ശബരിമല പുനപരിശോധന ഹരജികളിൽ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാര വർമ്മ പറഞ്ഞു. വിധി പ്രതികൂലമായാൽ മറ്റ് കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്നും ശശികുമാര വർമ്മ മീഡിയവണിനോട് പറഞ്ഞു. അയ്യപ്പന്റെ അനുഗ്രഹത്താല്‍ വിധി അനുകൂലമായിരിക്കും. തള്ളിക്കളയില്ല എന്നാണ് പ്രതീക്ഷ. ശബരിമല യുവതീ പ്രവേശനത്തിനെതിരെ കേരളത്തില്‍ ആദ്യമായി പ്രതിഷേധനമുണ്ടായത് പന്തളം കൊട്ടാരത്തില്‍ നിന്നാണ്. പന്തളത്തിന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് അയ്യപ്പന്‍. ഞങ്ങളുടെ കുടുംബാംഗമാണ് അദ്ദേഹം. വിധി അനുകൂലമായാലും പ്രതികൂലമായാലും അത് ഞങ്ങളുടെ ജീവിതത്തിന്റെ, […]
India
പരിസ്ഥിതി ശാസ്ത്രജ്ഞനും അധ്യാപകനുമായ എം.കമറുദ്ദീന്‍ കുഞ്ഞ് അന്തരിച്ചു
പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം പ്രൊഫസറുമായിരുന്നു എം.കമറുദ്ദീന്‍ കുഞ്ഞ് അന്തരിച്ചു. 48 വയസായിരുന്നു. തിരുവനന്തപുരം പെരിങ്ങമ്മല മാലിന്യ വിരുദ്ധ സമരത്തിന്റെ പിന്നിലെ പ്രധാന പ്രേരക ശക്തിയായിരുന്നു കമറുദ്ദീന്‍. കബറടക്കം പെരിങ്ങമ്മല പുത്തൻപള്ളി ജമാഅത്തില്‍ നടക്കും. പെരിങ്ങമ്മലുയും പാലോടും ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയുടെ പ്രാധാന്യം ലോകത്തെ അറിയിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനില‍് പ്രധാനിയായിരുന്നു കമറുദ്ദീന്‍ കുഞ്ഞ്. പാലോട് ട്രോപിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡണില്‍ ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ അധ്യാപകനായി. കേരള യൂണിവേഴ്സിറ്റിയിലെ ബോട്ടണി […]
ശബരിമല വിധി; കാസർകോട് ജില്ലയിൽ സുരക്ഷ ശക്തമാക്കി, സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷണത്തില്‍
ശബരിമല പുനഃപരിശോധനാ ഹരജിയിൽ സുപ്രീംകോടതി വിധി വരാനിരിക്കെ മുൻ കരുതൽ നടപടിയായി കാസർകോട് ജില്ലയിൽ സുരക്ഷ ശക്തമാക്കി. 35 സ്ഥലങ്ങളില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .ഇതോടൊപ്പം 40 മൊബൈല്‍ പാട്രോളിങ് യൂണിറ്റും 26 ബൈക്ക് പാട്രോളിങ് യൂണിറ്റും ജില്ലയിൽ പ്രത്യേക പെട്രോളിംഗ് നടത്തും . കൂടാതെ 30 സ്ഥലങ്ങളില്‍ ശക്തമായ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട് .ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്. വിദ്വേഷ പ്രചാരണം […]
ശബരിമല പുനഃപരിശോധനാ ഹരജികളില്‍ സുപ്രീം കോടതി വിധി ഇന്ന്
ശബരിമല പുനഃപരിശോധനാ ഹരജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ 10.30നാണ് വിധി പറയുക. 56 പുനഃപരിശോധനാ ഹരജികള്‍ അടക്കം 65 ഹരജികളാണ് അഞ്ചംഗ ഭരണഘടനാബെഞ്ചിന് മുന്നിലുളളത്. മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സുപ്രീം കോടതിയിൽ നിന്നുണ്ടാകുന്ന തീരുമാനം നിർണായകമാണ്. വിധിയുടെ മറവില്‍ അക്രമമുണ്ടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസിന്റെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം കേൾക്കൽ പൂർത്തിയായ കേസിലാണ് 9 മാസത്തിന് […]
ഈ പിഴവ് വരുത്തിയാല്‍ ആധാര്‍ കാര്‍ഡ് ഉടമകള്‍ 10,000 രൂപ നല്‍കേണ്ടി വരും
ആധാര്‍ നമ്പര്‍ തെറ്റി നല്‍കിയാല്‍ 10,000 പിഴ നല്‍കേണ്ടി വരും. പെര്‍മനെന്റ് അക്കൗണ്ട് നമ്പറിന് (പാന്‍) പകരം 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ തെറ്റുപറ്റിയാലാണ് ഇത്രയും തുക പിഴയായി അടക്കേണ്ടി വരിക. 1961ലെ ഇന്‍കം ടാക്സ് നിയമത്തില്‍ ഭേദഗതിവരുത്തി അവതരിപ്പിച്ച 2019ലെ ഫിനാന്‍സ് ബില്ലിലാണ് പാനിനുപകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ഈയിടെ അനുമതി നല്‍കിയത്. ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ മാത്രമാണ് പിഴ ബാധകമാകുക. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, […]
‘എന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല’;
