സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. കേരളത്തിലെ ഇടത് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ യുഎപിഎ കേസും അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയും പി ബി ചര്‍ച്ച ചെയ്യും. അയോദ്ധ്യ വിധി, മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടി, ശബരിമല വിഷയങ്ങളും ചർച്ചയാകും.
India
മാവോയിസ്റ്റ് ഭീഷണി; മുഖ്യമന്ത്രിക്ക് ഡൽഹിയിൽ അതീവ സുരക്ഷ
മാവോയിസ്റ്റ് ഭീഷണി പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിൽ അതീവ സുരക്ഷ ഏർപ്പെടുത്തി. ബുള്ളറ്റ് പ്രൂഫ് വാഹനവും ജാമർ അടക്കമുള്ള സുരക്ഷാ സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിപ്പിച്ചു. രണ്ടുദിവസത്തെ പൊളിറ്റ്ബ്യൂറോ യോഗത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തിയത്. വിമാനത്താവളത്തിൽ മുഖ്യമന്ത്രി എത്തിയതു മുതൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ജാമറും ബുള്ളറ്റ് പ്രൂഫ് വാഹനവും സുരക്ഷയ്ക്കായി ഏർപ്പെടുത്തി. കേരള പോലീസിന് പുറമേ ഡൽഹി പൊലീസിനെയും നാല് കമാൻഡോകളെയും അധികമായി നിയോഗിച്ചിട്ടുണ്ട്. മാവോയിസ്റ്റ് വേട്ട നടത്തിയ മുഖ്യമന്ത്രി […]
പെരിയ ഇരട്ടക്കൊലപാതക കേസ്; അന്വേഷണം ഏറ്റെടുക്കുമെന്ന് സി.ബി.ഐ
പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം ഏറ്റെടുക്കാന്‍ കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് സി.ബി.ഐ. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയിലാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ വിധിപറയാന്‍ മാറ്റി. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന്‍ (45), ഏച്ചിലടുക്കത്തെ സി.ജെ.സജി എന്ന […]
മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി
കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി. വടവാതൂര്‍ സ്വദേശി അശ്വിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. പുലര്‍ച്ചെ മുതല്‍ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവില്‍ 9 മണിയോടെയാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. വടവാതൂര്‍ സ്വദേശി അശ്വിന്‍ പ്രദീപിന്റെയാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മറ്റ് രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് അശ്വിന്റെയും മൃതദേഹം കണ്ടെത്തിയത്. ആറ്റില്‍ ഒഴുക്കുണ്ടായിരുന്നെങ്കിലും അപകടം നടന്നത് തീരത്തോട് ചേര്‍ന്നായിരുന്നു. ആയതിനാല്‍ മൃതദേഹങ്ങള്‍ മറ്റിടങ്ങളിലേക്ക് ഒഴുകി പോയിരുന്നില്ല. ഇന്നലെ ഒരു […]
ഡൽഹി സര്‍ക്കാരിന്റെ ഗതാഗത നിയന്ത്രണം മലിനീകരണം കുറക്കാന്‍ സഹായിച്ചില്ലെന്ന് സുപ്രീം കോടതി
ഡൽഹി സര്‍ക്കാരിന്റെ ഒറ്റ-ഇരട്ട വാഹന ഗതാഗത നിയന്ത്രണം മലിനീകരണം കുറക്കാന്‍ സഹായിച്ചില്ലെന്ന് സുപ്രീം കോടതി. മലിനീകരണം നിയന്ത്രിക്കാന്‍ പഞ്ചാബ്, ഹരിയാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. ചീഫ് സെക്രട്ടറിമാരെ വീണ്ടും വിളിപ്പിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഒറ്റ-ഇരട്ട പദ്ധതി നടപ്പാക്കിയ ശേഷം അഞ്ച് മുതൽ ഏഴ് ശതമാനം വരെ മലിനീകരണ തോത് കുറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കണക്ക് ഡല്‍ഹി സര്‍ക്കാര്‍ കോടതിക്ക് നല്‍കിയെങ്കിലും പദ്ധതി പരാജയമായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര ദീപക് […]
40 വര്‍ഷത്തെ സേവനത്തിന് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പടിയിറങ്ങുന്നു
