അരൂരില്‍ മത്സരിക്കുന്നില്ലെന്ന ബി.ഡി.ജെ.എസ് നിലപാട് ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കാനെന്ന് സൂചന. എന്‍.ഡി.എ ഘടകക്ഷിയായിട്ടും ബി.ഡി.ജെ.എസിനെ ബി.ജെ.പി കാര്യമായി പരിഗണിക്കാത്തതിലുള്ള പ്രതിഷേധം ബി.ജെ.പി കേന്ദ്രനേതൃത്വത്തെ അറിയിക്കാനാണ് സംസ്ഥാന കൌണ്‍സില്‍ യോഗം തീരുമാനിച്ചത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായുള്ള ചര്‍ച്ചക്കായി ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് ഡല്‍ഹിയിലേക്ക് പോകും. കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എയുടെ ഘടകക്ഷിയെന്ന നിലയിൽ ദേശിയ തലത്തിൽ ബി.ഡി.ജെ.എസിന് അർഹമായ പരിഗണന ലഭിക്കാത്തതില്‍ പാര്‍ട്ടിക്കകത്ത് കടുത്ത അതൃപ്തിയുണ്ട്. അരൂരില്‍ നിലവിലെ സാഹചര്യത്തില്‍ മത്സരിക്കേണ്ടയെന്ന് ബി.ഡി.ജെ.എസ് തീരുമാനിച്ചതും അതിനാലാണ്. എൻ.ഡി.എയിൽ […]
India
എറണാകുളത്ത് അട്ടിമറി വിജയം നേടാമെന്ന കണക്കൂട്ടലില്‍ സി.പി.എം
എറണാകുളത്ത് പൊതു സ്വതന്ത്രനെ രംഗത്തിറക്കിയതിലൂടെ 98 ൽ നേടിയത് പോലുള്ള ഒരു അട്ടിമറി വിജയം നേടാമെന്ന കണക്കൂട്ടലിലാണ് സി.പി.എം. അതേസമയം രാഷ്ട്രീയ രംഗത്ത് സജീവമല്ലാത്തയാളെ സി.പി.എം സ്ഥാനാർഥിയായി പരിഗണിച്ചത് ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ലത്തീൻ കത്തോലിക്ക സമുദായംഗമായ മനു റോയിയെ സ്ഥാനാർഥിയാക്കുന്നതോടെ മണ്ഡലത്തിൽ നിർണായക ശക്തിയായ സമുദായത്തെ ഒപ്പം നിർത്താൻ കഴിയുമെന്നാണ് സി.പി.എം പ്രതീക്ഷ. ലോക്സഭ തെരഞ്ഞെടുപ്പിൽ ലത്തീൻ കത്തോലിക്ക വിഭാഗത്തെ അവഗണിച്ചുവെന്ന പരാതിയും ഇതോടെ പരിഹരിക്കപ്പെടും. യുവ അഭിഭാഷകനായ മനു റോയിയിലൂടെ 98 ലെ […]
ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യുവനിരയുമായി സി.പി.എം
നിര്‍ണ്ണായകമായ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യുവനിരയുമായി സി.പി.എം. മഞ്ചേശ്വരം ഒഴികെ നാല് മണ്ഡലങ്ങളിലും യുവനിരയെയാണ് സി.പി.എം രംഗത്തിറക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം നാളെത്തെ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമുണ്ടാകും. വട്ടിയൂര്‍ക്കാവ്,കോന്നി,അരൂര്‍,എറണാകുളം നാല് മണ്ഡലങ്ങളിലും യുവനിരയെ പരീക്ഷിക്കാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിലെ സാമുദായിക സമവാക്യങ്ങള്‍ മറികടന്ന് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചത് യുവനിരയില്‍ മികച്ച പ്രതിഛായയുള്ള നേതാവ് എന്ന പരിഗണന കൂടി നല്‍കിയാണ്. കോന്നിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ച കെ യു ജനീഷ് കുമാറും അരൂരിലേക്ക് തീരുമാനിച്ച മനു സി. പുളിക്കലും […]
കോന്നി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി ചർച്ച തുടരുന്നു,സമവായത്തിലെത്താതെ കോൺഗ്രസ്
കോന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം വേഗത്തിൽ നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസും ബി.ജെ.പിയും . ഡി.സി.സിയും അടൂർ പ്രകാശും തമ്മിലുള്ള തർക്കമാണ് കോന്നി സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസ് നേതൃത്വത്തെ കുഴക്കുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയും അടൂർ പ്രകാശും തമ്മിൽ തർക്കം നിലനിൽക്കുന്നതിനാൽ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ കോന്നിയിൽ സ്ഥാനാർത്ഥിയാവാൻ സാധ്യതയില്ലെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ പത്തനംതിട്ട ഡി.സി.സി മുൻ പ്രസിഡന്റ് പി. മോഹൻ രാജ് കോന്നിയിൽ യു.ഡി. എഫ് സ്ഥാനാർത്ഥിയാവും. ഹൈക്കമാന്റാകും […]
പാലാരിവട്ടം അഴിമതി; അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം പുതുക്കി നല്‍കിയേക്കും
പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം പുതുക്കി നല്‍കിയേക്കും. മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ സത്യവാങ്മൂലം നല്‍കുക. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിൽ മന്ത്രിക്കെതിരായി സൂരജ് ഉന്നയിച്ച വാദങ്ങൾ തള്ളുന്ന നിലപാടായിരുന്നു വിജിലൻസ് കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ഇത് വിവാദമായതോടെ നിലപാട് തിരുത്തി സത്യവാങ്മൂലം നൽകുമെന്ന് വിജിലൻസ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ ചോദ്യം ചെയ്തതിന് ശേഷം ഡിജിപി , […]
