ശബരിമല യുവതീ പ്രവേശന കാര്യത്തിൽ അവ്യക്തതയുണ്ടെന്ന നിലപാട് ശരിവെക്കുന്ന തരത്തിൽ സുപ്രീം കോടതി പരാമർശം നടത്തിയതിലെ ആശ്വാസത്തിലാണ് സർക്കാർ. പൊലിസ് സംരക്ഷണം നൽകി മലയിൽ എത്തിക്കണമെന്ന ഹർജി പരിഗണിച്ചിട്ടും കോടതി ഉത്തരവ് ഒന്നും നൽകാത്തതും അനുകൂല ഘടകമായിട്ടാണ് സർക്കാർ കാണുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികളിൽ തീരുമാനമാക്കാതെ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ ഏഴംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയതോടെ 2018 സെപ്റ്റംബർ 28ലെ വിധി നിലനിൽക്കുമോ എന്ന സംശയം നേരത്തെ തന്നെ ഉയർന്ന് വന്നിരിന്നു. വിധിയിൽ അവ്യക്തതയുള്ളത് […]
India
കളക്ടറേറ്റ് മാര്‍ച്ചിനൊരുങ്ങി കോണ്‍ഗ്രസ്സ്
മലപ്പുറം: പൗരത്വ ബില്ലിനെതിരെ ഈ മാസം 21ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇതുസംബന്ധിച്ച് ചേര്‍ന്ന ജില്ലാ നേതൃയോഗം എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ഭാരവാഹികളായ വി.എ കരീം, കെ.പി അബ്ദുല്‍ മജീദ്, മുന്‍ പ്രസിഡന്റുമാരായ ഇ.മുഹമ്മദ് കുഞ്ഞി, യു.അബൂബക്കര്‍, വീക്ഷണം മുഹമ്മദ്, കെ.സി കുഞ്ഞിമുഹമ്മദ്, വല്ലാഞ്ചിറ ഷൗക്കത്തലി, സി.സുകുമാരന്‍, പി.സി വേലായുധന്‍ കുട്ടി, ഉമര്‍ ഗുരുക്കള്‍, കെ.പി.കെ തങ്ങള്‍, പന്ത്രോളി […]
ഹൈക്കോടതിയോട് നന്ദി പറഞ്ഞ് യുവാവിന്റെ കുടുംബം
ഹൈക്കോടതിയോട് നന്ദി പറഞ്ഞ് യദുലാലിന്‍റെ കുടുംബം. തന്‍റെ മകന്‍ പോയതോടെ കുറേ കുഴിയെങ്കിലും അടഞ്ഞല്ലോയെന്നും യദുലാലിന്‍റെ അച്ഛന്‍ പറഞ്ഞു. മകന്‍റെ ദുരവസ്ഥ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടേയെന്നും യദുലാലിന്‍റെ അച്ഛന്‍പറഞ്ഞു. പാലാരിവട്ടത്ത് യുവാവ് മരിച്ച സംഭവത്തില്‍ നാല് പൊതുമരാമത്ത് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു. മുന്നറിയിപ്പ് ബോര്‍ഡും ബാരിക്കേഡും സ്ഥാപിക്കാതെ വീഴ്ച വരുത്തിയതിനാണ് സസ്പെന്‍ഷന്‍. മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
കുടുംബത്തോടു മാപ്പുപറഞ്ഞ് ഹൈക്കോടതി
പാലാരിവട്ടത്ത് കുഴിയിൽ വീണു മരിച്ച യുവാവിന്റെ കുടുംബത്തോടു മാപ്പുപറഞ്ഞ് ഹൈക്കോടതി. കുഴി അടയ്ക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. 2008ലെ റോഡപകടവുമായി ബന്ധപ്പെട്ട ഹര്‍ജി കോടതിയുടെ മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ യുവാവ് വീണ് മരിച്ച സംഭവത്തില്‍ പാലാരിവട്ടം സ്വദേശിയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ രണ്ട് ഹര്‍ജികളും പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. യുവാവിന്റെ മരണം ദൗർഭാഗ്യകരമെന്ന് കോടതി പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തോട് എല്ലാവർക്കുമായി ക്ഷമചോദിക്കുന്നു. നടപ്പാതകളുടെ അവസ്ഥ ശോചനീയമാണ്. കുഴിയിൽ വീണ് […]
‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി
‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമം വർദ്ധിക്കുകയാണെന്നും ഇത്തരം വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും രാഹുല്‍ പറഞ്ഞു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്നത് റെയ്പ് ഇൻ ഇന്ത്യ എന്നായി മാറി എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഈ പ്രസ്താവന സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും മാപ്പു പറണമെന്നും ബി.ജെ.പി എം.പിമാര്‍ ആരോപിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. ഡല്‍ഹിയെ നരേന്ദ്ര മോദി പണ്ട് ‘ബലാത്സംഗ തലസ്ഥാനം’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നും രാഹുല്‍ […]
റെയ്പ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം: രാഹുല്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി എം.പിമാര്‍
