സംസ്ഥാനത്ത് തുലാമഴ ശക്തമായി തുടരും . അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മലയോര മേഖലകളിലും തീരദേശ മേഖലകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.(Rain Alert in kerala) കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്. ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ മുന്നന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും […]
India
‘അഫ്ഗാനിസ്ഥാനോടുപോലും തോൽക്കുന്ന കമ്പനിയാണ് ഇന്ത്യക്കെതിരെ പോരാടുന്നത്; രാഹുൽജിയുടെ ജുദ്ദം പോലെ’; കെ സുരേന്ദ്രൻ
ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ പരാജയമാണ് പാകിസ്താനുണ്ടായത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് അടിച്ചെടുത്തിരുന്നു.മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. എന്നാൽ പാകിസ്താന്റെ പരാജയത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി.(World Cup 2023 K Surendran Against Pakistan team) അഫ്ഗാനിസ്ഥാനോടുപോലും തോൽക്കുന്ന കമ്പനിയാണ് […]
യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ വാദം പൊളിയുന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ഇരിങ്ങാലക്കുടയില്‍ യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അപകടത്തില്‍ ലിവറിനേറ്റ പരുക്കിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വിശദമായ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങള്‍ കാക്കനാട്ടെ ലാബിലേക്ക് അയച്ചു. അപകടത്തെ തുടര്‍ന്നല്ല യുവാവ് മരണപ്പെട്ടതെന്ന ഇരിങ്ങാലക്കുട നഗരസഭയുടെ വാദം തള്ളുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തൃശ്ശൂര്‍ ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ വീണ് പുല്ലൂര്‍ മഠത്തിക്കര സ്വദേശി 45 വയസ്സുള്ള ബിജോയ് ആണ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് […]
‘പിന്‍വാതില്‍ നിയമനവും അനധികൃത സ്ഥിരപ്പെടുത്തലും’; ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെ സർവകലാശാലകൾ
ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെ സർവകലാശാലകൾ. പിന്‍വാതില്‍ നിയമനവും അനധികൃത സ്ഥിരപ്പെടുത്തലിനും നീക്കം. ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലാണ് പിന്‍വാതില്‍ നിയമനം നടക്കുന്നത്. പതിനൊന്ന് സര്‍വകലാശാലകളിലായി 172 ഒഴിവുകളുണ്ടെന്ന് രേഖകള്‍. എന്നാൽ റിപ്പോര്‍ട്ട് ചെയ്തത് 30 എണ്ണം മാത്രം.(Universities without reporting vacancies to PSC) ഒഴിവുകള്‍ ഭാഗികമായെങ്കിലും റിപ്പോര്‍ട്ട് ചെയ്തത് ആറു സര്‍വകലാശാലകള്‍ മാത്രം. നിലവിലുള്ള താല്‍ക്കാലിക്കാരെ സ്ഥിരപ്പെടുത്താന്‍ സിന്‍ഡിക്കേറ്റുകളുടെ നീക്കം. കേരള 25, കാലിക്കറ്റ്-10, കുഫോസ്-8, അഗ്രികള്‍ച്ചര്‍-84. എം.ജി 16, ശ്രീശങ്കര-8, കണ്ണൂര്‍-5, […]
ആദ്യാക്ഷരത്തിന്റെ ധന്യതയ്ക്കും നിറവിനും തയാറായി കുരുന്നുകൾ; ഇന്ന് വിജയദശമി
ഇന്ന് വിജയദശമി. പുലർച്ചെ മുതൽ സംസ്ഥാനത്തെമ്പാടും വിജയദശമി ആഘോഷം തുടങ്ങി. വിജയദശമി ദിവസമായ ഇന്ന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ്. ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കുകയാണ്.സരസ്വതീ പൂജയ്ക്ക് ശേഷമാണ് ക്ഷേത്രങ്ങളിലെ എഴുത്തിനിരുത്തൽ ചടങ്ങുകൾ നടക്കുക. കൊല്ലൂർ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി മണ്ഡപം, തിരൂർ തുഞ്ചൻ പറമ്പ് എന്നിവിടങ്ങളിൽ ആദ്യാക്ഷരമെഴുതാൻ കുരുന്നുകളുടെ വലിയ തിരക്കാണ്. (Vijayadashami Navaratri festival Kerala updates ) ദുർഗാദേവി മഹിഷാസുരനെ വധിച്ച് തിൻമയ്ക്ക് […]
‘ഷെൻ ഹുവ 29’; വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു
വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷെൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ 15ൽ നിന്ന് അവസാനത്തെ ക്രയിൻ ഇറക്കാൻ ഇന്ന് ശ്രമം തുടരും.(A second ship coming for Vizhinjam port ) അതേസമയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കണ്ടെയ്നര്‍ നീക്കം നടത്തുന്നതിനായി ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി എത്തുന്നു. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയന്‍ […]
റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ അനുമതി; ഇളവ് നൽകി കർണാടക
കർണാടകയിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഇളവ്. സർക്കാർ സർവീസിലേക്കുള്ള മത്സര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹിജാബിന് കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് പരീക്ഷകളിൽ വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്. ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ ചൂണ്ടി.(Karnataka permits hijab at exam centres) മറ്റു പരീക്ഷകളിൽ നിന്നും വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് എം.സി. സുധാകർ പറഞ്ഞു. മുൻ സർക്കാർ നിയമ നിർമാണം നടത്തിയതിനാൽ അത് പിൻവലിക്കുന്നതിനായി ഭരണഘടനാപരമായ നടപടികൾ ആവശ്യമാണെന്ന് മന്ത്രി […]
നവരാത്രി ആഘോഷ നൃത്തത്തിനിടെ ഹൃദയാഘാതം; 24 മണിക്കൂറിനിടെ 10 പേര്‍ മരിച്ചു
ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ നൃത്തം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. കൗമാരക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ 13 വയസുകാരനും 17 വയസുകാരനുമുണ്ട്.(heart attack during garba dance 10 people died) നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറ് ദിവസങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് 108 എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിലേക്ക് 521 കോളുകളാണ് എത്തിയത്. ശ്വസം കിട്ടുന്നില്ലെന്ന് പറഞ്ഞ് എത്തിയത് […]
‘സേവനം നൽകാതെ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതാണ് പ്രധാന വിഷയം, നികുതി അടച്ചോ ഇല്ലയോ എന്നതല്ല’; മാത്യു കുഴൽനാടൻ
മാസപ്പടി വിവാദത്തിൽ ധനവകുപ്പിന്റെ റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ. മാസപ്പടിയായി കിട്ടിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് ധനവകുപ്പിന്റെ റിപ്പോർട്ടിൽ എവിടെയാണ് പരാമർശമെന്ന് കുഴൽനാടൻ ചോദിച്ചു.(mathew kuzhalnadan against veena vijayan on gst row) നികുതിയച്ചതല്ല മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതാണ് പ്രധാനം. സേവനം നൽകാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റ്.പിണറായി വിജയന്‍റെ കുടുംബത്തിന്‍റെ കൊള്ള സംരക്ഷിക്കുന്നതിനാണ് ധനവകുപ്പ് ശ്രമിക്കുന്നതെന്നും കുഴല്‍നാടന്‍ ആരോപിച്ചു. പരാതിക്കാരനായ തനിക്ക് ധനവകുപ്പ് റിപ്പോർട്ട് കൈമാറിയിട്ടില്ലെന്നും വിമർശനം. ജിഎസ്ടി രജിസ്ട്രേഷന് […]
ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി
ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി വിദ്യാഭ്യാസ വകുപ്പ്. പ്രായപരിധി നാൽപ്പതിൽ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജനറൽ വിഭാഗത്തിൽ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു.(age limit of higher secondary guest teachers increased) നിലവിൽ സ്പെഷ്യൽ റൂൾ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാൽ പഠിപ്പിക്കുവാൻ അധ്യാപകരില്ലാത്ത അവസ്ഥ ഉള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടും ഉണ്ടായിരുന്നു. ഹയർ സെക്കൻഡറി വിദ്യാർഥികളുടെ […]












