India National

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് പ്രതിപക്ഷം

രാജ്യവ്യാപക പ്രതിഷേധത്തിനിടെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനകൾ അടക്കം സമർപ്പിച്ച അറുപതോളം ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖുക്കാർ, പാഴ്‌സി, ജെയിൻ, ബുദ്ധിസ്റ്റുകൾ, ക്രൈസ്തവർ എന്നിവർക്ക് പൗരത്വം നൽകുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്‌ലിം സമുദായത്തെ ഒഴിവാക്കിയതിൽ […]

India Kerala

വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരം

വയനാട്ടില്‍ പാമ്പ് കടിയേറ്റ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ആന്റിവെനം നല്‍കിയതോടെ കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബീനാച്ചി ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റൈഹാന് ഇന്നലെ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പാമ്പ് കടിയേറ്റിരുന്നത്. ആദ്യം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും പിന്നീട് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റിയാണ് വിദഗ്ധ ചികിത്സ നല്‍കിയത്.

India Kerala

പൗരത്വ ഭേദഗതി ബില്‍

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ഓരോ ദിവസം മുന്നോട്ടുപോകുന്തോറും കേരളത്തില്‍ ശക്തമാകുന്നു. കുറ്റ്യാടി ദേശം പൗരത്വ ബില്ലിനെ തള്ളിക്കളയുന്നുവെന്ന പേരില്‍ കോഴിക്കോട് കുറ്റ്യാടിയില്‍ പടുകൂറ്റന്‍ പ്രകടനം നടന്നു. നോവലിസ്റ്റ് പി സുരേന്ദ്രനാണ് ജനമഹാറാലി ഉദ്ഘാടനം ചെയ്തത്. സംഘാടകരെ പോലും അമ്പരിപ്പിച്ചാണ് കുറ്റ്യാടിയിലെ ജനമഹാറാലിയില്‍ ആയിരങ്ങള്‍ അണി നിരന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കുറ്റ്യാടി ദേശം പൗരത്വ ബില്‍ തള്ളിക്കളയുന്നവെന്ന തലക്കെട്ടിലുള്ള പ്രകടനം. പ്രകടനത്തിന് ശേഷം നടന്ന പൊതു സമ്മേളനം നോവലിസ്റ്റ് പി സുരേന്ദ്രന്‍ ഉദ്ഘാടനം […]

India Kerala

സഭയിൽ തന്നെ തുടരുമെന്ന് സിസ്റ്റര്‍ ലൂസി

തെറ്റ് ചെയ്തെന്ന് സഭ തന്നെ ബോധ്യപ്പെടുത്താത്ത കാലത്തോളം സഭയിൽ തന്നെ തുടരുമെന്ന് സിസ്റ്റര്‍ ലൂസി. പുറത്താക്കിയെന്ന് കാട്ടി വത്തിക്കാനിൽ നിന്നും കത്ത് വന്നാൽ പോലും തുടരുമെന്നും ലൂസി അറിയിച്ചു. തന്റെ ഭാഗം കേൾക്കാൻ ഒരു ഏകാംഗ കമ്മീഷനെ പോലും സഭ നിയോഗിച്ചില്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. സഭക്കെതിരായ പരാതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മുമ്പ് സഭയുടെ കത്ത് വന്നിരുന്നു. പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കത്തില്‍ പറഞ്ഞെങ്കിലും സിസ്റ്റര്‍ ലൂസി അതിന് തയ്യാറാകില്ലെന്ന് അറിയിക്കുകയായിരുന്നു. സഭ […]

India Kerala

പൗരത്വനിയമം സംഘപരിവാറിന്റെ ഭ്രാന്തന്‍ ആശയത്തില്‍ നിന്ന് ഉടലെടുത്തത് : മന്ത്രി എം.എം. മണി

ആര്‍.എസ്.എസ്-സംഘപരിവാര്‍ ശക്തികളുടെ ഹിന്ദുരാഷ്ട്രമെന്ന ഭ്രാന്തന്‍ ആശയത്തില്‍ നിന്നുമാണ് പൗരത്വനിയമം ഉടലെടുത്തതെന്ന് മന്ത്രി എം.എം. മണി പറഞ്ഞു . കീഴാറ്റൂരില്‍ നടന്ന ഇല്ലിക്കല്‍ രാമദാസിന്റെ കുടുംബത്തിനുള്ള സഹായധന കൈമാറ്റവും കെ. ഹരിദാസന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമത്വവും സാഹോദര്യവും തകര്‍ക്കുന്ന നിലപാടാണ് നരേന്ദ്രമോദിയും അമിത്ഷായും കൂടി ചെയ്യുന്നതെന്നും മന്ത്രി ആരോപിച്ചു .

