കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ തിരിച്ചെത്തി. ഇയാള്‍ ഒളിവിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജോളിയെയും, റോയിയെയും അറിയില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. താന്‍ കൊടുത്ത ഏലസിനുള്ളിലെ പൊടി കുടിക്കാന്‍ പറയാറില്ല, ക്രൈംബ്രാഞ്ച് എന്ന് പറഞ്ഞു രണ്ട് തവണ വിളിച്ചിരുന്നു, എന്നാൽ എന്താണ് കാര്യം എന്ന് പറഞ്ഞില്ല, അന്വേഷണ സംഘത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ജോളിയുമായി ഒരു തരത്തിലുള്ള പരിചയുവുമില്ല. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വന്ന് പോയവരുടെ പേരുകള്‍ സൂക്ഷിക്കാറില്ല. തകിട് പൂജിച്ച് കൊടുക്കാറുണ്ട്. […]
India
കൂടത്തായി കൊലപാതകം; ജോളി അടക്കം മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ കോടതി ഈ മാസം പതിനാറുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളി, മാത്യൂ, പ്രജികുമാര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കോഴിക്കോട് ജയിലില്‍ നിന്നും താമരശ്ശേരി കോടതിയില്‍ എത്തിച്ച പ്രതികള്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. താമരശ്ശേരിയിലെ കോടതിയിലേക്ക് കൊണ്ടുപോകാനായി രാവിലെ ഒമ്പതരയോടെയാണ് കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് പ്രതികളായ ജോളിയെയും, പ്രജികുമാറിനെയും ഇറക്കിയത്. പിന്നാലെ സബ് ജയിലില്‍ നിന്ന് പ്രതി മാത്യുവിനെയും ഇറക്കി. പതിനൊന്ന് മണിയോടെ താമരശ്ശേരി മജിസ്ട്രേറ്റ് കോടതിക്ക് സമീപം ആദ്യം […]
എലിയെ കൊല്ലാനാണ് സയനൈഡ് എത്തിച്ചതെന്ന് പ്രജികുമാര്‍
കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളെ അല്‍പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കും. കേസിലെ രണ്ടാം പ്രതി എം.എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പെരിച്ചാഴിയെ കൊല്ലാനാണ് മാത്യു സൈനൈഡ് കൊണ്ടുപോയതെന്ന് മൂന്നാം പ്രതി പ്രജികുമാര്‍ പ്രതികരിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. മാത്യുവുമായി ദീര്‍ഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കും രാഹുല്‍ ഗാന്ധിയുടെ വിനോദയാത്രയും പ്രചരണായുധമാക്കി ബി.ജെ.പി
സംസ്ഥാന നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കും രാഹുല്‍ ഗാന്ധിയുടെ വിനോദയാത്രയും പ്രചരണായുധമാക്കി ബി.ജെ.പി. ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി വിമര്‍ശിച്ചത്. മഹാരാഷ്ട്ര പി.സി.സി മുന്‍ അധ്യക്ഷന്‍ സജ്ഞയ് നിരുപം വിട്ടുനിന്നതും ഹരിയാന പി.സി.സി മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാര്‍ രാജിവെച്ചതുമടക്കം വലിയ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനകത്ത് നേതൃ പ്രതിസന്ധിയുണ്ടെന്ന വിമര്‍ശവുമായി മുതിര്‍ന്ന നേതാക്കന്മാര്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കാലത്ത് […]
കോണ്‍ഗ്രസിലെ നേതൃ പ്രതിസന്ധി; സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന പാര്‍ട്ടിക്ക് തലവേദനയാകുന്നു
കോണ്‍ഗ്രസിലെ നേതൃ പ്രതിസന്ധി സംബന്ധിച്ച മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന പാര്‍ട്ടിക്ക് തലവേദനയാകുന്നു. പ്രസ്താവനയെ പിന്തുണച്ച് ജോതിരാദിത്യ സിന്ധ്യ അടക്കമുള്ള നേതാക്കളും രംഗത്തെത്തി. വിഷയത്തില്‍ പ്രതികരിക്കാന്‍ എ.ഐ.സി.സി നേതൃത്വം തയ്യാറായില്ല. ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകാനിരിക്കെയാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന. ജോതിരാദിത്യ സിന്ധ്യ അടക്കമുള്ളവര്‍ പിന്തുണയുമായി എത്തിയതോടെ വിഷയത്തില്‍ എങ്ങിനെ പ്രതികരിക്കണമെന്നറിയാത്ത അവസ്ഥയിലാണ് മുതിര്‍ന്ന നേതാക്കള്‍. രാഹുല്‍ ഗാന്ധി തകര്‍ത്ത കോണ്‍ഗ്രസ് അതിജീവനത്തിനുള്ള പോരാട്ടത്തിലാണെന്ന പ്രചരണം ബി.ജെ.പി […]
ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും
ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും. നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ലഡാക്കിലെ ഭൂമി സംരക്ഷിക്കുന്നതിനും ജോലി ഉറപ്പ് വരുത്തുന്നതിനുമായി ലഡാക്ക് ജനപ്രതിനിധികള്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് സമഗ്ര വികസന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജമ്മുകശ്മീരില്‍ അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായി വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഒടുവില്‍ രണ്ട് മാസങ്ങള്‍ക്കിപ്പുറമാണ് വീണ്ടും പ്രവേശനം അനുവദിക്കുന്നത്. കശ്മീരിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താൻ ഗവർണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച […]
ജോളിയുടെ കൂട്ടുപ്രതികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്തല്‍; പ്രജികുമാറിന് ജോളിയുമായി ബന്ധമില്ലെന്ന് ഭാര്യ
ജോളിയുടെ കൂട്ടുപ്രതികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ . മൂന്നാം പ്രതി പ്രജികുമാറിന്റെ സാമ്പത്തിക വളര്‍ച്ച ദുരൂഹമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍ . ജോലിക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ സയനൈഡ് എത്തിച്ചിരുന്നതായും സംശയമുണ്ട്. എന്നാല്‍ ജോളിയുമായി ഒരു ബന്ധവും പ്രജുകുമാറിന് ഇല്ലെന്ന് ഭാര്യ ശരണ്യ പറഞ്ഞു. രണ്ടാം പ്രതി എം.എസ് മാത്യു പ്രജുകുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു.മാത്യു കുഴപ്പക്കാരനാണെന്ന് ഇതുവരെ തോന്നിയിരുന്നില്ല.പ്രജുകുമാറിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ശരണ്യ മീഡിയവണിനോട് പറഞ്ഞു.
സ്വന്തം കോളേജില്‍ വോട്ട് തേടി ടി.ജെ വിനോദ്; ആവേശത്തോടെ വിദ്യാര്‍ഥികള്‍
തന്റെ പൊതുജീവിതത്തിന് തുടക്കം കുറിച്ച, രണ്ടുവട്ടം കോളേജ് യൂണിയൻ ചെയർമാനായി തന്നെ തെരഞ്ഞെടുത്ത കളമശ്ശേരി സെന്റ്.പോൾസ് കോളേജിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് വീണ്ടും എത്തി
പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ ചിറ്റ്
ഷാനിമോള്‍ ഉസ്മാനെതിരായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ ചിറ്റ്. സുധാകരന്‍റെ പ്രസംഗത്തില്‍ പെരുമാറ്റ ചട്ട ലംഘനം ഉണ്ടായില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കളക്ടറുടെയും എസ്.പിയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് നടപടി. അരൂർ മണ്ഡലത്തിൽ നടന്ന ഒരു കുടുംബ യോഗത്തിനിടെയാണ് മന്ത്രി ജി.സുധാകരന്‍റെ പൂതന പരാമർശം ഉണ്ടായത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെയാണ് മന്ത്രി അപകീർത്തിപെടുത്തിയെന്ന് കാണിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. സംഭവം അന്വേഷിച്ച ആലപ്പുഴ […]
കേരള ബാങ്ക് രൂപീകരണം: സര്‍ക്കാര്‍ പ്രതീക്ഷ പ്രവാസികളില്‍
കേരള ബാങ്ക് രൂപവത്കരണത്തിന് റിസർവ് ബാങ്കിന്‍റെ അനുമതി ലഭിച്ചതോടെ സർക്കാർ പ്രതീക്ഷ പ്രവാസികളിൽ. പ്രതിവർഷം വിവിധ പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രവാസികളിൽ നിന്നു വന്നുചേരുന്നത് വൻതുകയാണ്. കേരളത്തിന്‍റെയും പ്രവാസികളുടെയും ക്ഷേമത്തിന് ബാങ്ക് ഏറെ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. ഗൾഫിലെ പ്രതികൂല തൊഴിൽ സാഹചര്യത്തിലും നാട്ടിലേക്കുള്ള റെമിറ്റൻസിൽ കാര്യമായ ഇടിവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ പ്രധാന പൊതുമേഖല ബാങ്കുകളിലായി പ്രവാസികളുടെ ലക്ഷം കോടി രൂപയാണുള്ളത്. എന്നാൽ ബാങ്കുകളിൽ വന്നുചേർന്ന ഈ തുകയുടെ മെച്ചം വേണ്ട അളവിൽ കേരളത്തിനോ പ്രവാസികൾക്കോ ലഭിക്കുന്നില്ലെന്ന ആക്ഷേപം […]












