National

ചെന്നൈയില്‍ കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത 3 കുട്ടികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു

ചെന്നൈ ഊറപ്പാക്കത്ത് ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ, മഞ്ജുനാഥ്, സുരേഷ്, രവി എന്നിവരാണ് മരിച്ചത്. മഞ്ജുനാഥും സുരേഷും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല. കര്‍ണാടകയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ഊറപ്പാക്കത്തെ ബന്ധുവീട്ടില്‍ എത്തിയതാണ് കുട്ടികള്‍. ട്രാക്കിന് അടുത്ത് തന്നെയാണ് ബന്ധുവീട്. ഇവിടെ വച്ച് പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ചെന്നൈയില്‍ നിന്ന് ചെങ്കല്‍പ്പേട്ടിലേക്ക് പോകുന്ന ഇലക്ട്രിക് ട്രെയിന്‍ ആണ് […]

Kerala Latest news

വിഴിഞ്ഞം തുറമുഖം മേയിൽ തുറക്കും; മന്ത്രി അഹമ്മദ് ദേവർകോവിൽ

മേയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് നൽകുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് വേണ്ട സൗകര്യങ്ങൾ വിഴിഞ്ഞത്തുണ്ട്. വിഴിഞ്ഞത്തെ പാരിസ്ഥിതിക പ്രത്യേകതകൾ ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.(Vizhinjam Port will be opened in May) അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷൈൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ […]

HEAD LINES National

ഗുജറാത്തില്‍ പത്ത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ഗുജറാത്തില്‍ പത്ത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ജുനഗഡ് ജില്ലയിലാണ് 25കാരനായ മദ്രസ അധ്യാപകന്‍ അറസ്റ്റിലായത്. ജുനഗഡില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചുപഠിക്കുന്ന മദ്രസയിലാണ് അധ്യാപകന് നേരെ പരാതി ഉയര്‍ന്നിരിക്കുന്നത്. മദ്രസയിലെ 17കാരനായ ഒരു വിദ്യാര്‍ത്ഥി വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് മാതാവിനോട് പീഡന വിവരം പറയുന്നത്. തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഒളിവില്‍ പോയ പ്രതിയെ സൂറത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അതേസമയം പീഡനം സംബന്ധിച്ച് […]

Kerala Latest news

‘മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിൽ’; അഭിമാന നിമിഷമെന്ന് മന്ത്രി പി രാജീവ്

മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. അമേരിക്കന്‍ അന്താരാഷ്ട്ര ടെക് കമ്പനി കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് സ്റ്റാര്‍ട്ടപ്പ് രംഗത്തെ മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു തെളിവാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.(Global tech companies to kerala villages P Rajeev) പ്രതിവര്‍ഷം അഞ്ചര ലക്ഷം രൂപ വരെയാണ് ജോലി ലഭിച്ചവര്‍ക്ക് തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം. ഓണ്‍ലൈന്‍ വഴിയാണ് ജോലികള്‍ ചെയ്യേണ്ടത്. വീടിനടുത്ത് […]

HEAD LINES Kerala

സംസ്ഥാനത്ത് വില്‍ക്കുന്നത് കാലാവധി കഴിഞ്ഞ ചാത്തന്‍ മരുന്നുകള്‍; ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷനേതാവ്

ആരോഗ്യവകുപ്പിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഗുണനിലവാരമില്ലാത്ത ചാത്തന്‍ മരുന്നുകളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ സിഎജി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിതരണം ചെയ്ത 1610 ബാച്ച് മരുന്നുകള്‍ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. 26 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. വിതരണം മരവിപ്പിച്ച മരുന്നുകള്‍ 483 ആശുപത്രികള്‍ക്ക് നല്‍കിയെന്ന് സിഎജി റിപ്പോര്‍ട്ടിലുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. സപ്ലൈക്കോയ്‌ക്കെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചു. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. […]

Kerala Latest news

‘വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്; ഒരു നവകേരളത്തെ വാർത്തെടുക്കാൻ വിദ്യാരംഭ ദിനം ഊർജ്ജം പകരട്ടെ’; മുഖ്യമന്ത്രി

അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാർത്തെടുക്കാൻ ഈ വിദ്യാരംഭ ദിനം ഊർജ്ജം പകരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിയാത്മകമായ സാമൂഹിക പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ആ സമൂഹം ആർജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന സാമൂഹ്യപ്രവർത്തനത്തിന്റെ പ്രസക്തി ഈ വളർച്ചയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു.(Pinarayi Vijayan Vijayadashami wish) നിരവധി കുഞ്ഞുങ്ങളാണ് ഈ വിദ്യാരംഭ ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. ഇന്ന് അനന്യ, അദ്വിഷ്, ഹിദ, ഐറീൻ, ഏണസ്‌റ്റോ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച […]

