ഞിട്ടും പക്ഷെ ഭൂമിയിലെ വിളളല്‍ ശക്തി പ്രാപിക്കുകയാണ്. 200 മീറ്ററോളം നീളത്തില്‍വിണ്ട് കീറിയ ഭൂമിയുടെ ഒരറ്റത്ത് ഏതാണ്ട് ഏഴ് മീറ്റര്‍ വീതിയിലും പതിനെട്ടടിയോളം ആഴത്തിലും ഭൂമി അകന്ന് മാറിയിട്ടുണ്ട്.ദിനം പ്രതി […]
വിവിധ ഇടങ്ങളില്‍ വാഹന പരിശോധനകളിൽ ഈടാക്കുന്നത് പുതിയ നിരക്കിലുള്ള പിഴ
സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വാഹന പരിശോധനകളിൽ ഈടാക്കുന്നത് പുതിയ നിരക്കിലുള്ള പിഴ. പുതുക്കിയ പിഴ ഈടാക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഉയർന്ന പിഴ ഈടാക്കുന്നത്. കേന്ദ്രത്തിൽ നിന്ന് ഒരു തീരുമാനം വരുന്നത് വരെ പിഴ ഈടാക്കേണ്ടതില്ലെന്നും നോട്ടീസ് നൽകിയാൽ മതിയെന്നുമായിരുന്നു തീരുമാനം. എന്നാൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ പുതുക്കിയ നിരക്കിലുള്ള പിഴ തന്നെ ഈടാക്കി. അമിത വേഗത്തിന് 1500 രൂപയും ഹെൽമറ്റ് ധരിക്കാത്തതിന് ആയിരം രൂപയുമാണ് പിഴ. കോഴിക്കോട് സിറ്റിയിൽ മാത്രം പോലീസ് നടത്തിയ പരിശോധനയിൽ […]
പാലായില്‍ ഇന്ന് കലാശക്കൊട്ട്; രണ്ട് ദിവസം നിശ്ശബ്ദ പ്രചരണം
പാലായില്‍ കൊട്ടിക്കലാശം ഇന്ന്. ഒരു മാസം നീണ്ട പരസ്യ പ്രചരണത്തിന് ഇന്ന് സമാപനമാകും. ശ്രീനാരായണ ഗുരു സമാധി ദിനം ആയതിനാല്‍ നാളെ പരസ്യ പ്രചരണം വേണ്ടെന്ന് മുന്നണികള്‍ തീരുമാനമെടുക്കുകയായിരുന്നു. മൂന്ന് മുന്നണികളും കടുത്ത പോരാട്ടമാണ് പരസ്യ പ്രചരണത്തില്‍ കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ കൊട്ടിക്കലാശലവും ആവേശത്തിലാക്കാനാണ് മുന്നണികളുടെ തീരുമാനം. ശ്രീനാരയണ ഗുരുവിന്റെ സമാധി ദിനം ആയതിനാല്‍ നാളെ നടത്താനിരുന്ന കൊട്ടിക്കലാശം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രണ്ടരയോടെ ബി.ജെ.പിയുടെ കൊട്ടിക്കലാശമാണ് ആദ്യം തുടങ്ങുക. ടൌണ്‍ ഹാള്‍ ജംഗ്ഷനില്‍ നിന്നും ബി.ജെ.പിയുടെ […]
മരട് ഫ്ലാറ്റ് പൊളിക്കാന്‍ സുപ്രിം കോടതി നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി ഇന്നവസാനിക്കും
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി ഇന്നവസാനിക്കും. നഗരസഭയുടെ ഒഴിപ്പിക്കല്‍ നടപടി ചോദ്യം ചെയ്ത് ഫ്ലാറ്റുടമ ഇന്നലെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. വിധിക്ക് ശേഷം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട് നഗരസഭ ഇന്നലെ തന്നെ സര്‍ക്കാറിന് സമര്‍പ്പിച്ചു. സര്‍വകക്ഷി തീരുമാന പ്രകാരം സര്‍ക്കാര്‍ കോടതിയെ വീണ്ടും സമീപിക്കുമ്പോള്‍ തങ്ങള്‍ക്കനുകൂലമായ നിലപാട് കോടതി സ്വീകരിക്കും എന്ന പ്രതീക്ഷ മാത്രമാണ് ഫ്ലാറ്റുടമകള്‍ക്കുള്ളത്. ഈ മാസം 20തിനകം ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കി 23ന് […]












