കേരള കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍. ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു.ഡി.എഫ് നേതൃത്വം കര്‍ശന നിര്‍ദ്ദേശമാണ് ഇരു വിഭാഗത്തിനും നല്കിയിരിക്കുന്നത്. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു പ്രതികരണവും നടത്തില്ലെന്ന് ഇരുവിഭാഗവും വ്യക്തമാക്കുകയും ചെയ്തു. പാലായില്‍ തര്‍ക്കം ഉണ്ടായിരുന്നെങ്കിലും യു.ഡി.എഫ് ഇടപെട്ട് ഇത് പരിഹരിച്ചു എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം ജോസഫ് വിഭാഗം പ്രകോപിപ്പിച്ചത് യു.ഡി.എഫ് നേതാക്കളെ ചൊടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് അടുത്ത തെരഞ്ഞെടുപ്പുകള്‍ കഴിയുന്നത് വരെ പരസ്യ പ്രസ്താവനകളിലേക്ക് കടക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ജോസഫ് വിഭാഗത്തിനും ജോസ് കെ. […]
India
പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോ. 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി
പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോബർ 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാലം പൊളിക്കുന്നതിനെതിരായ ഹരജിയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി. പാലാരിവട്ടം പാലം പൊളിക്കണമെന്ന നിലപാട് ശരിയല്ലെന്ന വാദവുമായി അസോസിയേഷൻ ഓഫ് സ്‌ട്രെച്ചറൽ ആൻഡ് ജിയോടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ് രംഗത്തെത്തിയിരുന്നു. പാലം പൊളിക്കാതെ തകരാറുകൾ പരിഹരിക്കാവുന്ന നിർദേശങ്ങളക്കമുള്ള വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണ് അസോസിയേഷൻ ഓഫ് സ്‌ട്രെച്ചറൽ ആൻഡ് ജിയോടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ്.
പാലാരിവട്ടം പാലം; സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി
മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ ടി.ഒ സൂരജിനെ വിജിലൻസ് നാളെ ചോദ്യം ചെയ്യും. രാവിലെ 10 മുതൽ ഒരു മണി വരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് വിജിലൻസ് കോടതി അന്വേഷണ ഉദ്യോഗസ്ഥന് അനുമതി നൽകിയത്. ഇതിനിടെ പാലാരിവട്ടം പാലം അഴിമതിക്കേസിലെ അന്വേഷണം തടസപ്പെടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആരെന്തു പറഞ്ഞാലും പാലത്തിന് ബലക്ഷയം ഉണ്ടായെന്നത് സത്യമാണ്. അത് പൊളിക്കേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. പാലം പൊളിക്കാനുള്ള തീരുമാനമെടുത്തതായി സർക്കാരും കോടതിയെ അറിയിച്ചു. കേസിൽ […]
ഭാഷയെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് ഉപരാഷ്ട്രപതി
മലയാളത്തിൽ സംസാരിച്ചു തുടങ്ങിയ ഉപരാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞത് മാതൃഭാഷയുടെ മഹത്വത്തെ പറ്റി. മാതൃഭാഷ കാഴ്ച പോലെയാണ്, മറ്റു ഭാഷകൾ കണ്ണടയിലുള്ള കാഴ്ചയും. പരമാവധി ഭാഷകൾ പഠിക്കുന്നത് നല്ലത് ആണ്. ഒരു ഭാഷയും നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കില്ലെന്നും ഒരു ഭാഷയും എതിർക്കപ്പെടേണ്ടത് അല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ആയുർവേദത്തിന്റെ മഹത്വത്തെ പറ്റിയും ഇന്ത്യൻ പാരമ്പര്യ ഭക്ഷണശൈലിയുടെ ഗുണങ്ങളെ പറ്റിയും ഉപരാഷ്ട്രപതി വിശദീകരിച്ചു. 98 വയസ്സിലും ചികിത്സ മേഖലയിൽ സജീവമായി നിൽക്കുന്ന ഡോക്ടർ പി.കെ വാര്യരെ വെങ്കയ്യ നായിഡു അഭിനന്ദിച്ചു. കേരള ഗവർണർ […]
ജുഡീഷ്യല്‍ നിയമനങ്ങളില്‍ ഇടപെടുന്നതിനെതിരെ സുപ്രീംകോടതി
ജുഡീഷ്യല്‍ നിയമനങ്ങളില്‍ ഇടപെടുന്നതിനെതിരെ സുപ്രീംകോടതി. ഇത്തരം ഇടപെടല്‍ കോടതിയുടെ അന്തസത്തക്ക് മങ്ങലേല്‍പ്പിക്കും. കോടതി നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും ജുഡീഷ്യല്‍ പരിശോധനക്ക് നിയന്ത്രണമുണ്ടാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് അഖില്‍ ഖുറേശിയെ മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ച കൊളീജിയം തീരുമാനം ചോദ്യം ചെയ്തുള്ള ഗുജറാത്ത് ഹൈകോടതി അഭിഭാഷക അസോസിയേഷന്‍റെ ഹരജിയിലെ ഉത്തരവിലാണ് സുപ്രീംകോടതി നീരസം രേഖപ്പെടുത്തിയത്. കൊളീജിയത്തിന്‍റെ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ഇടപെടുന്നത് കോടതിയുടെ അന്തസത്തക്ക് മങ്ങലേല്‍പ്പിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ ജുഡീഷ്യല്‍ പരിശോധനക്ക് കടുത്ത […]
