‘റേപ്പ് ഇൻ ഇന്ത്യ’ പരാമർശത്തിന്റെ പേരിൽ മാപ്പുപറയാൻ ആവശ്യപ്പെട്ട ബി.ജെ.പിക്ക് ശക്തമായ മറുപടിയുമായി രാഹുൽ ഗാന്ധി. മാപ്പുപറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി രാംലീലാ മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പാർലമെന്റിൽ ഇന്നലെ ബി.ജെ.പിക്കാർ എന്നോട് പറഞ്ഞു, നിങ്ങൾ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മാപ്പു പറയൂ… സത്യമായ കാര്യം പറഞ്ഞതിന്റെ പേരിൽ മാപ്പുപറയാനാണ് അവർ എന്നോട് ആവശ്യപ്പെടുന്നത്. സഹോദരീ സഹോദന്മാരേ… എന്റെ […]
India
സംസ്ഥാനത്ത് വധശിക്ഷ കാത്ത് 18 പേര്‍
സംസ്ഥാനത്ത് വിവിധ ജയിലുകളിലായി 18 പേര്‍ വധശിക്ഷയില്‍ മാറ്റമില്ലാതെ കഴിയുന്നതായി ജയില്‍ വകുപ്പ്. ഇതില്‍ രണ്ട് പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്നും ജയില്‍ വകുപ്പിന്‍റെ കണക്കുകളില്‍ പറയുന്നു. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് കൂടുതൽ പേർ വധശിക്ഷ കാത്ത് കഴിയുന്നത്. പത്തുപേരാണ് പൂജപ്പുരയിലുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്നുപേരും വിയ്യൂരിൽ അഞ്ചു പേരുമുണ്ട്. ഉരുട്ടിക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ജിതകുമാറും ശ്രീകുമാറുമാണ് കൂട്ടത്തിലെ പൊലീസുകാർ. ആര്യാ കൊലക്കേസിലെ പ്രിതകളായ അസം സ്വദേശി പ്രദീബ് ബോറ, രാജേഷ്‌കുമാർ, ഒരുമയനൂര്‍ കൂട്ടക്കൊലയിലെ റെജികുമാർ, മാവേലിക്കര […]
മുന്നറിയിപ്പുമായി കണ്ണൻ ഗോപിനാഥൻ ഐ.എ.എസ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് മുൻ ഐ.എ.എസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ. മുംബൈയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിതനായതിനു ശേഷം, ബിഹാറിലെ അരാരിയയിൽ നടന്ന പ്രക്ഷോഭത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം കുറിച്ചത്. ‘അരാരിയയിൽ ഇന്ന് നടന്നതാണിത്. ഇതൊരു തുടക്കം മാത്രമാണ് മിസ്റ്റർ അമിത് ഷാ. ഈ രാജ്യവും അതിന്റെ കരുത്തും നിങ്ങൾ മനസ്സിൽ കരുതിയതിനും രണ്ടാംകിട കുടിലതക്കും അപ്പുറത്താണെന്ന് മനസ്സിലാക്കുക.’ ഇന്നലെ പൗരത്വ ഭേദഗതി ബില്ലിനെതിരായ റാലിയിൽ […]
ഡിസംബര്‍ 26 ന് സൂര്യനെ ചന്ദ്രന്‍ മറയ്ക്കും
വലയ സൂര്യഗ്രഹണം കാണാന്‍ തയ്യാറെടുത്ത് ശാസ്ത്രലോകം. ക്രിസ്മസ് ദിവസത്തിന് പിറ്റേന്ന് ഡിസംബര്‍ 26നാണ് സൂര്യഗ്രഹണം കാണാനാകുക. സൂര്യനെ ചന്ദ്രന്‍ മറയ്ക്കുമ്ബോള്‍ വലിയൊരു വളയുടെ രൂപത്തിലുള്ള സൂര്യബിംബത്തെയാണ് കാണാന്‍ സാധിക്കുന്നത്. ഈ ശാസ്ത്രകൗതുകത്തിന്റെ പാത സൗദി അറേബ്യ, ഖത്തര്‍ യുഎഇ, ഇന്ത്യ, ശ്രീ ലങ്ക, മലേഷ്യ, സിംഗപ്പൂര്‍, എന്നീ രാജ്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയസൂര്യഗ്രഹണത്തെ അതിന്റെ പൂര്‍ണതയില്‍ കാണാന്‍ സാധിക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും കാണാന്‍ സാധിക്കും. അടുത്ത […]
പൗരത്വ നിയമത്തിനെതിരെ യു.എന്‍ മനുഷ്യാവകാശ സമിതി
പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എൻ മനുഷ്യാവകാശ സമിതി രംഗത്ത്. തീർത്തും വിവേചനപരമാണ് നിയമമെന്ന് സമിതി കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഭരണഘടനാ വിരുദ്ധമായ നിയമത്തെ സുപ്രിംകോടതി വിശദമായി വിലയിരുത്തുമെന്ന പ്രതീക്ഷയും സമിതി പങ്കുവെക്കുന്നു. നിയമത്തിൽ നിന്ന് മുസ്‍ലിം വിഭാഗത്തെ മാത്രം മാറ്റിനിർത്തിയതിലൂടെ ഇന്ത്യൻ ഭരണഘടന ഉയർത്തി പിടിക്കുന്ന തുല്യതയാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട യു.എൻ ഹൈകമീഷൻ ചൂണ്ടിക്കാട്ടി. നിയമത്തിനെതിെര ഇന്ത്യയിൽ വൻ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് സമിതി വക്താവ് ജെറമി ലോറൻസ് പ്രസ്താവനയിൽ വ്യക്തമാക്കി. വംശീയ വിവേചനം അവസാനിപ്പിക്കാനുള്ള യു.എൻ ചാർട്ടറിൽ […]
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നു;
