India Kerala

മണ്ഡലകാലം: ഏഴ് ലക്ഷം തീർത്ഥാടകർ ദർശനം നടത്തി

മണ്ഡല കാലം ആരംഭിച്ചതിന് ശേഷം ശബരിമലയിൽ ഏഴ് ലക്ഷം തീർത്ഥാടകർ ദർശനം നടത്തി. തീർത്ഥാടനം ആരംഭിച്ച് 18 ദിവസത്തെ പൊലീസിന്റെ ഔദ്യാഗിക കണക്കാണിത്. തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ശബരിമലയിൽ പൊലീസ് ഒരുക്കി. നട തുറന്ന നവംബർ 16 മുതൽ ഡിസംബർ രണ്ടാം തീയതി വരെ ഏഴ് ലക്ഷത്തി എഴുപതിനായിരം തീർത്ഥാടകർ സന്നിധാനത്ത് ദർശനം നടത്തിയെന്നാണ് പൊലീസിന്റെ ഔദ്യോഗിക കണക്ക്. ഇതില്‍ 2,96,110 പേര്‍ വെര്‍ച്വല്‍ ക്യൂ വഴിയാണ് ദർശനം നടത്തിയത് 3,823 […]

India National

ബാബരി ഭൂമി തര്‍ക്ക കേസ്

ബാബരി ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധിയില്‍ അഭിഭാഷകനായി രാജീവ് ധവാന്‍ തന്നെ തുടരുമെന്ന് അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് (എ.ഐ.എം.പി.എല്‍.ബി). പുനഃപരിശോധനാഹരജി സമര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള നിയമ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് പറഞ്ഞു. ജംഇയ്യതുല്‍ ഉലമായേ ഹിന്ദ് തങ്ങളുടെ അഭിഭാഷകനായ രാജീവ് ധവാനെ പുനഃപരിശോധന ഹരജി സമര്‍പ്പിക്കുന്നതുള്‍പ്പെടെ ബാബരി കേസ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് നീക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഭിഭാഷകനായി രാജീവ് ധവാന്‍ തന്നെ തുടരുമെന്ന വിശദീകരണവുമായി എ.ഐ.എം.പി.എല്‍.ബി സെക്രട്ടറി മൗലാന ഖാലിദ് […]

India National

കള്ളപ്പണം; കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്‌

കള്ളപ്പണമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം പാര്‍ട്ടി ഫണ്ടിലേക്കെത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്തതിനാണ് നോട്ടീസ്. അടുത്തിടെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഈ കമ്പനി 170 കോടിയോളം രൂപ ഹവാല ഇടപാട് വഴി കോണ്‍ഗ്രസിന് നല്‍കിയതായുള്ള രേഖകള്‍ പിടിച്ചെടുത്തിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് തട്ടിയെടുത്തതാണ് ഈ തുകയെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. കമ്പനിയില്‍ നിന്ന് ഹവാല ഇടപാടിലൂടെ കോണ്‍ഗ്രസിന് പണം […]

India National

ഫാത്തിമ ലത്തീഫിന്‍റെ മരണം; എന്തുകൊണ്ട് സി.ബി.സി.ഐ.ഡിക്ക് വിടുന്നില്ലെന്ന് കോടതി

മദ്രാസ് ഐ.ഐ.ടി.യിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എന്തുകൊണ്ട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗത്തിന് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ലോക് താന്ത്രിക് ദള്‍ നല്‍കിയ ഹരജി പരിഗണിക്കവെയായായിരുന്നു കോടതിയുടെ നിരീക്ഷണം. 2006ന് ശേഷം ഐ.ഐ.ടിയില്‍ നടന്ന ആത്മഹത്യകളെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ മറ്റ് ഏജന്‍സികള്‍ അന്വേഷിക്കണമെന്നായിരുന്നു ഹരജി. നിലവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

India Kerala

എ.ടി.എം തട്ടിപ്പ് വ്യാപകം

കൊച്ചിയില്‍ എ.ടി.എം തട്ടിപ്പ് വ്യാപകമാവുന്നു. രണ്ട് മാസത്തിനിടെ ആറ് പരാതികളിലായി അഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ അക്കൌണ്ടില്‍ നിന്ന് ഇന്നലെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. കൊച്ചി സിറ്റി പരിധിയിലുള്ള കടവന്ത്ര, എറണാകുളം നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളിലും മരട്, തോപ്പുംപടി സ്റ്റേഷനുകളിലുമായാണ് പരാതി ലഭിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം തുക വിവിധ അക്കൗണ്ടുകളിൽ നിന്നും നഷ്ടമായി. എ.ടി.എം കാർഡ് ഉപയോഗിച്ചാണ് പണം പിൻവലിച്ചിരിക്കുന്നത്. പുലര്‍ച്ചെയും അര്‍ദ്ധരാത്രിയിലുമാണ് പണം പിന്‍വലിക്കുന്നത് എന്നതിനാല്‍ വൈകിയാണ് […]

