മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ട നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പൊലീസ് ആത്മരക്ഷാര്‍ഥം തിരികെ വെടി വെക്കുകയായിരുന്നു. പൊലീസ് നടപടിയില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിച്ച് വരികയാണ്. പിണറായി വിജയന്‍ പറഞ്ഞു
India
പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി
സനാതന ധർമം കാത്തുസൂക്ഷിക്കുന്നതിനായി ഹിന്ദുക്കൾ കുട്ടികളുടെ ജന്മദിനത്തിൽ കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കുട്ടികളെ രാമായണം, ഗീത, ഹനുമാന് ചാലിസ എന്നിവ പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സനാതന ധർമവും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് കാളിയുടെ പേരിൽ പ്രതിജ്ഞ ചെയ്യണം. സനാതന ധർമ സംരക്ഷണത്തിനായി നമ്മളെല്ലാവരും മുന്നോട്ടുവരണം. ഇന്നലെ ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു ഗിരിരാജ്. “സനാതന ധർമ സംരക്ഷണത്തിനായി നമ്മളെല്ലാവരും മുന്നോട്ടുവരണം. കേക്ക് മുറിക്കില്ലെന്നും മെഴുകുതിരികൾ കത്തിക്കില്ലെന്നും പ്രതിജ്ഞ ചെയ്യണം. […]
മഹാരാഷ്ട്ര; സോണിയ – പവാര്‍ കൂടിക്കാഴ്‍ച ഇന്ന്
മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ശരത് പവാര്‍ ഇന്ന് ഡല്‍ഹിയിലെത്തും. സോണിയാ ഗാന്ധിയുമായുള്ള പവാറിന്റെ കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും കോണ്‍ഗ്രസും-ശിവസേനയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചക്ക് ആരംഭിക്കുക. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചക്ക് ശേഷം സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് എന്‍.സി.പി വ്യക്തമാക്കുന്നത്. സോണിയ-പവാര്‍ കൂടിക്കാഴ്ചക്ക് ശേഷം ഇരു പാര്‍ട്ടികളിലേയും മറ്റ് നേതാക്കളും ഇന്ന് ചര്‍ച്ച നടത്തും. ശിവസേനയുമായി യോജിക്കാനാവുന്ന വിഷയങ്ങള്‍ ഏതൊക്കെയാണെന്ന് തേടുകയാണെന്നാണ് കോണ്‍ഗ്രസും വ്യക്തമാക്കുന്നത്. അതേസമയം ശിവസേനയുമായുള്ള കൂട്ടുക്കെട്ടിന്റെ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നാണ് ബി.ജെ.പിയുടേയും പ്രതീക്ഷ. ബാല്‍താക്കറയുടെ അനുസ്മരണ വേദിയില്‍ […]
വാളയാര്‍ കേസ്; വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി
വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബോബ്ഡെ ചുമതലയേറ്റു
47ാംമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‍ഡെ ഇന്ന് ചുമതലയേറ്റു. രാവിലെ 9.30ന് രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. 2013 ലാണ് ബോബ്ഡെ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയായ എസ് എ ബോബ്ഡെ നേരത്തെ ബോംബെ ഹൈകോടതി ജഡ്ജിയും പിന്നീട് മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസുമായിരുന്നു. 2013ലാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്. ആറ് വർഷത്തിനിപ്പുറം ബോബ്ഡെ ഇന്ന് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കുകയാണ്. രാവിലെ 9.30ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽരാഷ്ട്രപതി രാംനാഥ് […]
ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്‍റ് മാര്‍ച്ച് ഇന്ന്
ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്‍റ് മാര്‍ച്ച് ഇന്ന് നടക്കും. ഫീസ് വര്‍ധന പൂര്‍ണ്ണമായി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. ജെ.എന്‍.യുവില്‍ നിന്ന് പാര്‍ലമെന്‍റ് വരെ കാല്‍ നടയായി പ്രതിഷേധ സമരം നടത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം ജെ.എന്‍.യുവിലെ പ്രതിഷേധം സര്‍വകലാശാലക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് വിദ്യാര്‍ത്ഥികള്‍ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി പാര്‍ലമെന്‍റ് ആരംഭിക്കുന്ന ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ പാര്‍ലമന്‍റ് മാര്‍ച്ച് നടത്തും. ജെ.എന്‍.യു ക്യാമ്പസില്‍ ആരംഭിക്കുന്ന പ്രതിഷേധ സമരം പാര്‍ലമെന്‍റ് വരെ കാല്‍നടയായി നടത്തുമെന്നാണ് പ്രഖ്യാപനം. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം […]
ശൈത്യകാല സമ്മേളനം
പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. പൌരത്വ ഭേദഗതി ബില്‍ അടക്കം 27 ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഭക്കകത്ത് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. കഴിഞ്ഞ തവണ ഭരണപക്ഷത്തായിരുന്ന ശിവസേനയുടെ സ്ഥാനം ഇത്തവണ പ്രതിപക്ഷത്തായിരിക്കും. ലോക്സഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് ശേഷം വലിയ ആത്മവിശ്വാസത്തോടെയാണ് ആദ്യ പാര്‍ലമെന്‍റ് സമ്മേളനം മോദി സര്‍ക്കാര്‍ ചേര്‍ന്നത്. എന്നാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് മഹാരാഷ്ട്ര, ഹരിയാന […]
ഒന്നുമാകാതെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വീണ്ടും നീട്ടിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണുന്നതിന് ഇന്ന് ഉച്ചയോടെ ദല്‍ഹിയില്‍ എത്തേണ്ടിയിരുന്ന എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ യാത്ര ചൊവ്വാഴ്ചത്തേക്കു നീട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. പൂനെയില്‍ എന്‍.സി.പിയുടെ കോര്‍ കമ്മിറ്റി യോഗം നടക്കുന്നതാണ് പവാറിന് ദല്‍ഹിയിലെത്താന്‍ തടസ്സമാകുന്നതെന്നാണ് വിശദീകരണം. ശിവസേനാ സ്ഥാപകന്‍ ബാലാസാഹിബ് താക്കറെയുടെ ചരമ വാര്‍ഷിക ദിനാചരണം മുംബെയില്‍ നടക്കുന്നതു കൊണ്ട് ദല്‍ഹിയിലെ യോഗത്തില്‍ ഉദ്ധവ് താക്കറെ പങ്കെടുക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്‍.സി.പി ഇന്ന് പൂണെയില്‍ നടത്തുന്ന കോര്‍ […]
എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കാന്‍ പദ്ധതികള്‍- നിര്‍മല സീതാരാമന്‍
പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ചോടെ വില്‍ക്കുമെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയോട് മന്ത്രി പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് രണ്ട് സുപ്രധാന പൊതുമേഖല കമ്പനികള്‍ വില്‍ക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. വിദേശ നിക്ഷേപക സംഗമങ്ങളില്‍ എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ ഇപ്പോള്‍ വലിയ താല്‍പര്യം […]
യു.എ.പി.എ അറസ്റ്റ്; കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
പന്തീരങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. അലനെ അഞ്ച് ദിവസത്തേക്കും താഹയെ നാല് ദിവസത്തേക്കുമായിരുന്നു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കസ്റ്റഡി കാലാവധി കഴിയുന്നതിനാൽ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുവരുടേയും ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേസ് ഡയറി പൊലീസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. . യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളിൽ നിന്ന് […]