ലോക്സഭയില്‍ രാഹുല്‍ ഗാന്ധി എം.പിക്കെതിരെ ബി.ജെ.പി എം.പിമാരുടെ പ്രതിഷേധം. സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മെയ്ക്ക് ഇൻ ഇന്ത്യ എന്നത് റെയ്പ് ഇൻ ഇന്ത്യ എന്നായി മാറി എന്നായിരുന്നു പ്രസ്താവന. ബി.ജെ.പി വനിതാ എം.പിമാരാണ് രാഹുലിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് രാഹുലിന്‍റെ പരാമര്‍ശമെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഇതാണോ രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം? രാഹുലിനെ ശിക്ഷിക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടു. “എല്ലാ […]
പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ശബരിമലയില്‍ പോകാം
ശബരിമല യുവതീ പ്രവേശനത്തില്‍ വ്യക്തത വരുത്താതെ സുപ്രീം കോടതി. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്ന് അറിയിച്ച കോടതി പോകേണ്ടവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ലെന്ന് അറിയിച്ചു. പ്രാര്‍ത്ഥിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പോകാം. എന്നാല്‍ പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ പോകുന്നവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ല. ശബരിമലയില്‍ സ്ഥിതി സ്ഫോടനാത്മകമാണെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ‍്ഡെ നിരീക്ഷിച്ചു. ജീവന് ഭീഷണിയുണ്ടെന്ന ബിന്ദു അമ്മിണിയുടെ അപേക്ഷയില്‍ സുരക്ഷയൊരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമല ദര്‍ശനത്തിന് പ്രായ,മതഭേദമന്യേ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് […]
സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ് ധവളപത്രം പുറത്തിറക്കി
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പഠിക്കാൻ യു.ഡി.എഫ് നിയോഗിച്ച വി.ഡി സതീശൻ എം.എൽ.എ അധ്യക്ഷനായ സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. നികുതി പിരിവിലെ കാര്യക്ഷമത കുറവ് ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും ആണ് സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധവളപത്രം പുറത്തിറക്കിയത്.
പൗരത്വ ഭേദഗതി ബില്‍; മുസ്ലിം വിദ്യാർഥി സംഘടനകളുടെ പാർലമെന്റ് മാർച്ച് ഇന്ന്
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. തലസ്ഥാന നഗരിയിലും പ്രതിഷേധം കനക്കുകയാണ്. ഇന്ന് വിവിധ മുസ്ലിം വിദ്യാർഥി സംഘടനകൾ പാർലമെന്റ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ല് പാസാക്കിയ പാർലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് വിദ്യാർഥി സംഘടനകൾ പ്രതിഷേധം വീണ്ടും ശക്തമാക്കിയിരിക്കുന്നത്. മുസ്ലിം സംഘടനകളായ എം.എസ്.എഫും എസ്.ഐ.ഒയും ഇന്ന് പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഡൽഹിയിലെ വിവിധ കേന്ദ്ര സർവകലാശാലകളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. ഡൽഹി സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിൽ സർവകാലാശാല അധ്യാപകരായ ഹാനി ബാബു, സച്ചിൻ നാരായണൻ, […]
പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം ബില്ലിനെതിരെ വ്യാപക പ്രക്ഷോഭം തുടരുന്നതിനിടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്. വ്യാഴാഴ്ച രാഷ്ട്രപതി ഒപ്പുവെച്ച ശേഷം ബില്‍ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി. 2019 ലെ പൗരത്വ ബില്ലിന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തിലായി. മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം വാഗ്ദാനം ചെയ്യുന്നതാണ് ബില്‍. രൂക്ഷമായ സംവാദങ്ങൾക്ക് […]












