India Kerala

വോട്ടെടുപ്പ് ദിവസവും ജോസ് കെ മാണിക്കെതിരെ പരസ്യവിമര്‍ശനവുമായി ജോസഫ് വിഭാഗം

വോട്ടിങ് ദിനത്തിലും പോര് വിളിച്ച് ജോസഫ് വിഭാഗം. കെ.എം മാണിയുടെ തന്ത്രങ്ങളുടെ സ്ഥാനത്ത് കുതന്ത്രങ്ങളാണ് ജോസ് കെ മാണി വിഭാഗത്തെ ഭരിക്കുന്നതെന്ന് പറഞ്ഞാണ് ജോയി എബ്രഹാം ആഞ്ഞടിച്ചത്. പിന്നാലെ സജി മഞ്ഞകടമ്പിലും ജോസ് കെ മാണി പക്ഷത്തെ വെട്ടിലാക്കുന്ന പ്രതികരണവുമായി എത്തി. പാലാ കനത്ത പോളിങിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ജോസ് കെ മാണി പക്ഷത്തിന് എതിരെ കടുത്ത വാക്ക് പോരുമായി രംഗത്ത് വന്നത്. പക്വതയില്ലാത്ത നേതൃത്വം, കുതന്ത്രങ്ങള്‍ ഭരിക്കുന്നു, […]

India Kerala

പാലായില്‍ കനത്ത പോളിങ്: പോളിങ് 50 ശതമാനം കടന്നു

പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആറു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 50 ശതമാനം പിന്നിട്ടു. 176 ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് ഉള്ളത്. ഏറ്റവും ആധുനികമായ എം 3 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഞ്ച് പ്രശ്ന ബാധിത ബൂത്തുകളിലെ മുഴുവന്‍ നടപടികളുടെയും വീഡിയോ ചിത്രീകരിക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയടക്കം 700 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ഗവ.പോളി ടെക്നിക്ക് സ്കൂളില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്തു. യു.ഡി.എഫ് […]

India Kerala

മരട് ഫ്ളാറ്റ് കേസ്; സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

മരട് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നു, നിയമം ലംഘിച്ച് നിര്‍മിച്ചവയുടെയെല്ലാം ഉത്തരവാദി ചീഫ് സെക്രട്ടറിയാണെന്ന് വിമര്‍ശിച്ച സുപ്രീംകോടതി, ഫ്ലാറ്റ് പൊളിക്കാന്‍ എത്ര സമയം വേണമെന്നും ചോദിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം സമൂഹത്തിന് ചേരാത്ത വിധത്തിലാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസും കോടതിയില്‍ ഹാജരായിരുന്നു. സുപ്രീംകോടതി തീരുമാനം വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിക്കും. […]

India National

ഇന്ധനവില കുതിക്കുന്നു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു.ആറു ദിവസത്തിനിടെ പെട്രോൾവില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വർധിച്ചു. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനും നേരെ കഴിഞ്ഞയാഴ്ച യെമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്നാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.29 പൈസ കൂടി 73.91 രൂപയും ഡീസലിന്റെ വില 0.19 പൈസ കൂടി 66.93 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.28 പൈസ കൂടി 79.57 രൂപയും ഡീസലിന്റെ […]

India National

ഐ.എന്‍.എക്സ് മീഡിയ കേസ്; ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഐ.എന്‍.എക്സ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ കോടതിക്ക് നല്‍കിയ മറുപടിയും കോടതി പരിഗണിക്കും. വിചാരണക്കോടതി നേരത്തെ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഐ.എന്‍.എക്സ് മീഡിയ ഗ്രൂപ്പിന് വേണ്ടി പരിധിയില്‍ കവിഞ്ഞ വിദേശനിക്ഷേപം അനുവദിച്ചതില്‍ അഴിമതി ആരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ഇരുപത് ദിവസത്തിലധികമായി മുന്‍ ധനമന്ത്രി പി ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അടുത്ത മാസം മൂന്ന് വരെയാണ് ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി. […]

India National

നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള വിജ്ഞാപനം ഇന്നിറങ്ങും

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള വിജ്ഞാപനം ഇന്നിറങ്ങും. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേതടക്കം 64 മണ്ഡലങ്ങളിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്നലെ മറ്റ് ഗുജറാത്തിലെ മറ്റ് രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. വിജ്ഞാപനം ഇറങ്ങുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാനാകും. ഈ മാസം മുപ്പതിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയതി.