India National

നാലു മാസങ്ങള്‍ക്കുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രമുയരും: അമിത് ഷാ

ന്യൂഡല്‍ഹി: അടുത്ത നാലു മാസങ്ങള്‍ക്കുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ കേസിന് പോകേണ്ടാ എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. പക്ഷേ രാമക്ഷേത്രം പണിയാനുള്ള വിധി ബി.ജെ.പി നേടിയെടുത്തു. നാലു മാസത്തിനുള്ളില്‍ അയോധ്യയില്‍ ആകാശംമുട്ടെ ഉയരത്തില്‍ ഒരു രാമക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു അമിത്ഷായുടെ പ്രസ്താവന. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെമ്ബാടും പ്രതിഷേധം കനക്കുമ്ബോഴാണ് അയോധ്യയില്‍ രാമക്ഷേത്രം എത്രയും വേഗത്തില്‍ നിര്‍മിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന.

India Kerala

ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി; നേരിടുമെന്ന് പൊലീസ്

നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹർത്താലിനെ ഭീകരവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട്. സംഘ്പരിവാറിന്റെ ദുഷ് പ്രചാരണം കൃത്രിമമായ സംഘർഷം സൃഷ്ടിക്കാനാണെന്നും സമരസമിതി നേതാക്കള്‍ തിരുവനന്തപുരത്ത് പറഞ്ഞു. സംയുക്ത സമിതിയുടെ ഹര്‍ത്താലിനെ നേരിടുമെന്ന് പൊലീസ് . കര്‍ശന നടപടിയുമായി മുന്നോട്ട് പോകും .ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടാകും .അക്രമത്തില്‍ ഏര്‍പ്പെടുകയോ കടകള്‍ അടക്കുകയോ ചെയ്യുന്നവരെ ഉടനടി നീക്കം ചെയ്യും .സര്‍ക്കാര്‍ ഓഫീസുകള്‍, കോടതികള്‍ അടക്കമുള്ളവയ്ക്ക് സുരക്ഷ […]

India National

ഉന്നാവ് കേസില്‍ ബി.ജെ.പി എം.എല്‍.എ കുറ്റക്കാരനാണെന്ന് കോടതി

ഉ​ന്നാ​വ്​ ബ​ലാ​ത്സം​ഗ കേ​സി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബി.​ജെ.​പി എം.​എ​ല്‍.​എ കു​ല്‍​ദീ​പ്​ സെ​ന്‍​ഗാ​ര്‍ കുറ്റക്കാരനാണെന്ന് കോടതി.ഡ​ല്‍​ഹി തീസ് ഹസാരി കോ​ട​തിയാണ് വിധി പറഞ്ഞത്. ഒമ്ബത് പ്രതികളില്‍ ഒരാളെ വെറുതെവിട്ടു. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. 2017ല്‍ ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്​​ത​താ​യാ​ണ്​ കേ​സ്. 13 ​പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​ക​ളെ​യും ഒ​മ്ബ​ത്​ ​പ്ര​തി​ഭാ​ഗം സാ​ക്ഷി​ക​ളെ​യും വി​സ്​​ത​രി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യും അ​മ്മാ​വ​നു​മാ​ണ്​ പ്ര​ധാ​ന സാ​ക്ഷി​ക​ള്‍. ഡ​ല്‍​ഹി എ​യിം​സി​ല്‍ പെ​ണ്‍​കു​ട്ടി ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മൊ​ഴി​യെ​ടു​ക്കാ​ന്‍​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​ത്യേ​ക കോ​ട​തി സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും പോ​ക്​​സോ​യി​ലെ​യും വി​വി​ധ […]

India Kerala

ഹണി ബെഞ്ചമിന്‍ കൊല്ലം മേയര്‍

കൊല്ലം : കൊല്ലം നഗരസഭ മേയര്‍ സി.പി.ഐയിലെ ഹണി ബഞ്ചമിന്‍. മുന്‍ മേയറും പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗവുമാണ് ഹണി ബഞ്ചമിന്‍. സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ഇന്നലെ ചേര്‍ന്ന സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് യോഗം രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അന്തിമ തീരുമാനം സംസ്ഥാന സെന്ററിന് വിട്ടു. എക്സിക്യുട്ടീവിലെ ഇസ്മയില്‍ പക്ഷക്കാര്‍ കടപ്പാക്കട കൗണ്‍സിലര്‍ എന്‍. മോഹനനെ നിര്‍ദ്ദേശിച്ചപ്പോള്‍ കാനം പക്ഷം ജില്ലാ കൗണ്‍സില്‍ അംഗം ഹണി ബഞ്ചമിന് വേണ്ടി ഉറച്ചുനില്‍ക്കുകയായിരുന്നു. മേയര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കാന്‍ ശനിയാഴ്ച ചേര്‍ന്ന […]

India Kerala

പൗരത്വനിയമ ഭേദഗതി; കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുന്നുവെന്ന് പിണറായി

ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ഭരണപ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രംഗത്തുവന്നിരുന്നു. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. ഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ യോജിച്ച സ്വരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭരണപ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് അണിനിരക്കുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് […]