India Kerala

റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു

റേഷന്‍ സാധനങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന്‌ കേരള സ്റ്റേറ്റ്‌ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ക്രിസ്‌മസ്‌കാലത്ത്‌ തിരുവനന്തപുരം താലൂക്ക്‌ സപ്ലൈ ഓഫീസ്‌, സിറ്റി നോര്‍ത്ത്‌, സിറ്റി സൗത്ത്‌ എന്നിവിടങ്ങളിലെ റേഷന്‍കടകളില്‍ മാസം പകുതിയായിട്ടും സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള അരി, ആട്ട, മണ്ണെണ്ണ എന്നിവ എത്തിയിട്ടില്ലെന്ന് റേഷന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ വ്യക്തമാക്കി . കരാറുകാരന്‍ വിജിലന്‍സ്‌ കേസില്‍ ഉള്‍പ്പെട്ട്‌ സപ്ലൈകോ കരാറില്‍നിന്ന്‌ ഒഴിവായി. ബദല്‍ സംവിധാനം ഒരുക്കുന്നതിന്‌ സപ്ലൈകോ കൂടി പരാജയപ്പെട്ടതോടെ മുഴുവന്‍ കടകളും കാലിയായി കിടക്കുകയാണ് . വിതരണത്തിനാവശ്യമായ […]

India Kerala

ശശി തരൂരിനും വി മധുസൂദനന്‍ നായര്‍ക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് ശശി തരൂരും വി മധുസൂദനന്‍ നായരും അര്‍ഹരായി. മധുസൂദനന്‍ നായരുടെ ‘അച്ഛന്‍ പിറന്ന വീട്’ എന്ന കാവ്യമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മണ്ണും വെള്ളവും ആകാശവും മനസ്സുമെല്ലാം അന്യമായി പോയ നഗരത്തില്‍ അച്ഛന്‍ മക്കളെയും കൊണ്ടു നടത്തുന്ന മാനസസഞ്ചാരമാണ് പ്രമേയം. ശശി തരൂരിന്റെ ആന്‍ ഇറ ഓഫ് ഡാര്‍ക്ക്‌നെസ് എന്ന കൃതിക്കാണ് ഇംഗ്ലീഷില്‍ പുരസ്‌കാരം. അക്കാദമി പ്രസിഡന്റ്ചന്ദ്രശേഖര കമ്ബറിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

India Kerala

നവോത്ഥാന ശ്രേഷ്ഠ പുരസ്‌കാരം വി.എസ്. രശ്മിക്ക്

നവോത്ഥാന സംസ്‌കൃതിയുടെ ‘നവോത്ഥാന ശ്രേഷ്ഠ’ പുരസ്‌കാരം വി എസ് രശ്മിക്ക്. കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്ബരയ്ക്കാണ് പുരസ്‌കാരം. ചാത്തന്നൂരില്‍ നടന്ന കാവ്യസംഗമത്തില്‍ കവി കുരീപ്പുഴ ശ്രീകുമാറാണ് പുരസ്‌കാരം സമ്മാനിച്ചത്. കലാകൗമുദിയില്‍ സബ് എഡിറ്ററായ രശ്മി തൃശൂര്‍ കുന്നംകുളം വെളളറക്കാട് വിളമ്ബത്ത് വീട്ടില്‍ ശങ്കരന്‍ കുട്ടിയുടെയും വത്സലയുടെയും മകളാണ്.

India National

പൗരത്വ ഭേദഗതി നിയമം: കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. ജനുവരി രണ്ടാം വാരം കേസ് വീണ്ടും പരിഗണിക്കും. രാജ്യവ്യാപക പ്രതിഷേധത്തിനിടെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യമാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനകൾ അടക്കം സമർപ്പിച്ച അറുപതോളം ഹർജികളാണ് കോടതിയിലെത്തിയത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖുക്കാർ, […]

India Kerala

തിരുവനന്തപുരം വിമാനത്താവളം ;ഹർജികൾ തള്ളി

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നത് ചോദ്യം ചെയ്ത് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത് ചോദ്യം ചെയ്തുള്ള ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സംസ്ഥാന സർക്കാർ, എയർ പോർട് അതോറിറ്റി എംപ്ലോയീസ് യൂനിയൻ, കെ.എസ്ഐഡി.സി തുടങ്ങിയവരാണ് ഹരജി നല്‍കിയത്.

India Kerala

സംസ്ഥാനത്ത് വീണ്ടും സവാളക്ക് വില കൂടി

സംസ്ഥാനത്ത് സവാളക്ക് വീണ്ടും വില കൂടി. കോഴിക്കോട് മൊത്ത വിപണിയില്‍ കിലോക്ക് 150 രൂപയാണ് വില. കഴിഞ്ഞ ദിവസം 110 രൂപ വരെയായി കുറഞ്ഞിരുന്നു. കേരളത്തിലേക്കുള്ള സവാള വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണം. വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനം. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയിൽ ലാഭം കൊയ്യുന്നത് ഇടനിലക്കാര്‍ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല. അതേസമയം ഉള്ളിവില നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാകണമെന്ന് അനൂബ് ജേക്കബ് പറഞ്ഞു.

