സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും ലക്ഷദ്വീപിനോട് ചേർന്ന മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ്; കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതിനെ തുടർന്നും തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെയും മറ്റു ആഗോള പ്രതിഭാസങ്ങളുടെയും ഭാഗമായി അടുത്ത 48 മണിക്കൂറിൽ തമിഴ്നാട്ടിലും കേരളത്തിലും ഇടിയോടു കൂടെ ശക്തമായ മഴ ലഭിച്ചേക്കും. തമിഴ്നാട് […]
India
അതിവേഗ സ്പെഷ്യല്‍ കോടതികള്‍ക്ക് അനുമതിയെന്ന് കെ.കെ ശൈലജ
കേരളത്തില്‍ 28 പോക്സോ അതിവേഗ സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കാന്‍ കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്സോ കോടതികള്‍ സ്ഥാപിക്കുന്നത്. കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാതലത്തിലാണ് കോടതികള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിലിരിക്കുന്നതും വിചാരണഘട്ടത്തിലിരിക്കുന്നതുമായ നിരവധി കേസുകളാണ് സംസ്ഥാനത്തുള്ളത്. ഈ കേസിന്റെ നടപടികള്‍ക്ക് കാലതാമസം വരുന്നെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാറിനെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ […]
മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് അല്‍പ സമയത്തിനകം
166 എം.എല്‍.മാരുടെ പിന്തുണ ഉണ്ടെന്നാണ് മഹാ വികാസ് അഖാഡി സഖ്യത്തിന്റെ അവകാശ വാദം. കോണ്‍ഗ്രസ് നേതാവ് നാന പടോലയാകും മഹാ സഖ്യത്തിന്‍റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. കാളിദാസ് കൊളംബകറിനെ പ്രോട്ടേം സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി നിയവിരുദ്ധമാണെന്ന് ബി.ജെ.പി ആരോപിച്ചു. മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തെ പ്രത്യക നിയമസഭ സമ്മേളനമാണ് ചേരുന്നത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കും. ഏറെ നാടകീയത കണ്ട മഹാരാഷ്ട്രയില്‍ ഇപ്പോള്‍ 166 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് മഹാ വികാസ് അകാഡി സഖ്യത്തിന്‍റെ […]
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ കാലാവധി നീട്ടി
കന്യസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ കാലാവധി നീട്ടി. കോട്ടയം സെന്‍റ് ആന്‍റണീസ് പള്ളിയില്‍ പതിനഞ്ചേളം വൈദികര്‍ക്കൊപ്പമെത്തിയ ഫ്രാങ്കോമുളക്കല്‍ പ്രാര്‍ഥന നടത്തി മടങ്ങി. ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ മുളയ്ക്കൽ സമൂഹമാധ്യമങ്ങളിലൂടെ കന്യാസ്ത്രീകളെ നാളെ അപകീർത്തിപ്പെടുത്തിയിരുന്നു. ഇതിനെതിരെ കന്യാസ്ത്രീകൾ പരാതി നൽകി. ഇതേതുടർന്നാണ് ആണ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഫ്രാങ്കോ മുളയ്ക്കലിന് സമൻസ് നൽകിയത്. ഈ മാസം 11ന് ഹാജരാകാൻ ആയിരുന്നു നിർദ്ദേശം. എന്നാൽ ജഡ്ജ് ഇല്ലാതിരുന്നതിനാൽ തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. […]
നടിയെ അക്രമിച്ച കേസ്
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ ആരംഭിച്ചു. കോടതിയിൽ ഹാജരാകാ തിരുന്ന 9-ാം പ്രതി സനിൽകുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി. കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. നടിയെ അക്രമിച്ച കേസിൽ വിചാരണ നടപടിക്രമങ്ങളുടെ ഭാഗമായി ഒന്നാം പ്രതി പൾസർ സുനിയടക്കം 8 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി. കേസിൽ 12 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ട് അഭിഭാഷകരെ ഹൈക്കോടതി പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. 8-ാം പ്രതി ദിലീപ് വിദേശത്തായതിനാൽ ഇന്ന് […]
കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍
ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മകനുമാണ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തിത്താനം പൊൻപുഴ പാലമൂട്ടിൽ രാജപ്പൻ നായർ (71), സരസമ്മ (65), രാജീവ് (35) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടിപ്പർ ലോറി ഡ്രൈവറും പെയിൻറിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്.
നെടുമ്പാശേരിയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി
നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മൂന്നര കിലോ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസാണ് പിടികൂടിയത്. അബുദാബിയിൽ നിന്ന് വന്ന എയർ ഏഷ്യ, ഇത്തിഹാദ് വിമാനങ്ങളിലെ യാത്രക്കാരായ കോഴിക്കോട് സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്. ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം.
പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍
തിരുവനന്തപുരം: ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ആദ്യഘട്ടത്തില്‍ പരിശോധന കര്‍ശനമാക്കുമെങ്കിലും പിഴ ഒഴിവാക്കിയേക്കും. എന്നാല്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കേരളത്തില്‍ ഹെല്‍മെറ്റിന് വിലകൂടിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായി. കുട്ടികളുള്‍പ്പെടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കിയപ്പോള്‍ നടപ്പാക്കാന്‍ രണ്ടാഴ്ചത്തെ സാവകാശമായിരുന്നു അനുവദിച്ചത്. ഒന്നാം തീയതിയായ നാളെ മുതല്‍ ഇതിനായുള്ള നടപടി തുടങ്ങാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. എന്നാല്‍ ഏതാനും ദിവസം കൂടി […]
ന്യൂനമര്‍ദ്ദം ശക്തമാകും; സംസ്ഥാനം ജാഗ്രതയില്‍
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തിനടുത്തായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ ഇടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ മുതല്‍ പെയ്ത് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ജാർഖണ്ഡ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 13 മണ്ഡലങ്ങളിലായി 189 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനമുണ്ടാകുക. മഹാരാഷ്ട്രക്ക് പിന്നാലെ നടക്കുന്ന നിയമസഭ തെരഞ്ഞെുപ്പായതിനാല്‍ തന്നെ എല്ലാ പാര്‍ട്ടികള്‍ക്കും അഭിമാന പോരാട്ടമാണ്. 12 സീറ്റുകളില്‍ ബി.ജെ.പി ഒറ്റക്കാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസ് 6 സീറ്റുകളിലും, ജെ.എം.എം 4 സീറ്റിലും, ആർ.ജെ.ഡി 3 സീറ്റിലും മത്സരിക്കുന്നു.












