Latest news National

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ആദ്യ അ​ഗ്നിവീർ; അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായവുമായി കരസേന

സിയാച്ചിനിൽ വീരമൃത്യു വരിച്ച ആദ്യ അ​ഗ്നിവീർ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് കരസേന. 48 ലക്ഷം രൂപ ഇൻഷുറൻസായി നൽകും. മറ്റ് ആനുകൂല്യങ്ങൾക്കായ് 44 ലക്ഷം രൂപയും നൽകും. (On Duty Agniveer Dies In Siachen) അഗ്നിവീറുകളുടെ സേവാ നിധി വിഹിതവും (30 ശതമാനം) സമാനമായ തുകയുടെ സര്‍ക്കാര്‍ വിഹിതവും അതിന്റെ പലിശയും ലഭിക്കും. ഇതിന് പുറമെ നാല് വര്‍ഷത്തെ സേവന കാലയളവ് പൂര്‍ത്തിയാകുന്നതിന് ഇനി അവശേഷിക്കുന്ന കാലയളവിലേക്കുള്ള മുഴുവന്‍ ശമ്പളവും […]

HEAD LINES Kerala

‘ഹവാല മാഫിയയയുമായി തിരുവനന്തപുരത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം’; വെളിപ്പെടുത്തലുമായി പ്രതിയായ പോലീസുകാരൻ

തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാപാരിയെ പോലീസുകാർ പൂട്ടിയിട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി പ്രതിയായ പൊലീസ് ഉദ്യോ​ഗസ്ഥൻ. ഹവാല മാഫിയയയുമായി തിരുവനന്തപുരത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നും ഫണ്ട്‌ മൂവിങ്ങിന് പോലീസിൽ നിന്നും വിവരം ചോർത്തി നൽകുന്നുവെന്നും പോലീസുകാരനായ വിനീത് എം വി വെളിപ്പെടുത്തി. വ്യാപരി മുജീബിനെ പൂട്ടിയിട്ടത് ഹവാല ഇടപാടുമായി തർക്കമുണ്ടായിരുന്നവരാണെന്ന് വിനീത് പറഞ്ഞു. കേസിലേക്ക് തന്നെയും സുഹൃത്തായ പോലീസുകാരനെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. കാട്ടാക്കട പോലീസ് വീട്ടിൽ നിന്നാണ് ഹാൻഡ് കഫും പിസ്റ്റൽ ഹോൾഡറും പിടിച്ചെടുത്തത്. […]

Kerala

ബന്ധു വീട് തകര്‍ത്തതോടെ പെരുവഴിയിലായ ലീലയ്ക്ക് സിപിഐഎം തണലൊരുക്കും; നാളെയ്ക്കുള്ളില്‍ താത്ക്കാലിക വീടുനല്‍കുമെന്ന് പാര്‍ട്ടി

തന്നെ വളര്‍ത്തിവലുതാക്കാനായി ജീവിതം ഉഴിഞ്ഞുവച്ച വയോധികയുടെ വീട് കുടുംബവഴക്കിനെ തുടര്‍ന്ന് ജെസിബി കൊണ്ട് തകര്‍ത്ത് മധ്യവയസ്‌കന്‍. പറവൂര്‍ സ്വദേശി ലീലയാണ് ബന്ധു വീടുതകര്‍ത്തതോടെ പെരുവഴിയിലായത്. ലീലയുടെ സഹോദരന്റെ പുത്രന്‍ രമേശനാണ് കുടുംബവഴക്കിനെ തുടര്‍ന്ന് ജെസിബി കൊണ്ടുവന്ന് വീട് തകര്‍ത്തുകളഞ്ഞത്. ലീലയുടെ വാര്‍ത്ത ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സിപിഐഎം പ്രാദേശിക നേതൃത്വം ഇവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുമെന്ന് അറിയിച്ചു. (CPIM will build a temporary house for paravur woman Leela) വീട് തകര്‍ന്നതോടെ തകര്‍ന്ന […]

HEAD LINES National

ചെങ്ങന്നൂരിൽ വന്ദേഭാരത്തിന് സ്വീകരണം; അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് വി മുരളീധരൻ

ആദ്യമായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന വന്ദേ ഭാരത്തിന് നാട്ടുകാരുടെ സ്വീകരണം. കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. (Reception for Vandebharat in Chengannur) വന്ദേഭാരത്തിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടിന്നുവെന്ന പരാതിയിൽ നടപടി. റെയിൽവേ ടൈം ടേബിൾ പരിഷ്കരിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു. പുതിയ ടൈം ടേബിൾ വരുന്നതോടെ പ്രശ്നപരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് വി മുരളീധരൻ പറഞ്ഞു. കേരളത്തിൻ്റെ റെയിൽവെ […]

HEAD LINES National

‘പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നില്ല’; നടി ഗൗതമി ബി.ജെ.പി വിട്ടു

