India National

കേന്ദ്ര സര്‍ക്കാരിന്‍റേത് ഭീരുത്വം;പ്രിയങ്ക ഗാന്ധി

ജാമിഅ മില്ലിയ ഇസ്‍ലാമിയ യൂണിവേഴ്സിറ്റിയിലും അലിഗഡ് മുസ്‍ലിം സര്‍വകലാശാലയിലും പൊലീസ് നടത്തിയ നരനായാട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്‍റേത് ഭീരുത്വമാണ്. സര്‍വകലാശാലകളില്‍ കയറി വിദ്യാര്‍ഥികളെ ആക്രമിക്കുകയാണ് പൊലീസ്. സര്‍ക്കാരിന് ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ ഭയമാണ്. ഏകാധിപത്യത്തിലൂടെ യുവാക്കളെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പൌരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിഅ മില്ലിയയിലെ പ്രക്ഷോഭത്തിനെതിരായ പൊലീസ് നരനായാട്ടതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പൊലീസ് സർവകലാശാല ക്യാംപസിലേക്ക് ഇരച്ചുകയറിയത്. പ്രക്ഷോഭകാരികളെ […]

India National

ഉന്നാവ് ബലാത്സംഗ കേസില്‍ ഇന്ന് വിധി

ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗര്‍ പ്രതിയായ ഉന്നാവ് ബലാത്സംഗ കേസില്‍ ഇന്ന് ഡല്‍ഹി കോടതി വിധി പറയും. 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 13 പ്രോസിക്യൂഷന്‍ സാക്ഷികളെയും 9 പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ച ശേഷമാണ് കോടതി ഉന്നാവ് കേസില്‍ ഇന്ന് വിധി പറയുന്നത്. അടച്ചിട്ട കോടതി മുറിയിൽ സാക്ഷി മൊഴികൾ രേഖപ്പെടുത്തുന്നത് ഡിസംബർ 2ന് പൂർത്തിയായിരുന്നു. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറും കൂട്ടാളികളുമാണ് കേസിലെ പ്രതികള്‍. 2017ല്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ […]

India National

ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി ഡി.എം.കെ

ജാമിഅ മില്ലിയയിലും അലിഗഡ് മുസ്‍ലിം യൂണിവേഴ്‌സിറ്റിയിലും നടന്ന പൊലീസിന്റെ നരനായാട്ടില്‍ ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. ജാമിഅ, അലിഗഡ് വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഭീകരമായ അക്രമത്തിന്റെ കാഴ്ച്ചകള്‍ കണ്ട് ശരിക്കും ഞെട്ടിയെന്നും അവിടെ ചിന്തിയ മുഴുവന്‍ രക്തത്തിനും വരും ദിവസങ്ങളില്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്തുടനീളം പൗരത്വ നിയമത്തിനെതിരായ നിലക്കാത്ത പ്രതിഷേധം തിരിച്ചറിഞ്ഞ് ബി.ജെ.പി നിര്‍ബന്ധമായും പൗരത്വ ഭേദഗതി നിയമം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ […]

India Kerala

മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളക്ക് നേരെ ആലുവയിൽ കരിങ്കൊടി

മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളക്ക് നേരെ എറണാകുളം ആലുവയിൽ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് -കെ.എസ്‌.യു പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. 10 മിനുറ്റോളം ഗവർണറുടെ വാഹനം തടഞ്ഞു നിർത്തി. മണിപ്പൂരിൽ പ്രശ്നങ്ങളില്ലെന്നും മണിപ്പൂര്‍ സര്‍ക്കാരിന് പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ നിലപാടാണുള്ളതെന്നും ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള പറഞ്ഞു. ജാമിഅ മില്ലിയയിലെ പോലീസ് നടപടിക്കെതിരെ സംസ്ഥാനത്തും വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ട്രെയിൻ തടഞ്ഞും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് പ്രകടനം നടത്തിയുമാണ് യുവജന-വിദ്യാർത്ഥി സംഘടനകൾ എതിർപ്പറിയിച്ചത്. രാജ്ഭവനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ […]

