മോട്ടോര്‍ വാഹന പിഴനിരക്കില്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് വിജ്ഞാപനമിറങ്ങുന്നതിനെ ബാധിക്കില്ല. കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള പിഴ നിരക്ക് കുറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ യോഗത്തില്‍ തീരുമാനമായി മണിക്കൂറുകള്‍ക്കുള്ളിലാണ് അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം വരുന്നത്. മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. പിഴ നിരക്കിലെ ഇളവുകള്‍ സംബന്ധിച്ച വിജ്ഞാപനം ഏതെങ്കിലും ഒരു പ്രത്യേക വോട്ടര്‍മാരെ ലക്ഷ്യം വെച്ചുള്ളതല്ലാത്തതിനാല്‍ നിരക്കിളവ് സംബന്ധിച്ച […]
India
പാലായില്‍ പ്രതീക്ഷയ്ക്കൊത്ത പോളിംഗ് ശതമാനം ഇല്ലാത്തതില്‍ യു.ഡി.എഫ് ക്യാമ്പില്‍ അസ്വസ്ഥത
പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷയ്ക്കൊത്ത പോളിംഗ് ശതമാനം ഇല്ലാത്തത് യു.ഡി.എഫ് ക്യാമ്പില്‍ അസ്വസ്ഥയുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത കോണ്‍ഗ്രസിന് കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ വലിയ അതൃപ്തിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ദിനം ജോയ് എബ്രഹാം നടത്തിയ പ്രതികരണത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തരാണ്. എങ്കിലും വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് യു.ഡി.എഫ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 77ശതമാനം കടന്നിരുന്നുവെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ അത് 71.43 എന്നതിലാണ് എത്തിയത്. പോളിംഗ് ശതമാനം മോശമല്ലെന്ന് യു.ഡി.എഫ് കണക്കുകൂട്ടുമ്പോഴും ജോസഫ്, ജോസ് കെ. […]
അട്ടിമറി പ്രതീക്ഷിച്ച് എല്‍.ഡി.എഫ് ക്യാമ്പ്; 7 പഞ്ചായത്തുകളില്‍ ലീഡ് പ്രതീക്ഷ
പോളിംഗ് ശതമാനം കുറഞ്ഞുവെങ്കിലും ഇത്തവണ അട്ടിമറി വിജയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് ക്യാമ്പ്. യു.ഡി.എഫിലെയും കേരള കോണ്‍ഗ്രസിലെയും പൊട്ടിത്തെറികള്‍ ഗുണം ചെയ്താല്‍ 7 പഞ്ചായത്തിലെങ്കിലും മേല്‍ക്കൈ നേടാനാകുമെന്നാണ് വിലയിരുത്തല്‍. മൂന്ന് തവണ കൈവിട്ട പാലാക്കാര്‍ ഇത്തവണ മാണി സി കാപ്പനെ കൈവിടില്ലെന്ന പ്രതീക്ഷയാണ് ഇടത് മുന്നണിക്ക് ഉളളത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങളും കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് തര്‍ക്കവുമെല്ലാം ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍. കെ.എം മാണിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ച മാണി സി കാപ്പന് മുന്നില്‍ ജോസ് ടോമിന്റെ സ്ഥനാര്‍ത്ഥിത്വം […]
മലേഷ്യയിലേക്ക് വീണ്ടും മനുഷ്യക്കടത്ത്; 12 മലയാളികൾ തട്ടിപ്പിന് ഇരയായി
മലേഷ്യയിലേക്ക് കേരളത്തിൽ നിന്ന് വീണ്ടും മനുഷ്യക്കടത്ത്. 12 മലയാളികൾ തട്ടിപ്പിന് ഇരയായി. തങ്ങളെ ഏജന്റുമാർ വൻ തുകക്ക് വിൽക്കുകയായിരുന്നു എന്നാണ് യുവാക്കളുടെ വെളിപ്പെടുത്തൽ. വിവിധ ജില്ലകളിലുള്ള 12 മലയാളി യുവാക്കളാണ് മലേഷ്യയിൽ ജോലിക്കെത്തി തട്ടിപ്പിനിരയായിരിക്കുന്നത്. ഏജന്റിനും വിസക്കും അടക്കം ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് യുവാക്കൾ മലേഷ്യയിലെത്തിയത്. ഒരു മാസം ജോലി ചെയ്തതിന് ശേഷമാണ് തട്ടിപ്പിനിരയായെന്ന് മനസിലായത്. മലേഷ്യയിൽ എത്തിച്ച ഏജൻറ് മറ്റൊരു ഏജൻറിന് വിൽപന നടത്തുകയായിരുന്നുവെന്നാണ് യുവാക്കൾ പറയുന്നത്. സന്ദർശക വിസയിലെത്തിച്ച ശേഷം മൂന്ന് മാസത്തിന് […]
പാലാരിവട്ടം പാലം പൊളിക്കണമെന്ന നിലപാട് ശരിയല്ലെന്ന് ജിയോടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ്
പാലാരിവട്ടം പാലം പൊളിക്കണമെന്ന നിലപാട് ശരിയല്ലെന്ന് അസോസിയേഷൻ ഓഫ് സ്‌ട്രെച്ചറൽ ആൻഡ് ജിയോടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ്. ഈ വിഷയത്തിൽ സർക്കാർ തീരുമാനം ശരിയല്ലെന്നും എങ്ങനെയെങ്കിലും പൊളിക്കണമെന്ന മനസ്ഥിതിയാണ് സർക്കാരിനെന്നും അസോസിയേഷൻ ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു. പൊളിക്കാതെ തന്നെ പരിഹരിക്കാവുന്ന തകരാറുകളെ പാലത്തിനുള്ളൂ. പാലാരിവട്ടം മേൽപ്പാലം ഉടൻ പൊളിച്ചു പണിയാൻ സർക്കാരിന് എന്തോ നിർബന്ധമുള്ളതു പോലെ തോന്നുവെന്നും സംഘടന ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു. ഈ വിഷയത്തിൽ മെട്രോമാൻ ഇ. ശ്രീധരന് തെറ്റുപറ്റിയിട്ടുണ്ടാകാം പാലം പൊളിക്കണമെന്ന് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ടിലുമില്ല. […]
