India Kerala

ശബരിമലയിൽ വലിയ ഭക്തജന തിരക്ക്

മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി തുറന്ന ശബരിമലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയതും തീർത്ഥാടകരുടെ വരവ് കൂടാൻ കാരണമായിട്ടുണ്ട്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൃശ്ചികം ഒന്നായിരുന്ന ഇന്നലെ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. തീർത്ഥാടകരിൽ കൂടുതൽ എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ വർഷം ഇവരുടെ വരവിലും കുറവുണ്ടായിരുന്നു. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സംഘർഷ സാധ്യത ഇല്ലാത്തതിനാൽ വരും ദിവസങ്ങിലും തിരക്കേറും. […]

India Kerala

ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാന്‍ കഴിയും. അടൂര്‍ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടനം. വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷതവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും.

India Kerala

മാര്‍ക്ക് തട്ടിപ്പ്; സാങ്കേതിക വിദഗ്ദരടങ്ങിയ സംഘം യൂണിവേഴ്സിറ്റിയില്‍ ഇന്ന് പരിശോധന നടത്തും

കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കുന്ന സാങ്കേതിക വിദഗ്ദരടങ്ങിയ സംഘം ഇന്ന് യൂനിവേഴ്സിറ്റിയിലെത്തി പരിശോധന നടത്തും. പുറത്തു നിന്നുള്ള സാങ്കേതിക വിദഗ്ദനടക്കമുള്ള സംഘമാണ് മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കുന്നത്. മാര്‍ക്ക് തട്ടിപ്പ് നിയമസഭയെയും പ്രക്ഷുബ്ദമാക്കും. പ്രോ വൈസ് ചാന്‍സര്‍ അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കുന്നത്. പരീക്ഷ സെന്‍ററിലെ കംപ്യൂട്ടറുകളിലെ ഐ ഡി ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത് എന്നതിനാലാണ് സാങ്കേതി വിദഗ്ദര്‍ കൂടി ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്. സംഘം ഇന്ന് യൂനിവേഴ്സിറ്റിയിലെത്തി പരിശോധന നടത്തി. പരീക്ഷാ കണ്‍ട്രോളറോടും […]

India Kerala

ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

മദ്രാസ് ഐഐടിയിൽ മരിച്ച ഫാത്തിമ ലത്തീഫിന്‍റെ പിതാവും ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു. വിഷയം ഇന്ന് പാർലമെന്‍റ് സമ്മേളനത്തിലും ചർച്ചയാകും. ഫാത്തിമയുടെ മരണം ദേശീയതലത്തിൽ തന്നെ വലിയ ചർച്ചയായത്തിന് പിന്നാലെയാണ് കേസിൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നത്. കോട്ടൂർപ്പുറം പോലീസിന്‍റെ അന്വേഷണത്തിൽ പരാതിയുണ്ടായിരുന്നെങ്കിലും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നായിരുന്നു പിതാവിന്‍റെ പ്രതികരണം. ഒരുമാസത്തെ സംഭവങ്ങളുടെ കുറിപ്പുകൾ ഫാത്തിമയുടെ […]

India Kerala

ഫാത്തിമയുടെ മരണത്തില്‍ അന്വഷണം വേഗത്തിലാക്കണം

മദ്രാസ് ഐ.ഐ.ടി വിദ്യാർഥി ഫാത്തിമയുടെ മരണത്തിൽ വേഗത്തിൽ നടപടി ആവശ്യപ്പെട്ട് നിരാഹാരം ആരംഭിക്കുമെന്ന് ചിന്താബാർ സംഘടന. ഐഐടിയിലെ വിദ്യാർത്ഥികൾ കൂടി ഉൾപ്പെട്ട സംഘടനയാണിത്. ആരോപണ വിധേയരായവരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ഫാത്തിമയുടെ മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും നടപടി വൈകുന്ന സാഹചര്യത്തിലാണ് നിരാഹാര സമരം ആരംഭിക്കുമെന്ന് സാംസ്കാരിക കൂട്ടായ്മയായ ചിന്താബാർ ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഐഐടി ഡയറക്ടർക്ക് നൽകിയ കത്തിൽ തീരുമാനം വേഗത്തിലാക്കണം. അതുണ്ടായില്ലെങ്കിൽ റിലേ നിരാഹാര സമരത്തിലേക്ക് കടക്കുമെന്നാണ് പ്രഖ്യാപനം. ആരോപണ വിധേയരായ […]