മരട് ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിച്ചു; ഫ്ലാറ്റുകള്‍ ഒക്ടോ. 11ന് പൊളിച്ചു തുടങ്ങും
മരടിലെ നാല് ഫ്ലാറ്റുകളിൽ കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി വിച്ഛേദിച്ചു. പുലര്‍ച്ചെ അഞ്ച് മണിക്കാണ് അധികൃതര്‍ വൈദ്യുതി വിച്ഛേദിക്കാനെത്തിയത്. ഫ്ലാറ്റുടമകള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ഫ്ലാറ്റുകള്‍ക്ക് മുന്നിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ രാത്രി അഴിച്ചുമാറ്റി. കൊടികള്‍ മാറ്റിയത് അറിഞ്ഞിട്ടില്ലെന്നും സമരത്തിനൊപ്പമുണ്ടെന്നും സി.പി.എം വ്യക്തമാക്കി. ഇപ്പോള്‍ പ്രവര്‍ത്തകരെത്തി കൊടികള്‍ പുനസ്ഥാപിക്കുകയാണ്. അതേസമയം മരടിലെ ഫ്ലാറ്റുകള്‍ ഒക്ടോബര്‍ 11ന് പൊളിച്ചു തുടങ്ങും.138 ദിവസത്തെ പദ്ധതിയാണ് ഫ്ലാറ്റ് പൊളിക്കലിനായി തയ്യാറാക്കി. 29ന് ഒഴിപ്പിക്കല്‍ തുടങ്ങും. ഒക്ടോബര്‍ 3ന് […]
ഉന്നാവ് പീഡന കേസ്: അന്വേഷണത്തിന് സി.ബി.ഐക്ക് 15 ദിവസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി
ഉന്നാവ് പീഡന കേസിലെ പരാതിക്കാരിയെ വാഹനമിടിപ്പിച്ച കേസ് അന്വേഷിക്കാന്‍ സി.ബി.ഐക്ക് 15 ദിവസം കൂടി സുപ്രീംകോടതി അനുവദിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സ പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിക്ക് ഡല്‍ഹിയില്‍ തന്നെ താമസം ഒരുക്കണമെന്ന് വിചാരണ കോടതി നിര്‍ദേശം നല്‍കി. ചെലവ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. ജൂലൈ 28നാണ് ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറിലേക്ക് അസ്വഭാവികതകളോടെ ലോറി ഇടിച്ച് കയറിയത്. ഡല്‍ഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തില്‍ മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില […]
മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു; കോന്നിയില്‍ ജെനീഷ് കുമാര്‍ എൽ.ഡി.എഫ് സ്ഥാനാർഥി
കാസർകോട് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ സി.എച്ച് കുഞ്ഞമ്പു എൽ.ഡി.എഫ് സ്ഥാനാർഥിയാകും. കോന്നിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജെനീഷ് കുമാര്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. 2006 തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയെ തോൽപിച്ച് മഞ്ചേശ്വരം സീറ്റിൽ കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു, കെ.റ്റി.ഡി.സി മെമ്പറുമാണ്. മഞ്ചേശ്വരത്തിന് മതേതര മനസാണുള്ളതെന്നും സീറ്റ് തിരിച്ചു പിടിക്കുമെന്നും സി.എച്ച് കുഞ്ഞമ്പു മാധ്യമങ്ങളോട് പറഞ്ഞു. മുസ്‍ലിം ലീഗ് എം.എൽ.എ അബ്ദുൽ റസാഖിന്‍റെ […]
മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍ ലീഗ് സ്ഥാനാര്‍ഥിയായേക്കും
മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍ ലീഗ് സ്ഥാനാര്‍ഥിയായേക്കും. നിലവില്‍ കാസർഗോഡ് ജില്ലാ പ്രസിഡന്‍റാണ് എം.സി ഖമറുദീൻ. പാണക്കാട് നടന്ന ചര്‍ച്ചയിലാണ് ഖമറുദ്ദീന്‍റെ സ്ഥാനാര്‍ഥിത്വം തീരുമാനമായത്. അതേസമയം മഞ്ചേശ്വരത്ത് ലീഗും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഞ്ചേശ്വരത്ത് ബി.ജെ.പിയാണ് മുഖ്യ എതിരാളിയെന്നും സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എം മതേതര ശക്തികളെ പിന്തുണക്കണം, സ്ഥാനാർഥി നിർണയത്തിൽ പാർട്ടിയിൽ തർക്കമുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു.
ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ആയുധങ്ങളെത്തിച്ചതായി സൂചന
ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ആയുധങ്ങളെത്തിച്ചതായി സൂചന. ഗ്രനേഡുകളും എ.കെ 47 തോക്കുകളും ഡ്രോണുകള്‍ വഴി പഞ്ചാബിലെ വിവിധയിടങ്ങളില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണം നടത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ എന്‍.ഐ.എയോട് ആവശ്യപ്പെട്ടു. ചാവേറാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യോമ സേന താവളങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.












