ജി.ഡി.പിയിലുണ്ടായ കനത്ത തിരിച്ചടി മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ ധനമന്ത്രാലയത്തിന് കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടി വരും. ജി.ഡി.പി വീണ്ടും ഇടിഞ്ഞ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറക്കുമെന്നാണ് വിലയിരുത്തല്‍. കോര്‍പ്പറേറ്റ് ടാക്സ് ഒഴിവാക്കിയത് അടക്കമുള്ള നിരവധി ഉത്തേജന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസങ്ങളില്‍ പ്രഖ്യാപിച്ചത്. ബജറ്റിലുണ്ടായിരുന്ന പ്രധാനതീരുമാനങ്ങളില്‍ നല്ലൊരു പങ്കും പിന്‍വലിച്ചു. സമ്പത്ത് രംഗത്തെ വീണ്ടെടുക്കാന്‍ ധനസഹായങ്ങള്‍ ഒരുപാട് വേണ്ടിവരുമെന്നാണ് പുതിയ ജി.ഡി.പി നിരക്കും വ്യക്തമാക്കുന്നത്. ജിഡിപിയില്‍ ഇടിവുണ്ടായതിനാല്‍ റിപ്പോ […]
India
മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്
മഹാരാഷ്ട്ര നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പും സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പൃഥിരാജ് ചവാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രണ്ട് മണിക്കാണ് മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുക. പ്രോടേം സ്പീക്കറായി എന്‍.സി.പി നേതാവ് ദിലിപ് പാട്ടീലിനെ നിയമിച്ചിട്ടുണ്ട്. 288അംഗ മഹാരാഷ്ട്ര നിയമസഭയില്‍ നിലവില്‍ 170 പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഡിസംബര്‍ 3 വരെ ഗവര്‍ണര്‍ ത്രികക്ഷി സഖ്യത്തിന് സമയം നല്‍കിയിരുന്നു. നേരത്തെ നടന്ന ചര്‍ച്ചകളില്‍ ത്രികക്ഷി സഖ്യം സ്പീക്കര്‍ പദവി […]
നടിയെ അക്രമിച്ച കേസില്‍ വിചാരണ നടപടി ഇന്ന് ആരംഭിക്കും
സുപ്രിം കോടതിയില്‍ ദിലീപ് നല്‍കിയ ഹരജി തീര്‍പ്പ് കല്‍പിച്ചതോടെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. ഹൈക്കോടതി നിർദേശ പ്രകാരം വനിതാ ജഡ്ജിയുള്ള കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിചാരണ നടത്തുന്നത്. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രിം കോടതിയുടെ നിര്‍ദേശമുള്ളത്. നടിയെ അക്രമിച്ച കേസിൽ വിചാരണ ആറ് മാസനത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തിയിരുന്നു. സുപ്രിം കോടതിയും ആറ് മാസത്തിനകം വിചാരണ നടപടി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ […]
ബ്രിട്ടീഷുകാര്‍ക്കെതിരെ ജീവനറ്റുപോകും വരെ പടപൊരുതിയ പോരാളി
ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടിയ രാജാവാണ് കേരള വര്‍മ പഴശ്ശിരാജ. 1805 നവംബര്‍ 30 നായിരുന്നു പഴശ്ശിയുടെ മരണം. കപ്പൽ കയറി വന്നത് ശത്രുക്കളാണെന്നു ഇന്ത്യൻ ജനത തിരിച്ചറിയുന്നതിനും മുൻപ്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജീവനറ്റുപോകും വരെ പോരാടിയ നാട്ടുരാജാവ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ ജാതിമത ഭേദമന്യേ ആളെകൂട്ടിയ നാട്ടുപ്രമാണി. കഴിവും പ്രാപ്തിയുമുണ്ടായിരുന്ന ഭരണാധികാരി. രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷവും പഴശ്ശി എന്ന ധീര യോദ്ധാവിന്റെ ത്യാഗസ്മരണ ഒളിമങ്ങാതെ കിടപ്പുണ്ട്. കോട്ടയം രാജകുടുംബത്തിലെ ഇളയ രാജാവായിരുന്നു കേരളവർമ പഴശ്ശിരാജ. ഒന്നാം മൈസൂർ യുദ്ധത്തിൽ […]
സിനിമ മേഖലയില്‍ സമഗ്ര നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍
സിനിമ മേഖലയില്‍ സമഗ്ര നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍. സിനിമ നിര്‍മാണം മുതല്‍ വിതരണം വരെയുള്ള ഘട്ടങ്ങളില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാകുന്ന തരത്തിലായിരിക്കും നിയമം. നിര്‍മാതാക്കളുടെ പ്രതിനിധികളും മന്ത്രി എ.കെ ബാലനും പങ്കെടുക്കുന്ന ഇന്നത്തെ യോഗത്തില്‍ ഷെയിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചര്‍ച്ചയാവും. സിനിമ മേഖലയിലെ നിയമനിര്‍മാണത്തിനായി അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. പുതിയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ നിയമനിര്‍മാണം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ആലോചന. ചൂഷണങ്ങള്‍ അവസാനിപ്പിക്കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ടാകും. നിയമം വരുന്നതോടെ സിനിമയുടെ രജിസ്ട്രേഷന്‍, പബ്ലിസിറ്റി, ടൈറ്റില്‍, വിതരണം […]
കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരാകും
കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോടതിയിൽ ഹാജരാകും. കോട്ടയം അഡീഷണൽ ജില്ലാ കോടതിയാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക നടപടികൾക്കായാണ് ഫാങ്കോ മുളയ്ക്കലിനെ കോടതി സമൻസ് നൽകി വിളിപ്പിക്കുന്നത്. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കുന്നത് അടക്കമുള്ള നടപടികളാണ് പ്രാഥമിക ഘട്ടത്തിലുള്ളത്. കുറ്റവും വകുപ്പുകളും ഉൾപ്പെടെ വായിച്ചു കേൾപ്പിക്കാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതുണ്ട്. ഇതിനായി കോടതി കുറവിലങ്ങാട് പോലീസ് മുഖേന സമൻസ് കൈമാറിയിരുന്നു. […]
ശബരിമല വരുമാനത്തിൽ വർദ്ധനവ്
ബരിമലയിലെ വരുമാനത്തിൽ വർദ്ധനവ്. കഴിഞ്ഞ തവണത്തെക്കാൾ പതിനെട്ട് കോടി അമ്പത്തിയാറ് ലക്ഷം രൂപയുടെ വർദ്ധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ വർദ്ധനവുണ്ടായി. നട തുറന്ന 16ാം തീതിയതി മുതൽ വ്യാഴായ്ച്ച രാത്രി വരെ 39,68,55,261 രൂപയുടെ വരുമാനമാണ് ശബരിമലയിൽ ഉണ്ടായത് കഴിഞ്ഞ വർഷം ഇതേ സമയം 21,12,16,987 രൂപയായിരുന്നു വരുമാനം. ഇത്തവണ 13 കോടി 70 ലക്ഷം രൂപ കാണിക്ക ഇനത്തിൽ ലഭിച്ചു. മുൻ വർഷത്തെക്കാൾ 8 കോടി രൂപയുടെ വർദ്ധന അരവണ ഇനത്തിൽ 15 […]
കേരള കോണ്‍ഗ്രസുകളുടെ ശക്തിപ്രകടനം ഇന്ന്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരാനിരിക്കെ ശക്തി തെളിയിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസുകള്‍. ഇന്ന് പാലായില്‍ കണ്‍വെന്‍ഷനും ശക്തി പ്രകടനവും ജോസഫ് വിഭാഗം നടത്തുമ്പോള്‍ മോന്‍സ് ജോസഫിന്റെ തട്ടകത്തില്‍ ജോസ് കെ മാണി വിഭാഗവും ശക്തിപ്രകടനവും പൊതു സമ്മേളനവും നടത്തും. കെ.എം മാണിയുടെ മരണശേഷം ഉടലെടുത്ത ചേരിപ്പോര് രൂക്ഷമാകുകയാണ്. പാര്‍ട്ടി വിട്ട് പുറത്ത് പോകാന്‍ ഇരുവിഭാഗവും തയ്യാറാകാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇരുവിഭാഗവും. ഈ തീരുമാനം വരുന്നതിന് മുന്‍പ് ശക്തി തെളിയിച്ച് അണികളെ ഒപ്പം നിര്‍ത്താനാണ് ഇരുവിഭാഗവും […]
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജിവെച്ചു
സര്‍വ്വജന സ്കൂളില്‍ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എല്‍.ഡി.എഫ് – യു.ഡി.എഫ് അഭിപ്രായ ഭിന്നത കടുക്കുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ രാജിവെച്ചു. നഗരസഭാ ഭരണ സമിതിക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭമാരംഭിക്കാനിരിക്കെയാണ് രാജി. സര്‍വ്വജന സ്കൂളിന് ഫിറ്റ്നസ് നല്‍കിയ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഭരണ സമിതിക്കെതിരെ യു.ഡി.എഫ് പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാനിരിക്കെയാണ് യു.ഡി.എഫ് അംഗമായ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സാ ജോസ് രാജിവെച്ചത്. വിദ്യാഭ്യാസ […]
പേര് മാത്രം മാറ്റി; ഫഡ്നാവിസിന് നേര്‍ന്ന അതേ ആശംസ ഉദ്ധവിനും നേര്‍ന്ന് മോദി
ഒരാഴ്ച്ചക്കു മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രിയയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്നാവിസിന് അഭിനന്ദമറിയിച്ച് ട്വീറ്റ് ചെയ്ത അതേ വാചകങ്ങളില്‍ പേരുകള്‍ മാത്രം മാറ്റി പിന്നീട് അധികാരമേറ്റ ഉദ്ധവ് താക്കറേക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആശംസ ട്വീറ്റ്. നവംബര്‍ 23 നാണ് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും എന്‍.സി.പി നേതാവ് അജിത് പവാറും മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിന് പിന്നാലെയാണ് പ്രധാന മന്ത്രി ഇരുവര്‍ക്കും ആശംസയുമായെത്തിയത്. ‘മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിനും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത […]