Kerala

കുറ്റ്യാടിയിൽ പൊലീസുകാരന്റെ ആത്മഹത്യ; ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദമുണ്ടായെന്ന് കുടുംബം

കോഴിക്കോട് കുറ്റ്യാടിയിലെ പൊലീസുകാരന്‍ സുധീഷിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരിച്ച സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും കുടുംബം ആരോപിച്ചു. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എം.പി. സുധീഷിനെയാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് പാര്‍ക്കിംഗ് ഏരിയയില്‍ സുധീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉയര്‍ന്ന പൊലീസ് […]

Latest news National

സമസ്ത മേഖലയിലും രാജ്യം വളരുന്നു; മണിപ്പൂരിൽ സംഭവിച്ചതിന് പിന്നിൽ നമ്മുടെ പരസ്പര വിശ്വാസക്കുറവാണ്: മോഹൻ ഭാഗവത്

കായിക രംഗത്തും നയതന്ത്ര രംഗത്തും സാമ്പത്തിക രംഗത്തും രാജ്യം വളരുകയാണെന്ന് ആർഎസ്എസ് മോഹൻ ഭാഗവത്. ലോകത്തിനായി ഭാരതത്തിന് എന്ത് നൽകാൻ സാധിക്കും എന്നത് പ്രകടിപ്പിക്കാനുള്ള സമയം വന്നെത്തിയിരിക്കുകയാണ്. എല്ലാ കാര്യത്തിലും നമ്മുടേതായ ആശയങ്ങൾ മുൻനിർത്തി പ്രവർത്തിക്കണം. മണിപ്പൂരിൽ സംഭവിച്ചതിന് പിന്നിൽ നമ്മുടെ പരസ്പര വിശ്വാസക്കുറവാണ്. അവിടെ നൽകേണ്ടത് ഏകതയുടെ സന്ദേശമാണ്. എല്ലാവരും അതിനായി പ്രയത്‌നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജി20 ഉച്ചകോടി വളരെ ഭംഗിയായി ഭാരതത്തിൽ അരങ്ങേറി. നമ്മുടെ ആതിഥ്യമര്യാദ ലോകം മനസിലാക്കി. നമ്മുടെ സംസ്‌കാരത്തെ അവർ […]

HEAD LINES Kerala

നോട്ട് നിരോധനം ഇപ്പോഴും ദുസ്വപ്നം; ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായെന്ന് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നോട്ട് നിരോധനം ഇപ്പോഴും ദു സ്വപ്നം. ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായെന്നും വിമർശനം. കേരളത്തിൻറെ പൊതു സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണയാണ് ചെറുകിട വ്യാപാരമേഖലയിൽ നിന്നുണ്ടാകുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കേരള റീറ്റെയിൽ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.(Demonetisation was a failed attempt- pinarayi vijayan) വലിയ പ്രതിസന്ധികളിലൂടെയാണ് ചെറുകിട വ്യാപാര മേഖല കടന്നുപോയത്. നോട്ട് നിരോധനം വലിയ തിരിച്ചടിയാണ് വ്യാപാരമേഖലയിൽ […]

Kerala

ക്ലിഫ് ഹൗസില്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് മുഖ്യമന്ത്രി; പൗര്‍ണമിക്കാവില്‍ കുരുന്നുകളെ എഴുത്തിനിരുത്താനെത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ആദ്യാക്ഷരത്തിന്റെ തെളിച്ചം തേടി ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കുരുന്നുകളുടേയും രക്ഷിതാക്കളുടേയും തിരക്ക്. വിജയദശമി ദിനമായ ഇന്ന് പുതിയ വിദ്യ നേടിത്തുടങ്ങിയാല്‍ മംഗളകരമാകുമെന്നാണ് വിശ്വാസം. സാംസ്‌കാരിക കേന്ദ്രങ്ങളിലും സരസ്വതി മണ്ഡപങ്ങളിലും ഒട്ടേറെ പ്രമുഖരുള്‍പ്പെടെയാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്. ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച് കുരുന്നുകളെ എഴുത്തിനിരുത്തി. (children write down their first letters Vijayadashami ) തിരുവനന്തപുരം പൗര്‍ണമിക്കാവ് ദേവീക്ഷേത്രത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. സോമനാഥ് കുരുന്നുകളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചു. രാജ് ഭവനില്‍ […]