പി.എസ്.സിക്ക് വിട്ട പല പൊതുമേഖല സ്ഥാപനങ്ങളിലും നിയമനം ഇപ്പോഴും പി.എസ്.സി വഴിയല്ല. നിയമന ചട്ടം ഇറങ്ങാത്തതാണ് കാരണം. പിന്‍വാതില്‍ നിയമനങ്ങള്‍ക്കായാണ് ചട്ടം ഇറക്കാത്തതെന്ന ആരോപണവും ശക്തമാണ്. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍,സഹകരണ സംഘങ്ങള്‍ എന്നിവയുടെ നിയമനം കാലകലങ്ങളായി പി.എസ്.സിക്ക് വിട്ടെങ്കിലും ഇപ്പോഴും നിയമനം പി.എസ്.സി വഴിയല്ല നടക്കുന്നത്. സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍,കേരള ഓട്ടോമൈബൈല്‍സ് ലിമിറ്റഡ് തുടങ്ങി 11 സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ നേരത്തതനെ പി.എസ്.സിക്ക് വിട്ടിരുന്നു. എന്നാല്‍ അന്തിമ നിയമനചട്ടം ഇറങ്ങാത്തതിനാല്‍ ഇപ്പോഴും നിയമനം പി.എസ്.സി മുഖേന നടക്കുന്നില്ല. സര്‍ക്കാറിനു […]
India
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റാനുള്ള തീരുമാനത്തില്‍ സി.പി.ഐയില്‍ പൊട്ടിത്തെറി
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഈശ്വരി രേശനെ മാറ്റാനുള്ള തീരുമാനത്തില്‍ സി.പി.ഐയില്‍ പൊട്ടിത്തെറി. പ്രസിഡന്റ് സ്ഥാനത്തിനെപ്പം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം കൂടി രാജി വക്കുകയാണെന്ന് കാണിച്ച് പാര്‍ട്ടി നേതൃത്വത്തിന് ഈശ്വരി രേശന്‍ കത്ത് നല്‍കി. ഈശ്വരിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മൂന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരും രാജി സന്നദ്ധത അറിയിച്ച് പാര്‍ട്ടിക്ക് കത്തു നല്‍കി. 15-ാം തിയതിക്കുള്ളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നാണ് സി.പി.ഐ ജില്ലാകമ്മറ്റി ഈശ്വരി രേശന് നല്‍കിയ നിര്‍ദേശം. എന്നാല്‍ […]
ജോളിക്ക് എന്‍.ഐ.ടി പരിസരത്ത് ഉണ്ടായിരുന്നത് വിപുലമായി ബന്ധങ്ങള്‍
ജോളിക്ക് എന്‍.ഐ.ടി പരിസരത്ത് ഉണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തത വന്നതായി സൂചന. എന്‍.ഐ.ടി അധ്യാപികയെന്ന നിലയില്‍ വ്യാജ പ്രചരണം നടത്തി വീട്ടില്‍ നിന്നും ദിവസവും പുറപ്പെട്ടിരുന്ന ജോളിക്ക് ബ്യൂട്ടി പാര്‍ലറിന് പുറമേ മറ്റ് പല ബന്ധങ്ങളും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം എന്‍.ഐ.ടി പരിസരത്തും ജോളിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. പൊലീസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയടക്കമുള്ള രേഖകളില്‍ എന്‍.ഐ.ടി പരിസരം പരാമര്‍ശിക്കുന്നുണ്ട്. എന്‍ഐടി പരിസരത്ത് ജോളിയ്ക്കുണ്ടായിരുന്ന […]
കൂടത്തായി കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും
കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. മൂന്ന് പ്രതികളെയും ഹാജരാക്കാൻ താമരശ്ശേരി ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. കേസിലെ രണ്ടാം പ്രതി എം.എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ ജോളി ജോസഫ്, എം.എസ് മാത്യു, പ്രജു കുമാർ എന്നിവരെ 15 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. റിമാന്‍ഡിലായി നാലു ദിവസം കഴിഞ്ഞതിനാൽ പരമാവധി 11 ദിവസത്തേക്ക് പോലീസ് […]
കാക്കനാട് പതിനേഴുകാരിയെ തീ വച്ചു കൊന്നു; തീ കൊളുത്തിയ യുവാവും മരിച്ചു
കൊച്ചി കാക്കനാടിന് സമീപം യുവാവ് പതിനേഴുകാരിയായ വിദ്യാര്‍ഥിയെ തീ വച്ച് കൊലപ്പെടുത്തി. തീയിടാൻ ശ്രമിച്ച യുവാവും മരിച്ചു. യുവാവ് പറവൂര്‍ സ്വദേശിയാണ് . പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പ്രണയഭ്യാര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട പെൺകുട്ടിയുടെയും യുവാവിന്റെയും മൃതദേഹം കളമശേരി മെഡിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ശബരിമല: മലക്കം മറിഞ്ഞ് ബി.ജെ.പി
