പാലാരിവട്ടം പാലം അഴിമതി കേസിൽ ടി.ഒ സൂരജിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുന്നത്.അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കില്ലെന്ന രീതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വിജിലൻസ് ഹൈക്കോടതിയിൽ പുതുക്കി നൽകും. മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ മാധ്യമങ്ങളോടും കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും വെളുപ്പെടുത്തൽ നടത്തിയ സാഹചര്യത്തിലാണ് ടി.ഒ സൂരജിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നത് . ഇക്കാര്യം ആവശ്യപ്പെട്ട് അന്വോഷണ ഉദ്യോഗസ്ഥന്‍ മുവാറ്റുപുഴ വിലിജിലന്‍സ് […]
India
സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി ഇന്ന്
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും. കോന്നിയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തർക്കം തുടരുന്നതിനിടെ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി നിർണായകമാണ്. യു.ഡി.എഫ് യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചേരും. രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ ആണ് കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി. സ്ഥാനാർഥിനിർണയം ആണ് പ്രധാന അജണ്ട. സീറ്റ് വെച്ച് മാറ്റം വേണ്ടെന്ന് ഗ്രൂപ്പുകൾ തമ്മിൽ ധാരണയിലെത്തി യ സാഹചര്യത്തിൽ വട്ടിയൂർക്കാവ് കോന്നി എറണാകുളം സീറ്റുകൾ ഐ ഗ്രൂപ്പ് നിർത്തും. വട്ടിയൂർക്കാവിൽ എൻ. […]
നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; മരടിലെ നാല് ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. മരടിലെ നാല് ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും കത്ത് നല്‍കി. ഫ്ലാറ്റ് പൊളിക്കലിന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. തദ്ദേശ സ്വയം ഭരണവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നഗരസഭ കെ.എസ്.ഇ.ബിക്കും ജല അതോറിറ്റിക്കും കത്ത് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇവിടേക്കുള്ള പാചകവാതക വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കമ്പനികളോടും ആവശ്യപ്പെടും. […]
കിഫ്ബിക്കെതിരെ ചെന്നിത്തല ഉന്നയിച്ച പത്ത് ചോദ്യങ്ങൾക്കും മറുപടി നൽകിയതാണെന്ന് ധനമന്ത്രി
കിഫ്ബിക്കെതിരായ ആരോപണത്തില്‍ ചെന്നിത്തല ഉന്നയിച്ച പത്ത് ചോദ്യങ്ങൾക്കും മറുപടി നൽകിയതാണെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയിലെ സി.എ.ജി പരിശോധനയില്‍ ഭയമില്ല, ചെന്നിത്തലയുടേത് വാചകമടിക്കപ്പുറം ഒന്നുമില്ല, മറുപടി നല്‍കിയതില്‍ ഏത് ഉത്തരമാണ് തെറ്റെന്ന് അദ്ദേഹം ചൂണ്ടികാണിക്കട്ടേയെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം കെ.എസ്.ഇ.ബി- കിഫ്ബി മുഖേന നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് ഇടപാടിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്, കെ.എസ്.ഇ.ബി പാലിക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ടെൻഡർ വ്യവസ്ഥകൾ ആണെന്നിരിക്കെ മുഖ്യമന്ത്രി ജനങ്ങളുടെ […]
പി.വി. സിന്ധുവിന്റെ പരിശീലക രാജിവെച്ചു
ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി. സിന്ധുവിന്റെ ദക്ഷിണ കൊറിയയിൽനിന്നുള്ള ഇന്ത്യൻ വനിതാ ടീം പരിശീലക കിം ജി ഹ്യുൻ രാജിവച്ചു. ഈ പ്രാവശ്യം ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് കിരീടത്തിലേക്ക് സിന്ധുവിനെ കൈപിടിച്ചു നടത്തിയ പരിശീലകയാണ് രാജിവച്ച കിം. ലോക ചാംപ്യന്‍ഷിപ്പിനു തൊട്ടുപിന്നാലെ നടന്ന ചൈന ഓപ്പണിൽ സിന്ധു രണ്ടാം റൗണ്ടിൽത്തന്നെ പുറത്തായതിന്റെ നിരാശയ്‌ക്കിടെയാണ് പരിശീലകയുടെ രാജി. ഭർത്താവിനൊപ്പം ന്യൂസീലൻഡിൽ ആയിരുന്നതിനാൽ ചൈന ഓപ്പണിൽ സിന്ധുവിന് കിമ്മിന്റെ സേവനം ലഭിച്ചിരുന്നില്ല. ലോക അഞ്ചാം നമ്പർ താരമായിരുന്ന പി.വി. സിന്ധുവിനൊപ്പം […]
കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കളെ ‘വിറപ്പിച്ച’ 16 കാരിക്ക് പിന്തുണയുമായി രോഹിത് ശര്‍മ്മ
