India Kerala

നടിയെ ആക്രമിച്ച കേസ്;ദിലീപ് അപേക്ഷ നൽകി

നടിയെ ആക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടി ദിലീപ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. ദൃശ്യങ്ങൾ പരിശോധിക്കാൻ വിദഗ്ധരെ അന്വേഷിക്കുകയാണന്ന് ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചു. കേരളത്തിന് പുറത്ത് നിന്നുള്ളവരെയാണ് പരിഗണിക്കുന്നതെന്നും കോടതിയിൽ പറഞ്ഞു. ഒരാഴ്ചക്കകം ഇതു സംബന്ധിച്ച വിവരം അറിയിക്കണമെന്ന് വിചാരണക്കോടതി വ്യക്തമാക്കി ജാമ്യം റദ്ദാക്കിയ ഒന്നാ പ്രതി പ്രതി സനൽ കുമാറിനെ ഹാജരാക്കാൻ ജാമ്യക്കാർക്ക് കോടതി പത്താം തിയതി വരെ സമയം അനുവദിച്ചു.

India National

ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്ന്, പ്രധാനമന്ത്രിയും പ്രഗ്യയും പങ്കെടുക്കില്ല

ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാവിലെയാണ് യോഗം നടക്കുക. സഭയുടെ ശീതകാല സമ്മേളനം ഡിസംബര്‍ 13ന് അവസാനിക്കുന്ന സാഹചര്യത്തില്‍ നിരവധി പ്രധന വിഷയങ്ങള്‍ ചര്‍ച്ചയാകു൦. കൂടാതെ, പാര്‍ട്ടിക്ക് ക്ഷീണം തട്ടിക്കും വിധം ബിജെപി നേതാക്കള്‍ നടത്തുന്ന വിവാദ പരാമര്‍ശങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമാകുമെന്നാണ് സൂചന. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറും യോഗത്തില്‍ പങ്കെടുക്കില്ല. ഝാര്‍ഖണ്ഡ്‌ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ റാലികളുടെ തിരക്കിലാണ് പ്രധാനമന്ത്രി. അദ്ദേഹം ഇന്ന് 2 […]

India National

2024-ഓടെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തു നിന്നും പുറത്താക്കും; അമിത് ഷാ

2024-ഓടെ ദേശീയ പൗരത്വപ്പട്ടിക (എന്‍ആര്‍സി) നടപ്പാക്കി എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തുനിന്നു പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനുമായ അമിത് ഷാ. ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലേറിയാല്‍ ഗോത്രവര്‍ഗക്കാരായ ദളിതുകള്‍ക്ക് ഇപ്പോഴുള്ള സംവരണത്തെ ബാധിക്കാതെ, മറ്റു പിന്നാക്ക സമുദായക്കാര്‍ക്കുള്ള സംവരണം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ജാര്‍ഖണ്ഡിലെ ചായ്ബാസയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് പാകിസ്താനില്‍നിന്ന് ആര്‍ക്കും വന്ന് ഇന്ത്യയില്‍ സ്‌ഫോടനം നടത്താമായിരുന്നുവെന്നും എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ […]

India Kerala

ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നും പറമ്ബില്‍

തന്‍െറ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ നിര്‍ത്തുകയാണെന്ന് ഫിറോസ്‌ കുന്നും പറമ്ബില്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ്ഫിറോസ്‌ ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തുടര്‍ച്ചയായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മനംമടുത്താണ് സേവനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. തനിക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലര്‍ ഉയര്‍ത്തുന്നത്. സഹായം ചോദിച്ച്‌ ഒരു വീഡിയോയുമായി ഇനി ഫിറോസ് കുന്നംപറമ്ബില്‍ വരില്ലെന്നും അദ്ദേഹം ലൈവിലൂടെ പറഞ്ഞു.