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്നു. അഞ്ച് പ്രക്ഷോഭകരാണ് ഇതുവരെ സൈന്യത്തിന്‍റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മേഘാലയ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനം ആഭ്യന്തര മന്ത്രി അമിത് ഷാ ഉപേക്ഷിച്ചു. പ്രക്ഷോഭകാരികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് അസം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ പലയിടങ്ങളിലും തുടരുകയാണ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് മേഘാലയയിലും അരുണാചല്‍ പ്രദേശിലും അമിത് ഷാ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. സന്ദര്‍ശനം റദ്ദാക്കിയതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചെങ്കിലും അടുത്ത യാത്ര എപ്പോഴെന്ന് വ്യക്തമാക്കിയിട്ടില്ല. […]
ശബരിമലയിൽ ഭക്തജന തിരക്ക്; വരുമാനത്തിലും വർദ്ധനവ്
ശബരിമല വരുമാനത്തിൽ വർദ്ധനവ്. നടതുറന്ന് ഒരു മാസമാകുമ്പോൾ വരുമാനം 100 കോടി കവിഞ്ഞു. ആറ് കോടിയിലധികം രൂപയുടെ നാണയവും എണ്ണിത്തിട്ടപ്പെടുത്താനുണ്ട്. തീർത്ഥാടകർ കൂടുതലായി എത്തുന്നത് ശബരിമലയിലെ വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ തീർത്ഥാടന കാലത്തേക്കാൾ 40 കോടി രൂപയുടെ അധിക വരുമാനമാണ് ശബരിമലയിൽ ലഭിച്ചത്. കാണിക്കയായി ലഭിച്ചത് 35 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയം 21 കോടിയായിരുന്നു വരുമാനം. അപ്പം അരവണ വില്‍പനയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ആറ് കോടിയിലധികം രൂപയുടെ നാണയങ്ങളും എണ്ണിതീർക്കാനുണ്ട്. ഇതിനായി തിരുപ്പതി മോഡൽ […]
കാസര്‍കോട് അനധികൃത ചെങ്കല്‍ ഖനനം വ്യാപകമാകുന്നു
കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാപകമായി ചെങ്കല്‍ ഖനനം. ഏക്കറുകണക്കിന് പ്രദേശത്താണ് അനധികൃതമായി ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ക്വാറികളുടെ പ്രവര്‍ത്തനം മൂലം പ്രദേശത്തെ ജനജീവിതം ദുഷ്കരമെന്ന് നാട്ടുകാര്‍. കാസര്‍കോട് ആദൂര്‍ വില്ലേജിലെ മിനിച്ചിപദവിലാണ് ചെങ്കല്‍ ഖനനം വ്യാപകമായുള്ളത്. ഏക്കര്‍ കണക്കിന് ഭൂമിയില്‍ നിന്നും നൂറ് കണക്കിന് ലോഡ് ചെങ്കല്ലുകളാണ് അയല്‍ സംസ്താനങ്ങളിലേക്കടക്കം ദിവസവും കടത്തുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികള്‍ ഇവിടത്തെ ജനജീവിതം ദുഷ്കരമാക്കുകയാണ്. നിലയ്ക്കാത്ത യന്ത്രത്തിന്‍റെ ശബ്ദം കുട്ടികളുടെ പഠനത്തെയടക്കം ബാധിക്കുന്നുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനം പ്രദേശത്ത് […]
പാലാരിവട്ടം മരണം; റോഡുകളുടെ അറ്റകുറ്റപണി വേഗത്തിലാക്കാന്‍ ജില്ലാഭരണകൂടം
പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവിന്റെ ജീവന്‍ പൊലിഞ്ഞതിന് പിന്നാലെ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. തമ്മനം – പുല്ലേപ്പടി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കൊച്ചി കോർപ്പറേഷന് കളക്ടര്‍ നിർദ്ദേശം നൽകി. യുവാവിന്റെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാവിലെ പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപത്തെ കുഴിയില്‍ വീണ് കൂനമ്മാവ് സ്വദേശിയായ യദുലാലിന്റെ ജീവന്‍ പൊലിഞ്ഞത്. ഇതോടെ നഗരത്തിലെ റോഡുകളിലെ ശോചനീയാവസ്ഥക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാകുകയും ചെയ്തു. ഇതോടെ […]
പൗരത്വ ബില്ലില്‍ പ്രതിഷേധം ശക്തമാക്കാന്‍ കേരളം
ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകും. 16 ന് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തുന്ന പ്രതിഷേധം നടക്കും. 17 ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലും നടക്കും. സംസ്ഥാനത്തെ ബി.ജെ.പി ഇതര സംഘടനകളെല്ലാം പൌരത്വ ഭേദഗതിക്കെതിരെ സമരരംഗത്താണ്. തിങ്കാളാഴ്ച രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും വിവിധ രാഷ്ട്രീ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുക്കും. വെല്‍ഫയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി, ഡി.എച്.ആര്‍.എം തുടങ്ങി മുപ്പതോളം സംഘടനകളും ആക്ടിവിസ്റ്റുകളും ആഹ്വാനം ചെയ്ത […]











