India National

പ്രചാരണം അവസാനിച്ചു; ജാർഖണ്ഡ് പോളിങ് ബൂത്തിലേക്ക്

ജാർഖണ്ഡ് നിയമസഭ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്നവസാനിക്കും. 13 മണ്ഡലങ്ങളിലേക്കാണ് മറ്റന്നാൾ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി രഘുബർ ദാസിന്റെ നേതൃത്വത്തിൽ ബി.ജെ.പിയും ഹേമന്ത് സോറന്റെ നേതൃത്വത്തിൽ മഹാസഖ്യവും തമ്മിലാണ് പോരാട്ടം. ഇതിന്റെ ആദ്യ ഘട്ടമാണ് ശനിയാഴ്ച നടക്കുന്നത്. ആദ്യഘട്ടത്തിൽ ഛത്ര, ഗുംല, ബിഷൻപൂർ തുടങ്ങി 13 മണ്ഡലങ്ങളിലായി 189 മത്സരാര്‍ഥികളാണ് ജനവിധി തേടുക. ബി.ജെ.പി മുൻ ചീഫ് വിപ്പ് രാധാകൃഷ്ണ കിഷോർ ഛത്തർപുർ മണ്ഡലത്തിൽ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റസ് യൂണിയൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. മുൻ മന്ത്രി ഭാനു പ്രതാപ് […]

India National

രാജ്യത്തെ സാമ്ബത്തിക വളര്‍ച്ച കുറഞ്ഞു, മാന്ദ്യമില്ല: നിര്‍മ്മലാ സീതാരാമന്‍

രാജ്യം മാന്ദ്യത്തെ അഭിമുഖീകരിക്കുന്നില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍. സാമ്ബത്തിക വളര്‍ച്ചയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നും പക്ഷേ അവ സാമ്ബത്തിക മാന്ദ്യത്തിലോട്ട് എത്തില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടികളും രാജ്യത്തിന് വേണ്ടിയുള്ളതാണ്. ഇന്ത്യയിലെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെങ്കിലും രാജ്യം ഒരു തരത്തിലുമുള്ള മാന്ദ്യത്തിലേക്ക് കടക്കില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍ സൂചിപ്പിച്ചു. 2014-19 -ലെ ജിഡിപി വളര്‍ച്ചാ നിരക്ക് ഉയര്‍ന്നെന്നും ലോണ്‍ മേളകള്‍ സംഘടിപ്പിച്ച്‌ 2.5 ലക്ഷം കോടി രൂപ വിതരണം […]

India National

ഐ.ഐ.ടി മരണം; മൊബെെല്‍ഫോണിന്റെ ഫൊറൻസിക് പരിശോധന നടത്തി

മദ്രാസ് ഐ.ഐ.ടിയിൽ മരിച്ച ഫാത്തിമയുടെ മൊബൈൽ ഫോണിന്റെ ഫൊറൻസിക് പരിശോധന തുടങ്ങി. ഇന്നലെ ചെന്നൈയിലെത്തിയ ബന്ധുക്കൾ ഫാത്തിമയുടെ ലാപ്ടോപ്പും ടാബ് ലെറ്റും ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് ഉടനെ കോടതിയിൽ സമർപ്പിയ്ക്കും. ആത്മഹത്യ കുറിപ്പ് അടങ്ങിയ ഫാത്തിമയുടെ മൊബൈൽ ഫോണാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഫൊറൻസിക് വിഭാഗം പരിശോധിച്ചത്. ഇതിന്റെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ കോടതിയിൽ സമർപ്പിക്കും. ഫൊറൻസിക് വിഭാഗത്തിന്റെ സമൻസ് ലഭിച്ചതിനെ തുടർന്ന് ചെന്നൈയിലെത്തിയ പിതാവ് ലത്തീഫ്, സഹോദരി ആയിഷ എന്നിവരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. അന്വേഷണ സംഘം […]

India National

ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക ആറ് മന്ത്രിമാര്‍ മാത്രം

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക ആറ് മന്ത്രിമാര്‍ മാത്രം. ഉപമുഖ്യമന്ത്രി പദം എന്‍.സി.പിക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും നല്‍കി. ഉപമുഖ്യമന്ത്രിയായോ നിയമസഭ കക്ഷി നേതാവായോ അജിത് പവാറിനെ തെരഞ്ഞെടുത്തേക്കും. സ്പീക്കറായി പൃഥിരാജ് ചവാനും എത്തിയേക്കും. ശിവസേനക്ക് 15ഉം എന്‍.സി.പിക്കും കോണ്‍ഗ്രസിനും 13ഉം മന്ത്രിമാരെ ലഭിക്കാനാണ് സാധ്യത. അവസാന മണിക്കൂറുകളിലും ത്രികക്ഷി സഖ്യത്തിനകത്ത് മന്ത്രിപദം സംബന്ധിച്ചുള്ള ശാഠ്യങ്ങള്‍ തുടര്‍ന്നു. ഉപമുഖ്യമന്ത്രി പദത്തിലും സ്പീക്കര്‍ പദവിയിലും തട്ടി വകുപ്പ് വിഭജനം നിന്നു. ശരത് പവാര്‍, ഉദ്ധവ് താക്കറെ, […]