India Kerala

മരട് ഫ്ലാറ്റ്; സര്‍ക്കാരിന് വേണ്ടി ഹരീഷ് സാല്‍വെ സുപ്രീംകോടതിയില്‍ ഹാജരാകും

മരട് ഫ്ലാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ഹാജരാകില്ല. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് സര്‍ക്കാറിന് വേണ്ടി ഹാജരാകുന്നത്. ഹരീഷ് സാല്‍വെയുമായി ചീഫ് സെക്രട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മാസം ഇരുപതിനകം ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കി ഇന്ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവണം എന്നാതായിരുന്നു സുപ്രിം കോടതിയുടെ അന്ത്യശാസനം.അതിനാല്‍ തന്നെ സുപ്രിം കോടതിയിൽ ഇന്ന് ചീഫ് സെക്രട്ടറി ഹാജരാവുമ്പോൾ ഒരേ സമയം ആശങ്കയിലും പ്രതീക്ഷയിലുമാണ് ഫ്ലാറ്റുടമകൾ. വിധി നടപ്പാലാക്കാനുള്ള […]

India Kerala

പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില്‍ മികച്ച പ്രതികരണം

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. പല പോളിങ് സ്റ്റേഷനുകളിലും വോട്ട് രേഖപ്പെടുത്താനായി നീണ്ട വരിയാണ് കാണപ്പെടുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ വോട്ട് രേഖപ്പെടുത്തി.119ാം ബൂത്തില്‍ ആദ്യം വോട്ട് ചെയ്തതത് കാപ്പനായിരുന്നു. വോട്ട് ചെയ്ത കാപ്പന്‍ മാധ്യമപ്രവര്‍ത്തകരോട് വിജയ പ്രതീക്ഷകള്‍ പങ്കുവച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 176 ബൂത്തുകളിലായി 179106 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുക. ഏറ്റവും ആധുനികമായ എം 3 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ബൂത്തുകളിലും […]

India Kerala

എറണാകുളം മണ്ഡലത്തില്‍ മുന്നൊരുക്കങ്ങള്‍ സജീവം; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ എറണാകുളം മണ്ഡലത്തില്‍ മുന്നൊരുക്കങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും ഊര്‍ജ്ജിതമാക്കി മുന്നണികള്‍. കുത്തക മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന പ്രതീക്ഷയില്‍ യു.ഡി.എഫ് മുന്നോട്ട് പോമ്പോള്‍ സ്വതന്ത്രനെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കാം എന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. വിജയം സുനിശ്ചിതമാണാന്നാണ് യു.ഡി.എഫ് പക്ഷം. അതുകൊണ്ട് തന്നെ സീറ്റിന് ആവശ്യക്കാരേറെയുണ്ട്. മുന്‍ എം.പി കെ.വി തോമസിന് നറുക്ക് വീണില്ലെങ്കില്‍ ഡി.സി.സി അധ്യക്ഷന്‍ കൂടിയായ ടി.ജെ വിനോദിനാവും പ്രഥമ പരിഗണന. ലാലി വിന്‍സെന്റ്, ഹെന്‍റി ഓസ്റ്റിന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. […]

India Kerala

മഞ്ചേശ്വരത്ത് ത്രികോണ മത്സരം തീപാറും; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

മഞ്ചേശ്വരത്ത് ത്രികോണ മത്സരമെന്നുറപ്പിച്ച് പറയുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. മൂന്ന് മുന്നണികളും ഉറച്ച വിജയ പ്രതീക്ഷയിലാണ്. നിലവിലെ സാഹചര്യങ്ങള്‍ അവരവര്‍ക്ക് അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് മൂന്ന് മുന്നണികളും. മഞ്ചേശ്വരത്ത് യു.ഡി.എഫും, എല്‍.ഡിഎഫും, എന്‍.ഡി.എയും, ഒരേ സ്വരത്തില്‍ അവകാശപ്പെടുന്നത് തങ്ങള്‍ ജയിക്കുമെന്നാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തുന്ന അവകാശവാദമല്ല, നിലവിലെ സാഹചര്യത്തില്‍ അനുകൂലമാകുന്ന ഘടകങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുമടക്കം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും ജയപ്രതീക്ഷ തന്നെയാണ് എല്‍.ഡി.എഫും പങ്ക് വെക്കുന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറിലും ഭരണം […]