India Kerala

ശബരിമല വിധി: വ്യക്തത തേടി സര്‍ക്കാര്‍ നിയമോപദേശം തേടും

ശബരിമല വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ നിയമോപദേശം തേടും. എജിയോടോ സുപ്രീംകോടതിയിലെ വിവിധ അഭിഭാഷകരോടോ നിയമോപദേശം തേടാനാണ് ആലോചിക്കുന്നത്. വിധിയില്‍ വ്യക്തത വരുന്നത് വരെ ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. പുനപ്പരിശോധനാ ഹര്‍ജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധിയില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒന്നാമത് യുവതീപ്രവേശനം അനുവദിച്ച 2018 സെപ്തംബറിലെ വിധി സ്റ്റേ ചെയ്യുന്നുവെന്നോ സ്റ്റേ ചെയ്യുന്നില്ല എന്നോ കോടതി പറഞ്ഞിട്ടില്ല. രണ്ടാമത് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ അന്ന് നിരത്തിയ […]

India National

കര്‍ണാടകയില്‍ അയോഗ്യരാക്കിയ വിമത എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

കര്‍ണാടകയില്‍ നിയമസഭ സ്പീക്കര്‍ അയോഗ്യരാക്കിയ 16 വിമത കോണ്‍ഗ്രസ് – ജെ.ഡി.എസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവര്‍ക്ക് വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇവരുടെ കൂടെ രാജിവെച്ച കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ഐ.എം.എ പൊന്‍സി അഴിമതിയില്‍ അന്വേഷണം നേരിടുന്നതിലാണ് റോഷന്‍ ബെയ്ഗ് ഇപ്പോള്‍ ബി.ജെ.പിയില്‍ ചേരാത്തത്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി പി മുരളീധര്‍ റാവു […]

India National

മോദിയെ ശിവസേനയില്‍ നിന്ന് അകറ്റാന്‍ അമിത് ഷാ ശ്രമിക്കുന്നു – സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്കും ശിവസേനക്കുമിടയിൽ 50:50 ആയി വീതംവെക്കാൻ തീരുമാനിച്ചിരുന്നില്ലെന്നും ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു തീരുമാനമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അവകാശവാദത്തിന് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഹൃദയശസ്ത്രക്രിയക്ക് വിധേയനായ റാവത്ത് ആശുപത്രി വിട്ടശേഷമാണ് ബി.ജെ.പി അധ്യക്ഷനു നേരെ ആഞ്ഞടിച്ചത്. ശിവസേനാ തലവൻ ഉദ്ധവ് താക്കറെയുമായി അടച്ചിട്ട മുറിയിൽ നടത്തിയ ചർച്ചയിൽ ഉണ്ടാക്കിയ വ്യവസ്ഥകൾ അമിത് ഷാ പാലിക്കണമെന്നും ചർച്ചയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കണമായിരുന്നുവെന്നും റാവത്ത് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പ് […]

India National

ബി.ജെ.പി – ശിവസേന സഖ്യം തകര്‍ത്തത് അമിത് ഷാ: സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയില്‍ ബി.ജെ.പി – ശിവസേന സഖ്യം അസാധ്യമാക്കിയത് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അധികാരം പങ്കിടാന്‍ ശിവസേനയുമായി ഉണ്ടാക്കിയ കരാറിനെ കുറിച്ച് അമിത് ഷാ നരേന്ദ്ര മോദിയെ അറിയിച്ചില്ലെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. “എല്ലാ തെരഞ്ഞെടുപ്പ് സമ്മേളനങ്ങളിലും നരേന്ദ്ര മോദി പറഞ്ഞത് ഫട്നാവിസ് ആയിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ്. അതേസമയം ഉദ്ധവ് താക്കറെ പറഞ്ഞത് അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്നാണ്. എന്തുകൊണ്ട് അമിത് ഷാ അപ്പോള്‍ നിശബ്ദനായി? ഇപ്പോള്‍ അദ്ദേഹം പറയുന്നത് […]

India Kerala

വിശാല ബഞ്ചിന് വിട്ടപ്പോൾ നിലവിലെ വിധി സ്റ്റേ ചെയ്തതിന് തുല്യമാണെന്ന് വെള്ളാപ്പള്ളി

വിശാല ബഞ്ചിന് വിട്ടപ്പോൾ നിലവിലെ വിധി സ്റ്റേ ചെയ്തതിന് തുല്യമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. സർക്കാർ ഒരു തരത്തിലും പ്രതിസന്ധിയിൽ ആകില്ല. സുപ്രിം കോടതി വിധി എന്തായാലും സർക്കാർ നടപ്പിലാക്കിയേ മതിയാകൂ. അന്തിമ വിധി വരുന്നത് വരെ യുവതി പ്രവേശനം പാടില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. സുപ്രീം കോടതി വിധി വിശ്വാസ സമൂഹത്തിന്റെ വിജയമാണെന്ന് എന്‍.എസ്.എസ് അഭിപ്രായപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുകയാണ്.മൂന്ന് ജഡ്ജിമാരുടെ വിധിയായിരിക്കും ഇനി നടപ്പാകുകയെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

