കോൺഗ്രസ് സ്ഥാനാർഥി ചർച്ചകളിൽ കോന്നിക്ക് പിന്നാലെ വട്ടിയൂർക്കാവിലും തർക്കം. എൻ പീതാംബരക്കുറുപ്പിനെ അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് കെ.പി.സി.സി ഓഫീസിന് മുന്നിൽ പ്രാദേശിക നേതാക്കള്‍ പ്രതിഷേധിച്ചു. സ്ഥാനാർഥികളെ നിർണയിക്കാനുള്ള കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി തിരുവനന്തപുരത്ത് തുടരുകയാണ്. കോന്നിയിൽ അടൂർ പ്രകാശ് നിർദ്ദേശിച്ച റോബിൻ പീറ്ററിനെതിരെ ഡി.സി.സി പ്രസിഡന്‍റ് ഉൾപ്പെടെ എതിർപ്പ് ഉയർത്തിയതായിരുന്നു ഇന്നലത്തെ തർക്കമെങ്കിൽ ഇന്ന് വട്ടിയൂർക്കാവായി തർക്കം. സംസ്ഥാന നേതൃത്വം മുൻഗണന നൽകുന്ന പീതാംബരക്കുറുപ്പിനെതിരെ കെ.പി.സി.സി അംഗവും ബ്ലോക്ക് കമ്മിറ്റി അംഗം ഉൾപ്പെടെ പ്രതിഷേധവുമായി കെ.പി.സി.സി ആസ്ഥാനത്ത് എത്തി […]
India
എല്‍.ഡി.എഫിന് രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി
വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെയും മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിനെയും സ്ഥാനാര്‍ഥികളാക്കാന്‍ സി.പി.എമ്മില്‍ ധാരണ. ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറും. മറ്റ് മൂന്ന് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളെ സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാവും. വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കണമെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം പ്രശാന്തിനെ പേര് അംഗീകരിച്ച് സംസ്ഥാന നേതൃത്വത്തിന് കൈമാറും. മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന നിലയിലുള്ള […]
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാതെ മാര്‍ഗമില്ലെന്ന് ചീഫ് സെക്രട്ടറി
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് കോടതി വിവരങ്ങളും നടപടി ക്രമങ്ങളും ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്ലാറ്റ് പൊളിക്കാതെ മറ്റ് മാര്‍ഗമില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഫ്ലാറ്റ് മൂന്ന് മാസത്തിനകം പൊളിക്കേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തെ അറിയിച്ചു. അതേസമയം മരട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. നിര്‍മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനും തീരുമാനിച്ചു. അതേസമയം മരട് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കായി കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ മരടിലെത്തി. കഴിഞ്ഞ ദിവസമാണ് നഗരസഭാ […]
വട്ടിയൂര്‍കാവില്‍ വി.കെ പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും
വട്ടിയൂര്‍കാവില്‍ വി.കെ പ്രശാന്തിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. നിലവില്‍ തിരുവനന്തപുരം മേയറാണ് വി.കെ പ്രശാന്ത്. ജില്ലാ കമ്മറ്റി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിനെ ഉടന്‍ അറിയിക്കും. അതേസമയം മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടരുകയാണ്.
ജമ്മുകശ്മീര്‍ സാധാരണ ഗതിയിലാകുന്നുണ്ടെന്ന സര്‍ക്കാരിന്റെ വാദം നുണയാണെന്ന് വനിത സാമൂഹിക പ്രവര്‍ത്തകരുടെ സംഘം
ജമ്മുകശ്മീര്‍ സാധാരണ ഗതിയിലാകുന്നുണ്ടെന്ന സര്‍ക്കാരിന്റെ വാദം നുണയാണെന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച വനിത സാമൂഹിക പ്രവര്‍ത്തകരുടെ സംഘം. ജമ്മുകശ്മീരില്‍ അഞ്ച് ദിവസം സന്ദര്‍ശനം നടത്തി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് വനിത സാമൂഹിക പ്രവര്‍ത്തകരുടെ സംഘം പുറത്തുവിട്ടു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ജനറല്‍ സെക്രട്ടറി ആനി രാജ അടക്കമുള്ളവരാണ് സന്ദര്‍ശനം നടത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെ ജമ്മുകശ്മീരിലെ പതിമൂന്ന് ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചാണ് വനിത സാമൂഹികപ്രവര്‍ത്തകരുടെ സംഘം വസ്തുന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ […]
പാക് അധീന കശ്മീരിലുണ്ടായ ഭൂകമ്പത്തില്‍ ഇരുപത് മരണം; 300-ലേറെ പേര്‍ക്ക് പരിക്ക്
പാക് അധീന കശ്മീരിലുണ്ടായ ഭൂകമ്പത്തില്‍ ഇരുപത് മരണം. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് നാലരയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പാക് അധീന കശ്മീരിലും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങളും, റോഡുകളും തകര്‍ന്നിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന അടക്കമുള്ളവിടങ്ങളില്‍ പ്രകമ്പനം ഉണ്ടായി.
മത്സരിക്കാനില്ലെന്ന നിലപാടിലുറച്ച് കുമ്മനം; വട്ടിയൂര്‍ക്കാവില്‍ പകരമാര്?
വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് കുമ്മനം രാജശേഖരന്‍. ഇതോടെ കുമ്മനത്തിന് പകരമാരെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിലപാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതും. സ്ഥാനാർഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനത്തിന് മേൽ സമ്മർദ്ദം വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു സ്ഥാനാർഥിയെ പരീക്ഷിക്കരുതെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ തന്നെ പരിഗണിക്കരുതെന്നാണ് കുമ്മനം ആവർത്തിക്കുന്നത്. ഇക്കാര്യം ആർ.എസ്.എസ് നേതൃത്വത്തെയും അറിയിച്ചു. അതേ സമയം […]
തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത
തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഹിക ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ് ശക്തമായ മഴക്ക് കാരണം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴ പെയ്യാനിടയുണ്ട്. എറണാകുളം, തൃശൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്. […]
ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നിട്ട് ഒരു വർഷം
സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നിട്ട് ഇന്ന് ഒരു വർഷം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലാണ്. എന്നാൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന നിലപാടിലാണ് ബന്ധുക്കൾ. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ചത്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്തുതന്നെ മരിച്ചു. ചികിത്സയിലിരിക്കെ ഒക്ടോബർ 2ന് ബാലഭാസ്കറും മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരുക്കേറ്റു. […]
മഞ്ചേശ്വരം പിടിക്കാന്‍ മുന്നണികള്‍; പ്രാദേശികവാദം ശക്തം
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും മഞ്ചേശ്വരം മണ്ഡലത്തില്‍ മൂന്ന് മുന്നണികളിലും ആശയക്കുഴപ്പം ശക്തമാണ്. മണ്ഡലത്തിന് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥിയെ അംഗീകരിക്കാനാവില്ലെന്ന ഒരു വിഭാഗത്തിന്റെ നിലപാടാണ് ലീഗിനെ ആശങ്കയിലാഴ്ത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബി.ജെ.പിക്കകത്തും ആശയക്കുഴപ്പം തുടരുകയാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാനായി നേരത്തെ തന്നെ മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്പുണ്ടായിരുന്ന പ്രാദേശിക വാദം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളോടെ ശക്തിപ്പെട്ടിരിക്കുകയാണ് . മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്നാവശ്യമാണ് യു.ഡി.എഫിലും എന്‍.ഡി.എയിലും പ്രാദേശിക […]