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം നടത്തുമെന്ന വാദത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. നിയമം നിര്‍മാണം നടത്തുമെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ല. നിയമ പോരാട്ടം നടത്തുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കേസുകളില്‍ സുപ്രീംകോടതിയില്‍ നിന്ന് അനൂകല നിലപാടുണ്ടായില്ലെങ്കില്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ ഇതുവരെയുള്ള വാദം. ഇതില്‍ നിന്ന് മലക്കം മറിയുന്നതാണ് പി.എസ് ശ്രീധരന്‍പിള്ളയുടെ ഇന്നത്തെ പ്രസ്താവന. ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി […]
ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ തന്നെ തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ തന്നെ തുടരുമെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസിന്റെ ഇടതുപ്രവേശനവാർത്ത മാധ്യമസൃഷ്ടിയാണെന്നും തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. അതേസമയം ബി.ഡി.ജെ.എസ് എൻ.ഡി.എ വിട്ടാൽ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ തവണ അരൂരിൽ മത്സരിച്ച ബി.ഡി.ജെ.എസ് ഇത്തവണ മത്സരത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എൻ.ഡി.എയുടെ ഭാഗമായപ്പോൾ ബി.ജെ.പി നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമായും മത്സരത്തിൽ നിന്ന് വിട്ടുനിന്നത്. പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുമറിച്ചു എന്ന ആരോപണം കൂടി ശക്തമായതോടെ ബി.ജെ.പി-ബി.ഡി.ജെ.എസ് […]
പാലാ എം.എല്‍.എയായി മാണി സി കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു
പാലാ എം.എല്‍.എയായി മാണി സി കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ കാപ്പന്‍ തനിക്കെതിരെ കോഴയാരോപണം ഉന്നയിച്ച ദിനേശ് മേനോനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും പറഞ്ഞു. രാവിലെ 10.30 ന് നിയമസഭായുടെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലായരുന്നു പാലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കാപ്പന്റെ സത്യപ്രതിജ്ഞ. മന്ത്രിമാര്‍, എം.എല്‍.എമാര്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ […]
രാഷ്ട്രീയത്തിലേക്കില്ല, അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്ന് ഷെഹ്‍ല റാഷിദ്
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും താന്‍ പിന്‍വാങ്ങുന്നതായി ആക്ടിവിസ്റ്റും മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി നേതാവുമായ ഷെഹ്‍ല റാഷിദ്. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും കശ്മീരിലെ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഷെഹ്‍ല റാഷിദ് അറിയിച്ചത്. കശ്മീരിലെത്തുമ്പോള്‍ നിയമവും നീതിയും മറന്ന് പോവുകയാണ് സര്‍ക്കാരെന്നും, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഇത്തരത്തിലുള്ള പല അഡ്ജസ്റ്റ്‌മെന്റുകളും കണ്ടില്ലെന്ന് നടിക്കേണ്ടി വരുമെന്നും ഷെഹ്‍ല ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഷാ ഫസല്‍ രൂപീകരിച്ച ജമ്മു കശ്മീര്‍ […]
കൂടത്തായി: സമാന്തര ‘കേസന്വേഷണം’ നിര്‍ത്തണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്
കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഒരു ചാനല്‍ (മീഡിയവണ്‍ അല്ല) നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്. കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സമഗ്രമായ പൊലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന ചിലര്‍ കേസുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റർവ്യൂ ചെയ്യുകയും ചോദ്യം […]