ചിദംബരത്തിന്റെ കസ്റ്റഡി തുടരുന്നതിൽ ആശങ്കയെന്ന് മൻമോഹൻ സിങ്
മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ കസ്റ്റഡി തുടരുന്നതിൽ ആശങ്ക അറിയിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. സർക്കാർ സംവിധാനത്തിൽ ഒന്നും ഒരാൾ തനിച്ച് എടുക്കുന്ന തീരുമാനങ്ങൾ അല്ല. ഒരു ഡസൺ സെക്രട്ടറിമാർ ഒപ്പ് വച്ച ഫയലിൽ ആണ് ചിദംബരവും ഒപ്പുവെച്ചത്. ഉദ്യോഗസ്ഥർ ചെയ്തതിൽ തെറ്റ് ഇല്ലെങ്കിൽ ചിദംബരത്തിന് മേൽ കുറ്റം ആരോപിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. ഫയലിൽ ഒപ്പ് വക്കുന്ന കേന്ദ്രമന്ത്രി ഉത്തരവാദി ആവുകയാണെങ്കിൽ സർക്കാർ സംവിധാനങ്ങൾ തകരും. കോടതി നീതി നടപ്പിലാക്കുമെന്ന് വിശ്വാസമുണ്ടെന്നും മൻമോഹൻ സിങ് പ്രസ്താവനയില്‍ […]
കശ്മീര്‍ വിഷയത്തില്‍ വീണ്ടും മധ്യസ്ഥത വാഗ്ദാനം ചെയ്ത് ട്രംപ്
കശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാകിസ്താനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ഒരുക്കമാണെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ വാഗ്ദാനം. കശ്മീർ വിഷയത്തിൽ തനിക്ക് ഏറ്റവും നല്ല മധ്യസ്ഥനാകാൻ കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു. ഹൂസ്റ്റണിൽ അര ലക്ഷത്തോളം ഇന്ത്യക്കാർ അണിനിരന്ന ‘ഹൗഡി മോദി’ സമ്മേളനം അവസാനിച്ച് ഇരുപത്തിനാല് മണിക്കൂർ പിന്നിടും മുമ്പാണ് കശ്മീർ പ്രശ്നം ഏറെ സങ്കീർണമാണെന്നും ഇരു രാജ്യങ്ങളും അനുവദിച്ചാൽ തനിക്ക് മധ്യസ്ഥനാകാൻ താൽപര്യമുണ്ടെന്നും […]
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. കാസർകോട് ജില്ലാ കമ്മറ്റി അംഗങ്ങളുമായുള്ള ചർച്ചയ്ക്കുശേഷം മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. ജില്ലാ പ്രസിഡന്റ് എം.സി ഖമറുദീൻ, മുൻ മന്ത്രി സി.ടി.അഹമ്മദാലി, യൂത്ത് ലീഗ് നേതാവ് എ.കെ.എം അഷ്റഫ് എന്നിവരാണ് മുസ്ലീം ലീഗിന്റെ അവസാനഘട്ട സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുള്ളത്. ചർച്ചക്ക് ശേഷം ഉച്ചയോടെ നേതൃയോഗം ചേർന്ന് ഇന്ന് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തോടെയാണ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.
പി.എസ്.സി പരീക്ഷാ തട്ടിപ്പ്; പ്രതികള്‍ കൈമാറിയ സന്ദേശങ്ങള്‍ ഹൈടെക് സെല്‍ വീണ്ടെടുത്തു
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ പരീക്ഷാ സമയത്ത് പ്രതികള്‍ കൈമാറിയ സന്ദേശങ്ങള്‍ ഹൈടെക് സെല്‍ വീണ്ടെടുത്തു. ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശ പ്രകാരമാണ് സന്ദേശങ്ങള്‍ വീണ്ടെടുത്തത്. പ്രതികള്‍ തെളിവ് നശിപ്പിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു. ഇതിനിടെയാണ് ഡിജിറ്റല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. മുഖ്യപ്രതികളായ ശിവരഞ്ജിത്ത് ,നസീം എന്നിവരുടെ ജാമ്യാപേക്ഷയില്‍ വഞ്ചിയൂര്‍ ചിഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ ഇരുവര്‍ക്കും ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
പി.ജയരാജൻ ബി.ജെ.പിയിലേക്ക് എന്ന വ്യാജ പ്രചാരണം: യുവാവ് കസ്റ്റഡിയില്‍
സി.പി.എം നേതാവ് പി.ജയരാജൻ ബി.ജെ.പിയിലേക്ക് എന്ന പോസ്റ്റർ ഷെയർ ചെയ്ത ഫേസ് ബുക്ക് പേജ് അഡ്മിനെ മലപ്പുറത്തെത്തി കണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി കണ്ണൂരിൽ നിന്നെത്തിയ പൊലീസ് സംഘം മലപ്പുറം എടവണ്ണ ഒതായിയിൽ നിന്നാണ് നൗഷാദിനെ പിടികൂടിയത്. പി.ജയരാജൻ ബി.ജെ.പിയിലേക്ക് എന്ന ഫേസ് ബുക്ക് പോസ്റ്റ് നൗഷാദ് അഡ്മിനായ “നിലപാട്” എന്ന ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്തതിനാണ് പ്രതിപ്പട്ടികയിൽ ചേർത്തത്.