പാലാരിവട്ടം മേല്‍പ്പാല അഴിമതി; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
പാലാരിവട്ടം മേല്‍പ്പാല അഴിമതി കേസില്‍ ടി ഒ സൂരജ് ഉള്‍പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഴിമതിയിലെ ഗൂഢാലോചനയില്‍ ഉന്നത രാഷ്രീയ നേതാക്കൾക്ക് പങ്കുണ്ടെന്നാണ് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. പാലാരിവട്ടം മേല്‍പാല അഴിമതിയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുമീത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം.ടി തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ നാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ […]
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരകനല്ല മോദി, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്; കോണ്‍ഗ്രസ്
ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ ട്രംപിനായി വോട്ടര്‍ഭ്യര്‍ഥിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവായ ആനന്ദ് ശര്‍മ. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരകനായല്ല ഹൂസ്റ്റണില്‍ പോയതെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയായാണെന്നും മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിദേശകാര്യ നയം മോദി ലംഘിച്ചതായും ഇത് ഇന്ത്യന്‍ വിദേശനയത്തിന് തിരിച്ചടിയാണെന്നും അദ്ദേഹം ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി. ഡെമോക്രറ്റുകളോടോ റിപബ്ലിക്കരോടോ പ്രത്യേകമായി അനുഭാവം പുലര്‍ത്താത്ത ഇന്ത്യ മോദി ട്രംപിനായി വോട്ടര്‍ഭ്യഥിക്കുന്നത് ഇരു രാജ്യങ്ങളുടെയും ജനാധിപത്യ പരമാധികാര അവകാശങ്ങളുടെ ലംഘനമാണെന്നും ആനന്ദ് ശര്‍മ […]
ബലാക്കോട്ടിൽ തീവ്രവാദ ക്യാമ്പുകൾ സ്ഥിരീകരിച്ച് കരസേന മേധാവി; പാകിസ്താന്റെ വാദം പൊളിയുന്നു
ബാലക്കോട്ടെ തീവ്രവാദ ക്യാമ്പുകൾ പാകിസ്താന്‍ വീണ്ടും സജീവമാക്കിയെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. 500 തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറ്റത്തിന് ശ്രമിക്കുന്നുണ്ടെന്നും റാവത്ത് പറഞ്ഞു. ഫെബ്രുവരിയിലാണ് പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന ബാലക്കോട്ട് ക്യാമ്പുകൾ തകർത്തത്. എന്നാൽ ഇത് പാകിസ്താന്‍ നിഷേധിച്ചു. പാകിസ്താനില്‍ നിന്ന് തീവ്രവാദികൾ രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ട്. സൈന്യം ഇതിനെ പ്രതിരോധിക്കാൻ സജ്ജവുമാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.
തിഹാർ ജയിലിൽ കഴിയുന്ന ചിദംബരത്തെയും ശിവകുമാറിനെയും സോണിയയും മന്‍മോഹന്‍ സിംഗും സന്ദര്‍ശിച്ചു
ഐ.എന്‍.എക്സ് മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന പി. ചിദംബരത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും സന്ദർശിച്ചു. കള്ളപ്പണ കേസിൽ തിഹാറിൽ കഴിയുന്ന കർണാടക നേതാവ് ഡി.കെ ശിവകുമാറിനെയും കണ്ടു. ഇരുവർക്കും നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഐ.എന്‍.എക്സ് മീഡിയ കേസിൽ സെപ്തംബർ 5 മുതൽ തിഹാർ ജയിലിലാണ് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. സെപ്തംബർ 19 മുതൽ കള്ളപ്പണ കേസിൽ കർണാടക നേതാവ് ഡി.കെ ശിവകുമാറും തീഹാർ ജയിലിലാണ്. കോൺഗ്രസ് അധ്യക്ഷ […]
ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് തന്നെ കുറിച്ചല്ല: രാഷ്ട്രീയ പകപോക്കലാണെന്ന് കരുതുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ്
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സിന്‍റെ നീക്കത്തില്‍ ആശങ്കയില്ലെന്ന് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് തന്നെ കുറിച്ചല്ല. ചോദ്യംചെയ്യലിന് വിളിച്ചാല്‍ വീണ്ടും ഹാജരാകും. രാഷ്ട്രീയ പകപോക്കലാണെന്ന് ഇപ്പോള്‍ കരുതുന്നില്ല. അഴിമതിയില്‍ പങ്കുള്ളവരുടെ പേര് കരാറുകാരന് അറിയാമെങ്കില്‍ പറയട്ടെയെന്നും ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു. പാലാരിവട്ടം മേൽപാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കെന്ന വിജിലൻസ് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യത്തോടാണ് ഇബ്രാഹിംകുഞ്ഞിന്‍റെ പ്രതികരണം. കരാറുകാരൻ സുമിത് ഗോയലിന് രാഷ്ട്രീയ നേതാക്കൾ ആരെല്ലാം എന്ന് അറിയാം. […]












