ആസ്വാദകരാൽ നിറഞ്ഞു കലോത്സവത്തിന്റെ ആദ്യദിനം. രാത്രി വൈകിയും നീണ്ട ആദ്യദിനം സമാപിക്കുമ്പോൾ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത് . രണ്ടാമതായി തൊട്ട് പിറകെ കണ്ണൂർ ജില്ല ആദ്യ ദിനം പൂർത്തിയാക്കി.തിരുവാതിരയും മിമിക്രിയുമുൾപ്പടെയുള്ള ജനപ്രിയ ഇനങ്ങളാണ് ഇന്നും അരങ്ങിലെത്തുക . ആദ്യ ദിനം ജനപ്രിയ ഇനങ്ങളായ നാടകത്തിനും പ്രധാന വേദിയിലെ മോഹിനിയാട്ടത്തിനും മത്സരം ആരംഭിച്ചത് മുതൽ നിറഞ്ഞ കാണികളുടെ പിന്തുണയുണ്ടായിരുന്നു .ഏതാണ്ട് എല്ലാ വേദികളിലും ആദ്യ ദിനത്തിൽ നിറഞ്ഞ സദസ്സായിരുന്നു. കാസർകോട്ടുകാരുടെ കലയോടുള്ള ഇഷ്ടമാണ് ഓരോ വേദിയിലെയും കാഴ്ചക്കാർ […]
India
ഉദ്യോസ്ഥനെതിരെ ക്രിമിനല്‍ കെസെടുക്കുമെന്ന് ഡി.ജി.പി
കൊല്ലം കടക്കലില്‍ ഹെല്‍മറ്റ് പരിശോധനക്കിടെ യുവാവിനെ പൊലീസ് ഉദ്യോഗസ്ഥന്‍ ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജില്ലാ പൊലീസ് മേധാവിക്കാകും ഉത്തരവാദിത്തമെന്നും ഡി.ജി.പി പറഞ്ഞു. അതേസമയം വിഷയം ഗൌരവതരമായതിനാല്‍ അന്വേഷണം വേഗത്തിലാക്കാനാണ് പൊലീസ് തീരുമാനം. കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട്ടില്‍വെച്ച് ഇന്നലെ ഉച്ചയ്ക്കായിരുന്നു ഹെല്‍മറ്റ് പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് യാത്രികനായ യുവാവിനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയത്. ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് കിഴക്കുമുറി സ്വദേശി സിദ്ദിഖിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ലാത്തിയെറിഞ്ഞ […]
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജിയില്‍ വിധി ഇന്ന്
നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ കയ്യിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം ലഭ്യമാക്കാനായി ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി വിധി ഇന്ന്. ജസ്റ്റിസ് എ.എം ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് വിധി പറയുന്നത്. ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാറും നടിയും കോടതിയില്‍ എതിര്‍ത്തിരുന്നു. മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെങ്കിലും ഉള്ളടക്കം രേഖയാണെന്നും അതിനാല്‍ അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ദിലീപ് സമര്‍പ്പിച്ച ഹരജിയിൽ നേരത്തെ വാദം കേള്‍ക്കൽ പൂര്‍ത്തിയായിരുന്നു. വാട്ടര്‍മാര്‍ക്കിട്ടാണെങ്കിലും ദൃശ്യങ്ങൾ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ […]
അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായേക്കും; ഇന്ന് സത്യപ്രതിജ്ഞയില്ല
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ വീണ്ടും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ന് ഉദ്ധവ് താക്കറെക്കൊപ്പം അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ് സൂചന. എന്‍.സി.പിയില്‍ നിന്ന് ജയന്ത് പാട്ടിലും ഛഗന്‍ ഭുജ്ബലുമാവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഇന്ന് തെന്റ സത്യപ്രതിജ്ഞയുണ്ടാവില്ലെന്ന് അജിത് പവാറും വ്യക്തമാക്കിയിട്ടുണ്ട്. താന്‍ മന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതെന്നും വകുപ്പും പദവികളും പിന്നീട് പവാര്‍ തീരുമാനിക്കുമെന്ന് ജയന്ത് പാട്ടീല്‍ പറഞ്ഞു. അജിത് പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്നും അദ്ദേഹത്തിന് എന്ത് ഉത്തരവാദിത്തം നല്‍കണമെന്നത് […]
വ്യാജ ലോട്ടറി; ക്യു ആര്‍ കോഡ് സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: വ്യാജ ലോട്ടറി തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ലോട്ടറി ടിക്കറ്റുകളില്‍ ക്യു ആര്‍ കോഡ് സംവിധാനം ലഭ്യമാക്കാനാണ് പദ്ധതി. ഇതിലൂടെ ടിക്കറ്റുകള്‍ വ്യാജമാണോ എന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തിരിച്ചറിയാന്‍ സാധിക്കുമെന്നും വ്യാജ ലോട്ടറി വില്‍പനകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ആണ് നടപടിയെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു.
