India Kerala

എ.ടി.എം;കൂടുതല്‍ കേസുകള്‍

തൃശൂർ പാറമേൽപ്പടിയിലെ എ.ടി.എം മെഷിൻ തകർത്ത പ്രതികൾ കൂടുതൽ സ്ഥലങ്ങളിൽ എ.ടി.എം കവർച്ച നടത്തിയതായി പൊലീസ്. ഇതേസംഘമാണ് പാലക്കാട്‌ കോതകുറുശിയിലെ എ.ടി.എം മോഷണ ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചത്. പ്രതികളെ കോതകുർശ്ശിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃശൂർ പാറമേൽപ്പടിയിലെ എ.ടി.എം മെഷിൻ തകർത്ത് 15 ലക്ഷത്തോളം രൂപ കവരാൻ ശ്രമിക്കുന്നതിനിടയിലാണ് ഒറ്റപ്പാലം തൃക്കങ്ങോട് സ്വദേശി രാഹുൽ, തൃക്കടിരി സ്വദേശി പ്രജിത് എന്നിവർ പൊലീസ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ 8ന് കോതകുർശിയിലെ എ.ടി.എം തകർത്ത കേസിലും ഈ രണ്ട് പേരാണ് പ്രതികൾ. […]

India Kerala

തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും

തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. അരുവിക്കരയിലെ പമ്പ് സെറ്റുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം തടസപ്പെടുന്നത്. നഗരസഭയിലെ 57 വാര്‍ഡുകളില്‍ കുടിവെള്ള വിതരണത്തിനായി കൂടുതല്‍ ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അരുവിക്കരയില്‍ നിന്ന് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ 14നു വെളുപ്പിന് വരെയാണ് കുടിവെള്ള വിതരണം നിര്‍ത്തിവെയ്ക്കുന്നത്. എല്ലാവരും വെള്ളം കരുതണമെന്നും കരുതലോടെ ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം […]

India Kerala

ലൈസന്‍സില്ലാതെ ബൈക്കോടിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്നു

താമരശ്ശേരി മേഖലയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സില്ലാതെ ബൈക്കോടിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. താമരശ്ശേരി മേഖലയില്‍ സ്ഥിരം പരിശോധന ഏര്‍പ്പെടുത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.പി ഷബീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് സ്‌ക്വാഡുകളായാണ് താമരശ്ശേരി മേഖലയില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ 65 നിയമ ലംഘനങ്ങള്‍ പിടികൂടി. ഇതില്‍ 25 കേസുകള്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതാണ്. […]

India Kerala

ശബരിമല സ്ത്രീപ്രവേശം

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍ക‌ണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി‌കള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആക്ടിവിസ്റ്റുകളായ രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയുമാണ് ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. ശബരിമല ദര്‍ശനത്തിന് പ്രായ,മതഭേദമന്യേ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി നല്‍കിയ അപേക്ഷയും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നല്‍കിയ റിട്ട് […]

India Kerala

ഡിസംബര്‍ 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

പൌരത്വബില്‍, എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി 17ന് ഹര്‍ത്താല്‍ നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ,ഡി.എച്ച്.ആര്‍.എം, ജമായത്ത് കൌണ്‍സില്‍ തുടങ്ങി 35 ഓളം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലെന്ന് സംഘടനകള്‍ അറിയിച്ചു. 35ഓളം സംഘടനകളാണ് ഒരുമിച്ച് ഹര്‍ത്താലിന് പിന്തുണയുമായ് രംഗത്ത് എത്തിയത്.