India Kerala

വിധിയുടെ മറവിൽ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സർക്കാർ ശ്രമമെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് കുമ്മനം

വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി തീരുമാനം സ്വാഗതാർഹമാണെന്ന് കുമ്മനം രാജശേഖരന്‍. വിധിയില്‍ സംസ്ഥാന സർക്കാർ കൈകടത്തരുത്. പുനഃപരിശോധന വിധിയുടെ മറവിൽ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്നും കുമ്മനം പറഞ്ഞു. സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്തില്ലെന്നത് സാങ്കേതികം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു‍. വിധി അയ്യപ്പ വിശ്വാസികളുടെ വിജയമാണ്. അരാജകവാദികളെയും നിരീശ്വര വാദികളെയും കയറ്റാൻ സർക്കാർ ശ്രമിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

India Kerala

വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞുവെന്ന് ഉമ്മന്‍ചാണ്ടി

ശബരിമല കേസിലെ സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരി എന്ന് തെളിഞ്ഞു. വിശ്വാസ താൽപര്യം സംരക്ഷിക്കാൻ ഇത് സഹായകരമാകും. ഈ വർഷത്തെ തീർഥാടനം സുഗമമാക്കാൻ സർക്കാർ ശ്രദ്ധിക്കണം. സർക്കാർ അവിടേക്ക് ആക്ടിവിസ്റ്റുകളെ കൊണ്ടു പോയതാണ് പ്രശ്നം. വിധി വന്നയുടനെ തിടുക്കത്തിൽ പോയത് തെറ്റാണ്. അക്രമത്തിലേക്ക് പോയവരുടെ നിലപാടും തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് വിശ്വാസികൾക്കനുകൂലമായി സത്യവാങ്മൂലം നൽകുകയാണ് ചെയ്തത്. നിയമ വ്യവസ്ഥക്ക് ഉള്ളിൽ നിന്ന് കൊണ്ടുള്ള […]

India National

ഫാത്തിമയുടെ മരണം: അന്വേഷണം വേണമെന്ന് തമിഴ്നാട്ടിലെ മുസ്‍ലിം സംഘടനകള്‍

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സി.ബി.സി.ഐ.ഡി (ക്രൈംബ്രാഞ്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്‍റ്‍) അന്വേഷണം വേണമെന്ന് മനിതനേയ മക്കള്‍കച്ചി ആവശ്യപ്പെട്ടു. ഫാത്തിമ കാമ്പസില്‍ മതപരമായ വിവേചനം നേരിട്ടെന്ന് പിതാവ് പറഞ്ഞ സാഹചര്യത്തിലാണ് സി.ബി.സി.ഐ.ഡി അന്വേഷണം ആവശ്യപ്പെടുന്നതെന്ന് മനിതനേയ മക്കള്‍ കച്ചി നേതാവ് ജവാഹിറുല്ല വ്യക്തമാക്കി. ഫാത്തിമയ്ക്ക് നീതി ഉറപ്പാക്കണം എന്ന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മദ്രാസ് ഐ.ഐ.ടിയിലേക്ക് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ […]

India National

ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിക്കുംവരെ സമരമെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍

ജെ.എൻ.യുവിലെ വിദ്യാർഥികളുടെ സമരം ഇന്നും തുടരും. ഫീസ് ഭാഗികമായി കുറയ്ക്കാനുള്ള തീരുമാനം സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണെന്നാണ് വിദ്യാർഥികളുടെ നിലപാട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള ഇളവുകളും ഫലപ്രദമല്ലെന്ന് അധ്യാപകരുടെ സംഘടനയും കുറ്റപ്പെടുത്തി. ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും വൈസ് ചാൻസലർ രാജിവെക്കണമെന്നും വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയതോടെയാണ് വര്‍ധിപ്പിച്ച ഫീസില്‍ ഇളവ് വരുത്താന്‍ എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗം തീരുമാനിച്ചത്. എങ്കിലും വര്‍ധിപ്പിച്ച ഫീസില്‍ ഭാഗികമായ ഇളവ് വരുത്താന്‍ മാത്രമേ കൌണ്‍സില്‍ […]

India National

റഫാലിലും വിധി ഇന്ന്

റഫാൽ ഇടപാടിലെ മോദി സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനഃപരിശോധന ഹരജിയിലും സുപ്രീം കോടതി ഇന്ന് വിധി പറയും. റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജിയില്‍ വിധി പറയുക. കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി പറഞ്ഞുവെന്ന മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജിയിലും ഇന്ന് വിധി പറയും. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് 2018 ഡിസംബര്‍ 14ന് ചീഫ് ജസ്റ്റിസ് […]