India National

ഇന്ന് മുതല്‍ പ്രാബല്യത്തില്‍

മൊബൈൽ സേവനദാതാക്കളായ വൊഡാഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വർധിപ്പിച്ച കോൾ – ഡാറ്റ നിരക്കുകളിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ. 50 ശതമാനം വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. റിലയൻസ് ജിയോയുടെ നിരക്ക് വർധന വെള്ളിയാഴ്ച നിലവിൽ വരും. നാലു വർഷത്തിനിടെ മൊബൈൽ കമ്പനികൾ നിരക്കുകളിൽ വരുത്തുന്ന വലിയ വർധനവാണിത്. പുതിയ നിരക്ക് അനുസരിച്ച് വോഡഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വിവിധ പ്ലാനുകളിൽ ആയി പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെ വർധിക്കും. ഇനി മറ്റു മൊബൈലുകളിലേക്ക് വിളിക്കുന്ന […]

India National

ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ കാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്. വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നു എന്നാല്‍ സെപ്തംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലായിരുന്നു നിലവില്‍ ഐ.എസ്.ആര്‍.ഒ. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രവത്തിന്റെ ചിത്രങ്ങളും പരിശോധിച്ചിരുന്നു. നിലവില്‍ ചന്ദ്രയാന്‍ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം […]

India Kerala

നീറ്റ് പരീക്ഷയില്‍ ശിരോവസ്ത്രത്തിന് വിലക്കില്ല

നീറ്റ് പരീക്ഷയില്‍ ശിരോവസ്ത്രത്തിന് വിലക്കില്ല. 2020ലെ നീറ്റ് പരീക്ഷാ ഹാളില്‍ ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കാം. എന്നാല്‍ ഇതിനുള്ള അനുമതി മുന്‍കൂട്ടി വാങ്ങേണ്ടതുണ്ട്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ നീറ്റ് പരീക്ഷ ഹാളില്‍ ശിരോവസ്ത്രം വിലക്കിയത് വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. വിഷയം കോടതി പരിഗണനയില്‍ വന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ബുര്‍ഖ, ഹിജാബ്, കാര, കൃപാണ്‍ എന്നിവ […]

India Kerala

കാസര്‍കോട് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കാസർകോട് കാഞ്ഞിരടുക്കത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പലത്തറ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു .കല്യാണിയെ ആക്രമിക്കുന്നത് ചെറുക്കാന്‍ ശ്രമിച്ച മകൾക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. കാസർകോട് പെരിയയ്ക്ക് സമീപം കാഞ്ഞിരടുക്കം സ്വദേശി കല്യാണിയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മരത്തടി ഉപയോഗിച്ച് ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ ലക്ഷ്മിയെ ആക്രമിക്കുകയായിരുന്നു . അമ്മയെ ആക്രമിക്കുന്നത് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ മകളായ ശരണ്യയ്ക്കും മര്‍ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ ശരണ്യയെ മംഗളൂരുവിലെ […]

India Kerala

നടിയെ ആക്രമിച്ച സംഭവം

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികളുടെ ഭാഗമായി കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് കേസ് പരിഗണിക്കും. ദിലീപ് ഇന്നും കോടതിയിൽ ഹാജരാകില്ല. കേസിലെ മുഴുവൻ രേഖകളും നൽകണ മെന്ന ദിലീപിന്റെ ഹരജിയും മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയുൾപ്പടെയുള്ള ഹരജികളുമാണ് കോടതി പരിഗണിക്കുക. നടിയെ അക്രമിച്ച കേസിൽ വിചാരണ നടപടിക്രമങ്ങളുടെ ഭാഗമായി ഒന്നാം പ്രതി പൾസർ സുനിയടക്കം 8 പ്രതികളായിരുന്നു കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നത്. 8-ാം ദിലീപ് വിദേശത്തായതിനാൽ ഹാജരാകുന്നതിന് അവധി അപേക്ഷ നൽകിയിരുന്നു. നിലവിൽ കോടതിക്ക് […]

India Kerala

മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യത.