ബിജെപിയുമായുള്ള കാൽ നൂറ്റാണ്ട് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമി. നടി ഗൗതമി ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു.പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി കൂടെ നിന്നില്ല. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്.വ്യക്തിപരമായി പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി.(actress gautami quits bjp) ഗൗതമി ദീർഘകാലമായി ബി.ജെ.പി അംഗമാണ്. 25 വർഷം മുമ്പാണ് ഗൗതമി ബി.ജെ.പിയിൽ ചേർന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്നും ​നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല.എന്നാൽ വിശ്വാസ വഞ്ചനകാണിച്ച് തന്റെ […]

Kerala Latest news

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് അലേർട്ട്.മഴ ശക്തിപ്പെടുമെന്നതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന നിർദേശം നൽകിയിട്ടുണ്ട്.(Rain alert in kerala) Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍ ഉയർന്ന തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവരും വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് […]

Kerala

കണ്ണൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്; ഒരു വീട് ഭാഗികമായി തകർന്നു

കണ്ണൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്. കണ്ണൂർ പേരാവൂർ വെളളർവള്ളിയിലാണ് അപകടം. ഒരു വീട് ഭാഗികമായി തകർന്നു. വട്ടക്കരയിലെ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരിക്കേറ്റത്. വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗികമായി തകർന്നത്. വീട്ടിൽ കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം.

Kerala Latest news

അംബേദ്ക്കറും നെഹ്റുവും മണ്ഡപത്തില്‍; ഭരണഘടനയെ സാക്ഷിയാക്കി കൊല്ലത്തെ വ്യത്യസ്തമായൊരു കല്യാണം

ചാത്തന്നൂർ സ്വദേശികളായ അബിന്റെയും ദേവികയുടെയും വിവാഹമാണ് സമൂഹമാധ്യമങ്ങളൊൽ ശ്രദ്ധ നേടുന്നത്. വിവാഹത്തിനെത്തിയവർക്കും കൗതുകമായി കല്ല്യാണ കാഴ്ചകൾ.വിവാഹപന്തലിലേക്ക് കയറുന്ന കവാടത്തിന് മുന്നിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം. പന്തലിലെ മണ്ഡപത്തിന് പിന്നിൽ അംബേദ്ക്കറും നെഹ്റുവും പിന്നെ ഭരണഘടനയും.(constitution nehru and ambedkar in kollam wedding reception) ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരത പ്രോജക്ട് സിറ്റിസൺ 22 ന്റെ ഭാഗമായി കൊല്ലം ജില്ലയിൽ പ്രവർത്തിച്ചവരാണ് ഇരുവരും. ഭരണഘടന സെനറ്റർമാരുടെ ക്ലാസിനിടയിലാണ് രണ്ടുപേരും കണ്ടുമുട്ടുന്നത്. പരിചയം സ്നേഹമായി അത് പ്രണയമായി.വിവാഹത്തിലുമെത്തി. Read […]

HEAD LINES Kerala

ഡെങ്കിപ്പേടിയില്‍ കേരളം; രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. (dengue fever cases rising in Kerala) 32453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ഈ വര്‍ഷം ചികിത്സ തേടിയത്. 105 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചു. ഇതില്‍ ഭൂരിഭാഗം പേരുടെയും വീട്ടിലെ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് നേരത്തെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നില്ലെന്ന സാങ്കേതിക കാരണത്താലാണ് ഈ മരണങ്ങളെ സംശയത്തിന്റെ പട്ടികയില്‍ […]

Kerala

കുടുംബ വഴക്ക്; വൃദ്ധയുടെ വീട് ജെസിബി ഉപയോഗിച്ച് തകർത്ത് ബന്ധുവായ യുവാവ്

എറണാകുളം നോർത്ത് പറവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് വൃദ്ധയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി ബന്ധുവായ യുവാവ്.വാടാപ്പിള്ളി പറമ്പ് ലീലയുടെ വീടാണ് സഹോദരൻ്റെ മകൻ രമേശ് ഇടിച്ചു നിരത്തിയത്. ലീലയുടെ പേരിലുള്ള വീട്ടിൽ നിന്ന് ഇറങ്ങികൊടുക്കണമെന്ന് രമേശ് കുറച്ചുനാളുകളായി ആവശ്യപ്പെട്ടിരുന്നു. വീട്ടുജോലി ചെയ്‍താണ് അവിവിവാഹിതയായ ലീല ജീവിക്കുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് വീട് ഇടിച്ചുപൊളിച്ച് ഇട്ടിരിക്കുന്നത് കാണുന്നത്. ഇയാൾ ഈ വീട് ഇടിച്ചു നിരത്തി സ്ഥലം സ്വന്തമാക്കുമെന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്തുമായിരുന്നു. യാതൊരു നിയമപരമായ അവകാശങ്ങളും […]