ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ അക്രമികള്‍ വെടിവച്ച് കൊന്നു. ബസ്തി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം സഹാറൻപൂർ ജില്ലയിൽ ബി.ജെ.പി നേതാവിനെ വെടിവച്ച് കൊന്നതിന് തൊട്ടുപിന്നാലെയാണ് ബസ്തിയിലെ ആക്രമണം. സഹാറൻപൂർ ജില്ലയിലെ ദിയോബന്ദിലെ മിരാഗ്പൂർ ഗ്രാമത്തിന് സമീപം തൽഹെദി ഖുർദിൽ വെച്ചാണ് ചൗധരി യശ്പാൽ സിങ്ങിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ ചൊവ്വാഴ്ച വെടിവച്ചു കൊന്നത്. മുൻ വിദ്യാർഥി നേതാവ് കൂടിയായിരുന്ന ബി.ജെ.പി നേതാവ് കബീർ തിവാരിയാണ് ബുധനാഴ്ച ബസ്തിയിലെ മാൽവിയ റോഡിൽ വെടിയേറ്റ് മരിച്ചത്. അഗർവാൾ ഭവനില്‍ ചില ആളുകളുമായി […]
India
കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചില്‍; രണ്ട് തൊഴിലാളികളെ കാണാതായതായി സംശയം
കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ലോക്കാട് ഗ്യാപ്റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ ദേശീയപാത നിർമാണ തൊഴിലാളികളായ രണ്ടുപേരെ കാണാതായതായി സംശയം. തമിഴ്നാട് സ്വദേശികളാണ് മണ്ണിനടിയിൽ പെട്ടതെന്നാണ് സംശയം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. രണ്ട് മാസം മുമ്പ് വലിയ മലയിടിച്ചിൽ ഉണ്ടായ അതെ സ്ഥലത്താണ് കനത്ത മഴയെ തുറന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. ദേശീയപാത നിർമാണ തൊഴിലാളികളായ തമിഴ്നാട് സ്വദേശികൾ കമൽ അഗസ്റ്റിൻ, ഉദയൻ എന്നിവരെയാണ് കാണാതായത്. ഇരുവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. […]
‘പ്രസംഗിക്കുന്ന കാര്യങ്ങള്‍ ഭഗവത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ രാജ്യം രക്ഷപ്പെടും’
ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്. തന്റെ പ്രസംഗത്തില്‍ പറഞ്ഞ പോലെ മോഹന്‍ ഭഗവതും സംഘവും പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്‌നമേ രാജ്യത്തുള്ളുവെന്ന് ദിഗ്‍വിജയ് സിങിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ അണികളെ സംബോധന ചെയ്യുന്നതിനിടയിലാണ് രാജ്യത്ത് മൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കേണ്ടതിനെ കുറിച്ച് ഭഗവത് സംസാരിച്ചത്. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ‘ആള്‍ക്കൂട്ട കൊലപാതകം’ എന്ന പദം ഉപയോഗിക്കരുതെന്നും ഭഗവത് പറയുകയുണ്ടായി. ഗാന്ധിയെ പോലെ സ്നേഹത്തെ കുറിച്ചും ഐക്യത്തെ […]
മരടിൽ നഷ്ടപരിഹാരം 125 ഫ്ലാറ്റുടമകൾക്ക് മാത്രമെന്ന് സൂചന
മരട് ഫ്ലാറ്റ് നിർമാതാക്കൾക്കെതിരായ അന്വേഷണത്തിൽ മുൻ ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ഫ്ലാറ്റ് നിർമാണത്തിൽ വ്യാപകമായ നിയമലംഘനം നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം മരടിൽ നഷ്ടപരിഹാരം 125 ഫ്ലാറ്റുടമകൾക്ക് മാത്രമായി ചുരുങ്ങുമെന്നാണ് സൂചന. മരടിലെ ഫ്ലാറ്റുകൾ കായലും ചതുപ്പും നികത്തിയാണ് നിർമ്മാണം നടത്തിയതെന്നത് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. അനധികൃതമായി നടന്ന നിർമാണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. ഫ്ലാറ്റുകൾക്ക് അനുമതി നൽകിയ കാലത്തെ പഞ്ചായത്ത് സെക്രട്ടറിമാരായ അഷറഫ്, ആന്റണി […]
നിശബ്ദരാക്കാനാവില്ല; പ്രധാനമന്ത്രിക്ക് വീണ്ടും കത്ത്
രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച സെലബ്രറ്റികള്‍ക്കെതിരെ രാജ്യദ്രോഹ കേസെടുത്തതിനെതിരെ പ്രതിഷേധം കനക്കുന്നു. രാജ്യത്തെ പൗരന്മാരുടെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് നോക്കി നില്‍ക്കാനാവില്ലെന്ന് സാമൂഹ്യ-സിനിമാ-അക്കാദമിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെട്ട സംഘം പറഞ്ഞു. ചരിത്രകാരി റോമില ഥാപര്‍, ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ, അശോക് പിന്റെ, തുടങ്ങി 180 ഓളം പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമൂഹത്തിലുള്ള അനീതിക്കെതിരെ വായ മൂടിക്കെട്ടാതെ, തങ്ങളുടെ ചുമതല നിര്‍വഹിച്ചവര്‍ക്കെതിരെ എഫ്.ഐ.ആര്‍ എഴുതിയത് ഗുരുതരമായി കാണേണ്ട കാര്യമാണ്. ജനങ്ങളെ നിശബ്ദരാക്കുന്ന നടപടിക്കെതിരെ ശബ്ദമുയര്‍ത്തുക […]
