India National

ബി.ജെ.പി വിട്ട് പങ്കജ മുണ്ടെ ശിവസേനയിലേക്ക്?

മഹാരാഷ്ട്ര ബി.ജെ.പിയിലെ മുതിര്‍ന്ന അംഗവും മുന്‍ മന്ത്രിയുമായ പങ്കജ മുണ്ടെ ട്വിറ്റര്‍ ബയോയില്‍ നിന്നും ‘ബി.ജെ.പി’ വിശേഷണം നീക്കം ചെയ്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ, വാട്‌സ് ആപ്പ് ഡിപിയില്‍ നിന്നും മാറ്റിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പങ്കജ മുണ്ടെ ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് ശിവസേനയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ഈ ബയോ മാറ്റമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ഇതിന്റെ തുടര്‍ച്ചയായി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈ മാസം 12 ന് […]

India Kerala

പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദീകരുടെ പേരുകള്‍ വെളിപ്പെടുത്തും

തന്റെ ആത്മകഥയില്‍ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സിസ്റ്റര്‍ ലൂസി കളപ്പുര എഴുതിയത്. ഇപ്പോള്‍, ആത്മകഥയില്‍ പരാമര്‍ശിക്കാത്ത വൈദികരുടെ പേരുകള്‍ വേണ്ടിവന്നാല്‍ വെളിപ്പെടുത്തുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര തുറന്നു പറഞ്ഞിരിക്കുകയാണ്. എന്നാല്‍, ഇപ്പോള്‍ അതുണ്ടാകില്ല. സഭയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമുണ്ടായാല്‍ ഇക്കാര്യം ആലോചിക്കും. ആത്മകഥയിലുള്ളത്. എന്നാല്‍, വൈദികരുടെ പോരോ മറ്റ് വിവരങ്ങളൊന്നും തന്നെ ആത്മകഥയില്‍ പറയുന്നില്ല. ഇതെല്ലാം ആവശ്യമെങ്കില്‍ വെളിപ്പെടുത്തുമെന്ന് ലൂസി കളപ്പുര പറഞ്ഞു

India National

അയോധ്യ കേസില്‍ പുനപരിശോധന ഹര്‍ജിയുമായി ജംഇയ്യത്തുള്‍ ഉലമ

ഡല്‍ഹി : അയോധ്യ കേസിലെ വിധിയില്‍ വലിയ പിഴവുകള്‍ വിധിയിലുണ്ടായിട്ടുണ്ടെന്ന് ജംഇയ്യത്തുള്‍ ഉലമ .അയോധ്യ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്തുള്‍ ഉലമ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു .

India Kerala

ശ്രീചിത്രയില്‍ സൗജന്യ ചികിത്സ

തിരുവനന്തപുരം ശ്രീചിത്രയില്‍ സൌജന്യ ചികിത്സലഭിക്കുക വീട്ടില്‍ കക്കൂസില്ലാത്തവര്‍ക്കും കളര്‍ ടി.വി ഇല്ലാത്തവര്‍ക്കും.

India Kerala

വാഹനം തടഞ്ഞ് പരിശോധന ഒഴിവാക്കണമെന്ന് ഡി.ജി.പി

ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. കളളക്കടത്ത്, അനധികൃതമായി പണംകൈമാറല്‍, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവ സംബന്ധിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന സാഹചര്യത്തിലും അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും മാത്രമേ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താവൂ എന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. കഴിയുന്നതും ഇന്‍സ്പെക്ടര്‍ റാങ്കിലോ അതിന് മുകളിലോ ഉളള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ ഇത്തരത്തില്‍ വാഹനം […]

India National

ശിവാംഗി നേവിയുടെ ആദ്യ വനിത പെെലറ്റ്

ഡിസംബര്‍ നാലിന് രാജ്യം നാവിക സേന ദിനം ആചരിക്കാനിരിക്കെ, നേവിയുടെ ആദ്യ വനിതാ പെെലറ്റായി ലഫ്റ്റണന്റ് ശിവാംഗി ഇന്ന് ചുമതലയേറ്റു. കൊച്ചി നേവൽ ബേസിൽ നടന്ന ചടങ്ങിലാണ് നാവിക സേന പൈലറ്റായി ഈ ബിഹാർ സ്വദേശിനി ചരിത്രം കുറിച്ചത്. നേവിയുടെ വ്യോമയാന വിഭാഗത്തിൽ എയർട്രാഫിക് കൺട്രോൾ ഓഫീസർമാരായും ഒബ്സർവർമാരായും വനിതാ ഉദ്യോഗസ്ഥരുണ്ടെങ്കിലും കോക്പിറ്റിലേക്ക് ആദ്യമായാണ് ഒരു സ്ത്രീ പ്രവേശിക്കുന്നത്. ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയായ ശിവാംഗി മുസാഫർപൂർ ഡി.എ.വി പബ്ലിക്ക് സ്കൂളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.