India Kerala

നാളത്തെ ഹര്‍ത്താല്‍

ദേശീയ പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ, മത, സാമുദായിക പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാളെ. ഹര്‍ത്താലില്‍ നിന്ന് ശബരിമല തീര്‍ഥാടകരെ ഒഴിവാക്കി. ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെയായിരിക്കും ഹര്‍ത്താല്‍ നടത്തുകയെന്ന് സംയുക്ത സമിതി അറിയിച്ചു. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ ഹര്‍ത്താല്‍ ബാധകമായിരിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി സംയുക്ത സമിതി നേരത്തെ അറിയിച്ചിരുന്നു. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ കേരളീയ സമൂഹം മുന്നോട്ടുവരണമെന്നും തൊഴില്‍, യാത്ര […]

India Kerala

സംസ്ഥാനത്ത് ഇന്ന് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം

ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ഭരണപ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കും. പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രംഗത്തുവന്നിരുന്നു. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. ഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ യോജിച്ച സ്വരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭരണപ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് അണിനിരക്കുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് […]

Europe India Pravasi Switzerland

പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധവും,ഓ സി ഐ കാർഡ് റദ്ദു ചെയ്യാനുള്ള വ്യവസ്ഥകൾ പുനപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് . …

സൂറിച് : മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച്‌ രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ആര്‍എസ്‌എസ്‌ പദ്ധതിയുടെ ഭാഗം കൂടിയാണ് . അതുകൊണ്ടു തന്നെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും ഭേദഗതി നിയമത്തെ എതിര്‍ത്ത്‌ തോല്‍പിക്കാനും ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന്‌ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് കേരളാ ചാപ്റ്റർ എല്ലാ പ്രവാസി ഭാരതീയരോടും അഭ്യര്‍ഥിച്ചു. പൗരത്വ ഭേദഗതി നിയമം യാഥാർഥ്യമായിരിക്കെ അതിനെതിരെ ശക്തമായ നിസ്സഹരണം […]

India Kerala

‘കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് കോടതിയുടെ കുറ്റംകൊണ്ടാണോ’ ജി. സുധാകരന്‍

പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി ജി സുധാകരന്‍. കോടതികളിൽ കേസുകൾ കെട്ടി കിടപ്പുണ്ട്, അത് ജഡ്ജിമാരുടെ കുറ്റമാണോയെന്ന് സുധാകരൻ ചോദിച്ചു. റോഡിലെ കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. പാലാരിവട്ടം അപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായ സംഭവത്തിൽ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെതിരെയുള്ള മറുപടിയായിരുന്നു മന്ത്രി ജി സുധാകരൻ നൽകിയത്. മൂക്കിൽ വിരൽ വെച്ചിട്ട് കാര്യമില്ല കേരളത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. […]

India Kerala

പൗരത്വ ഭേദഗതി നിയമം: 17-ലെ ഹർത്താലുമായി ബന്ധമില്ലെന്ന് യൂത്ത് ലീഗ്

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി ഡിസംബർ 17-ന് നടത്തുന്ന ഹർത്താലുമായി ബന്ധമില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ്. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആണ് ഇതുസംബന്ധിച്ചുള്ള പ്രസ്താവന ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചത്. ചില സംഘടനകളും വ്യക്തികളും ഡിസംബർ 17ന് പ്രഖ്യാപിച്ച ഹർത്താലുമായി ബന്ധമില്ലെന്നും പ്രചരണ പ്രവർത്തനങ്ങളിൽ യൂത്ത് ലീഗ് പ്രവർത്തകർ പങ്കാളികളാകരുതെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. 17 ലെ ഹർത്താലുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നിലപാട്… പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകളും വ്യക്തികളും ഡിസംബർ […]

India Kerala

ട്രഷറി നിയന്ത്രണത്തിന് ഇളവ്

ട്രഷറി നിയന്ത്രണത്തിന് നേരിയ ഇളവ്. ഡിസംബര്‍ 7 വരെ സമര്‍പ്പിച്ച ഒരു ലക്ഷം രൂപയില്‍ താഴെയുള്ള ബില്ലുകള്‍ മാറി നല്‍കാന്‍ ട്രഷറി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. പോസ്റ്റല്‍ സ്റ്റാമ്പുകള്‍ വാങ്ങാനും അനുമതി. അതേ സമയം സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവെന്ന് പ്രതിപക്ഷം പ്രതികരിച്ചു. നവംബര്‍ 15 നാണ് ട്രഷറി പ്രവര്‍ത്തനത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കിയത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബില്ലുകള്‍ മാറുന്നതിന് വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആ നിയന്ത്രണത്തിന് ഒരു മാസമാകുമ്പോഴാണ് […]