യു.എൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയില്‍ ലോകനേതാക്കളോട് തുറന്നടിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ കൌമാരക്കാരിയായ പരിസ്ഥിതി സമരനായിക ഗ്രേറ്റ തുംബര്‍ഗിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ. ഗ്രേറ്റ ഏവര്‍ക്കും പ്രചോദനമാണെന്ന് രോഹിത് പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ ഉച്ചകോടിയിലാണ് പതിനാറുകാരിയായ ഗ്രേറ്റ, നിങ്ങള്‍ ഞങ്ങളുടെ സ്വപ്നം കവര്‍ന്നെന്ന് ലോക നേതാക്കളുടെ മുഖത്തു നോക്കി തുറന്നടിച്ചത്. പൊള്ളയായ വാക്കുകളുമായി എങ്ങനെ ഇവിടെ വന്നിരിക്കാന്‍ സാധിക്കുന്നുവെന്നും ഗ്രേറ്റ ചോദിച്ചു. വെള്ളിയാഴ്ചകളില്‍ സ്കൂള്‍ ബഹിഷ്കരിച്ച് പരിസ്ഥിതിക്കായി തെരുവിലിറങ്ങാനുള്ള ഗ്രേറ്റയുടെ ആഹ്വാനം ഏറ്റെടുത്ത് […]
സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടി വേണമെന്ന് സുപ്രിംകോടതി
വ്യാജ വാര്‍ത്തകളും സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ ഉള്ളടക്കവും പരിശോധിക്കുന്നതിനായി മാര്‍ഗരേഖ തയ്യാറക്കണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി. വ്യക്തികളുടെ സ്വകാര്യത, അഭിമാനം, സംസ്ഥാനത്തിന്റെ പരമാധികാരം എന്നിവ പരിഗണിച്ചുള്ളതായിരിക്കണം ഇത്. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതിയെ അറിയിക്കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം നല്‍കി. സമൂഹമാധ്യമ അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്ന കേസിലാണ് സുപ്രിംകോടതി നിര്‍ണായക നിര്‍ദേശം നല്‍കിയത്. ആരെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന എന്തെങ്കിലും പറയുന്നുവെന്ന് കരുതുക. മാനഹാനി സംഭവിച്ച വ്യക്തിക്ക് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും കേസുമായി മുന്നോട്ട് പോകാനും എന്തുകൊണ്ടാണ് കഴിയാത്തത് ബെഞ്ച് സര്‍ക്കാരിനോട് […]
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പ്രാഥമിക ധാരണ
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പ്രാഥമിക ധാരണ. ഗ്രൂപ്പുകള്‍ തമ്മില്‍ സീറ്റുകള്‍ വെച്ചുമാറില്ല. വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറിപ്പിനും എറണാകുളത്ത് ടി.ജെ വിനോദിനും സാധ്യത. അരൂരില്‍ ജില്ലാ പഞ്ചായത്തംഗം രാജീവന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജേഷ് എന്നിവരെ കൂടി പരിഗണിക്കുന്നു. കോന്നിയില്‍ അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാനും നീക്കം നടക്കുന്നു. നേരത്തെ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സീറ്റുകള്‍ വെച്ച് മാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഐ ഗ്രൂപ്പിന്‍റെ കൈവശമുള്ള വട്ടിയൂര്‍ക്കാവ് ഏറ്റെടുത്ത് മുന്‍ എം.എല്‍.എയും എ.ഐ.സി.സി സെക്രട്ടറിയുമായ പി.സി വിഷ്ണുനാഥിനെ മത്സരിപ്പിക്കണമെന്ന ചര്‍ച്ച […]
മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി നിര്‍ണയം; ലീഗില്‍ ഭിന്നത, മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം
മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി ലീഗില്‍ തര്‍ക്കം. മഞ്ചേശ്വരംകാരനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടന്ന പാണക്കാടാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തിയത്. അതേസമയം തര്‍ക്കങ്ങളില്ലെന്നും രണ്ടുദിവസത്തിനകം സ്ഥാനാര്‍ഥി ആരെന്നതില്‍ തീരുമാനമുണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.സി ഖമറുദീൻ, മുൻ മന്ത്രി സി.ടി.അഹമ്മദാലി, യൂത്ത് ലീഗ് നേതാവ് എ.കെ.എം അഷ്റഫ് എന്നിവരാണ് മുസ്‌ലിം ലീഗിന്റെ അവസാനഘട്ട സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുള്ളത്. ചർച്ചക്ക് ശേഷം ഉച്ചയോടെ നേതൃയോഗം ചേർന്ന് ഇന്ന് തന്നെ […]
രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു; കിലോക്ക് 80 രൂപ
രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ ഉള്ളിവില കിലോക്ക് 80 രൂപയിലെത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രളയമാണ് വില കുതിച്ചുയരാന്‍ കാരണം. പ്രതിഷേധം ശക്തമായതോടെ നഗരത്തില്‍ 24 രൂപക്ക് ഉള്ളി വിതരണം ചെയ്യുമെന്ന് കെജ്‍രിവാള്‍ സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ഉള്ളി വില ആപ്പിളിനേക്കാള്‍ കടന്ന് 80 ല്‍ എത്തിയിരിക്കുകയാണ്. പ്രധാന ചന്തകളിലെല്ലാം സ്റ്റോക്ക് കുറഞ്ഞു. വില വർധനയിൽ വലഞ്ഞിരിക്കുകയാണ് സാധാരണക്കാർ. മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിലാണ് ഉള്ളി ഉല്‍പ്പാദനം ഏറെയുള്ളത്. നിയമസഭ തെരഞ്ഞെടുപ്പടുത്ത സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ […]