പാലാരിവട്ടം പാലം അഴിമതി; സൂരജിന് ജാമ്യമില്ല,പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടതി
പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ സൂരജ് ഉൾപ്പടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നാം പ്രതി കിറ്റ്കോ ജോയിൻറ് ജനറൽ മാനേജർ ബെന്നി പോളിന്ന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാലത്തിന് ബലക്ഷയമുണ്ടന്ന് പ്രഥമദ്യഷ്ടാ ബോധ്യമാണെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്ത് വന്നിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പാലാരിവട്ടം മേൽപാല അഴിമതി കേസിലെ ഒന്നാം പ്രതി കരാർ കമ്പനി എം.ഡി സുമീത് ഗോയൽ നാലാം പ്രതി പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് ,രണ്ടാം പ്രതി കേരള […]
പാലാരിവട്ടം പാലം അഴിമതി; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
പാലാരിവട്ടം മേല്‍പാല അഴിമതി കേസില്‍ ടി ഒ സൂരജ് ഉള്‍പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും . കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരനായ ഒന്നാം പ്രതി സുമിത് ഗോയല്‍ സമര്പ്പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും. പാലാരിവട്ടം പാലം അഴിമതി കേസിലെ ഒന്നാം പ്രതി കരാർ കമ്പനി എം.ഡി സുമീത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം. ടി തങ്കച്ചൻ, കിറ്റ്കോ ജോയിൻറ് […]
എൻ.എസ്.എസിന്റെ എതിർപ്പ് എൽ.ഡി.എഫിനും ബി.ജെ.പിക്കും തിരിച്ചടിയാവും
എൻ.എസ്.എസിന്റെ എതിർപ്പ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും തിരിച്ചടിയാവും. ശരിദൂര നിലപാടിലൂടെ യു.ഡി.എഫ് ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിക്കുകയാണ് സംഘടന നേതൃത്വം ചെയ്തിരിക്കുന്നത്. എൻ.എസ്.എസിന് തൽക്കാലത്തേക്ക് മറുപടി നൽകേണ്ടെന്നാണ് സി.പി.എമ്മിലെ ധാരണ. ശബരിമല വിഷയത്തിന് പിന്നാലെയായിരുന്നു സമദൂരത്തിൽ നിന്ന് ശരിദൂരത്തിലേക്ക് എൻ.എസ്.എസ് നിലപാട് മാറ്റിയത്.ലോകസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ സംഘടന നേതൃത്വം പരസ്യമായി രംഗത്ത് വരുകയും ചെയ്തു.ഈ നിലപാടിൽ നിന്ന് ഒട്ടും പിന്നോട്ട് പോയിട്ടില്ലെന്ന പ്രത്യക്ഷ സൂചനയാണ് സർക്കാറിനെ കടന്നാക്രമിച്ചുളള എൻ.എസ്.എസിന്റെ പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്. സവര്‍ണ – അവര്‍ണ ചേരിതിരിവ് […]
മരട് ഫ്ലാറ്റ്; സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. നാല് ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള കരാര്‍ രണ്ട് കമ്പനികള്‍ക്കായി നല്‍കാനാണ് വിദഗ്ധ സമിതി ശിപാര്‍ശ. കമ്പനികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച പതിനൊന്നംഗ സംഘമാണ് ഫ്ലാറ്റ് പൊളിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് സര്‍ക്കാരിന് കൈമാറിയത്. താൽപര്യം അറിയിച്ചെത്തിയ ആറു കമ്പനികളില്‍ രണ്ട് കമ്പനികളെയാണ് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. മുംബൈ ആസ്ഥാനമായ എഡിഫെയ്സ് എഞ്ചിനീയറിംഗ്, ചെന്നൈ […]
റഫാല്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിയിലെ എയര്‍ബേസുകളിലേക്ക്
ആദ്യഘട്ടത്തില്‍ ഇന്ത്യക്ക് ലഭിക്കുന്ന നാല് റഫേല്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിപ്രദേശങ്ങളായ അംബാല, ഹഷിമാര എയര്‍ബേസുകളിലേക്കാകും മാറ്റുക. അതിനൂതന സാങ്കേതികവിദ്യയില്‍ എത്തുന്ന റഫേലില്‍ നിരവധി ആധുനിക ആയുധങ്ങളും ഘടിപ്പിക്കാനാകും. ചൈനക്കും പാകിസ്താനും മേല്‍ ഇന്ത്യക്ക് മേധാവിത്വം നല്‍കാന്‍ റഫാലിന് കഴിയുമെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്. പാകിസ്താന്‍ ചൈന രാജ്യങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയിലെ അംബാലയിലും പശ്ചിമബംഗാളിലെ ഹഷിമാരയിലുമാണ് നാല് റഫേല്‍ യുദ്ധവിമാനങ്ങളും ഉണ്ടാകുക. ഇപ്പോള്‍ കൈമാറിയത് ആര്‍.ബി 001 റഫാല്‍ യുദ്ധവിമാനമാണ്. പുതിയതായി ചുമതലയേറ്റ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ […]












