സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കി. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ബില്ലുകളും ചെക്കുകളും ഉള്‍പ്പടെ മാറി നല്‍കരുതെന്ന് ട്രഷറി ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ശബരിമല,ലൈഫ് മിഷന്‍,ദുരിതാശ്വാസനിധി എന്നിവക്ക് മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാനം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് കർശന ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ദൈനംദിന ചെലവുകൾ ആയ വേയ്സ് ആന്റ് മീൻസ് ഉൾപ്പെടെയുള്ള ബില്ലുകൾ മാറരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. 31 ഇനങ്ങൾക്കാണ് നിയന്ത്രണത്തിൽ […]
India
മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്നു തുറക്കും; കനത്ത സുരക്ഷയില്‍ സന്നിധാനം
മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്നു തുറക്കും. സന്നിധാനം ,മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്നു നടക്കും.ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത് ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. തുടർന്ന് ശബരിമല ,മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും. ശബരിമല മേൽശാന്തിയായി എ.കെ സുധീർ നമ്പൂതിരിയും ,മാളികപ്പുറം മേൽശാന്തിയായി എം.എസ് പരമേശ്വരൻ നമ്പൂതിരിയും സ്ഥാനമേൽക്കും […]
മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി
കോട്ടയം പാറമ്പുഴയിൽ മീനച്ചിലാറ്റിൽ കാണാതായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. മൂന്ന് വിദ്യാര്‍ഥികളെയാണ് കുളിക്കാനിറങ്ങിയതിനിടെ കാണാതായത്. സ്ഥലത്ത് ഫയർഫോഴ്‌സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജ് വിദ്യാർത്ഥികളായി അലൻ, ഷിബിൻ, അശ്വിൻ എന്നിവരെ കാണാതായത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് പാറമ്പുഴ കിണറ്റുമൂട് തൂക്കുപാലത്തിന് സമീപം അപകടമുണ്ടായത്. പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജിലെ എട്ടംഗ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയത്. ഇതിനിടയില്‍ ഒരു കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും […]
മലപ്പുറത്ത് വനിതാ പൊലീസ് സ്റ്റേഷന്‍ ഉടന്‍
മലപ്പുറം: ജില്ലയ്ക്കായി അനുവദിച്ച വനിതാ പൊലീസ് സ്റ്റേഷന്‍ ഡിസംബറിനകം പ്രവര്‍ത്തനം ആരംഭിക്കും. സ്റ്റേഷന്റെ പ്രവര്‍ത്തന പരിധിയും സ്വഭാവവും നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവായി. മലപ്പുറം വനിതാസെല്‍ കെട്ടിടത്തിന്റെ മുകള്‍നിലയില്‍ സജ്ജീകരിച്ച സ്റ്റേഷന് ഇനി ഫര്‍ണ്ണീച്ചറുകള്‍ കൂടിയൊരുക്കിയാല്‍ മതി. മലപ്പുറത്തിനൊപ്പം പ്രഖ്യാപിച്ച ഇരിങ്ങാലക്കുട, കണ്ണൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം വനിതാസ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏറെനാളായി. 2014 മേയ് 17നാണ് സംസ്ഥാനത്ത് ആറിടത്ത് വനിത പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
ഭക്ഷണ വില കൂട്ടി റെയില്‍വെ
രാജ്ധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന് വില കൂട്ടി റെയിൽവെ ബോർഡ്. ഫസ്റ്റ് എ.സി – എക്സിക്യൂട്ടിവ് ക്ലാസിലും, സെക്കന്റ് ക്ലാസ് എ.സിയിലും, തേഡ് ക്ലാസ് എ.സി, ചെയർ കാർ എന്നിവയിലുമാണ് വില വർധനവെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഫസ്റ്റ് ക്ലാസ് എ.സി, എക്സിക്യൂട്ടിവ് ക്ലാസിൽ ഒരു കപ്പ് ചായക്ക് ഇനി മുതൽ 35 രൂപയാണ് വില. നേരത്തെ ഇത് 29 രൂപയായിരുന്നു. പ്രാതൽ 140 രൂപയായും, ലഞ്ച് – ഡിന്നർ 245 രൂപയായും വർധിച്ചു. ഇതിന് […]
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സി.പി.എം