India National

ഫഡ്നാവിസ് മുഖ്യമന്ത്രിയായത് കേന്ദ്ര ഫണ്ട് തിരിച്ചുനല്‍കാന്‍

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് 80 മണിക്കൂര്‍ നേരത്തേക്ക് മുഖ്യമന്ത്രിയായത് കേന്ദ്ര ഫണ്ട് തിരിച്ചുനല്‍കാനെന്ന് ബി.ജെ.പി എം.പി. മുഖ്യമന്ത്രിയായി 15 മണിക്കൂറിനകം വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം നല്‍കിയ 40,000 കോടി ഫഡ്നാവിസ് തിരിച്ചുനല്‍കിയെന്ന് എം.പി ആനന്ദ് കുമാര്‍ ഹെഗ്ഡെ വെളിപ്പെടുത്തി. വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെട്ടു. രാജ്യത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദേവേന്ദ്ര ഫഡ്നാവിസ് നടത്തിയ സത്യപ്രതിജ്ഞ സംബന്ധിച്ച് വലിയ വെളിപ്പെടുത്തലാണ് ബി.ജെ.പി എം.പി ആനന്ദ് കുമാര്‍ ഹെഗ്ഡെ നടത്തിയത്. കര്‍ണാടകയില്‍ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സത്യപ്രതിജ്ഞ […]

India Kerala

ഫീസ് ഇളവിന് മെറിറ്റ് തന്നെ മാനദണ്ഡ‍മെന്ന് സുപ്രീം കോടതി

സ്വാശ്രയ സ്ഥാപനങ്ങളിൽ സംവരണ വിദ്യാർഥികളുടെ ഫീസിളവിന് സാമ്പത്തികാവസ്ഥയല്ല പരിഗണിക്കേണ്ടതെന്ന് സുപ്രിം കോടതി.ഫീസിളവിന് മെറിറ്റ് പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹരജിയിലാണ് ഉത്തരവ്. ഫീസിളവിന് വിദ്യാർഥികളുടെ സാമ്പത്തകാവസ്ഥ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.ഇ.എസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രൊഫഷണൽ കോളജുകളിലെ സംവരണ വിദ്യാർത്ഥികളുടെ ഫീസിളവിന് ഉയർന്ന മാർക്കാണ് മാനദണ്ഡമാക്കേണ്ടതെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു എം.ഇ.എസിന്റെ ഹരജി. ഫീസിളവിന് സാമ്പത്തികാവസ്ഥ മാനദണ്ഡമാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഹരജി തള്ളി. അതേസമയം ന്യൂനപക്ഷ പദവിയുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളിൽ […]

India Kerala

ആൾക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി

ആള്‍ക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനപ്രതിനിധികള്‍ ഭാരവാഹി സ്ഥാനത്തേക്ക് വരുന്നതിനോട് യോജിപ്പില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. കെ.പി.സി.സി ഭാരവാഹി സ്ഥാനങ്ങളിലേക്ക് കേരള നേതാക്കള്‍ സമര്‍പ്പിച്ച ജംബോ പട്ടിക അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഒരാള്‍ക്ക് ഒരു പദവിയെന്ന വാദം തള്ളി ഗ്രൂപ്പ് താത്പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിന്നു കെ.പി.സി.സി പുനസംഘടന പട്ടിക തയ്യാറാക്കിയിരുന്നത്. ഈ പട്ടിക നേരത്തെ തന്നെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് കൈമാറുകയും ചെയ്തു. എന്നാല്‍ ജനപ്രതിനിധികള്‍ പാര്‍ട്ടി ഭാരവാഹികളായി […]

India Kerala

തൃശൂര്‍ എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം

തൃശൂര്‍ കൊണ്ടാഴി പാറമേല്‍പ്പടി എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മോഷ്ടാക്കള്‍ എ.ടി.എം തകര്‍ത്തു. മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്ന കാറും ഗ്യാസ് കട്ടറും എ.ടി.എമ്മിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് തൃശൂര്‍ കൊണ്ടാഴി പാറമേല്‍പ്പടിയിലെ എസ്.ബി ഐ എ.ടി.എമ്മില്‍ മോഷണ ശ്രമം നടത്തത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ പാതി തകര്‍ത്തിട്ടുണ്ട്. പൊലീസും ബാങ്ക് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ച കാറും എ.ടി.എം […]