ബാബരി ഭൂമിത്തര്‍ക്ക കേസിലടക്കം സുപ്രധാന വിധി പ്രസ്താവങ്ങൾ പുറപ്പെടുവിച്ച ശേഷം പടിയിറങ്ങുകയാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. നീതിന്യായ മേഖലയിലെ 40 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് രഞ്ജന്‍ ഗൊഗോയിയുടെ പടിയിറക്കം. അവസാനത്തെ രണ്ടാഴ്ച. അയോധ്യയും ശബരിമലയും റാഫേലും ആര്‍.ടി.ഐയുമടക്കം സുപ്രധാന വിധി പ്രസ്താവങ്ങള്‍. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിന് ഇന്നത്തോടെ വിട. ഔദ്യോഗികമായി വിരമിക്കുന്നത് നാളെയാണെങ്കിലും ഇന്നലെയോടെ തന്നെ പടിയിറങ്ങി. അവസാന പ്രവര്‍ത്തി ദിവസമായ ഇന്നലെ പത്ത് കേസുകളാണ് ഗൊഗോയ് പരിഗണിച്ചത്. ശേഷം രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മ […]
ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും;
ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കാര്‍ഷിക പ്രതിസന്ധിയെ കുറിച്ച് സംസാരിക്കാനാണ് ഗവര്‍ണര്‍ സന്ദര്‍ശനാനുമതി നല്‍കിയതെങ്കിലും അനൗദ്യോഗികമായി സര്‍ക്കാര്‍ രൂപീകരണവും ചര്‍ച്ചക്കു വരുമെന്നാണ് സൂചന. എന്‍.ഡി.എയിലേക്കുള്ള ശിവസേനയുടെ മടക്കം ഏതാണ്ട് അടഞ്ഞ അധ്യായമായി കഴിഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസും എന്‍.സി.പിയും തികഞ്ഞ സൂക്ഷ്മതയോടെയാണ് മുന്നോട്ടു പോകുന്നത്. പൊതുമിനിമം പരിപാടിയുടെ വിശദാംശങ്ങളും മന്ത്രിസഭാ രൂപീകരണവും ചര്‍ച്ച ചെയ്യുന്നതിന് ശരദ് പവാര്‍ നാളെ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കാണുന്നുണ്ട്. […]
ശബരിമലയുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി
ശബരിമലയുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലപാടുകള്‍ പുനഃപരിശോധിക്കാനുള്ള സുവര്‍ണാവസരമാണ്. സുപ്രീംകോടതി തീരുമാനം ആരുടെയും വിജയമോ പരാജയമോ അല്ലെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു.
വെജിറ്റേറിയന്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം ഏകീകരിച്ചു
കോട്ടയം ജില്ലയിലെയും എരുമേലിയിലെയും ഹോട്ടലുകളില്‍ വില്‍ക്കുന്ന വെജിറ്റേറിയന്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം ഏകീകരിച്ചു. ഊണിനും ചായയ്ക്കും ഉള്‍പ്പെടെ മുന്‍ വര്‍ഷത്തെ നിരക്ക് തുടരാനാണ് മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം.ശബരിമല തീര്‍ത്ഥാടന കാലത്ത് ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സസ്യാഹാരം വില്‍ക്കുന്ന ഹോട്ടലുകളില്‍ കഴിഞ്ഞ വര്‍ഷത്തെ വിലനിലവാരം തന്നെ തുടരാനാണ് തീരുമാനമായത്. എട്ട് കറികള്‍ ഉള്‍പ്പെടുന്ന കുത്തരി ഊണിന് അറുപത് രൂപയും, ആന്ധ്ര ഊണിന് അറുപത്തിയഞ്ച് രൂപയുമാണ് വില. കഞ്ഞിക്ക് മുപ്പത്തിയഞ്ച് രൂപയും […]
യു.എ.പി.എ കേസിലെ പ്രതികളായ അലനെയും താഹയെയും ഇന്നും വിശദമായി ചോദ്യം ചെയ്യും
കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലനെയും താഹയെയും ഇന്നും വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നാണ് സൂചന. ഈ മാസം 18 വരെയാണ് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലന്‍ ശുഹൈബിനെയും താഹാ ഫസലിനെയും ഇന്നും ചോദ്യം ചെയ്യും. രണ്ട് പേരെയും ഒരുമിച്ചിരുത്തിയായിരിക്കും ചോദ്യം ചെയ്യല്‍. അവരുടെ കൂടെയുണ്ടായിരുന്ന മൂന്നാമനെ കുറിച്ചായിരിക്കും പ്രധാനമായും പൊലീസ് ചോദ്യം ചെയ്യുന്നത്. ഇതുവരെ മൂന്നാമനെ കുറിച്ചുള്ള വിവരങ്ങള്‍ രണ്ട് […]