ജംബോ വേണ്ട, കമ്മിറ്റി മതിയെന്ന് ഹെെക്കമാന്റ്
കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാന്‍ നേതാക്കള്‍ക്കിടയില്‍ ധാരണ. ജംബോ കമ്മിറ്റി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കമാന്‍റ് കെ.പി.സി.സിയെ അറിയിച്ചിരുന്നു. 20 ല്‍ താഴെ ഭാരവാഹികളെ നിശ്ചയിച്ച് പുതിയ കമ്മറ്റിയെ നിര്‍ദേശിക്കാനാണ് ഇപ്പോഴുണ്ടായ ധാരണ. കെ.പി.സി.സി പുനസംഘടനയുടെ ഭാഗമായി ജനറല്‍ സെക്രട്ടറി വരെയുള്ളവരുടെ പട്ടിക തയാറാക്കിയപ്പോള‍് തന്നെ അമ്പതോളം പേരുടെ ജംബെ കമ്മറ്റിയാണ് രൂപം കൊണ്ടത്. ഭാരവാഹി ലിസ്റ്റ് പുറത്തു വന്നതോടെ വിമര്‍ശം ശക്തമായി. ഭാരവാഹികളുടെ എണ്ണക്കൂടതലും പ്രായവും ചര്‍ച്ചയായതോടെ നേതാക്കള്‍ പ്രതിരോധത്തിലായി. ഇതിന് പിന്നാലെ ജംബോ കമ്മറ്റിയെ പൂര്‍ണമായി അനുകൂലിക്കാത്ത […]
ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മമത ബാനര്‍ജി
ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മമത ബാനര്‍ജി. വികസനമാണ് ബംഗാളില്‍ ജയിച്ചിരിക്കുന്നത്, ധാര്‍ഷ്ട്യം ബംഗാളില്‍ ചിലവാകില്ല. ജനങ്ങള്‍ ബി.ജെ.പിയെ തിരസ്‌കരിച്ചുവെന്നും മമത പറഞ്ഞു. ജനങ്ങളോട് ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ബി.ജെ.പി ആവശ്യപ്പെടുകയാണ്. ഇതിനെതിരായ ജനവിധി കൂടിയാണ് ബംഗാളില്‍ ഉണ്ടായതെന്ന് പൗരത്വ രജിസ്റ്റര്‍ സൂചിപ്പിച്ച് മമത വ്യക്തമാക്കി. കലിയഗഞ്ച്, ഖരക്പൂര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ സീറ്റുകളിലേക്കാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഖരഗ്പൂര്‍ ബി.ജെ.പിയുടേയും കലിയഗഞ്ച് കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റായിരുന്നു എങ്കില്‍ കരിംപുര്‍ മാത്രമായിരുന്നു തൃണമൂല്‍ […]
പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്
പശ്ചിമ ബംഗാളില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന കലിയാഗഞ്ച് മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി തപന്‍ ദേപ് സിന്‍ഹ ബി.ജെ.പിയുടെ കമല്‍ ചന്ദ്ര സര്‍ക്കാരിനെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് – സി.പി.എം സഖ്യ സ്ഥാനാര്‍ഥി ദിത്തശ്രീ റോയിയാണ് ഇവിടെ മൂന്നാം സ്ഥാനത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാര്‍ രാജിവെച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ശേഷിച്ച രണ്ട് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുമ്പില്‍. ദേശീയ പൗരത്വ പട്ടിക […]
വയനാട് ജനവാസമേഖലയില്‍ കടുവയിറങ്ങി
വയനാടില്‍ ജനവാസമേഖലയില്‍ കടുവയിറങ്ങി. വയനാട് ചീരാൽ പണിക്കർ പടിയിൽ ജനവാസ മേഖലയിലാണ് കടുവയിറങ്ങിയത്. പ്രദേശവാസിയുടെ വളര്‍ത്തു നായയെ കടുവ കടിച്ചുകൊന്നു. കടുവ പ്രദേശത്തെ കൃഷിയിടത്തിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് പോലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്. പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കി.
ജപ്പാന്‍ സര്‍വകലാശാലയുമായി ചേര്‍ന്നുള്ള കുസാറ്റ്
ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയുമായി സഹകരിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 4 + 2 സംയോജിത ഡിഗ്രി പ്രോഗ്രാമുകള്‍ നടത്താന്‍ ധാരണയായി. കുസാറ്റും ഷിമാനെ സര്‍വകലാശാലയും സഹകരിച്ചാണ് ഡിഗ്രി പ്രോഗ്രാം നടപ്പാക്കുന്നത്. കൊച്ചിയില്‍ നാല് വര്‍ഷവും ഷിമാനില്‍ രണ്ട് വര്‍ഷവുമാകും ഡിഗ്രി പ്രോഗ്രാം. കുസാറ്റുമായി ചേര്‍ന്ന് സംരംഭകത്വത്തിലും ഇന്നൊവേഷനിലും ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കാനും പദ്ധതിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഷിമാനെ സര്‍വകലാശാല അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.