India National

ബാബരി; എല്ലാ പുനപ്പരിശോധന ഹരജികളും തള്ളി സുപ്രീംകോടതി

ബാബരി ഭൂമി തര്‍ക്ക കേസില്‍ സമർപ്പിച്ച എല്ലാ പുനപരിശോധന ഹരജികളും തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ തള്ളിയത്. 18 പുനപ്പരിശോധനാ ഹരജികളാണ് കോടതി തള്ളിയത്. ബാബരി വിധിക്ക് പിന്നാലെ വിവിധ മുസ്‍ലിം സംഘടനകളും ഹിന്ദു മഹാസഭയുമാണ് പുനപരിശോധന ഹരജികൾ സമർപ്പിച്ചിരുന്നത്. വിധിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്‍ലിം കക്ഷികൾ കോടതിയിൽ പുനപ്പരിശോധന ഹരജി നൽകിയത്. എന്നാൽ, തർക്ക ഭൂമിയിലെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് വഖഫ് ബോർഡ് പരാജയപ്പെട്ടതിനാൽ, നഷ്ടപരിഹാരമായി അഞ്ചേക്കർ ഭൂമി നൽകി കൊണ്ടുള്ള സുപ്രീംകോടതി […]

India National

ബി.ജെ.പി എം.എല്‍.എയുടെ വീട് പ്രതിഷേധക്കാര്‍ കത്തിച്ചു

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ അസമിലെ ചബുവയിൽ ബി.ജെ.പി എം‌.എൽ‌.എ ബിനോദ് ഹസാരിക്കയുടെ വസതി കത്തിച്ചു. കൂടാതെ, വാഹനങ്ങളും സർക്കിൾ ഓഫീസും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. അതേസമയം, ക്രമസമാധാന സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് കേന്ദ്ര സായുധ പൊലീസ് സേനയെ സഹായിക്കാൻ അസം റൈഫിളുകളുടെ അഞ്ച് കമ്പനികളെ അസമിലും മൂന്ന് കമ്പനികളെ ത്രിപുരയിലും വിന്യസിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ അസമില്‍ മൂന്ന് ആര്‍.എസ്.എസ് ഓഫീസുകള്‍ നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. ദില്‍ബ്രുഗയില്‍ ആര്‍.എസ്.എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാര്‍ […]

India Kerala

റോഡിലെ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു

പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു. കൂനന്മാവ് സ്വദേശി യദുലാല്‍ (23)ആണ് മരിച്ചത്. എട്ടുമാസം മുമ്പാണ് റോഡില്‍ കുഴി രൂപപ്പെട്ടതെങ്കിലും ഇതുവരെ അടച്ചിരുന്നില്ല. കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി യദു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ലോറി യദുവിന്റെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ യദുലാല്‍ മരിച്ചു.

India Kerala

പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കാന്തപുരം

പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള മുസ്‍ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. മുസ്‌ലിംകളെ മാത്രം എന്തുകൊണ്ട് ഒഴിവാക്കിയെന്ന് വ്യക്തമാക്കണം, സമസ്ത ഇ.കെ വിഭാഗം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കണമോയെന്ന് അവര്‍ ക്ഷണിച്ചാല്‍ ആലോചിക്കുമെന്നും കാന്തപുരം പറഞ്ഞു. അതേസമയം പൗരത്വ ഭേദഗതി ബില്ലിലെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ്, മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു.16ന് വൈകീട്ട് 7ന് കോഴിക്കോടാണ് യോഗം. യോഗത്തിലേക്ക് മുസ്‌ലിം സംഘടന നേതാക്കളെ ലിഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് […]

India National

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലയില്‍ സുപ്രീം കോടതി ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി വി.എസ് സിർപൂർക്കർ അധ്യക്ഷനായ മൂന്നംഗ കമ്മീഷനാണ് കേസ് അന്വേഷിക്കുക. ഏറ്റുമുട്ടൽ കൊലയിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. വി.എസ് സിർപൂർക്കർ അധ്യക്ഷനായ അന്വേഷണ കമ്മീഷനിൽ മുൻ ബോംബെ ഹൈകോടതി ജഡ്ജി രേഖ പ്രകാശ് ബൾഡോട്ട, മുൻ സി.ബി.ഐ ഡയറക്ടർ ഡി.ആർ കാർത്തികേയൻ എന്നവരാണ് മറ്റംഗങ്ങൾ. മൂന്നംഗ കമ്മീഷൻ ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. കമ്മീഷന്റെ അന്വേഷണം നടക്കുന്നതിനാൽ മറ്റ് അന്വേഷണങ്ങൾ […]