India National

ബംഗാൾ: വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തിയെന്ന ആരോപണവുമായി ബി.ജെ.പി

പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചതിനു പിന്നാലെ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നിരിക്കാമെന്ന സംശയവുമായി ബി.ജെ.പി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലങ്ങളിൽ അസംബ്ലി ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ബി.ജെ.പി മികച്ച വിജയം നേടുമെന്നാണ് ജനങ്ങളും മാധ്യമങ്ങളും പറഞ്ഞിരുന്നതെന്നും തൃണമൂലിന്റെ വിജയം സംശയാസ്പദമാണെന്നും പാർട്ടി ദേശീയ സെക്രട്ടറിലും ബംഗാളിലെ നേതാവുമായ രാഹുൽ സിൻഹ പറഞ്ഞു. ‘തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെങ്കിലും നടത്തിപ്പ് സംസ്ഥാന സർക്കാറാണ്. ജയിക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് […]

India National

രാജിക്ക് പിന്നാലെ ഫഡ്നാവിസിന് വീണ്ടും തിരിച്ചടി

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരെ നാഗ്പൂര്‍ കോടതിയുടെ സമന്‍സ്. പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്യുകയും ഭൂരിപക്ഷം തികക്കാനാകാതെ 80 മണിക്കൂറിനകം രാജിവെച്ചൊഴിയുകയും ചെയ്തതിനു പിന്നാലെയാണ് ഫഡ്നാവിസിന് വീണ്ടും തിരിച്ചടിയുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചതിനാണ് സമന്‍സ്. അഭിഭാഷകനായ സതീഷ് ഉകെയുടെ പരാതിയിലാണ് ഫഡ്നാവിസിനെതിരെ നടപടിയുണ്ടായത്. കീഴ്ക്കോടതിയും ഹൈക്കോടതിയും ഹരജി തള്ളിയിരുന്നു. എന്നാല്‍ സുപ്രീംകോടതി മജിസ്ട്രേറ്റ് അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍‌ന്നാണ് മജിസ്ട്രേറ്റ് നാലിന് കോടതി സമന്‍സ് അയക്കാന്‍ ഉത്തരവായത്. 1951 ലെ ജനപ്രാതിനിധ്യ […]

India Kerala

പൊലീസുകാരനെതിരെ ചുമത്തിയത് നിസാര വകുപ്പുകള്‍

കൊല്ലം കടയ്ക്കലില്‍ ലാത്തിയെറിഞ്ഞ സി.പി.ഒ ചന്ദ്രമോഹനെതിരെ ചുമത്തിയത് നിസാരവകുപ്പുകൾ. 500 രൂപ പിഴയോ ആറു മാസം തടവോ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ലാത്തിയേറില്‍ പരിക്കേറ്റ സിദ്ദിഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വകുപ്പുകള്‍ ചുമത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. കൊല്ലം കടയ്ക്കലിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രികനെ പൊലീസുകാരൻ ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തിലാണ് പൊലീസ് നിസാരവകുപ്പുകൾ ചുമത്തിയത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന IPC 336, 337 എന്നീ വകുപ്പുകളാണ് സിവിൽ പൊലീസ് ഓഫീസർ […]

India Kerala

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ നാളെ ആരംഭിക്കും

നിയമ തടസങ്ങൾ നീങ്ങിയതോടെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ നാളെ ആരംഭിക്കും. ഹൈക്കോടതി നിർദേശ പ്രകാരം വനിതാ ജഡ്ജുള്ള കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് വിചാരണ നടത്തുന്നത്. നടിയെ അക്രമിച്ച കേസിൽ വിചാരണ വേഗത്തിലാക്കണമെന്ന് നിർദേശിച്ച് വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തിയത് ഹൈക്കോടതിയാണ്. സ്വകാര്യതയെ മാനിക്കുന്ന രീതിയിൽ വിചാരണ നടത്താൻ വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് നടി തന്നെയാണ് കോടതിയെ സമീപിച്ചതും. തുടർന്ന് കേസ് പരിഗണിച്ചിരുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും കേസ് ഫയലുകൾ കൊച്ചിയിൽ വനിതാ ജഡ്ജിയുള്ള […]

India Kerala

കവി അക്കിത്തത്തിന് ജ്ഞാനപീഠം

പ്രശസ്ത കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം. പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. പാലക്കാട് കുമരനെല്ലൂര്‍ സ്വദേശിയാണ്. പത്മശ്രീയടക്കം നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാര്‍ 2008ല്‍ എഴുത്തച്ഛന്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം” എന്ന കൃതിയിൽ നിന്നാണ് “വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന വരികൾ. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം. കേരളത്തിന്റെ പ്രിയപ്പെട്ട […]

India Kerala

ജപ്പാനുമായി കേരളത്തിന് ഇനി അടുത്ത ബന്ധം ഉണ്ടാകും!