മൂന്നാംകുറ്റി പ്രിയദര്‍ശിനി നഗറിലുള്ള വീട്ടിലെ ലിവിംഗ് റൂമില്‍ ഒരു പുസ്തകഷെല്‍ഫുണ്ട്. ഫാത്തിമയുടെ പുസ്തകശേഖരമാണ് അതില്‍ നിറയെ. അത്രത്തോളം വായനയെ ഇഷ്ടപ്പെട്ടിരുന്ന മിടുക്കിയായിരുന്നു അവള്‍. അതിനപ്പുറത്തെ മുറിയാണ് അവളുടേത്. അവിടെയുമുണ്ട് നിറയെ പുസ്തകങ്ങള്‍. അതിലൊന്ന് കൈയ്യില്‍ പിടിച്ച് മകളെയോര്‍ത്ത് വിങ്ങിപ്പൊട്ടുകയാണ് ഫാത്തിമയുടെ ഉമ്മ സജിത. അടുത്ത സെമസ്റ്ററില്‍ പഠിക്കാനുള്ള ‘വേള്‍ഡ് സിവിലൈസേഷന്‍സ്’ എന്ന പുസ്തകം ഓണ്‍ലൈനില്‍ നിന്ന് ഫാത്തിമ വാങ്ങിയിരുന്നു. എന്നാല്‍ പുസ്തകം വീട്ടിലെത്തിയപ്പോഴേക്കും ഫാത്തിമ ഈ ലോകത്തോട് തന്നെ വിടപറഞ്ഞു. ഫാത്തിമ ആത്മഹത്യ ചെയ്തത് സജിതക്ക് ഇനിയും […]
പാര്‍ട്ടി ഭരണഘടനയുടെ വ്യവസ്ഥകള്‍ ലംഘിച്ച് ‘നേതൃയോഗങ്ങള്‍’; ലീഗ് നേതാക്കളില്‍ അതൃപ്തി
പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായി സംഘടനയുടെ ‘നേതൃയോഗങ്ങള്‍’ ചേരുന്നതില്‍ ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കടുത്ത അമര്‍ഷം. സംസ്ഥാന കൌണ്‍സില്‍, പ്രവര്‍ത്തക സമിതി, സെക്രട്ടേറിയറ്റ്, ഉന്നതാധികാര സമിതി, ദേശീയ കൌണ്‍സില്‍, ദേശീയ സെക്രട്ടേറിയറ്റ്, ദേശീയ രാഷ്ട്രീയ കാര്യസമിതി എന്നിവയാണ് സംസ്ഥാന, ദേശീയ തലങ്ങളിലെ ലീഗിന്റെ പ്രധാന സംഘടനാ വേദികൾ. ഇവയെല്ലാം ഒരു വ്യവസ്ഥയും പാലിക്കാതെ ചേരുന്നുവെന്നാണ് വിമര്‍ശനം. ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് നിശ്ചയിക്കുന്ന ഏതാനും നേതാക്കളെ വിളിക്കുകയും അവരെ ചേര്‍ത്ത യോഗം […]
പഴയ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് മാവോയിസ്റ്റായി ചിത്രീകരിക്കുകയാണെന്ന് അലന്‍; പൊലീസ് കസ്റ്റഡിയിൽ വിട്ടു
കോഴിക്കോട് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലനെ ഈ മാസം 15ആം തിയ്യതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. താഹയുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. താഹയുടെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണമെന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. തെളിവില്ലാത്തതുകൊണ്ട് പഴയ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് തന്നെ മാവോയിസ്റ്റായി ചിത്രീകരിക്കുകയാണെന്ന് അലന്‍ പറഞ്ഞു. നിരപരാധിയാണെന്ന് താഹയും പറഞ്ഞു. പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ഇരുവരും ആവര്‍ത്തിച്ചു.
റഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചിൻ ആസാദ് അന്തരിച്ചു
പ്രശസ്ത ഗായകൻ കൊച്ചിൻ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ രാത്രിയിൽ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായിരുന്നു കൊച്ചിൻ ആസാദ്. മുഹമ്മദ് റഫി മരിച്ചതിന് ശേഷം ഓരോ വർഷവും അദ്ദേഹത്തിന്റെ ഗാനങ്ങളുമായി ആസാദ് വേദികളിലെത്തിയിരുന്നു. റാഫി ഗാനങ്ങൾക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലും മലയാളം ഗസലുകളും ആസാദിന്റെ ഷോകളിൽ ഉണ്ടായിരുന്നു. മെഹ്ബൂബ് മെമ്മോറിയൽ ഓർക്കെസ്ട്രയിലെ പ്രമുഖ ഗായകനായിരുന്ന ആസാദ്, സംഗീത സംവിധായകൻ എം. […]
മഹാരാഷ്ട്രയില്‍ ശിവസേനയുമായി കോണ്‍ഗ്രസും എന്‍.സി.പിയും നടത്തുന്ന ചര്‍ച്ചകള്‍ തുടരുന്നു
മഹാരാഷ്ട്രയില്‍ ശിവസേനയുമായി കോണ്‍ഗ്രസും എന്‍.സി.പിയും നടത്തുന്ന ചര്‍ച്ചകള്‍ തുടരുന്നു. എന്‍.സി.പിയുടെ അവസരം പാതിവഴിയില്‍ അവസാനിപ്പിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും ഒട്ടും ധൃതിയില്ലാതെയാണ് പാര്‍ട്ടികള്‍ മുന്നോട്ടു പോകുന്നത്. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിനു പുറത്ത് ബി.ജെ.പിയുമായി വീണ്ടും ഒത്തുചേരാനുള്ള ശിവസേനയുടെ സാധ്യതകള്‍ വീണ്ടും ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും പരസ്യമായി അത്തരം നീക്കങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ശിവസേനയുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനേക്കാളുപരി അവരെ പിളര്‍ത്തി മഹാരാഷ്ട്രയില്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങളിലാണ് ബി.ജെ.പിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പാര്‍ട്ടി ബന്ധം സ്ഥാപിച്ച ചില എം.എല്‍.എമാരുമായി […]