India National

മഹാരാഷ്ട്രയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നു; ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ശിവസേന. രാഷ്ട്രപതി ഭരണത്തിന് കീഴില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി അധികാരത്തില്‍ തിരിച്ചെത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന ആരോപണവുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി മുഖപ്പത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് മുന്‍ സഖ്യകക്ഷിയ്ക്കെതിരെ ശിവസേന കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ബി.ജെ.പിയ്ക്ക് 119 എം.എല്‍.എമാരുടെ (14 സ്വതന്ത്രര്‍ ഉള്‍പ്പടെ) പിന്തുണയുണ്ടെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ളവരുടെ പ്രസ്താവനകള്‍ക്കുള്ള മറുപടിയാണ് ലേഖനം. ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ഇപ്പോള്‍ പറയുന്നവര്‍ നേരത്തെ ഗവര്‍ണറെ കണ്ട് തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലെന്ന് വ്യക്തമാക്കിയതാണെന്ന് മുഖപ്രസംഗം […]

India National

സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി

മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തിഫ് മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി. റിപ്പബ്ലിക്കന്‍ പാര്‍‌ട്ടി പ്രസിഡന്‍റും കേന്ദ്ര സാമൂഹ്യ നീതിവകുപ്പ് സഹമന്ത്രിയുമായ രാംദാസ് അത്തെവാലെയാണ് കേസില്‍‌ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രി എടപടി പളനിസാമിയോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആരോപണ വിധേയനായ മദ്രാസ് ഐ.ഐ.ടിയിലെ അധ്യാപകനായ സുദര്‍ശന്‍ പത്മഭനാഭന് ക്യാംമ്പസ് വിട്ടു പുറത്തു പോകരുതെന്ന് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇയാളെ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം […]

India National

കേന്ദ്ര സര്‍ക്കാറിനെതിരെ കൂറ്റന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, സാമ്പത്തിക മാന്ദ്യം എന്നീ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെതിരെ കൂറ്റന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ത്യയെ രക്ഷിക്കൂവെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഈ മാസം 30ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ദേശീയ റാലി നടത്തുമെന്ന് ‌കോണ്‍ഗ്രസ് അറിയിച്ചു. കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നടത്തിവരുന്ന പ്രതിഷേധ സമരങ്ങള്‍ ഈ മാസം 25 വരെ തുടരും. ഭാരത് ബച്ചാവോ അഥവാ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് റാലി. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് […]

India Kerala

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ

സംസ്ഥാന വൈദ്യുതി മേഖലയ്ക്ക് വലിയ പ്രോത്സാഹനമായി ഇടമണ്‍-കൊച്ചി പവര്‍ ലൈന്‍ ചാര്‍ജിംഗ് തുടങ്ങി. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാന്‍ കഴിയും. ഇടമണ്‍-കൊച്ചി 400 കെ.വി.ലൈന്‍ (148.3 കി.മീ) പൂര്‍ത്തിയായതോടെ കേരളത്തിന്റെ വൈദ്യുതി മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുന്ന തിരുനെല്‍വേലി-കൊച്ചി-ഉദുമല്‍പെട്ട് 400 കെ.വി പവര്‍ ഹൈവേ (437 കി.മീ)യാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. 2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ കേരളത്തിലെ പ്രസരണ ശൃംഖലയില്‍ ശരാശരി […]

India National

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയവും പാര്‍ലമെന്‍റിലെ തന്ത്രങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് നേതൃയോഗം ഡല്‍ഹിയില്‍ ചേരുകയാണ്. പിസിസി അധ്യക്ഷന്‍മാരും ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുള്ള സെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മഹാരാഷ്ട്രയിലെ യുപിഎ – ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.