ഇലക്‌ട്രിക് വാഹന രംഗത്തെ പ്രമുഖരായ തോഷിബാ കമ്ബിനി കേരളവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ജപ്പാന്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ഇതു സംബന്ധിച്ച താത്പര്യപത്രത്തില്‍ ഒപ്പിട്ടു. മാത്രമല്ല ഇലക്‌ട്രിക് വാഹന രംഗത്ത് വന്‍കുതിപ്പ് ഉണ്ടാക്കാന്‍ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കാമെന്ന് തോഷിബ കമ്ബനി വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ജപ്പാനിലെ നിക്ഷേപകര്‍ക്കുള്ള സാധ്യതകളെ കുറിച്ചും നിലവിലുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ഉത്പാദന […]

India Kerala

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കില്ല

 നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തനിക്ക് നല്‍കണമെന്ന നടന്റെ ആവശ്യമാണ് കോടതി നിരാകരിച്ചത്. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അനുമതി കോടതി ദിലീപിന് നല്‍കിയിട്ടുണ്ട്. ദിലീപിന് മെമ്മറി കാര്‍ഡ് നല്‍കിയാല്‍ അത് തന്റെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്ന നടിയുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ് നല്‍കിയത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കിട്ടിയാലേ തന്റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നായിരുന്നു ദിലീപിന്റെ […]

India National

ജീവനോടെ കത്തിക്കും… പ്രഗ്യ സിംഗിന് ഭീഷണി

ഭോ​പ്പാലില്‍ നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിന് വധ ഭീഷണി. ജീവനോടെ കത്തിക്കുമെന്ന്‍ കോണ്‍ഗ്രസ്‌ നേതാവാണ്‌ ഭീഷണി മുഴക്കിയിരിക്കുന്നത്. പ്രഗ്യ സിംഗ് ഠാക്കൂര്‍ മധ്യപ്രദേശില്‍ കാലു കുത്തിയാല്‍ ജീവനോടെ കത്തിക്കുമെന്നാണ് ബ​യോ​റ​യി​ല്‍ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ഗോ​വ​ര്‍​ധ​ന്‍ ദം​ഗി​യു​ടെ ഭീ​ഷ​ണി. മഹാത്മാഗാന്ധിയുടെ ഘാ​ത​ക​നാ​യ നാ​ഥു​റാം ഗോ​ഡ്സെ​യെ ദേ​ശ​ഭ​ക്ത​നെ​ന്നു വി​ളി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ദം​ഗി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ബുധനാഴ്ച ലോക്‌സഭയില്‍ എസ്.പി.ജി സുരക്ഷ ബില്ലിന്‍റെ ചര്‍ച്ചയ്ക്കിടെയാണ് പ്രഗ്യയുടെ വിവാദ പ്രസ്താവന. ചര്‍ച്ചയ്ക്കിടെ ഗോ​ഡ്‌​സെ ര​ചി​ച്ച “വൈ ​ഐ കി​ല്‍​ഡ് […]

India Kerala

മാര്‍ക്ക് ദാനം റദ്ദാക്കി എം.ജി സര്‍വ്വകലാശാലയുടെ ഉത്തരവ്

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ മാർക്ക് ദാനം റദ്ദാക്കിക്കൊണ്ട് സര്‍വകലാശാല ഉത്തരവ് ഇറക്കി. വിദ്യാർത്ഥികൾക്ക് നൽകിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങും . എന്നാല്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് മാര്‍ക്ക്ദാനം റദ്ദാക്കിയ ഉത്തരവ് ഇറക്കിയത് . തീരുമാനം എടുക്കുന്നതിന് അക്കാദമിക് കൌണ്‍സിലിന്റെ അംഗീകാരം വാങ്ങിയിട്ടില്ല. ചാന്‍സലറായ ഗവര്‍ണറെയും തീരുമാനം അറിയിച്ചിട്ടില്ല.

India Kerala

ഇന്ത്യയില്‍ നിന്ന് കടല്‍ ചെമ്മീന്‍ ഇറക്കുമതി നിര്‍ത്തി അമേരിക്ക

ഇന്ത്യയില്‍ നിന്ന് കടല്‍ ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. അമേരിക്കന്‍ വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ വിധേയപ്പെടുന്നതാണ് പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമെന്നും തീരുമാനത്തെ ഇന്ത്യ ഒറ്റക്കെട്ടായി എതിർക്കണമെന്നും മെഴ്സിക്കുട്ടിയമ്മ മീഡിയവണിനോട് പറഞ്ഞു. കടലാമകള്‍ വലയില്‍ കുടുങ്ങുന്നത് ഒഴിവാക്കുന്നതിനായി മത്സ്യബന്ധന വലകളില്‍ ടർട്ടിൽ എക്സ്ക്ലൂഷൻ ഡിവൈസ് ഘടിപ്പിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് അമേരിക്ക ഇന്ത്യയില്‍ നിന്നുളള ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചത്. കടല്‍ വിഭവങ്ങളില്‍ ഏറെ രുചികരമായ ചെമ്മീന്‍ കയറ്റുമതിയില്‍ ഇതോടെ വലിയ ഇടിവാണ് ഉണ്ടായത്. അമേരിക്ക വെക്കുന്ന […]