India National

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശിവാജി പാര്‍ക്കില്‍ വൈകിട്ട് 6.45നാണ് ചടങ്ങ്. ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. ഡിസംബര്‍ 3ന് മുന്‍പായി ത്രികക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കണം. ഫഡ്നാവിസ് സര്‍ക്കാരിനെ 4 ദിവസം കൊണ്ട് താഴെ ഇറക്കിയ ആഘോഷത്തിലാണ് ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യം. അതിനാല്‍ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാണ്. മാത്രമല്ല ഉദ്ധവ് താക്കറെയുടെ ശിവാജി പാര്‍ക്കിലെ സത്യപ്രതിജ്ഞക്ക് പ്രത്യേകതകള്‍ ഏറെയാണ്. 20 വര്‍ഷത്തിന് ശേഷം അധികാരത്തിലെത്തുന്ന ശിവസേന […]

India Kerala

കല്ലട ബസിൽ യാത്രക്കാരിക്ക് നേരെ പീഡനശ്രമം

ദീർഘദൂര യാത്ര ബസായ കല്ലട ബസിൽ യാത്രക്കാരിക്ക് നേരെ പീഡനശ്രമം.സംഭവത്തില്‍ കാസർകോട് കുടലു സ്വദേശി മുനവർ (23) പിടിയിൽ. പുലർച്ചെ 3 മണിയോടെ കോട്ടക്കൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം.

India Kerala

ഇനി കലയുടെ രാപ്പകലുകള്‍

അറുപതാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് അരങ്ങുണര്‍ന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തിയതോടെ കലോത്സവത്തിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമായി. അല്‍പസമയത്തിനകം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. നടന്‍ ജയസൂര്യ മുഖ്യാതിഥിയാകും. 28 വേദികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 239 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്.

India Kerala

ബത്തേരി സർവജന സ്കൂളിന് പുതിയ കെട്ടിടം

വിദ്യാർഥിനിക്ക് പാമ്പു കടിയേറ്റ വയനാട് ബത്തേരി സർവജന സ്കൂൾ കെട്ടിടത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതിയായി. സുൽത്താൻ ബത്തേരി നഗരസഭക്കാണ് നിർമ്മാണ ചുമതല. വൈകാതെ പഴയ കെട്ടിടം പൊളിച്ചു നീക്കും. ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിൻ മരിച്ച് കൃത്യം ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിക്കുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവായി. സുൽത്താൻ ബത്തേരി നഗര സഭക്കാണ് നിർമാണ ചുമതല. രണ്ടു നിലകളിലായി […]

India Kerala

യു.എ.പി.എ കേസ്

കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസിലെ രണ്ടാം പ്രതി താഹ ഫസലിന്‍റെ കയ്യക്ഷരം ഇന്ന് രേഖപ്പെടുത്തും. രാവിലെ പത്തിനും ഉച്ചക്ക് ഒരു മണി വരെയുള്ള സമയത്താണ് കയ്യക്ഷരം രേഖപ്പെടുത്താന്‍ ജില്ലാ സെഷന്‍സ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘം ജയിലില്‍ എത്തിയാണ് കയ്യക്ഷരം രേഖപ്പെടുത്തുക. പ്രതികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത കുറിപ്പുകളിലെ കയ്യക്ഷരവുമായി താരതമ്യപ്പെടുത്തി പരിശോധിക്കും. മഞ്ചിക്കണ്ടി വെടിവെപ്പിന് പകരം ചോദിക്കുമെന്ന് എഴുതിയ കുറിപ്പ് നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നു.

India Kerala

വടകരയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു; സ്ഥിതി നിയന്ത്രണവിധേയം

വടകര ടൗണിന് സമീപം പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോരുന്നതിനെ തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്ധന ചോർച്ച നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശത്തുകൂടിയുള്ള ഗതാഗതം വഴി തിരിച്ചുവിടുന്നുണ്ട്.