India Kerala

കരിപ്പൂര്‍ ; റണ്‍വേ ഫിലിറ്റ് നിര്‍മാണം പുരോഗമിക്കുന്നു

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്‍റെ അടിസ്ഥാന വികസന രംഗത്ത് പ്രധാനമാവുകയാണ് റണ്‍വേ ഫിലിറ്റ് നിര്‍മാണം. മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ഏറ്റവും നീളം കൂടിയ കോഡ് ഇ ഗണത്തില്‍ പെടുന്ന എയര്‍ബസ് 340 വിമാനങ്ങള്‍ക്ക് വരെ കരിപ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ കഴിയും. എയര്‍ബസ് 300, എയര്‍ബസ് 310 എന്നീ ഇടത്തരം കോഡ് ഡി ഗണത്തില്‍ പെടുന്ന വിമാനങ്ങള്‍ക്ക് അനുസരിച്ചുള്ള സൌകര്യങ്ങളായിരുന്നു റണ്‍വേ ഫിലിറ്റിനോട് ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്നത്. നിലവില്‍ ഓവര്‍ സ്റ്റിയറിങ് രീതിയിലൂടെയാണ് വൈഡ് ബോഡി വിമാനങ്ങള്‍ കരിപ്പൂരില്‍ ലാന്‍റ് […]

India National

തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് മുസ്‌ലിം പൗരത്വവും പാകിസ്ഥാന്‍ വിരോധവും ആയുധമാക്കി

മുസ്‌ലിം പൗരത്വവും പാകിസ്ഥാന്‍ വിരോധവും വീണ്ടും ആയുധമാക്കി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള തീവ്ര ശ്രമത്തിലാണ് ജാര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും. നുഴഞ്ഞു കയറ്റക്കാരുമായോ ബംഗാളി അഭയാര്‍ഥികളുമായോ പ്രത്യക്ഷ ബന്ധങ്ങളില്ലാത്ത സംസ്ഥാനത്ത് രാജ്യത്തെ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും മറച്ചുപിടിച്ചാണ് മോദിയുടെ പ്രചാരണം. രാമക്ഷേത്ര നിര്‍മ്മാണവും ബി.ജെ.പി ആയുധമാക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും കടന്നാക്രമിച്ചു കൊണ്ടാണ് ജാര്‍ഖണ്ഡിലുടനീളം നരേന്ദ്ര മോദിയും അമിത് ഷായും തെരഞ്ഞെടുപ്പു പ്രചാരണം നയിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ പാകിസ്ഥാനികള്‍ക്കും ഇന്ത്യന്‍ പൗരത്വം […]

India National

ജാമിഅ സംഘര്‍ഷം

ദേശീയ പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ മില്ലിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് പ്രതി ചേര്‍ത്തു. പുതുതായി തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഏഴ് പേരാണ് പ്രതികള്‍. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആസിഫ് ഖാനും കേസില്‍ പ്രതിയാണ്. ജാമിഅ വിദ്യാര്‍ഥികളായ ആസിഫ് ഇഖ്ബാല്‍, ചന്ദന്‍ കുമാര്‍, കാസിം എന്നിവരെയാണ് ഡല്‍ഹി പൊലീസ് പ്രതി ചേര്‍ത്തത്. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആസിഫ് ഖാനും ഉള്‍പ്പെടുന്നു. നേരത്തെ വിദ്യാർഥികൾക്കെതിരെ വ്യാപകമായി ഡല്‍ഹി പൊലീസ് എഫ്.ഐ.ആറുകളെടുക്കുന്നുവെന്ന് സീനിയര്‍ അഭിഭാഷക ഇന്ദിര […]

India National

ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന് അമിത് ഷാ

ഒരു കാരണവശാലും ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുസ്‍ലിം ഇതര അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് മോദി സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും നിയമത്തെ എതിര്‍ക്കുന്നവര്‍ അവര്‍ക്ക് കഴിയുന്നത്ര എതിര്‍ക്കട്ടെയെന്നും അമിത് ഷാ പറഞ്ഞു. പുതിയ നിയമത്തെ എത്രത്തോളം എതിർക്കാമോ അത്രയും എതിർക്കാം. എന്നാലും നിയമവുമായി സർക്കാർ മുന്നോട്ടു പോകും. മുസ്‍ലിം സഹോദരികളോടും സഹോദരന്മാരോടുമാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ല. ഇന്ത്യയില്‍ ജീവിക്കുന്ന ആരും […]