India Kerala

കൂടത്തായി കേസില്‍ ടോം തോമസിന്റെ അടുത്ത ബന്ധുക്കളില്‍ ചിലരെ വീണ്ടും ചോദ്യം ചെയ്യും

കൂടത്തായ് കൊലപാതക പരമ്പര കേസിൽ ടോം തോമസിന്റെ അടുത്ത ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യും. ജോളി നടത്തിയ കൊലപാതക വിവരം ഇവരില്‍ ചിലര്‍ അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കല്ലറ തുറന്ന് പരിശോധിക്കുന്നതിന് തൊട്ടുമുന്‍പത്തെ ദിവസം കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനുമായി ജോളി കൂടിക്കാഴ്ച നടത്തിയതായി അന്വേഷണ സംഘം ആദ്യം തന്നെ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുക്കളായ ജോസഫ് ഹിലാരിയസ്, ബോസ്കോ ഹിലാരിയസ് എന്നിവര്‍ ഈ സമയം ജോളിക്ക് ഒപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആറ് […]

India Kerala

പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; പുതുമുഖങ്ങള്‍ എത്തിയേക്കും

കാലാവധി അവസാനിക്കാന്‍ ഏതാണ്ട് ഒന്നര വര്‍ഷം മാത്രം ബാക്കിനില്‍ക്കെ മന്ത്രിസഭാ പുനഃസംഘടനയ്‌ക്കൊരുങ്ങി പിണറായി സര്‍ക്കാര്‍. മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരെയായിരിക്കും മാറ്റുക. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മുഖം മിനുക്കലാണിത്. മന്ത്രിമാരായി പകരം എത്തുന്നത് പുതുമുഖങ്ങള്‍ ആയിരിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് എ.സി.മൊയ്തീനേയും ടി.പി.രാമകൃഷ്ണനേയും ഒഴിവാക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ […]

India National

കർണാടക ഉപതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന്‌ അവസാനിക്കും

കർണാടകത്തിൽ 15 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന്‌ അവസാനിക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഡിസംബർ 9നാണ് വോട്ടെണ്ണൽ. ഭൂരിപക്ഷം നിലനിർത്താൻ ബി.ജെ.പിക്ക് കുറഞ്ഞത് ആറ് സീറ്റെങ്കിലും ജയിക്കണം. 12 സീറ്റുകളിൽ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസ് പങ്കുവെയ്ക്കുന്നത്. ഭരണ സഖ്യം പിരിഞ്ഞതിന് ശേഷം ബി.ജെ.പി അനുകൂല നിലപാടിലായിരുന്നു ജെ.ഡി.എസിന്. എന്നാൽ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ കുമാരസ്വാമി ഉൾപ്പെടെയുള്ളവർ നിലപാട് മാറ്റിയിട്ടുണ്ട്. വോട്ടെണ്ണലിന് ശേഷം സഖ്യ ചർച്ചകൾ ആകാമെന്നും ജെ.ഡി.എസ് ബന്ധം അടഞ്ഞ അധ്യായമല്ലെന്നുമാണ് കോൺഗ്രസ് നിലപാട്. അനുകൂല സാഹചര്യമുണ്ടായാൽ സർക്കാർ […]

India National

ബി.ജെ.പി ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണകൂടത്തിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് സമാജ്‍വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ ധാരാളം കേസുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അഖിലേഷ് ബി.ജെ.പിക്കെതിരെ തുറന്നടിച്ചത്. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നവര്‍ക്ക് സ്ത്രീകള്‍ക്കെതിരായ മനുഷ്യത്വരഹിതമായ അക്രമങ്ങളെ ചെറുക്കാനാവുന്നില്ലെന്നും ഇനിയും ഭരണത്തില്‍ തുടരാന്‍ അവര്‍ക്ക് യാതൊരു ധാര്‍മിക അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ബി.ജെ.പി ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല, പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പോലും ഈ നിഷ്ഠൂര അക്രമത്തിന്റെ ഇരകളാവുന്നു. സ്ത്രീകള്‍ എവിടെയും […]

India Kerala

ശ്രീധരന്‍പിള്ളയ്ക്ക് സ്വീകരണം ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എം കെ മുനീര്‍

മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് കോഴിക്കോട് നല്‍കിയ പൌര സ്വീകരണത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മുസ് ലീം ലീഗ് നേതാവ് എം കെ മുനീര്‍ എംഎല്‍എ. ബിജെപി നേതാവിന്റെ സ്വീകരണത്തില്‍ പങ്കെടുത്തത് ചൂണ്ടികാണിച്ച് സോഷ്യല്‍ മീഡിയയിലും പാര്‍ട്ടി കേന്ദ്രങ്ങളിലും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വാടസ് അപ് ഗ്രൂപ്പുകളില്‍ മറുപടിയുമായി എംകെ മുനീര്‍ രംഗത്ത് വന്നത് കഴിഞ്ഞ ദിവസം കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ചായിരുന്നു മിസോറാം ഗവര്‍ണറായി ചുമതലയേറ്റ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പി എസ് […]