സുപ്രീംകോടതി വിധിയില്‍ വ്യക്തതയില്ലാത്തത് കൊണ്ട് നിലവില്‍ ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സി.പി.എം. വിധിയുടെ കാര്യത്തില്‍ ജഡ്ജിമാര്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്നും അത് കൊണ്ട് തിടുക്കപ്പെട്ട് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടെന്നും സെക്രട്ടറിയേറ്റ് ധാരണയിലെത്തി. വിശ്വാസികളെ സര്‍ക്കാരിനെതിരെ തിരിക്കാൻ ബോധപൂര്‍വ്വം നടക്കുന്ന ശ്രമം ഇനി വിലപ്പോകില്ലെന്ന് മന്ത്രി എ.കെ ബാലനും പ്രതികരിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധി വന്നപ്പോള്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്ത സി.പി.എം ഇത്തവണ വിധിയെ കുറിച്ച് പ്രതികരിക്കാന്‍ അത്രയും തിടുക്കം […]
ഹൈഡല്‍ ടൂറിസം പദ്ധതികളില്‍ അഴിമതി; എം.എം മണിക്കെതിരെ കോണ്‍ഗ്രസ്
ഹൈഡല്‍ ടൂറിസം പദ്ധതികളുടെ മറവില്‍ മന്ത്രി എംഎം മണിയും ബന്ധുക്കളും കോടികളുട അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. മന്ത്രിയുടെ ബന്ധുക്കള്‍ക്കും കെ.എസ്.ഇ.ബിയിലെ മുന്‍ ഉദ്യോഗസ്ഥർക്കുമാണ് പദ്ധതികള്‍ കൊണ്ട് ലാഭമുണ്ടായതെന്നാണ് ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. അഴിമതി രേഖകളില്‍ വ്യക്തമാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. പൊന്‍മുടി, മാട്ടുപ്പെട്ടി, മൂന്നാർ, ആനയിറങ്കല്‍, കല്ലാർകുട്ടി, ചെങ്കുളം, ബാണാസുരാ സാഗർ എന്നിവിടങ്ങളിലെ ഹൈഡല് ടൂറിസം സെന്‍ററുകളുടെ നടത്തിപ്പിലും ടെന്‍ഡർ നടപടികളിലുമാണ് മന്ത്രി എം.എം മണിയും ബന്ധുക്കളും മുന്‍ […]
അലനെയും താഹയെയും മൂന്ന് ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതികളായ അലൻ ശുഹൈബിനെയും താഹ ഫസലിനെയും മൂന്ന് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവെടുപ്പിനായി ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തതായി അറിയിച്ചിട്ടുണ്ടെന്ന് താഹാ പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ അലനെയും താഹയെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേക്കാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പ്രതിഭാഗം കസ്റ്റഡി അപേക്ഷയെ എതിർത്തു. […]
കോടതി വിധികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്; ജസ്റ്റിസ് നരിമാന്‍
കോടതി വിധികള്‍ നടപ്പാക്കുന്നതിലെ അലംഭാവത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനോട് പൊട്ടിത്തെറിച്ച് സുപ്രിംകോടതി. ശബരിമല വിഷയത്തില്‍ ഇന്നലെ പുറപ്പെടുവിച്ച വിയോജന വിധി ചൂണ്ടിക്കാട്ടി ജസ്റ്റിസ് ആര്‍.എഫ് നരിമാനാണ് സോളിസിറ്റര്‍ ജനറലിനോട് ക്ഷുഭിതനായത്. കോടതി വിധി കളിക്കാനുള്ളതല്ല, നടപ്പാക്കാന്‍ വേണ്ടിയുള്ളതാണെന്ന് സര്‍ക്കാരിനെ ബോധിപ്പിക്കണമെന്നും നരിമാന്‍ പറഞ്ഞു. കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ ജാമ്യം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് നരിമാന്‍ സുപ്രീംകോടതിയില്‍ പൊട്ടിത്തെറിച്ചത്. ശബരിമലയില്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ന്യൂനപക്ഷ വിധി താങ്കളെപ്പോലുള്ളവര്‍ക്ക് വേണ്ടി തയ്യാറാക്കിയതാണെന്ന് ജസ്റ്റിസ് നരിമാന്‍ […]
സ്ക്കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് ആറു വയസുകാരന് ദാരുണാന്ത്യം
സ്ക്കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം. പാന്യം നഗരത്തിലെ വിജയനി കേതന്‍ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയായ പുരുഷോത്തം റെഡ്ഡിയാണ് മരിച്ചത്. ഓടുന്നതിനിടയില്‍ സ്ക്കൂളിലെ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാര്‍ പാത്രത്തിലേക്ക് കുട്ടി കാല്‍ തെറ്റി വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടു പോകുന്നതിനിടെ പുരുഷോത്തം വരി തെറ്റിച്ച് ഓടിയതാണ് അപകടത്തിന് കാരണമായതെന്നാണ് സ്ക്കൂള്‍ അധികൃതര്‍ നല്‍കുന്ന […]












